Image

ഐ.എന്‍.എ.ഐയ്ക്ക് നവ നേതൃത്വം

ജോഷി വള്ളിക്കളം Published on 27 January, 2019
ഐ.എന്‍.എ.ഐയ്ക്ക് നവ നേതൃത്വം
ഷിക്കാഗോ: ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ഇല്ലിനോയിക്ക് 2019- 20 വര്‍ഷങ്ങളിലേക്കുള്ള പുതിയ ഭരണസമിതി അധികാരത്തില്‍ വന്നു. പ്രസിഡന്റ് ഡോ. ആനി ഏബ്രഹാം, എക്‌സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ലിസ സിബി, വൈസ് പ്രസിഡന്റ് ഷിജി അലക്‌സ്, സെക്രട്ടറി മേരി റെജീനാ സേവ്യര്‍, ട്രഷറര്‍ എല്‍സമ്മ ലൂക്കോസ് എന്നിവരാണ്.

ഇന്ത്യന്‍ നഴ്‌സസിന്റെ പുരോഗമനത്തിനായി വിവിധ കമ്മിറ്റികളുടെ ചെയര്‍പേഴ്‌സണ്‍മാരേയും തെരഞ്ഞെടുത്തു. എഡ്യൂക്കേഷന്‍ & പ്രൊഫഷണല്‍ ഡവലപ്‌മെന്റ്- ഡോ. സൂസന്‍ മാത്യു, എ.പി.എന്‍. ഫോറം- ഡോ. റജീന ഫ്രാന്‍സീസ്, ഫണ്ട് റൈസിംഗ്- ആഗ്‌നസ് മാത്യു, മെമ്പര്‍ഷിപ്പ്- സിന്‍സി മാത്യു, പബ്ലിക് റിലേഷന്‍സ്- ജൂബി വള്ളിക്കളം, ബൈലോസ് - റോസ്‌മേരി കോലഞ്ചേരി, വെബ്‌സൈറ്റ്- സുനു തോമസ് എന്നിവരാണ് ചാര്‍ജ് ഏറ്റെടുത്തത്.

ജനുവരി 13-നു ഹോളിഡേ ഇന്നില്‍ വച്ചു നടന്ന പരിപാടിയില്‍ വച്ചു ഇലക്ഷന്‍ കമ്മീഷണര്‍ മേഴ്‌സി കുര്യാക്കോസ് ചൊല്ലിക്കൊടുത്ത സത്യപ്രതിജ്ഞാ വാചകം ഏറ്റുചൊല്ലി പുതിയ ഭരണസമിതി അംഗങ്ങള്‍ സ്ഥാനം ഏറ്റെടുത്തു. സ്ഥാനമൊഴിഞ്ഞ പ്രസിഡന്റ് ബീന വള്ളിക്കളം പുതിയ ഭരണസമിതിക്ക് എല്ലാവിധ ആശംസകളും നേരുകയും സഹായ സഹകരണങ്ങള്‍ വാഗ്ദാനം ചെയ്യുകയും ചെയ്തു. ഇന്ത്യന്‍ നഴ്‌സുമാരുടെ തൊഴില്‍പരമായ വികസനത്തിന് നൂതനമായ പരിപാടികള്‍ ആവിഷ്കരിക്കുന്നതാണെന്നും ഷിക്കാഗോയിലുള്ള എല്ലാ ഇന്ത്യന്‍ നഴ്‌സുമാരും ഈ സംഘടനയില്‍ അംഗത്വമെടുത്ത് ഇതില്‍ നിന്നും ലഭിക്കുന്ന ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിനും, നെറ്റ് വര്‍ക്കിംഗിനുമുള്ള സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തണമെന്നും പ്രസിഡന്റ് ഡോ. ആനി ഏബ്രഹാം ഓര്‍മ്മിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക