-->

America

ഞാനും നീയും (കവിത: സീന ജോസഫ്)

Published

on

നിന്നെ ആദ്യം കണ്ടപ്പോള്‍ ഞാന്‍ ശ്രദ്ധിച്ചത്
ആത്മാവില്‍ അലിഞ്ഞു ചേര്‍ന്ന അനാഥത്വത്തിനുമേല്‍
മഞ്ഞുപോലൊരാവരണം വലിച്ചിട്ടിട്ട് നീയതിനെ
പുഞ്ചിരി എന്ന് പേരുചൊല്ലി വിളിച്ചതാണ്.

നിന്റെ കണ്ണുകള്‍ ദൂരെ എവിടെയോ ഉടക്കിക്കിടക്കുന്നതും
അവയില്‍ നിന്നും മങ്ങാത്ത ഒരു പ്രകാശം മിന്നുന്നതുമാണ്.
ഒരേ സമയം നിനക്കു മഞ്ഞുതുള്ളിയുടെ ആര്‍ദ്ദ്രതയും
തീജ്വാലയുടെ തീക്ഷ്ണതയും ഉണ്ടായിരുന്നു.

ഭൂമിയുടെ ആത്മാവില്‍ നിന്ന് വന്നാലെന്ന പോലെ
നിന്റെ വാക്കുകള്‍ക്ക് ആഴവും നനവുമുണ്ടായിരുന്നു.
പെയ്‌തൊഴിയാതെ ഘനീഭവിച്ച വര്‍ഷകാലങ്ങള്‍
നെഞ്ചില്‍ പേറിനടക്കുന്നവര്‍ക്കുമാത്രം തിരിച്ചറിയാവുന്ന ഒന്ന്.

പിന്നീടെപ്പോഴോ കണ്ണാടിയാണതു കാണിച്ചുതന്നത്!
എന്റെ നോട്ടം നിന്റേതുപോലെ തന്നെ
എന്റെ പുഞ്ചിരി നിന്റേതുപോലെ തന്നെ
എന്റെ വാക്കുകള്‍ നിന്റേതുപോലെ തന്നെ
ഞാനും നീയും ഒരേപോലെ തന്നെ!

Facebook Comments

Comments

  1. വിദ്യാധരൻ

    2019-12-03 23:06:15

    <div>തത്ത്വമസി&nbsp;&nbsp;</div><div>നീ ആരെ തേടുന്നുവോ&nbsp;</div><div>അത് നീയാകുന്നു&nbsp;</div>

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പ്രിയ സബർമതീ (അർച്ചന ഇന്ദിര ശങ്കർ)

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

View More