ബ്രിസ്ബന്‍: ഒട്ടേറെ പുതുമകള്‍ സമ്മാനിച്ച മിനി മൂവി കിവുഡയുടെ ലാഭം മുഴുവനായും കോവിഡ്-19 പ്രതിരോധത്തിന്. അരങ്ങിലും അണിയറയിലുമായി വിദേശികളും 20 ലേറെ മലയാളി ഡോക്ടര്‍മാരും അണിനിരന്നിട്ടുള്ള കിവുഡ യൂട്യൂബില്‍ 1 മില്യണ്‍ ക്ലബ്ബിലേക്ക് കയറുകയാണ്.
ഗോള്‍ഡ് കോസ്റ്റില്‍ GP ആയ Dr. വിജയ് മഹാദേവന് കഥയും തിരക്കഥയും രചിച്ചു സംവിധാനം ചെയ്ത ചിത്രം ഇതിനോടകം ഒട്ടനവധി അംഗീകാരങ്ങളും നേടി കഴിഞ്ഞു. ഇന്ത്യന്‍ സിനിമയില്‍ എഡിറ്റിങില്‍ സ്വന്തമായി ഇടം സൃഷ്ടിച്ച പ്രവീണ്‍ പ്രഭാകര്‍ ആണ് എഡിറ്റര്‍.
ഓസ്ട്രേലിയക്കു പുറമെ ഗള്‍ഫിലും ഇന്ത്യയിലുമായി ചിത്രീകരിച്ച മിനി മൂവി കിവുഡ വണ്‍ഡ്രോപ്പ് ക്രീയേഷന്‍സും ഓസ്ട്രേലിയന്‍ സ്കൂള്‍ ഓഫ് ഇന്ത്യന്‍ ആര്‍ട്സും ചേര്‍ന്നാണ് നിര്‍മിച്ചിരിക്കുന്നത്. ടീം ജാങ്കോ സ്പേസ് ആണ് യൂട്യൂബില്‍ ചിത്രം റിലീസ് ചെയ്തിരിക്കുന്നത്. ചുരുങ്ങിയ നാളിനകം കിവുഡ വൈറല്‍ ആവുകയും ചെയ്തു. ഓസ്ട്രേലിയേയില്‍ ആതുരസേവന രംഗത്ത് ശ്രദ്ധയരായ ഡോക്ടര്‍മാരാണ് അഭിനയിതാക്കളില്‍ മിക്കവരും.
പ്രമുഖ ഡോക്ടര്‍മാരായ അമീര്‍ ഹംസ, അജയ് കുര്യാക്കോസ്, ജോ എ വര്‍ഗീസ്, വിനു മുബാറക്, കൃഷ്ണന് ശങ്കുണ്ണി, ആശ സദാശിവന്, അജിലേഷ് ചാക്കോ, സൂരജ് പിള്ള എന്നിവര്‍ക്കുപുറമെ മെഡിക്കല്‍ വിദ്യാര്‍ഥിനികളായ ആഷ്മി തോമസ്, ആഷ്ലി മിന്റു എന്നിവര്‍ അഭിനേതാക്കളാണ്. IT പ്രൊഫെഷനലുകളായ മിന്റു, നിധിന്, പ്രദീപ്, സൂരജ് എന്നിവരും വിവിധവേഷങ്ങളില്‍ ശ്രദ്ധേയരാണ്. ബ്രിസ്ബനിലും ഗോള്‍ഡ്കോസ്റ്റിലുമുള്ള ഒരു ഡസനോളം ഡോക്ടര്‍മാര്‍ അണിയറയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്.
ചിത്രത്തില്‍ നിന്ന് ലഭിക്കുന്ന വരുമാനം മുഴുവന്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിനായി ജന്മ നാടിനുനല്കാന്‍, കോവിഡ് ചികിത്സക്കും പ്രധിരോധനത്തിനുമായി ഓസ്ട്രേലയില്‍ സേവനം ചെയുന്ന അണിയറ പ്രവര്‍ത്തകര്‍ ഒറ്റകെട്ടായി തീരുമാനിക്കുകയായിരുന്നു എന്ന് ഡോ. വിജയ് മഹാദേവന് പറഞ്ഞു.
യൂട്യൂബ് -
റിപ്പോര്‍ട്ട്: തോമസ് ടി. ഓണാട്ട്