America
ഇ-മലയാളി സാഹിത്യ പുരസ്‌കാരം ആറു പേര്‍ക്ക്
Published
on
ജനപ്രിയ എഴുത്തുകാരി: ശ്രീമതി ജ്യോതിലക്ഷ്മി നമ്പ്യാര്‍
കവിത: ശ്രീമതി സീന ജോസഫ്
ലേഖനം: ശ്രീ പി.ടി.പൗലോസ്
ഇംഗ്ലീഷ് കവിത: ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളം
ഇംഗ്ലീഷ് ലേഖനം: ശ്രീ ജോര്‍ജ് ഏബ്രഹാം
ഇ-മലയാളി പ്രത്യേക അംഗീകാരം: ശ്രീ ജോസ് ചെരിപുറം
ഇ-മലയാളിയുടെ പ്രതിവര്‍ഷ പുരസ്‌കാര ജേതാക്കളുടെ പേരുവിവരങ്ങള്‍ അറിയിക്കാന്‍ സമയമായി. ആദ്യമായി ഇ-മലയാളിയുടെ എല്ലാ എഴുത്തുകാര്‍ക്കും ആശംസകള്‍.
ഒരു വാര്‍ത്താ പ്രസിദ്ധീകരണമെന്നതിലുപരി ഇ-ലയാളി അമേരിക്കയില്‍ മലയാള സാഹിത്യം വളര്‍ത്തുന്നതില്‍ പങ്കുവഹിക്കുന്ന പ്രസ്ഥാനമാണ്. ഇ-മലയാളിയുടെ സാഹിത്യ വിഭാഗം വൈവിധ്യമാര്‍ന്ന രചനകളാല്‍ സമ്പന്നമാക്കുന്ന എഴുത്തുകാര്‍ അതിനു സഹായിക്കുന്നു.
അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ക്കായി പ്രതിവര്‍ഷം സംഘടിപ്പിക്കുന്ന ഈ മത്സരം ഈ വര്‍ഷം അമേരിക്കക്കു പുറത്തുള്ള എഴുത്തുകാരെയും പരിഗണിച്ചു.
ഈ പുരസ്‌കാരം 2019 ല്‍ ഇ-മലയാളിയില്‍ എഴുതിയ രചനകളെ മാത്രം അടിസ്ഥാനമാക്കിയാണ്. എഴുത്തുകാരുടെ മുഴുവന്‍ കൃതികളെ വിലയിരുത്തുന്നതല്ല. ഈ കാര്യം പ്രത്യേകം ശ്രദ്ധിക്കാന്‍ വിനീതമായി അപേക്ഷിക്കുന്നു.
കഥ, കവിത, ലേഖനം എന്നീ മൂന്നു വിഭാഗങ്ങളിലാണ് ഇവിടെ എഴുത്തുകാര്‍ കൂടുതലായി ശ്രദ്ധപതിപ്പിക്കുന്നത്. അതില്‍ കഥയെഴുതുന്നവരുടെ എണ്ണം വളരെ കുറവാണ്. ഏറ്റവും കൂടുതല്‍ ലഭിക്കുന്നത് കവിതകളാണ്. ലേഖനങ്ങളും അതേപോലെ തന്നെ.
രചനകള്‍ തിരഞ്ഞെടുത്തത് ഇ-മലയാളിയുടെ പത്രാധിപ സമിതിയും സമിതി നിയോഗിച്ച അംഗങ്ങളുമാണ്. മത്സരത്തിനായി എഴുത്തുകാര്‍ തന്നെ തിരഞ്ഞെടുത്തയച്ച രചനകളും പത്രാധിപ സമിതി തിരഞ്ഞെടുത്ത രചനകളും പരിഗണിച്ചു.
കഥ: നിര്‍ഭാഗ്യവശാല്‍ ഈ വര്‍ഷം അവാര്‍ഡിനര്‍ഹമായ കഥകളൊന്നും കിട്ടിയില്ല. മുന്‍കൊല്ലങ്ങളിലും ഇങ്ങനെ ഒരവസ്ഥയുണ്ടായിട്ടുണ്ട്. അമേരിക്കന്‍ മലയാള സാഹിത്യത്തില്‍ കഥാ വിഭാഗം ശക്തിപ്പെടേണ്ടതുണ്ട്.
ലേഖനം: അമേരിക്കന്‍ മലയാളികളില്‍ ധാരാളം നല്ല കവികളും, ലേഖകരുമുണ്ടെന്നുള്ളത് സന്തോഷം നല്‍കുന്നു. ഈ വര്‍ഷവും ധാരാളം ലേഖനങ്ങള്‍ കിട്ടിയിരുന്നു. അവരില്‍ ചിലര്‍ ഇ-മലയാളിയുടെ അവാര്‍ഡിന് മുന്‍പ് അര്‍ഹത നേടിയവരാണ്. പിന്നെയുള്ളവരില്‍ നിന്ന് പുരസ്‌കാരത്തിനായി ഒരാളെ തിരഞ്ഞെടുക്കുക വളരെ പ്രയാസമായിരുന്നു. എങ്കിലും കാര്യമാത്രപ്രസക്തമായ വിഷയങ്ങള്‍ തിരഞ്ഞെടുത്ത് കലാപരമായി ആവിഷ്‌കരിക്കാന്‍ കഴിവുള്ള ശ്രീ പൗലോസിന്റെ ഈടുറ്റ ലേഖനങ്ങള്‍ ഇ മലയാളിയുടെ അവാര്‍ഡ് പരിഗണനക്കര്‍ഹമായി.
ഈ വര്‍ഷത്തെ ഈ മലയാളിയുടെ ലേഖന വിഭാഗത്തിനുള്ള അവാര്‍ഡ് അദ്ദേഹത്തിന് നല്‍കുന്നു.
കവിത: എഴുത്തുകാരില്‍ കൂടുതലായി കവികളാണ്. ആധുനികത, ഉത്തരാധുനികത എന്നൊക്കെ കേട്ട് അതേ പോലെ എഴുതാന്‍ കുറേപേര്‍ മുന്നോട്ട് വന്നു. പുതുതായി ഒരു ശൈലി കണ്ടുപിടിക്കയും അത് ഒരു പരീക്ഷണം പോലെ അവതരിപ്പിക്കയും ചെയ്തവരില്‍ വിരലില്‍ എണ്ണാവുന്നവര്‍ മാത്രം വിജയിച്ചു. ക്ലാസിക്ക് കവിതകള്‍ എഴുതുന്നവര്‍ അവരുടെ വഴിയില്‍ നിന്ന് വ്യതിചലിച്ചില്ല. ക്ലാസ്സിക്ക് കവിതകള്‍ ഒരിക്കലും മനുഷ്യ മനസ്സുകളില്‍ നിന്ന് മാറ്റപ്പെടുന്നില്ല. അമേരിക്കന്‍ മലയാളി കവികളില്‍ ആധുനികതയുടെ വക്താക്കള്‍ ഉണ്ട്, ചുരുക്കം ക്ലാസ്സിക്ക് കവിതകളില്‍ അഭിരമിക്കുന്നവരും. അവലോകനം നടത്തിയപ്പോള്‍ കുറെ നല്ല കവിതകള്‍ കണ്ടെത്തുകയുണ്ടായി.
അവയില്‍ നിന്നും ശ്രീമതി സീന ജോസഫിനെ ഈ വര്‍ഷത്തെ കവിത വിഭാഗത്തിനുള്ള അവാര്‍ഡിന് അര്‍ഹയായികണ്ടു.
ഈ വര്‍ഷത്തെ ജനപ്രിയ എഴുത്തുകാരിയായി തിരഞ്ഞെടുക്കുന്നത് ശ്രീമതി ജ്യോതി ലക്ഷ്മി നമ്പ്യാരെയാണ്. ഏകദേശം അമ്പതോളം ലേഖനങ്ങള്‍ 'എഴുതാപ്പുറങ്ങള്‍' എന്ന തുടര്‍ പംക്തിയില്‍ അവര്‍ എഴുതി. ആനുകാലികവും സാഹിത്യപരവുമായ വിഷയങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് അവര്‍ എഴുതിയ ലേഖനങ്ങള്‍ ഇ-മലയാളിയുടെ വായനക്കാര്‍ സാഹ്ളാദം ഏറ്റുവാങ്ങി. ഈ പംക്തിയില്‍ എഴുതുന്നവ കൂടാതെ കഥ, കവിത നിരൂപണം എന്നീ മേഖലകളിലും  കയ്യൊപ്പു ചാര്‍ത്താന്‍ കഴിഞ്ഞ അനുഗ്രഹീത എഴുത്തുകാരിയായി അവരെ അവാര്‍ഡ് സമിതി കാണുകയുണ്ടായി.
ഇ-മലയാളിയുടെ ഈ വര്‍ഷത്തെ പ്രത്യേക അംഗീകാരം ശ്രീ ജോസ് ചെരിപുറത്തിനാണ്. അമേരിക്കന്‍ മലയാള സാഹിത്യത്തിന്റെ തറവാട്ട് മുറ്റത്ത് അന്നും ഇന്നും സുസ്‌മേരവദനനായി  കയ്യും വീശി നടക്കുന്ന ഈ എഴുത്തുകാരന്റെ നിരവധി സാഹിത്യ സംഭാവനകളാല്‍ സമൃദ്ധമാണ് അമേരിക്കന്‍ മലയാള സാഹിത്യം. കവി എന്ന് കൂടുതലായി അറിയപ്പെടുന്ന ഈ എഴുത്തുകാരന്‍ നര്‍മ്മം, ലേഖനങ്ങള്‍, നിരൂപണങ്ങള്‍ എന്നീ സാഹിത്യമേഖലകളിലും തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.
ഇംഗളീഷിലുള്ള രചനകള്‍ക്കും അംഗീകാരങ്ങള്‍ നല്‍കണമെന്ന ഇ-മലയാളിയുടെ തീരുമാനത്തില്‍ പുതുതലമുറയിലെ എഴുത്തുകാര്‍ കൂടി പങ്കുചേരുമെന്ന സുപ്രതീക്ഷയുണ്ടായിരുന്നു. നാട്ടിലുള്ള ചില കോളേജ് വിദ്യാര്‍ത്ഥികളുടെ ഒന്നോ രണ്ടോ കവിതകള്‍ മാത്രമാണ് ഈ വര്‍ഷം ലഭിച്ചിരുന്നത്. മലയാളത്തില്‍ കവിത എഴുതുന്ന പോലെ ഇംഗളീഷിലും എഴുതുന്ന ശ്രീ അബ്ദുള്‍ പുന്നയൂര്‍ക്കുളത്തിന്റെ കവിതകള്‍ ഇ-മലയാളിയുടെ സാഹിത്യ കോളത്തെ സമ്പന്നമാക്കിയിരുന്നു.
ഈ വര്‍ഷത്തെ ഇംഗളീഷ് വിഭാഗത്തിലുള്ള കവിത അവാര്‍ഡ് ശ്രീ അബ്ദുല്‍ പുന്നയൂര്‍ക്കുളത്തിനു നല്‍കുന്നു.
രാഷ്ട്രീയവും സാമൂഹ്യവുമായ വിഷയങ്ങള്‍ ഉള്‍പ്പെടുത്തി ശ്രീ ജോര്‍ജ് എബ്രാഹാം ഇംഗളീഷില്‍ എഴുതിയ ലേഖനങ്ങളും പരിഗണിക്കപ്പെട്ടു. ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സാന്നിധ്യം അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തില്‍ ഉറപ്പാക്കുന്നതിനും കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ ഇവിടെയുള്ള മലയാളികള്‍ക്ക് മനസ്സിലാകുന്ന വിധത്തിലും അദ്ദേഹം  ശക്തമായ ലേഖനങ്ങളിലൂടെ പ്രതിഫലിപ്പിച്ചിട്ടുണ്ട്. മാതൃഭാഷയിലും ഇംഗളീഷ് ഭാഷയിലും ഒരേപോലെ എഴുതാന്‍ കഴിവുള്ള അദ്ദേഹം ഇംഗളീഷില്‍ കൂടുതലായി എഴുതുന്നത് പുതു തലമുറക്ക് വേണ്ടിയാണ്.
ഇ-മലയാളിയുടെ ഈവര്‍ഷത്തെ ഇംഗളീഷിലുള്ള ലേഖനങ്ങള്‍ക്കുള്ള അംഗീകാരം ശ്രീ ജോര്‍ജ് എബ്രാഹാമിന് സമ്മാനിക്കുന്നു.
2019ലെ മാന്‍ ഓഫ് ദി ഇയര്‍, വുമണ്‍ ഓഫ് ദി ഇയര്‍ ആരെന്നു ഇ-മലയാളിയുടെ അവാര്‍ഡ്ദാന ചടങ്ങില്‍ അറിയിക്കും. അവാര്‍ഡ് ദാന ചടങ്ങിന്റെ തിയ്യതി ഉടനെ അറിയിക്കുന്നതായിരിക്കും.
വിജയികളായ എല്ലാവര്‍ക്കുംഇ-മലയാളിയുടെ ഹാര്‍ദ്ദമായ അഭിനന്ദനങ്ങള്‍ !
Facebook Comments
Comments
1. KP Sasi Nair
2020-01-18 10:55:43
Dear Ms. Jyothi Lakshmi, We from www.mediaeyenews.com wish you hearty congratulations on your winning the ‘e-Malayali Literary Award’ as the most popular writer for the year 2019 and for your relentless efforts in promoting Malayalam literature in India and America. Let me also congratulate you personally, on behalf of my family, friends and well-wishers as well. Your writings have further enriched our mother language and extended its popularity among masses. The contributions have been a beacon light for all those who inspired by you will want to follow your footsteps. It is a joy to know that there are many good authors in the US who contribute to the growth of Malayalam through their writings and I take this opportunity to extend my thanks to the winners in other categories. As a gifted writer it is our earnest belief that you will continue to scale heights in your career and set new benchmarks in the years to come. Once again, hearty congratulations, and all the very best for your future endeavours. With best regards Sasi Nair - KP Sasi Nair (kpsasinair@gmail.com)
2. Mathew V. Zacharia, New Yorker
2020-01-15 13:23:37
Joythilakshmi: A well deserved outstanding writer to an asset to e-malaylee.com.
Makes me envious of your inspirational writing with wealth of knowledge. Side view profile signifies of authority and dignity. An admirer with blessing for blessed years from New York. Mathew V. Zacharia.
3. Rajan Kinattinkara
2020-01-14 23:07:53
Hearty Congratulations to All Winners...... Best wishes to Emalayalee.
4. Anish Chacko
2020-01-14 22:41:06
അഭിനന്ദനങ്ങൾ !! അവാർഡ് കിട്ടിയവർക്കും ഇങ്ങനെ ഒരു സംരംഭത്തിന് തയ്യാറായ ഈ മലയാള പത്രത്തിനും ...
5. അഭിനന്ദനം
2020-01-14 19:29:24
വിവിധ വിഷയങ്ങളിൽ മഹത്തായ സംഭാവനകൾ നൽകിയവർക്ക് ഇമലയാളി ഏർപ്പെടുത്തിയിരിക്കുന്ന 2019 ലെ അവാർഡിന് അർഹരായ എല്ലാ സാഹിത്യകാർക്കും എന്റെ അഭിനന്ദനം. സ്കൂളിൽ പഠിക്കുന്നകാലത്ത്‌ നമ്മുടെ നോട്ട് ബുക്കിൽ ക്ലാസ് ടീച്ചർ ഒരു ഗുഡ് എന്നെഴുതിയാൽ നമുക്ക് എത്ര സന്തോഷമാകും. ക്ലാസ് പരീക്ഷയിൽ വളരെ നല്ല വിജയം നേടിയതിന്റെ പേരിൽ കുട്ടികളുടെ മുന്നിൽ വച്ച് ഒരു സമ്മാനം നൽകി അഭിനന്ദിക്കുകയാണെങ്കിലോ, പിന്നെ പറയേണ്ടതില്ല. നമ്മൾ തുള്ളിച്ചാടുക തന്നെ ചെയ്യും. സമൂഹം കഴിവുള്ളവരെ എക്കാലത്തും അംഗീകരിക്കും. പണ്ടുകാലത്തു മികച്ച കലാകാരന്മാർക്കും പണ്ഡിതർക്കും രാജാക്കന്മാർ പട്ടും വളയും നൽകി ആദരിച്ച് അവരുടെ കഴിവിനെ പ്രോത്സാഹിപ്പിച്ചിരുന്നു. അതുപോലെ തന്നെ ഒളിംമ്പിക്സിൽ വിജയികൾക്ക് ഒലിവ് ഇലകൾ ആണ് സമ്മാനം ആയി നൽകിയിരുന്നത്. നമ്മുടെ സംസ്കാരം സമ്പന്നമായതോടെ ഈ രീതിയിൽ മാറ്റം വന്ന് അത് പുരസ്‌കാരം ആയി മാറി. ഇങ്ങനെ ഒരു പുരസ്‌കാരം നൽകി സാഹിത്യത്തെയും സാഹിത്യകാരന്മാരെയും പ്രചോദനം നൽകി അവരുടെ കഴുവിനെ ആദരിക്കുന്ന ഈമലയാളി പത്രാധിപസമിതിക്ക് എന്റെ ഹൃദയങ്ങമമായ അഭിനന്ദനം രേഖപെടുത്തുന്നു. അമേരിക്കൻ മലയാള സാഹിത്യത്തിന്റെ പുരോഗതിയിൽ ഗണ്യമായ പങ്കു വഹിക്കുന്ന ഇമലയാളിയുടെ പ്രതിവർഷ സാഹിത്യ അവാർഡുകൾ എഴുത്തുകാർക്ക് പ്രചോദനവും പ്രോത്സാഹനവും ആണ്. വായനക്കാരുടെ പ്രോത്സാഹനങ്ങളും അനുമോദനങ്ങളുമാണ് ഓരോ രചയിതാക്കൾക്കും കൂടുതൽ രചനകൾ രചിക്കാൻ ഊർജ്ജം നൽകുന്നതും മാറ്റ്കൂട്ടുന്നതും. ഇമലയാളിയുടെ ഈ വർഷത്തെ ജനപ്രിയ എഴുത്തുകാരി എന്നപുരസ്‌കാരത്തിന് അർഹയായ എന്റെ സ്വന്റം അനുജത്തികുട്ടിയും ഇമലയാളി വായനക്കാർക്ക് സുപരിചിതയും "എഴുതാപുറങ്ങൾ" എന്ന പംക്തി എഴുതുന്ന ശ്രീമതി ജ്യോതിലക്ഷ്മിക്ക് എന്റെ പ്രത്യേക അഭിനന്ദനം. ഇതു താങ്കളുടെ കഴുവിന്റെ അംഗീകാരംമാണ്. താങ്കളുടെ എളിമയും എഴുത്തിന്റെ ശൈലിയുമാണ് വായനക്കാരുടെ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുന്നത്. നമ്മുടെ ചുറ്റുപാടും ഉള്ള വിഷയത്തെ ആസ്പദമാക്കി സായത്തമായ സ്വന്തം ശൈലിയിൽ കോർത്തിണക്കി സാഹിത്യ പ്രേമികൾക്ക് വേണ്ടി ഒരുക്കുന്ന രചന. പശ്ചാത്തലം ഏതായിരുന്നാലും അതിലൂടെ ഒരു നല്ല സന്ദേശം അല്ലെങ്കിൽ ഒരു ഗുണപാഠം വായനക്കാർക്ക് നല്കാൻ കഴിയുന്നു എന്നതാണ് താങ്കളുടെ മറ്റൊരു പ്രത്യകത. ഈ വർഷം പ്രസിദ്ധികരിച്ച താങ്കളുടെ സാഹിത്യകൃതികളെല്ലാം തന്നെ ഒന്നിനൊന്ന് മെച്ചമായിരുന്നു. പ്രത്യേകിച്ച് സ്ത്രീകളുടെ ഉന്നമനത്തിനായി വായനക്കാരെ ശാക്തികരിക്കപെടുകയും അവരുടെ നേട്ടങ്ങൾ അഭിമാനമായി കാണുകയും ചെയ്യൂന്ന തരത്തിലുള്ള വാർത്തകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ച കൃതികൾ അവസ്മരണീയമാണ്. ഇനിയും ഇതുപോലുള്ള കൃതികൾ താങ്കളുടെ തൂലികയിൽ നിന്നും വിരചിതമാകട്ടെ. ഒരിക്കൽ കുടി അഭിനന്ദനങ്ങൾ ഗിരീഷ് നായർ, മുംബൈ
6. John Vettam
2020-01-14 19:13:39
Heartfelt congratulations to all the award winning writers. I sincerely appreciate Emalayalee for its continued support.<o:p></o:p>
<o:p></o:p>
7. അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ
പ്രവാസി എഴുത്തുകാരുടെ, വിശിഷ്യാ, അമേരിക്കൻ മലയാളികളുടെ രചനകൾ പ്രകാശനം ചെയ്‌ത്‌ അവരെ പ്രോത്സാഹിപ്പിക്കുന്ന ഈമലയാളിയെ സ്‌നേഹാദരപൂർവം അനുമോദിക്കുന്നു. ഇതിലുമുപരിയായി, ഈമലയാളിയിൽ
എഴുതുന്നവരുടെ നല്ല രചനകൾ
കണ്ടെത്തി, പ്രതിവർഷം പുരസ്‌കാരം നൽകി അവരെ ആദരിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ശ്രമകരമായ സൽകർമ്മം മുടങ്ങാതെ തുടർന്ന് വരുന്നതിലും ഈമലയാളി പ്രത്യേകം അഭിനന്ദനം അർഹിക്കുന്നു.
എല്ലാ പുരസ്‌കാര ജേതാക്കൾക്കും ഈമലയാളിയുടെ ഒരു വായനക്കാരനെന്ന പേരിലും ന്യൂയോർക്കിലെ കാൽ നൂറ്റാണ്ടു പിന്നിട്ട സാഹിത്യ സംഘടനയായ സർഗ്ഗവേദിയുടെ പേരിലും പ്രത്യേക അഭിനന്ദനങ്ങൾ അറിയിച്ചു കൊള്ളുന്നു. ഇത്തവണത്തെ പുരസ്‌കാര ജേതാക്കളിൽ  രണ്ടുപേരായ ശ്രീ. പി. ടി. പൗലോസും ശ്രീ. ജോസ് ചെരിപുറവും
സർഗ്ഗവേദിയിൽ എന്നോടൊപ്പമുള്ള സഹപ്രവർത്തകരാണെന്നുള്ളത് ഇരട്ടി മധുരമാക്കുന്നു. എല്ലാ പുരസ്‌കാര ജേതാക്കൾക്കും ന്യൂയോർക് സർഗ്ഗവേദിയുടെ പേരിലും എന്റെ വ്യക്തിപരമായ പേരിലും അഭിനന്ദനങ്ങൾക്കൊപ്പം ആയുരാരോഗ്യസൗഖ്യങ്ങളും എല്ലാവിധ മംഗളങ്ങളും നേരുന്നു!!!
8. Ninan Mathulla
2020-01-14 16:07:58
Congratulations and wishes for greater impact on society by the award winners. Let their writings bring real changes in people's mind and thus in society.
9. amerikkan mollakka
2020-01-14 15:08:53
ജനാബ് പടന്നമാക്കൽ സാഹിബ് അസ്സലാമു
അലൈക്കും. ഇങ്ങള് പറഞ്ഞതിൽ കാര്യമുണ്ട്.
എന്തിനാണ് അമേരിക്കൻ മലയാളി നാട്ടിലെ
എയ്ത്തുകാർക്കും രാഷ്ട്രീയക്കാർക്കും വേണ്ടി
ഡോളർ ചെലവാക്കുന്നത്. എന്തുകൊണ്ട് അത് ഇബിടെ ഉള്ളോർക്ക്
കൊടുക്കുന്നില്ല.
ഇ മലയാളി അംഗീകരിച്ച  എയ്ത്തുകാർക്ക്
ഇവിടത്തെ ധനികരായ മലയാളികൾ
ക്യാഷ് അവാർഡുകൾ നൽകി അവരെ
അനുഗ്രഹിക്കുകയും പ്രോത്സാഹിപ്പിക്കയും
സെയ്യണം. ഇത് ബായിച്ച് ചിരിക്കുന്നവരെ
ഞമ്മള് കാണുന്നു. നാട്ടിലുള്ളവർക്ക്
മാത്രമേ കൊടുക്കു. ഇവിടത്തെ എയ്ത്തുകാർ
എയ്തുന്നത് കൊള്ളുകില്ലെന്ന മുൻവിധിയാണ് കാരണം.
ആ വിധി നൽകിയ ഇബ്‌ലീസ് ജഡ്ജിയെ
മയ്യത്താക്കി ഇ- മലയാളി കണ്ടെത്തിയ
ആറു പേർക്കും ക്യാഷ് അവാർഡ് കൊടുക്കുക.
ഇ- മലയാളി അവാർഡും,അവാർഡ് ദാന
ചടങ്ങും അവരുടെ ചിലവിൽ ചെയ്യുന്നുണ്ടല്ലോ.
എന്തുകൊണ്ട് ബാക്കി മലയാളികൾക്ക്
ഒപ്പം നിന്ന് ഇങ്ങനെ ഒരു നല്ല കാരിയം
ചെയ്തൂടെ.ഞമ്മള് അതിനു തയ്യാറാണ്.
അപ്പൊ എല്ലാവരെയും പടച്ചോൻ
കാക്കട്ടെ.
അവാർഡ് നേടിയ എല്ലാവര്ക്കും ഞമ്മടെയും
ഞമ്മടെ ബീവിമാരുടെയും മുബാറക്ക്.
10. Well Deserved Awards!
2020-01-14 13:37:37
Congratulations to all of you- the great award winners of E-malayalee.<o:p></o:p>
All of you deserve the award & so be proud & happy because E-malayalee’s award is very special, unique & Virgin* {= un corrupted}<o:p></o:p>
11. Jyothylakshmy Nambiar
2020-01-14 13:12:16
ഇ -മലയാളിയുടെ അഭിമാനകരമായ ഈ അവാർഡിന് എന്നെ പരിഗണിച്ചതിൽ ബഹുമാനപ്പെട്ട  ശ്രീ. ജോർജ്ജ് ജോസഫിനോടും, മറ്റെല്ലാ അംഗങ്ങളോടും ഒരുപാട് നന്ദിയുണ്ട്.  ഈ പരിഗണയിൽ ഞാൻ ഒരുപാട് സന്തോഷിയ്ക്കുന്നു അഭിമാനിയ്ക്കുന്നു. എന്നിലുള്ള എളിയ കഴിവിനെ വായനക്കാർക്കു മുന്നിൽ നിരത്താൻ ഇ മലയാളി തന്ന അവസരങ്ങൾക്കും പ്രത്യേകം നന്ദി പറയുന്നു. അതോടൊപ്പം തന്നെ എന്നെ അംഗീകരിച്ച വായനക്കാർക്കും, ഓരോ തവണയും അഭിപ്രായങ്ങളും വിമര്ശനങ്ങളും എഴുതി എന്നെ പ്രോത്സാഹിപ്പിച്ച  ഓരോ വായനക്കാരനും സാദരം എന്റെ നന്ദി അറിയിക്കട്ടെ. മറ്റെല്ലാ അവാർഡ് ജേതാക്കൾക്കും എന്റെ ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ
12. Jayasree Girish
2020-01-14 12:00:27
“Everyone wants success, but it only follows those who make a true approach to get it. You know the hard work and dedication has a destination which is success. Congratulation Jyothy for your achievements. Keep up the good work.”
13. vayanakaaran
2020-01-14 10:22:28
അവാർഡിന് പരിഗണിക്കാൻ പറ്റിയ കഥകൾ ഉണ്ടായിരുന്നില്ല എന്ന പ്രസ്താവന കഥാകാരന്മാരെ അപമാനിക്കുന്നതായി പോയി കവിതകളേക്കാൾ എത്രയോ നല്ല കഥകൾ വരാറുണ്ട്. -Sabu Mathew
ജോസഫ് എബ്രഹാം നല്ല കഥാകൃത്താണ്.
അദ്ദേഹത്തെ ഇ മലയാളി കഴിഞ്ഞ വർഷം
അംഗീകരിച്ചിരിക്കുന്നു.  കാശു കൊടുത്തും
രാഷ്ട്രീയ സ്വാധീനമുപയോഗിച്ചും വാങ്ങാവുന്ന
നിലയിലേക്ക് നാട്ടിലെ അവാർഡുകൾക്ക് വിലകുറയുമ്പോൾ
അമേരിക്കയിലെ ഒരു പ്രസിദ്ധീകരണം
വര്ഷം തോറും നിക്ഷപക്ഷമായി എഴുത്തുകാരെ
അംഗീകരിക്കുന്നതിൽ അവരെ അനുമോദിക്കുക.
നമ്മൾ ആഗ്രഹിക്കുന്നവർക്ക് അവാർഡ്
കിട്ടണമെന്ന മോഹം മനുഷ്യസഹജമാണ്.
ഇ മലയാളിയിൽ കഥകൾ വളരെ കുറവാണ്.
എഴുതുന്നവർ അയച്ചാലല്ലേ വായനക്കാർ
വായിക്കുകയുള്ളു. എല്ലാവര്ക്കും നാട്ടിലെ
പ്രസിദ്ധീകരണങ്ങളിലേക്ക് അയക്കാനാണ്
താൽപ്പര്യം. അതവരുടെ ഇഷ്ടം.
14. Devan Tharapil
2020-01-14 07:44:26
ഇവിടെ അവതരിപ്പിച്ച രചനകളിൽ നിന്നും കഴിവുള്ളവരെ (എല്ലാവരും കഴിവുള്ളവർ തന്നെ)തിരഞ്ഞെടുക്കുകയും, അവർക്ക് അവാർഡുകൾ നൽകുകയും ചെയ്യുന്നെന്ന് അറിഞ്ഞതിൽ അഭിമാനമുണ്ട്. എല്ലാവർക്കും എന്റെ ഹൃദയം നിറഞ്ഞ ആശംസകൾ.സാഹിത്യം രുചിച്ചു നോക്കേണ്ടതല്ല, മറിച്ചു വായിച്ചു അനുഭവിക്കേണ്ടതാണ്. ആത്മാർത്ഥതയോടെ ശ്രമിച്ചെങ്കിലും മാത്രമേ സാഹിത്യം വിജയിക്ക്. അനുവാചകന്റ ഹൃദയം കവരണമെങ്കിൽ അക്ഷരം ക്ഷരമില്ലാതാകണം. അതിനു ഭംഗിയുണ്ടാകണം. ഭാഷ ശുദ്ധിയുണ്ടാകണം. മാതൃഭാഷയെ ഹൃത്തിലേറ്റണം. കവിത ആയാലും കഥ ആയാലും പദഘടന അനിവാര്യമാണ്. ബിംബങ്ങൾ അനുകൂലമല്ലെങ്കിൽ എഴുത്തിന്റ രീതിയിൽ ചില മാറ്റങ്ങൾ ഉണ്ടാകണം.വിവിധ സാമൂഹ്യ വിഷയങ്ങളിൽ അവഗാഹം അനിവാര്യമാണുതാനും. പ്രത്യേകിച്ച് ലേഖനം പലതരത്തിലുള്ള വിഷയങ്ങൾ ഉൾപ്പെടുത്തുമ്പോൾ അതിന്റെ ഘടന പ്രത്യേകം ശ്രദ്ധിക്കേമഠത്തുണ്ട്. ഇതൊക്കെയാണെങ്കിലും നാട്ടിലുള്ള എഴുത്തുകാരെ ലക്ഷങ്ങൾ മുടക്കി കൊണ്ട് വരികയും, അവർക്ക് വേണ്ടി സകല സൗകര്യം ഒരുക്കി കൊടുക്കുകയും, മടിക്കാത്ത മലയാളി സംഘടനകൾ, മുറ്റത്തെ മുല്ലയെ മാനമില്ലാതാക്കുന്നതിനു പകരം, മാനമുള്ളതാണെന്ന് കാണിച്ച് കൊടുക്കുന്നതിലും വ്യത്യസ്തമായി ഈ മലയാളി കൂട്ടായ്മ ചിന്തുന്നു എന്നതിൽ സന്തോഷമുണ്ട്. അതിലുപരി ജ്യോതി നമ്പ്യാർ മുംബൈയിലാണെന്നതും എന്റെ ഏറ്റവും അടുത്ത സുഹൃത്താണെന്നതും, അവരെ തിരഞ്ഞെടുത്തതും അഭിമാനം നൽകുന്നു. ജ്യോതിക്കും, മറ്റുള്ള ജേതാക്കൾക്കും ഒരിക്കൽ കൂടി എന്റെ ആശംസകൾ അർപ്പിക്കട്ടെ ദേവൻ തറപ്പിൽ
15. Sabu Mathew
2020-01-14 07:11:44
അവാർഡിന് പരിഗണിക്കാൻ പറ്റിയ കഥകൾ ഉണ്ടായിരുന്നില്ല എന്ന പ്രസ്താവന കഥാകാരന്മാരെ അപമാനിക്കുന്നതായി പോയി കവിതകളേക്കാൾ എത്രയോ നല്ല കഥകൾ വരാറുണ്ട്. തമ്പി ആന്റണി ജോസഫ് എബ്രഹാം വിനോദ് അനീഷ് തുടങ്ങിയ എഴുത്തുകാരുടെ നല്ലകഥകൾ വായിക്കാറുണ്ട്
16. Seena Joseph
2020-01-14 06:57:48
Thank you so much Emalayalee. Greatly appreciate the recognition. Congratulations to all winners.
17. Das
2020-01-14 06:38:46
Frankly speaking, writers are like supreme being, I consider !  My heartiest congratulations to all the award winners in this platform for their hard-work and commitments & look forward to seeing variety of interesting stuffs; thereby accomplishing many more... Warmest wishes are also being extended to Jyothy, for her remarkable achievement & well-deserved success ! Cheers.<o:p></o:p>
18. girish nair
2020-01-14 03:30:05
Big salute to "E-MALAYALEE" for encouraging by recognizing the writters.
Congratulations to all the winners.
19. വിദ്യാധരൻ
2020-01-13 23:22:04
പുരസ്കാരങ്ങളെയും കാലത്തേയും അതിജീവിച്ച് നിങ്ങളുടെ രചനകളിലെ ആശയങ്ങൾ മനുഷ്യ മനസ്സിൽ ചേക്കേറെട്ടെ - അഭിനന്ദനങ്ങൾ
20. Joseph Padannamakkel
2020-01-13 22:21:53
പ്രഗത്ഭരായ എഴുത്തുകാരെ തന്നെ അവാർഡ് ജേതാക്കളായി തിരഞ്ഞെടുക്കാൻ സാധിച്ച ഇ-മലയാളി ടീമിനെ അഭിനന്ദിക്കട്ടെ! പ്രത്യേകിച്ച് ചീഫ് എഡിറ്റർ ജോർജ് ജോസഫിനെയും!  ജേതാക്കളെ  തിരഞ്ഞെടുക്കുക എന്ന ദൗത്യം  അത്ര എളുപ്പമല്ലെന്നും അറിയാം. അമേരിക്കയിലും ഇന്ത്യയിലും താമസിക്കുന്ന ഇവർ ഓരോരുത്തരും അമേരിക്കൻ സാഹിത്യത്തിന്റെ മുതൽക്കൂട്ടാണ്.   സംഘടനകളും മതപ്രസ്ഥാനങ്ങളും നാട്ടിലുള്ള എഴുത്തുകാരെ  അവരുടെ മുഴുവൻ ചെലവുകളും വഹിച്ച് അമേരിക്കയിലുള്ള  സ്റ്റേജുകളിൽ അവതരിപ്പിക്കുമ്പോൾ 'ഇ-മലയാളി' വ്യത്യസ്തമായി ഇവിടെയുള്ള എഴുത്തുകാരെ പ്രോത്സാഹിപ്പിക്കുന്നതും അഭിനന്ദിക്കാതെ വയ്യ!   നമ്മുടെ കുഞ്ഞുങ്ങൾ നാളെ ഗവേഷണ ശാലകളിൽ  തേടാൻ പോവുന്നത് ഈ നാടിന്റെ മണ്ണിൽ ജീവിച്ചു തീർക്കുന്ന നമ്മുടെ കഥകൾ തേടിയായിരിക്കും.   ഇ-മലയാളി തിരഞ്ഞെടുത്ത സാഹിത്യകാരന്മാരെല്ലാം  എന്റെ മനസിലും ആദരണീയരാണ്.  വിജയികളായ ഓരോരുത്തർക്കും എന്റെ കയ്യടികൾ അർപ്പിക്കുന്നു.
21. Sudhir Panikkaveetil
2020-01-13 21:54:38
അവാർഡ് ജേതാക്കൾക്ക് അഭിനന്ദനങ്ങൾ !!
22. Elcy Yohannan Sankarathil
2020-01-13 21:51:37
Congratulations to all the reputed awardees! Emalayalee is highly appreciated for encouraging the writers to come up to the forefront,  otherwise they would not have been this much popular. Emalayalee is an emancipator of the artistic talents of our writers, Mr George Joseph sacrifices his so much time and energy for the American and other writers abroad, his efforts are greately appreciated . Yearly emalayalee award is an incentive to all writers and that would raise the standard of writing, thanks emalayalee !.
23. josecheripuram
2020-01-13 21:05:12
First of let me congratulate myself.Now let me congratulate all other award recipients.You guys deserve some recognition.Let me extend my whole hearted gratitude&regards to all the readers& E malayalee staff.Thank you all.
24. JOSEPH ABRAHAM
2020-01-13 18:39:01
എല്ലാ അവാർഡ്  ജേതാക്കൾക്കും  അഭിനന്ദനം . എഴുത്തുകാരെ  പ്രോത്സാഹിപ്പിക്കുന്ന  ഇ മലയാളി ക്കു  എല്ലാവിധ ആശംസകളും  നേരുന്നു.
Leave a Reply
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Your email address will not be published. Required fields are marked *
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
RELATED ARTICLES
കദനമഴ (കവിത: ജിസ പ്രമോദ്)
കൊ (കവിത: വേണുനമ്പ്യാർ)
ഉത്സവക്കാഴ്ചകൾ (കഥ:സാക്കിർ സാക്കി, നിലമ്പൂർ)
മഹാമാരി വരുമ്പോൾ (കവിത: മുയ്യം രാജൻ)
സാന്ത്വന കൈകൾ (ജയശ്രീ രാജേഷ്)
ദൈവത്തിന്റെ പ്രതിരൂപങ്ങള്‍(കവിത: രാജന്‍ കിണറ്റിങ്കര)
പിന്തുടർന്ന വെള്ളാരംകണ്ണുകൾ (കഥ: രമണി അമ്മാൾ)
മെയ്മാസമേ....(കവിത: മാര്‍ഗരറ്റ് ജോസഫ്)
കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -11: കാരൂര്‍ സോമന്‍)
മിഡാസ് ടച്ച് (കവിത: വേണുനമ്പ്യാര്‍)
കനലെരിയുമ്പോൾ (രേഖ ഷാജി)
ക്വാറന്റൈൻ (കവിത: ശിവൻ)
അമ്മ (കവിത: സുഭദ്ര)
ഊഞ്ഞാല്‍...(ചെറുകഥ: അനീഷ് കേശവന്‍)
ഇലകൾ പൊഴിച്ച ഒരു മരം (കഥ: പുഷ്പമ്മ ചാണ്ടി )
അമ്മയും ഞാനും (രമാ പ്രസന്ന പെരുവാരം)
അമ്മ (കവിത: ഡോ.എസ്.രമ )
അമ്മ (ജയശ്രീ രാജേഷ്)
വളയിട്ട കിനാവുകള്‍ (കവിത: ഷാജന്‍ ആനിത്തോട്ടം)
അമ്മ നിലാവ് (രേഖ ഷാജി)
നക്ഷത്രരാവുകൾ (അനിൽ.ടി.പ്രഭാകർ)
നിദ്രാവിഹീനം (മിനിക്കഥ: ബീന ബിനിൽ)
പാമ്പും കോണിയും - നിർമ്മല - നോവൽ - 45
അപരോക്ഷം (കവിത: വേണുനമ്പ്യാര്‍)
കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്‌പമ്മ ചാണ്ടി - ഭാഗം - 9
നാടുകാണി (കവിത: മുയ്യം രാജന്‍)
നക്ഷത്രങ്ങള്‍ പറയുന്നത്(കവിത: രാജന്‍ കിണറ്റിങ്കര)
നനയുന്ന പെരുമഴകൾ (കഥ : രമണി അമ്മാൾ )
യുദ്ധവും കലാപവും ഇല്ലായിരുന്നെങ്കിൽ (കവിത സുനിൽ)
പുനർജ്ജനി (കവിത: ബിന്ദുജോൺ മാലം)
View More