എബ്രഹാം തോമസ് (ജോജി-63)

Published on 13 June, 2021
എബ്രഹാം തോമസ് (ജോജി-63)

ഡാളസ്: കവിയൂർ ആഞ്ഞിലി താഴത്തു പരേതരായ എ എം തോമസ് റേച്ചൽ തോമസ് ദമ്പതികളുടെ മകൻ എബ്രഹാം തോമസ് (ജോജി-63) ഡാളസിൽ  നിര്യാതനായി.

കൽക്കട്ടയിലെ വിദ്യാഭ്യാസത്തിനുശേഷം 1984 ൽ അമേരിക്കയിൽ എത്തിയ അദ്ദേഹം ദീർഘകാലം ന്യൂയോർക് മെട്രോപോളിറ്റൻ ട്രാൻസിറ്റ് അതോറിറ്റിയിൽ ജീവനക്കാരനായിരുന്നു . അവിടെ നിന്നും റിട്ടയർ ചെയ്തശേഷം ഡാലസിൽ വിശ്രമ ജീവിതം നയിച്ചുവരികയായിരുന്നു .ഡാളസ് പീസ് വേ കമ്മ്യൂണിറ്റി ചർച്ചിലെ സജീവ അംഗമായിരുന്നു.
.
 ഭാര്യ: മേരി ചാക്കോ (ജോളി) .
 മക്കൾ: ജൂഡി ജോൺ, ജൂലി  കുന്നത്ത്, ജിം തോമസ്
മരുമക്കൾ: ജിതിൻ ജോൺ, ജോബി കുന്നത്ത്

തോമസ് മാത്യു, ആലീസ് അബ്രഹാം ശോശാമ്മ തോമസ്, സാറാമ്മ ഫിലിപ്പ്, തോമസ് വർഗീസ്, പരേതരായ മേരി എബ്രഹാം, റവ ജേക്കബ് തോമസ്  എന്നിവർ സഹോദരങ്ങളാണ്.

സംസ്കാര ശുശ്രുഷ: ജൂൺ 14 തിങ്കൾ രാവിലെ 9 :30 നു, ചാൾസ്  W  സ്മിത്ത്  & സൺസ്  ഫ്യൂണറൽ ഹോം ,
2343  ലേക്ക് റോഡ്,  ലവാൻ  75166  

തുടർന്നു ലേക്ക് വ്യൂ സെമിത്തേരിയിൽ  സംസ്കാരം .

റിപ്പോർട്ട് :പി പി ചെറിയാൻ

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക