-->

CHARAMAM

കൊച്ചുമ്മൻ ടി. ജേക്കബ്, 79, ന്യു യോർക്ക്

Published

ന്യു യോർക്ക്: വെസ്റ്ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡണ്ടും  അവിഭക്ത ഫൊക്കാന നേതാവുമായിരുന്ന കൊച്ചുമ്മൻ ടി. ജേക്കബ്, 79,  ന്യു റോഷലിൽ അന്തരിച്ചു. ഇന്ത്യൻ എയർ ഫോഴ്സ് ഉദ്യോഗസ്ഥനായിരുന്നു. 1979 -ൽ അമേരിക്കയിലെത്തി  തുടർന്ന് ന്യു യോർക്ക് ട്രാൻസിറ്റിൽ ഉദ്യോഗസ്ഥനായി. സൂപ്പർവൈസർ ആയി വിരമിച്ചു. കുണ്ടറ തുണ്ടിൽ കുടുംബാംഗമാണ് 

പോർട്ട്ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ്  ചർച്ചിന്റെ സ്ഥാപക മെമ്പറും , അല-യു.എസ.എ   ഫൗണ്ടിങ് മെംബറുമാണ് 

സംഘടനാ രംഗത്തും ചാരിറ്റി പ്രവർത്തനങ്ങളിലും എന്നും സജീവമായിരുന്നു. നിസ്വാർത്ഥതയായിരുന്നു എക്കാലവും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളെ വേറിട്ട് നിർത്തിയത്. സൗഹൃദബന്ധങ്ങൾ ഊഷ്മളമായി നിലനിർത്തിയ ചുരുക്കം ചിലരിലൊരാളാണ്.

പുനലൂർ സ്വദേശി അന്നമ്മ ആണ്  ഭാര്യ. മക്കൾ: ജോബി ജേക്കബ്, ജെയ്‌സൺ ജേക്കബ്. മരുമക്കൾ: റാണി, ഡെനിസ്.
കൊച്ചുമക്കൾ: വില്യം, ക്രിസ്ത്യൻ, മിയ, ഇവ

സഹോദരർ: പരേതനായ തങ്കച്ചൻ, പരേതയായ മറിയാമ്മ, ലില്ലിക്കുട്ടി, പരേതനായ വർഗീസ് ടി. ജേക്കബ്, മാത്തുക്കുട്ടി ടി. ജേക്കബ്, ഓമന  കുട്ടപ്പൻ, ജോൺ  ജേക്കബ്, ജേക്കബ് ടി. ജേക്കബ്, ലീലാമ്മ പ്രകാശ്, രാജൻ ടി. ജേക്കബ്. രണ്ട് പേരൊഴിച്ച് എല്ലാവരും ന്യു യോർക്കിൽ.

പൊതുദർശനം: ജൂൺ 2  ബുധൻ 3 മുതൽ 8.30  വരെ: സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, 360  ഇർവിംഗ് അവന്യു, പോർട്ട്ചെസ്റ്റർ 

സംസ്ക്കാര ശുശ്രുഷ ജൂൺ 3 വ്യാഴം രാവിലെ 9 മണി: സെന്റ് ജോർജ് ഓർത്തഡോക്സ് ചർച്ച്, 360  ഇർവിംഗ് അവന്യു, പോർട്ട്ചെസ്റ്റർ . തുടർന്ന് സംസ്കാരം ബീച്ചവുഡ്   സെമിത്തേരി, ന്യു റോഷൽ .

സംഘടനകളുമായും വ്യക്തികളുമായും ഇത്രയധികം ഗാഢബന്ധം പുലർത്തിയവർ ചുരുക്കമാണെന്നു ഫോമാ അഡ്വൈസറി ബോർഡ് ചെയർ ജോൺ  സി. വർഗീസ് അനുശോചനത്തിൽ പറഞ്ഞു. അദ്ദേഹവുമായുള്ള ബന്ധം എന്നും ഓർമ്മയിൽ നിലനിൽക്കും. ഈ വേർപാട് സമൂഹത്തിനു  തീരാ നഷ്ടമാണ്. ആ  ധന്യാത്മാവിനു ഫോമാ ആദരാഞ്ജലി അർപ്പിക്കുന്നു.

തന്റെ അമ്മയുടെ വൗയാറ്റിൽ ജനിക്കാത്ത സഹോദരനാണ് കൊച്ചുമ്മനെന്നു ഫോമാ നേതാവും വെസ്റ്റ് ചെസ്റ്റർ ഹ്യൂമൻ റൈറ്സ് കമ്മീഷണറുമായ  തോമസ് കോശി പറഞ്ഞു. ഈ വേർപാട് തന്റെ ജീവിതത്തിന്റെ ഒരു ഭാഗം നഷ്ടപ്പെടും പോലെയാണ്. ഏത് സംഘടനയിലും ഏതു സ്ഥാനത്തും എത്താൻ  പ്രാപ്തനായിരുന്നിട്ടും പിന്നണിയിൽ നിന്ന് സജീവ പ്രവർത്തനങ്ങൾ നടത്തിയ അപൂർവം വ്യക്തികളിലൊരാളാണ്.

നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച് വിടപറഞ്ഞ അദ്ദേഹത്തിന്റെ ആത്മാവിനു  നിത്യശാന്തി നേരുന്നു.

contact: 914 907 6318

contact: 914 907 6318

Facebook Comments

Comments

  1. mariamma dubey

    2021-06-02 12:37:14

    Hearty condolence to entire family RIP

Leave a Reply

Your email address will not be published. Required fields are marked *

RELATED ARTICLES

ജോസഫ് ഫിലിപ് (ബേബി ചിറയിൽ) ഡാളസ്

പ്രൊഫ. സണ്ണി സഖറിയ, 74, ഡാലസ്

എബ്രഹാം തോമസ് (ജോജി-63)

ഗൗരി അമ്മ (90): ആലപ്പുഴ

ഹണി ചെറിയാൻ (47) ഡാളസ്

രത്‌ന നായര്‍ (74); ഹ്യൂസ്റ്റണ്‍:

പൊന്നമ്മ സിറിയക് (85): ശൂരനാട്

പത്രോസ് (കുഞ്ഞുമോന്‍ പാലത്തുംപാട്ട്): കലിഫോര്‍ണിയ

മണിയാട്ട് എം ജെ കുര്യാക്കോസ് (88): ന്യൂജേഴ്‌സി

അന്നമ്മ ജോസഫ് (ചിന്നമ്മ) ന്യൂയോര്‍ക്ക്

സന്തോഷ് പിള്ളയുടെ മാതാവ് കനകമ്മ;ഡാലസ്:

പാസ്റ്റർ സി എ ജോസഫ് (67) ഡാളസ്

ടി.എം. ജോണി (64): ഡാളസ്

മേരി പുതുക്കേരില്‍ (75) ഒക്കലഹോമ

എൽസി അലോഷ്യസ് (72) കൊച്ചി/ന്യു യോർക്ക്

ത്രേസ്യക്കുട്ടി ടീച്ചര്‍ (92): തൃശൂര്‍

അമ്മാള്‍ കുറിയാക്കോസ്, 83, റാന്നി

ഡോ. എ.സി. തോമസ്, 86, ന്യു യോര്‍ക്ക്

അന്നമ്മ ജോസഫ് (85): ഡാളസ്

എ.ടി. തോമസ് (പൊടിക്കുഞ്ഞ്-80) ന്യു ജെഴ്‌സി

റവ. ജോൺസൺ ടൈറ്റസ്, ഡാളസ്: വിശാഖപട്ടണം

തോമസ് കോഴിംപറമ്പത്ത് (86):ഉഴവൂര്‍

റേച്ചല്‍ ജോര്‍ജ് (94): തിരുവല്ല

തോമസ് ഫിലിപ്പ് (ജോയ്), ഹ്യൂസ്റ്റൺ

അഞ്ജു ബെന്നി, 32/ത്രുശൂര്‍-ഫ്‌ലോറിഡ

അലക്‌സാണ്ടർ ജോസഫ്/ റോക്ക്ലാന്‍ഡ്

ജോസ് വട്ടത്തില്‍ (70): ഹൂസ്റ്റണ്‍

റെജി പൂവത്തൂര്‍; ന്യൂയോര്‍ക്ക്

ഷേർളി പുതുമന (61) ന്യൂ ജേഴ്‌സി

വി സി ജോര്‍ജ് ;ഡാളസ് :

View More