റെജി പൂവത്തൂര്‍; ന്യൂയോര്‍ക്ക്

Published on 18 May, 2021
റെജി പൂവത്തൂര്‍; ന്യൂയോര്‍ക്ക്
ന്യൂയോര്‍ക്ക് : റാന്നി - ഈട്ടിച്ചുവട് പാലനില്‍ക്കുന്നതില്‍ (പൂവത്തൂര്‍) വീട്ടില്‍ പരേതരായ പി.വി. ജോര്‍ജിന്റെയും മറിയാമ്മ ജോര്‍ജിന്റെയും മകന്‍ മാത്യൂ ജോര്‍ജ് (56) (റെജി പൂവത്തൂര്‍,മുന്‍ അങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം) അന്തരിച്ചു. ഭാര്യ:റാന്നി - കീക്കൊഴൂര്‍ കോനാട്ട് വീട്ടില്‍ അന്നമ്മ മാത്യു (കൊച്ചുമോള്‍ പൂവത്തൂര്‍, അങ്ങാടി ഗ്രാമപഞ്ചായത്ത് അംഗം).

മക്കള്‍: അലെന്‍, അനീറ്റ, ആഷ്ലി (മൂവരും ഡാളസ്,യു എസ് എ)
മരുമകള്‍: ജെയിന്‍ (ഡാളസ്)
കൊച്ചുമകള്‍: ആവാ  

സഹോദരങ്ങള്‍: കുഞ്ഞുമോള്‍ (റാന്നി), ലീലാമ്മ (ന്യൂയോര്‍ക്ക്) മേരിക്കുട്ടി (മുക്കൂട്ടുതറ), വത്സമ്മ (ന്യൂയോര്‍ക്ക്),സോഫി (ഷിക്കാഗോ) റെനി (ന്യൂയോര്‍ക്ക്),പരേതനായ ബാബു.

2018 ല്‍  ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ (എച്ച് ആര്‍എ) റാന്നിയില്‍ നടത്തിയ പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സജീവ നേതൃത്വം നല്‍കിയ ഇദ്ദേഹം  അമേരിക്കയിലുള്ള റാന്നി പ്രവാസികളുടെ ഉറ്റമിത്രവുമായിരുന്നു.റെജി പൂവത്തൂരിന്റെ അകാല വേര്‍പാടില്‍ ഹൂസ്റ്റണ്‍ റാന്നി അസ്സോസിയേഷന്‍ (എച്ച് ആര്‍എ), ഫ്രണ്ട്‌സ് ഓഫ് റാന്നി യുഎസ്എ തുടങ്ങിയ സംഘടനകള്‍ അനുശോചിച്ചു.

മനുഷ്യസ്‌നേഹിയായിരുന്ന റെജി 'ഫ്രണ്ട്‌സ് ഓഫ് ഈട്ടിച്ചുവട്' എന്ന സംഘടനയില്‍ കൂടിയും പഞ്ചായത്ത് അംഗമെന്ന നിലയിലും നടത്തി വന്നിരുന്ന നിരവധി ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ ശ്ളാഘനീയമാണ്.  

ശവസംസ്‌കാരം റാന്നി ഈട്ടിച്ചുവട് നസ്റേത്ത് മാര്‍ത്തോമാ ദേവാലയത്തില്‍ പിന്നീട്.  

കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജോണ്‍ തോമസ് (രാജു- ന്യൂയോര്‍ക്ക്) - 516 326 8693    
വര്‍ഗീസ് ചെറിയാന്‍ (കൊച്ചുമോന്‍ - ന്യൂയോര്‍ക്ക്) 718 370 2182
ബിനില്‍  (ഇന്ത്യ) - 91 828 174 0555

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക