America

ഇന്ത്യൻ എംബസ്സികളിലെ വെൽഫെയർ ഫണ്ട്‌ പ്രവാസികൾക്കു അർഹതപ്പെട്ടത്‌ -റ്റി പി ശ്രീനിവാസൻ

,പി പി ചെറിയാൻ പി എം ഫ് ഗ്ലോബൽ മീഡിയ കോഡിനേറ്റർ

Published

on

ന്യൂയോർക് : ഇന്ത്യൻ എംബസ്സികളിൽ കുന്നുകൂടികിടക്കുന്ന, പ്രവാസികളിൽ നിന്നു തന്നെ സമാഹരിച്ച  വെൽഫെയർ ഫണ്ട്‌ പ്രവാസികൾക്കു  അര്ഹതപെട്ടതാണെ‌ന്നും ,അടിയന്തിര ഘട്ടങ്ങളിൽ  ഉപയോഗിക്കപെടേണ്ടതാന്നെന്നും   പ്രശസ്ത നയതന്ത്ര വിദഗ്ധനും മുൻ അംബാസഡറും ഇന്ത്യയുടെ ഐക്യരാഷ്ട്ര സഭയിലെ സ്ഥിരം പ്രതിനിധിയുമായ ശ്രീ. ടി പി ശ്രീനിവാസൻ അഭിപ്രായപ്പെട്ടു . പ്രവാസി മലയാളി ഫെഡറേഷൻ  ആഗോളതലത്തിൽ സംഘടിപ്പിച്ച ഉന്നതതല ഗ്ലോബൽ വെബിനാറിൽ പങ്കെടുത്തു സംസാരികയായിരുന്നു അദ്ദേഹം ..

"കോറോണയും പ്രവാസികൾ നേരിടുന്ന അടിയന്തിര സാഹചര്യങ്ങളും"  എന്ന വിഷയത്തെ ആസ്പദമാക്കി പ്രവാസി മലയാളി ഫെഡറേഷൻ സംഘടിപ്പിച്ച   ഓൺലൈൻ വെബ്ബിനാറിൽ  മുഖ്യ അതിഥിയായി പങ്കെടുകുന്നതിനും  നേതൃത്വം നൽകുന്നതിനും സമ്മതിച്ച  ശ്രീ റ്റി .പി. ശ്രീനിവാസനെ   പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം പരിചയപ്പെടുത്തുകയും സ്വാഗതം ആശംസിക്കുകയും  ചെയുകയും ചെയ്തു .കോവിഡ് 19 വ്യാപകമായതോടെ പ്രവാസികൾ അനുഭവിക്കുന്ന ദുരിതങ്ങൾ നിരവടിയാണെന്നും ,ഉടൻ പരിഹാരനടപടികൾ സ്വീകരിക്കണമെന്നാവസ്യപെട്ടു ഇന്ത്യൻ അംബാസിഡർമാർ ,പ്രധാനമന്ത്രി ,വിദേശകാര്യ മന്ത്രി ,കേരള മുഖ്യമന്ത്രി എന്നിവർക്കു പിഎംഫ് നിവേദനം സമർപ്പിച്ചിരിന്നുവെന്നും ,കേരള ഹൈ കോടതിയിൽ റിട്ട് സമർപ്പിച്ചിരിന്നതായും പ്രസിഡന്റ് സലിം ആമുഖത്തിൽ ചൂണ്ടിക്കാട്ടി .

പ്രവാസികൾക്ക് ലഭിക്കേണ്ടതും അര്ഹതപെട്ടതുമായ  ഇന്ത്യൻ വെൽഫെയർ ഫണ്ട് , കുറെ അധികം പ്രവാസികൾ ഒരുമിച്ചു നാട്ടിൽ എത്തി കഴിഞ്ഞാൽ അവരുടെ ക്വാറന്റൈൻ, പ്രവാസി പുനരധിവാസം, വിദേശ രാജ്യങ്ങളിൽ കുടുങ്ങി കിടക്കുന്ന വിദ്യാർത്ഥികളെ അവരുടെ മറ്റു വിദേശ രാജ്യങ്ങളിലെ രക്ഷിതാക്കളുടെ അടുത്ത് എത്തിക്കൽ, ഗൾഫിൽ നിന്നും ഈ കൊറോണ കാലത്തു നാട്ടിൽ പോകുന്നവരുടെ മുൻഗണന ക്രമം, ജോലി നഷ്ടപ്പെട്ടും മറ്റും കുട്ടികളുടെ വിദ്യാഭ്യാസ ബുദ്ധിമുട്ടുകൾ, മലയാളികളുടെ ഇരട്ട പൗരത്വം, ചൈനയിൽ നിന്നും ഇന്നത്തെ സാഹചര്യം വെച്ച് ഇന്ത്യക്കുള്ള  ഭാവി വ്യാപാര സാധ്യത, ഓ സി ഐ യുടെ കാല താമസം, എംബസികളിൽ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, മലയാളികൾക്ക് മറ്റേതെങ്കിലും രാജ്യങ്ങളിലേക്കുള്ള കുടിയേറ്റ സാധ്യത തുടങ്ങി പ്രവാസികൾ നേരിടുന്ന പല പ്രശനങ്ങൾക്കും ചർച്ചയിലൂടെ അദ്ദേഹം  നിർദേശങ്ങൾ നൽകി . രണ്ടു മണിക്കൂറോളം നീണ്ടു നിന്ന ചർച്ചയിൽ അംഗങ്ങൾ ഉന്നയിച്ച കാര്യമാത്ര പ്രസക്തമായ  എല്ലാ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും റ്റി പി തൃപ്തികരമായ മറുപടി നൽകി .മുൻ അംബാസിഡർ എന്ന നിലയിൽ തനിക്കു ലഭിച്ച അനുഭവസമ്പത്തും ,വ്യക്തി ബന്ധങ്ങളും  പ്രവാസികളുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പരമാവധി പ്രയോജനപ്പെടുത്താമെന്നു അദ്ദേഹം പി എം എഫിന് ഉറപ്പു നൽകി .  

ചർച്ചയിൽ ഗ്ലോബൽ പ്രസിഡണ്ട് എം പീ സലീം, ഗ്ലോബൽ കോഓർഡിനേറ്റർ ജോസ് മാത്യു പനച്ചിക്കൽ, ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ, ഖത്തർ ഇൻഡ്യൻ കൾച്ചറൽ സെന്റർ അഡ്വൈസറി ചെയർമാനും ഇന്ത്യൻ എംബസ്സിയുടെ കേരള റീപാട്രിയേഷൻ ഹെഡ് കെ എം വര്ഗീസ്, ഗ്ലോബൽ വനിതാ കോഓർഡിനേറ്റർ അനിത പുല്ലായി, അസിസ്റ്റന്റ് കോഓർഡിനേറ്റർ നൗഫൽ മടത്തറ, ഗ്ലോബൽ മീഡിയ കോഓർഡിനേറ്റർ പി പി ചെറിയാൻ, പി എം ഫ് ഖത്തർ ട്രഷറർ ആഷിക് മാഹി, യുവ എഴുത്തുകാരി ഷഹനാസ്, മാധ്യമ പ്രവർത്തകൻ സൈഫുദ്ധീൻ പി സി, സൗദി ട്രഷറർ ജോൺസൻ മാർക്കോസ്, സാമൂഹ്യ പ്രവർത്തകൻ സോനേഷ് തയ്യിൽ കൂടാതെ വിവിധ രാജ്യങ്ങളിൽ നിന്നും പ്രത്യേകം ക്ഷണിക്കപ്പെട്ടവരും യോഗത്തിൽ പങ്കെടുത്തു.
തിരക്കേറിയ ജീവിത ചര്യകളിൽനിന്നും അല്പസമയം കണ്ടെത്തി പി എം എഫ് സംഘടിപ്പിച്ച ഗ്ലോബൽ വെബിനാറിൽ പങ്കെടുക്കുവാൻ സമ്മതിച്ച റ്റി പി ശ്രീനിവാസന് സംഘടനയുടെ പേരിൽ ഗ്ലോബൽ സെക്രട്ടറി വര്ഗീസ് ജോൺ കൃ തജ്ഞത അറിയിച്ചു .

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജേക്കബ് പടവത്തിലിനെ കൈരളി ആർട്സ് ക്ലബ് ഓഫ് സൗത്ത് ഫ്ലോറിഡ പുറത്താക്കി

ഇനിയില്ല, കരടിവേട്ട (ജോര്‍ജ് തുമ്പയില്‍)

ഷിക്കാഗോ മലയാളി അസോസിയേഷന്‍ കര്‍ഷകശ്രീ അവാര്‍ഡ് സമയ പരിധി നീട്ടി

ബിഗ് ബോസ് സീസൺ 3 ഗ്രാൻഡ് ഫിനാലെ ഏഷ്യാനെറ്റിൽ

ട്രൈസ്‌സ്റ്റേറ്റ് കേരളാഫോറം: കര്‍ഷകരത്‌നം അവാര്‍ഡ് 2021

ജോലിക്കാര്‍ക്ക് സൗജന്യ കോളേജ് ഫീസ് നല്‍കി വാള്‍മാര്‍ട്ട്.

ഡാളസില്‍ ജോബി അച്ചന് സമുചിത യാത്രയയപ്പു നല്‍കി

കിഴക്കയില്‍, ചവണിക്കാമണ്ണില്‍, വലിയവീട്ടില്‍, മോടയില്‍ കുടുംബ സംഗമം

ഫൗച്ചിയും പോളിയും (കാര്‍ട്ടൂണ്‍: സിംസണ്‍)

ഡാളസ്സില്‍ കെ ഇ സി എഫ് കാതോലിക്ക ബാവ അനുസ്മരണ സമ്മേളനം 28 നു

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക ;ദേശിയ കണ്‍വന്‍ഷന് തുടക്കം കുറിച്ച ഡാളസില്‍ ശുഭാരംഭം

ഭാഷയുടെ അതിരുകള്‍ ഭേദിച്ച കാവ്യ സപര്യ: അബ്ദുള്‍ പുന്നയൂര്‍ക്കുളം- ഇംഗ്ലീഷ് കവിത

ലോസ്ആഞ്ചലസ് സീറോ മലബാര്‍ ദേവാലയത്തില്‍ വി. അല്‍ഫോന്‍സാമ്മയുടെ തിരുനാള്‍ ആഘോഷം

ഇവിടം സ്വര്‍ഗമാക്കാന്‍ ഞങ്ങള്‍ സമ്മതിക്കില്ല (നര്‍മ്മ രാഷ്ട്രീയലേഖനം: സാം നിലമ്പള്ളില്‍)

ഞാൻ കണ്ട രാമായണം (രാമായണ ചിന്തകൾ 12: ഷക്കീല സൈനു കളരിക്കൽ)

നമ്മിലെ സീത (സായിസുമതി.വി.മേനോൻ, രാമായണ ചിന്തകൾ 11)

റവ. ബില്ലി ഗ്രഹാമിന്റെ ചെറുമകന് കോവിഡ്; നില ഗുരുതരം

കണക്ടിക്കട്ടിലെ ആദ്യ ഇന്ത്യൻ-അമേരിക്കൻ പബ്ലിക് ഹെൽത്ത് കമ്മീഷണറായി ഡോ. മനീഷ ജുത്താനി നിയമിതയാകുന്നു

കേരള ഹിന്ദൂസ് ഓഫ് നോര്‍ത്ത് അമേരിക്ക; ഹൂസ്റ്റണില്‍ മികച്ച ശുഭാരംഭം

ഏഷ്യൻ അമേരിക്കൻ വിവേചനം (ബി ജോൺ കുന്തറ)

ഡാലസിൽ വി. അൽഫോൻസാമ്മയുടെ തിരുനാളിന് ഉജ്വല പരിസമാപ്തി.

മുന്‍ യുഎസ് സെനറ്ററെ ആക്രമിച്ചു ഫോണ്‍ തട്ടിയെടുത്തു

ഡെല്‍റ്റ വേരിയന്റ് വ്യാപനം; നിലവിലുള്ള യാത്രാ നിയന്ത്രണം തുടരുമെന്ന് വൈറ്റ് ഹൗസ്

ടെക്‌സസ്സില്‍ വെടിവെപ്പു നടത്തിയ പ്രതിയെ ജനകൂട്ടം കല്ലെറിഞ്ഞു കൊന്നു

വിദ്യാര്‍ത്ഥികളെ റിക്രൂട്ട് ചെയ്യുന്നതിന് ഇല്ലിനോയ് യൂണിവേഴ്‌സിറ്റി ഇന്ത്യന്‍ ഓഫീസ് തുറക്കുന്നു

പരിശുദ്ധ ബാവ തിരുമേനിക്ക് ചിക്കാഗോ ഓര്‍ത്തഡോക്‌സ് സമൂഹത്തിന്റെ ആദരാജ്ഞലികള്‍

ഹൂസ്റ്റണില്‍ പന്തുകളി മത്സരത്തിനിടെയുണ്ടായ വെടിവെയ്പില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടു

ഇന്ത്യയിൽ നിന്നുള്ള  യാത്രാവിലക്ക് പിൻവലിക്കാനാകില്ലെന്ന് യു എസ് 

ആമസോണിനെ  ഇനി  വീടിന്റെ താക്കോൽ ഏൽപ്പിക്കാം (മോ?) 

ഏലിയാമ്മ ഫിലിപ്പ് (94) ചിക്കാഗോയില്‍ അന്തരിച്ചു

View More