Image

ഓസ്ട്രിയയില്‍ ഈസ്റ്ററിനു ശേഷം നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങും: സെബാസ്റ്റ്യന്‍ കുര്‍സ്

Published on 06 April, 2020
ഓസ്ട്രിയയില്‍ ഈസ്റ്ററിനു ശേഷം നിയന്ത്രണങ്ങള്‍ നീക്കി തുടങ്ങും: സെബാസ്റ്റ്യന്‍ കുര്‍സ്

വിയന്ന: കോവിഡ് മഹാമാരിയെ നേരിടാന്‍ പൂര്‍ണമായും അടച്ചുപൂട്ടപ്പെട്ട ഓസ്ട്രിയ ഏപ്രില്‍ 14 നു ശേഷം ഘട്ടംഘട്ടമായി സാധാരണ നിലയിലേക്ക് മടങ്ങുമെന്ന് ചാന്‍സലര്‍ സെബാസ്റ്റ്യന്‍ കുര്‍സ് .

ഈസ്റ്ററിനുശേഷം രാജ്യത്തെ കച്ചവട സ്ഥാപനങ്ങള്‍ പടിപടിയായി പ്രവര്‍ത്തിച്ചു തുടങ്ങും. ഏപ്രില്‍ 14 മുതല്‍ 400 സ്‌ക്വയര്‍ മീറ്റര്‍ വരെ വലിപ്പമുള്ള വ്യത്യസ്ത കടകളും ഗാര്‍ഡന്‍ ഷോപ്പുകളും തുറന്നു പ്രവര്‍ത്തിക്കും. മേയ് ഒന്നു മുതല്‍ മറ്റു കടകളും ബാര്‍ബര്‍ ഷോപ്പുകളും മാളുകളും തുറന്നു പ്രവര്‍ത്തിക്കും. ഹോട്ടലുകള്‍, റസ്റ്ററന്റുകള്‍ തുടങ്ങിയവ മേയ് പകുതിയോടെ പ്രവര്‍ത്തന സജ്ജമാക്കും. സ്‌കൂളുകള്‍ മേയ് പകുതി വരെ തുടര്‍ന്നും അടഞ്ഞു കിടക്കും. ജൂണ്‍ അവസാനം വരെ ഒരു പൊതുപരിപാടികളും ഉണ്ടായിരിക്കില്ല.

സ്ഥാപനങ്ങള്‍ തുറന്നു പ്രവര്‍ത്തിച്ചാലും പൊതുഗതാഗത സംവിധാനത്തിലടക്കം മാസ്‌ക് ധരിച്ചു മാത്രമേ യാത്ര ചെയ്യാനാകൂവെന്നും വാര്‍ത്താസമ്മേളനത്തില്‍ സെബാസ്റ്റ്യന്‍ കൂര്‍സ് അറിയിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക