കെ.കെ രാജു (75) ഡാലസ്

Published on 05 September, 2021
കെ.കെ രാജു (75) ഡാലസ്
 ഡാലസ്: കരുനാഗപ്പള്ളി കൊല്ലക കിഴക്കേവീട്ടിൽ കുടുംബാംഗവും, മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് ഇടവകാംഗവും ആയ കെ.കെ രാജു (75) ഡാലസിൽ അന്തരിച്ചു. 

ന്യൂ ഡൽഹി ഓൾ ഇന്ത്യാ ബൈബിൾ ഇൻസ്റ്റിറ്റ്യുട്ടിൽ നിന്ന് തീയോളജിയിൽ പഠനം പൂർത്തീകരിച്ചതിന് ശേഷം നോർത്ത് ഇന്ത്യയിലെ വിവിധ പ്രദേശങ്ങളിൽ മിഷനറി പ്രവർത്തനം നടത്തി. തുടർന്ന് ജോർദ്ദാനിൽ കുടുംബസമേതം താമസിച്ച് പാലസ്തിൻ അഭയാർഥികളുടെ ഇടയിൽ മിഷനറി പ്രവർത്തനം തുടർന്നു.1977 ൽ അമേരിക്കയിലെ ഡാലസിൽ സ്ഥിരതാമസമാക്കി. ഈ കാലയളവിൽ വുംബ്രാൻഡ് മിഷനുമായി സഹകരിച്ച് പ്രവർത്തിച്ചു. പ്രമുഖ സുവിശേഷകൻ  പി.പി ജോബിന്റെ അമേരിക്കയിലെ പ്രവർത്തനങ്ങളുടെ കോർഡിനേറ്ററും ആയിരുന്നു. ഡാലസിലെ മാർത്തോമ്മാ സഭയുടെ ആദ്യകാല പ്രവർത്തകരിൽ പ്രമുഖനും, ഡാലസിലെ മലയാളികളിൽ ആദ്യമായി പോർട്ടബിൾ എക്സ്റേയുടെ ഉപയോഗം പരിചയപ്പെടുത്തിയ വ്യക്തിയും ആയിരുന്നു. 

പാലാ മരങ്ങാട്ടുപള്ളി പടിഞ്ഞാറ്റുമാലിൽ കുടുംബാംഗം വിജയ രാജു ആണ് സഹധർമ്മിണി. പരേതയായ സോണിയ രാജു, സോണി രാജു, സജി രാജു (ഇരുവരും ഡാലസ്) എന്നിവർ മക്കളും, പരേതനായ കെ.കെ ജോൺകുട്ടി, ലാലമ്മ യോഹന്നാൻ (ഡാലസ്) എന്നിവർ സഹോദരങ്ങളും ആണ്. 

പൊതുദർശനം സെപ്റ്റംബർ 10 വെള്ളിയാഴ്ച  വൈകിട്ട് 6 മുതൽ 8 മണി വരെ മാർത്തോമ്മാ ചർച്ച് ഓഫ് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ചിൽ വെച്ച് (11550 Luna Rd, Farmers Branch, Tx 75234) നടത്തപ്പെടുന്നതും, സെപ്റ്റംബർ 11 ശനിയാഴ്ച രാവിലെ 9 മണിക്ക് ഡാലസ് ഫാർമേഴ്‌സ് ബ്രാഞ്ച് മാർത്തോമ്മാ ദേവാലയത്തിൽ വെച്ച് സംസ്കാര ശുശ്രുഷ നടത്തുന്നതും തുടർന്ന് കോപ്പൽ റോളിംഗ് ഓക്സ് ഫ്യൂണറൽ ഹോമിൽ  (400 Freeport Pkwy, Coppell, Tx 75019) സംസ്കരിക്കുന്നതുമാണ്. 

കൂടുതൽ വിവരങ്ങൾക്ക്: ജോൺസൺ 215 279 3174
news:  (ഷാജീ രാമപുരം) 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക