പി.എ വർക്കി (കൊച്ചുബേബി) ഹൂസ്റ്റൺ

Published on 08 January, 2022
പി.എ വർക്കി (കൊച്ചുബേബി) ഹൂസ്റ്റൺ
ഹൂസ്റ്റൺ: റാന്നി അങ്ങാടി (കൊറ്റനാട്) പ്ലാമൂട്ടിൽ പി.എ. വർക്കി (കൊച്ചുബേബി - 88 വയസ്സ് ) നിര്യാതനായി. ഭാര്യ മറിയാമ്മ വർക്കി കവുംങ്ങുംപ്രയാർ എലിമുള്ളിൽ കുടുംബാംഗമാണ്.

മക്കൾ: സാംകുട്ടി, അനിയൻ, സജി, സിബി (എല്ലാവരും ദുബായ്)

മരുമക്കൾ : ജെസ്സി, ആനി, ലിസി, ഷീജ    

ഹൂസ്റ്റൺ ട്രിനിറ്റി മാർത്തോമാ ഇടവക ട്രസ്റ്റി ഫിനാൻസ് (2021) ഏബ്രഹാം ജോസഫ് (ജോസ്) പരേതന്റെ ഇളയ സഹോദരനാണ്.  

പൊതുദർശനവും സംസ്‍കാര ശുശ്രൂഷകളും: മൃതദേഹം ജനുവരി 10 തിങ്കളാഴ്ച രാവിലെ 8 മണിക്ക്  കൊറ്റനാട്ടുള്ള ഭവനത്തിൽ കൊണ്ട് വരുന്നതും 11 മണിക്ക്  ശുശ്രൂഷകൾ ആരംഭിയ്ക്കുന്നതുമാണ്. ശുശ്രൂഷകൾക്കു ശേഷം റാന്നി നെല്ലിക്കമണ്ണിലുള്ള കൊറ്റനാട്‌ ഐപിസി കർമ്മേൽ സഭാ വക സെമിത്തേരിയിൽ  സംസ്‌കരിക്കും.  

ശുശ്രൂഷകളുടെ തത്സമയ സംപ്രേക്ഷണം https://youtu.be/Z3BaLSA2qhA ൽ ഉണ്ടായിരിക്കുന്നതാണ്.


കൂടുതൽ വിവരങ്ങൾക്ക്,


ഏബ്രഹാം ജോസഫ് (ജോസ്) - 832 265 2077  

റിപ്പോർട്ട് : ജീമോൻ റാന്നി 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക