EMALAYALEE SPECIAL

എന്താണ് അശ്‌ളീലം ലൈംഗികതയില്‍? നഗ്നതയുടെ രാഷ്ട്രീയം! (ഏബ്രഹാം തെക്കേമുറി)

Published

on

കേരളത്തില്‍ ”നഗ്നതയുടെരാഷ്ട്രീയം” തുണിയുടുക്കാതെ നടക്കുന്നു.അമ്മേടെ നെഞ്ചത്തു മകന്‍ പടംവരയ്ക്കുന്നു. ഉഷ്ണം ഉഷ്‌ണേന ശാന്തി! പെണ്ണെഴുത്ത് എന്നൊരു സാഹിത്യവിഭാഗം മലയാള ഭാഷയില്‍ മാത്രംഎന്നും നിഴലിച്ചു നില്‍ക്കുന്നു. സുന്ദരിയുടെ ചുണ്ടില്‍ നിന്നുമുള്ളതെറി പറച്ചില്‍. അതു കേള്‍ക്കാന്‍ ആസ്വാദകരുണ്ടായി. അമേരിക്കയിലേപ്പോലെ ടോപ്പ്‌ലസ് അരങ്ങേറ്റം ഇല്ലാത്ത കേരളത്തില്‍ പെണ്ണുങ്ങളെക്കൊണ്ട് തെറി പറയിച്ച് ഒരു സാഹിത്യ പോഷണം നിര്‍വഹിപ്പിച്ചു് അനേകരും പണമുണ്ടാക്കി. എഴുപതുകളിലെ ആ ചൂഷണമനോഗതി തന്നെ കൈമുതലായി സ്വീകരിച്ച് ഇന്നും വിപണികണ്ടെത്തുന്നു ചിലര്‍.

ആര്‍ത്തവത്തിന്റെ ആവര്‍ത്തനമാണ് മലയാളത്തിന്റെ വായനാശീലം!
അമേരിക്കയിലെ യുവജനങ്ങള്‍ മലയാള ഭാഷവശമില്ലാത്തതുകൊണ്ട് വായിക്കുന്നില്ലയെന്ന യാഥാര്‍ത്ഥ്യം നിലനില്‍ക്കുമ്പോഴും എല്ലാം തുറന്നുപറയാന്‍ കഴിയാത്ത ഒരു സദാചാരബോധം ഇന്നാട്ടിലെ മലയാളസാഹിത്യകാരെ സ്വാധീനിച്ചിട്ടുണ്ടെന്നതിനു സംശയമില്ല. അഥവാ എന്തെങ്കിലും ഒന്നുതൊട്ടാല്‍ സ്‌നേഹവായ്‌പ്പോടുള്ള ശകാരങ്ങള്‍ ലഭിച്ചിട്ടുമുണ്ട് തീരെ നിസാരമായ കാര്യങ്ങളില്‍പ്പോലും.
   
നല്ല ഭാഷയില്‍ കാര്യങ്ങള്‍തുറന്നു പറയത്തക്കതായ ഭാഷാപാണ്ഡിത്യം കൈമുതലായിട്ടുണ്ട് ഇന്നാട്ടിലെ മലയാളസാഹിത്യ എഴുത്തുകാര്‍ക്ക്. കാലത്തിന്റെ ഗതിയില്‍ എന്തൊക്കെയോ നല്ല കാര്യങ്ങള്‍ മനസില്‍ പേറുന്നു. വെറും വികാരജീവികളാണ് സാഹിത്യകാരന്മാര്‍ എന്ന നിലയിലേക്ക് കേരളസാഹിത്യം ഇന്നുംപ്രണയത്തില്‍ തന്നെനില്‍ക്കുന്നു.

ജീവന്റെ നിലനില്‍പ്പ് ലൈംഗികതയും, സാഹിത്യം അതിന്റെ ചുവരും ആണെന്ന ഒരു മിഥ്യാബോധം തലമുറകളിലൂടെ മനുഷ്യനെ വഴിതെറ്റിക്കുന്നു. അതുകൊണ്ട് പദങ്ങളുടെ പ്രയോഗം എപ്രകാരമായിരിക്കണമെന്ന സാഹിത്യബോധം അനേകരും കൈവെടിഞ്ഞു. മനുഷ്യന്റെ അവയവങ്ങളാണ് എല്ലാമെന്ന നിര്‍വചനത്തില്‍ സ്ഥാനത്തും അസ്ഥാനത്തും അശ്‌ളീലതകടന്നുകൂടി.
      
മനുഷ്യനു ‘നഗ്നത’യെന്നൊന്ന് ഉണ്ടെങ്കില്‍ ‘അശ്‌ളീലം’ എന്നൊന്നുണ്ട്. കിടപ്പറയില്‍ പ്രദര്‍ശിപ്പിക്കപ്പെടേണ്ടവ ഇന്ന് പൊതുനിരത്തില്‍ വിറ്റഴിക്കപ്പെടുന്ന വാണിഭചരക്കായി രൂപാന്തരം പ്രാപിച്ചു.

ആവിഷ്കാരസ്വാതന്ത്രം എല്ലാഎഴുത്തുകാര്‍ക്കും അനുവദിക്കപ്പെട്ടിട്ടുള്ളതാണ്. പക്‌ഷേ മനുഷ്യന്റെ ലൈംഗികാവയവങ്ങള്‍ പരിച്‌ഛേദനം ചെയ്ത് പ്രദര്‍ശനത്തിനു വയ്ക്കാനുള്ള അനുവാദമല്ലതു്. പിഞ്ചുകുഞ്ഞ് അമ്മയുടെ മുല കുടിക്കുന്നത് അശ്‌ളീലമല്ല.  പക്‌ഷേ കുഞ്ഞിന്റെ അച്ഛന്‍ അതുചെയ്തുവെന്നെഴുതുന്നത് അശ്‌ളീലം തന്നെയാണ്.

ലോകത്തിന്റെ ഗതിയേപ്പറ്റി അമേരിക്കന്‍ പ്രവാസി ഒന്നും അറിയുന്നില്ലയെന്നതാണു വാസ്തവം. വായിക്കാന്‍ നേരമില്ലാതെ ,അക്ഷരങ്ങള്‍ പോലും മറന്നുകളഞ്ഞവര്‍ മുക്കിയുംമൂളിയും വല്ലതുംവായിച്ചിട്ട് നിരൂപണം ചമെയ്ക്കുന്നുണ്ട്.  ഭക്തിയുടെ പരിവേഷം പൂണ്ട് മറ്റുള്ളവരെ ബോധിപ്പിക്കാന്‍ വേണ്ടി വേഷമണിയുന്നവരുമുണ്ട്. എന്നാല്‍ യാഥാര്‍ത്ഥ്യം എത്രയോകാതം അകലെ?
ഒരുകാലത്ത് ലക്ഷങ്ങള്‍ കോപ്പികള്‍വിറ്റിരൂന്ന മാസികകള്‍ പൊട്ടച്ചൊല്ലും തെറിവാക്കുമെഴുതിയിന്ന് ഇല്ലാതായിരിക്കൂന്നൂ ഹരീഷിന്റെ “മീശ” എന്ന നോവല്‍വായിച്ചവര്‍ക്കറിയാം. .ഇന്റര്‍നെറ്റിന്റെ ലഹരിയില്‍ കേരളജനത ഉന്മാദത്തിലാണ്. കൂറെകഥാപാത്രങ്ങള്‍ കച്ചകെട്ടിയിറങ്ങിയിട്ടൂണ്ട്. “ചൂംബനസമരവും, ലിവിംഗ്ടൂഗതറൂം, ശബരിമലക്കയ്റ്റവൂം” കഴിഞ്ഞൂ. ഇനി തൂണിപറിക്കയാണ്.’ ‘പിള്ളാരൂകണ്ടൂവളരട്ടെ’യെന്ന്.

“നഗ്നതയും ,ലൈംഗികതയും തമ്മില്‍ തിരിച്ചറി്‌യാതെ  (സ്വവര്‍ഗപ്രേമികള്‍ക്ക് കൂട്ടികളെ ദത്തെടൂക്കാന്‍  അവകാശമൂണ്ടെന്നൂ ശഠിക്കൂന്നവര്‍) നഗ്നത കാണൂമ്പോള്‍ ഉണരൂന്ന ലൈംഗികതയെയോ ഇവതമ്മിലൂള്ള ബയോളജിക്കല്‍ പരസ്പരബന്ധമോ അറിയാതെ വാര്‍ത്ത സൃഷ്ടിക്കയാണ്.

Facebook Comments

Comments

  1. ഒരുസ്ത്രീ തന്റെ നഗ്നശരീരത്തിൽ ബോഡി ആർട്ട് ചെയ്യിച്ച് (വരച്ച ശേഷമാണ് പോസ്റ്റ്‌ ചെയ്തതെങ്കിൽ ആരാണ് ചെയ്തത് എന്നും അറിയണമെന്നില്ല !) യുട്യൂബിൽ പരസ്യപ്പെടുത്തിയാൽ, പിറ്റേദിവസം തൊട്ട് കേരളത്തിലെ എല്ലാസ്ത്രീകളും പുരുഷന്മാരും അങ്ങനെചെയ്യുമെന്നാണോ ശരാശരി മലയാളി പൊതുബോധം (ചാനലുകാർ ഉൾപ്പെടെ )ഭയക്കുന്നത്? അതോ, ഒരുപ്രായാപൂർത്തിയാകാത്ത മകൻ സ്വന്തം അമ്മയുടെ നഗ്നത കാണാനിടയായാൽ അവന്റെ പ്രായത്തിലുള്ള സകല കുട്ടികളും സ്വന്തം അമ്മമാരുടെ നഗ്നമേനികാണാൻ പിറ്റേന്ന് മുതൽ വെമ്പല്കൊള്ളുമെന്നോ, അതിൽ ചിത്രം വരക്കാൻ വാശിപിടിക്കുമെന്നോ !? രഹ്‌ന ഫാത്തിമ എന്ന സ്ത്രീയും മകനും അത്രമാത്രം ലക്ഷക്കണക്കിന് കേരള ജനതയെ സ്വാധീനിക്കാൻ പോന്ന ജീവിച്ചിരിക്കുന്ന, ഈ സമൂഹത്തിന്റെ സ്വഭാവരൂപീകരണ പ്രക്രിയയുടെ മാതൃകകളാണോ? അവർ ശബരിമല ദർശനത്തിന് തെ യ്യാറായപ്പോൾ അവരുടെ പാത പിന്തുടർന്ന് മലയാളി സ്ത്രീകളെല്ലാം കൂട്ടത്തോടെ മല ദര്ശനത്തിനിറങ്ങി പുറപ്പെട്ടോ, സുപ്രീം കോടതി വിധി നിലവിലുണ്ടായിട്ടും? ഇവരുടെ ബോഡി ആർട്ട് മുന്നോട്ട് വെക്കുന്ന നെഗറ്റീവ് എന്നാരോപിക്കപ്പെടുന്ന സന്ദേശം ഏറ്റുപിടിക്കാൻ തയ്യാറായി അത്രമാത്രം മലയാളിസമൂഹം പുറത്ത് കാത്തുനില്കുന്നുണ്ടോ? കൃത്യമായി ബാലപീഡനം ആരോപിച് പോക്സൊ ചാർത്തിയ പല കുറ്റങ്ങളുടെയും പശ്ചാത്തലമെന്താണ്? പള്ളിയിലച്ചൻ മുതൽ വീട്ടിലെ സ്വന്തം അച്ഛൻ വരെ എട്ടും പൊട്ടും തിരിയാത്ത മക്കളെ ക്രൂരമായി പീഡിപ്പിച്ച കേസ്സുകളല്ലേ മിക്കതും ! അതിൽ പലതിന്റെയും സ്ഥിതിയെന്താണ്? വേണ്ടത്ര തെളിവില്ലെന്ന് പറഞ് കോടതി എത്രപേരേ വെറുത വിട്ടു ! എത്ര സാക്ഷികൾ പ്രതികളുടെ ഭീഷണിയിൽ കോടതിയിൽ കൂറുമാറി? വാളയാർ പെൺകുട്ടികളുടെ 'ആത്മഹത്യാ'കേസിന്റെ നാൾപുരോഗതി എന്താണ്? ഇത്തരം ഏറ്റവും നിന്ദ്യമായ പോക്സോ കേസ്സുകളിലൊന്നും കാണിക്കാത്ത ബാലാവകാശത്തെപറ്റിയുള്ളഉത്കണ്ഠ രെഹ്നയുടെ മകന്റെ കാര്യത്തിൽ മാത്രം എന്തിനാണ്? സ്കൂൾ കുട്ടികൾ മൊബൈൽ ഫോൺ കൈവശം വെക്കുന്നത് നിരുത്സാഹപ്പെടുത്തണമെന്ന് വാദിച്ച മനശ്ശാസ്ത്രജ്ഞന്മാർ ഓൺലൈൻ ക്ലാസ്സ് തുടങ്ങിയപ്പോൾ അതേപ്പറ്റി എന്ത് പറയും? അല്ല, ഇത്രമാത്രം രഹ്‌ന നഗ്‌നശരീര ചിത്രപ്രദർശനം കേരളത്തിൽ പരക്കെ കൂലംകക്ഷമായ ചർച്ചയാകുന്നത് കണ്ടു ചോദിക്കുകയാണ്, ഇതെല്ലാം ! അവരെ, എന്തോ വലിയ പാതകം ചെയ്ത കണക്ക് അറസ്റ്റ് ചെയ്യാനുള്ള നീക്കം കാണുമ്പോൾ സംശയിക്കുകയാണ് ! ഒരാളെ അറസ്റ്റ് ചെയ്ത് നിയമത്തിന് മുൻപിൽ ഹാജരാക്കണമെങ്കിൽ പ്രഥമദൃഷ്‌ട്യാ അതിനെന്തെങ്കിലുമൊക്കെ തക്കതായ കുറ്റകരമായ ഒരു പ്രവൃത്തിയുടെ പശ്ചാത്തലവും ഉണ്ടാകുമല്ലോ!അതല്ല, നിയമപരമായി അതിൽ തെറ്റുണ്ടെങ്കിൽതന്നെ നിയമം വ്യഖ്യാനിക്കേണ്ടത് കോടതിയല്ലേ? പകരം മലയാളി സോഷ്യൽ മീഡിയ വ്യക്തിഗത കോടതികളാണോ? മലയാളിയുടെ യാഥാസ്ഥിതിക അശ്ലീല പൊതുബോധ്യമാണോ? കുറെ വിഷയവിദഗ്ദരുടെ കുറിപ്പ്കളും കൂടെ കാണുന്നുണ്ട് !!! അപ്പോൾ കാര്യം ഈ പറയുന്നതൊന്നുമല്ല, കേരളത്തിലെ ഏതെങ്കിലും സ്ത്രീ ഇത്തിരി കൂടുതൽ തന്റേടവും സ്ത്രീപക്ഷ സെക്കുലർ രാഷ്ട്രീയവും ഉയർത്തിക്കാട്ടി മലയാളിയുടെ കപട സദാചാരബോധത്തെ ചോദ്യം ചെയ്താൽ, അത് ചില സൊകോൾഡ് നവോഥാനവാദികൾക്കും അല്ലാത്തവർക്കും ഒരുപോലെ സഹിക്കാൻ പറ്റുന്നില്ലെന്നതാണ് കാര്യം !! അതിന് തടയിടാൻ പലരും ഉറക്കമൊഴിച്ചു ഗവേഷണം നടത്തുന്നുണ്ടെന്നും!! കേരളം എങ്ങനെയും വഴിമാറി ചിന്തിച്ചുകൂടെന്ന പലരുടെയും പിടിവാശിതന്നെ !!

  2. കൗൺസലിങ് സൈക്കോളജിയിൽ, ട്രാൻസ്ഫർ ഓഫ് ഇമോഷൻസ് എന്നൊന്നുണ്ട്- ഭർത്താവിനോടുള്ള ദേഷ്യം തീർക്കാൻ ഭാര്യ കുട്ടിയെപ്പിടിച്ചടിക്കും, കുട്ടി അമ്മയെ തിരിച്ചടിക്കാൻപറ്റാതെ മുറ്റത്ത്‌ കണ്ട നായയെ ആട്ടിപ്പായിക്കും !! ഇതിപ്പോപറയാൻ കാരണം, രഹ്‌ന ഫാത്തിമയെ നഗ്നശരീരചിത്രപ്ര ദർശനത്തിന്റെ പേരിൽ ആക്രമിക്കാൻ എന്തോ ഏതോ പന്തികേട് തോന്നുന്നവർ കുട്ടിയുടെ അവകാശത്തിനുവേണ്ടി കച്ചകെട്ടിയിറങ്ങിയിരിക്കുന്നു ! നഗ്നശരീരത്തിൽ ചിത്രം വരക്കുന്നത് മറ്റൊരു പുരുഷനോ ഭർത്താവോ ആയിരുന്നെങ്കിൽ ഈ ഇൻസ്റ്റന്റ് ബാലാവകാശവാദികളുടെ നിലപാടെന്താണെന്നറിയാനുള്ള താല്പര്യം തികച്ചു സ്വാഭാവികം ! ഡിയർ 'സദാചാര'ൻസ്‌ & സെലക്ടീവ് 'പുരോഗമന'ൻസ്‌, ഒരു പെണ്ണിന്റെ മുലയിൽ രണ്ടു ചിത്രം വരച്ചു പഠിയ്ക്കുന്നത് കണ്ടാൽ ഉരുകി ഒലിയ്ക്കുന്ന നിങ്ങളുടെ പാതിവെന്ത ബോധ്യങ്ങളെല്ലാം എട്ടായി മടക്കി പെട്ടിയിൽ വെയ്ക്കുക. നിങ്ങളുടെ ലോജിക് വെച്ച്, മക്കൾക്ക് മുല കാണിച്ചതിന് കേസ് എടുക്കാൻ നിന്നാൽ, അമ്മമാരെക്കൊണ്ട് ജയില് കവിയുമല്ലോ. മുലയെ സെക്സിലേക്ക് മാത്രം ചേരുംപടി ചേർത്തു പടിച്ചതാണ് മനുഷ്യരെ, നമ്മുടെയൊക്കെ പ്രശ്നം! ആ കുഞ്ഞുങ്ങൾ മുല കൊണ്ട് കല പഠിയ്ക്കട്ടെ. മുലയുള്ള പെണ്ണുങ്ങളിൽ പ്രത്യേകിച്ചൊരു കൗതുകവും കാണാതെ, തുറിച്ചു നോക്കാതെ, മുലയൊരു പരിഗണനാ വിഷയം പോലുമാകാതെ, നമ്മളെ പോലെയാവാതെ അവരൊക്കെ വളർന്നു വരട്ടെ. രഹന ഫാത്തിമ നഗ്നത പ്രദർശനംകൊണ്ട് ഭയങ്കര ആദർശം പറയുന്നവരിൽ എത്ര പേരുണ്ടാവും പ്രോൺ വീഡിയോ കാണാത്തവർ.രഹനയുടെ നഗ്നത ആദ്യം നന്നായി ആസ്വദിച്ചതിന് ശേഷം ആദർശം വിളമ്പും.ശുദ്ധ കാപട്യം. നഗ്നത കാണുമ്പോൾ ലൈംഗികത ഉണരുമെങ്കിൽ ഈ ഡോക്ട്ടർമാരുടെയും നേഴ്സ്മാരുടെയും ഒക്കെ കിടപ്പറ ജീവിതം ഒന്നാലോചിച്ചു നോക്കു !നഗ്നത കണ്ട് മടുത്ത അവർക്ക് എന്ത് തോന്നും !അപ്പൊ അതൊരു വല്ലാത്ത ധാരണപ്പിശകാണ്‌ ! ലൈംഗികതയുടെ പ്രാഥമിക ഉറവിടം നഗ്നത യല്ല !മാനസികവും ഇണയുമായി സംബന്ധിക്കുന്നതിനുള്ള ഒരാളുടെ മാനസിക തയ്യാറെടുപ്പാണ് !അതിനനുസൃതമായി, തലച്ചോറിലെ പിറ്റിയൂറ്ററി ഗ്ലാൻഡ് ശരീരത്തിന് മൊത്തത്തിലും ലൈംഗികാവയവങ്ങൾക്ക് പ്രത്യേകിച്ചും നൽകുന്ന ഉത്തേജനമാണ് ! ഇനി, അഥവാ ആരുടെയെങ്കിലും അവയവം ദര്ശിച് ഒരാൾക്ക് പൊടുന്നനെ ഇതൊക്കയങ്, സംഭവിച്ചുവെന്നിരിക്കട്ടെ, അതിനെ ലൈംഗികത എന്നല്ല പറയുക, അക്രമം ഇരയിൽ നടപ്പാക്കുന്നു എന്നുമാത്രം !! മുല ഒരു ലൈംഗികാവയവമല്ല. അത് സസ്‌തനികൾക്ക് കുഞ്ഞുങ്ങളെ ഫീഡ് ചെയ്യാനുള്ള അവയവമാണ്. മുലയെന്നു വായിക്കുമ്പോഴോ മുലയെന്നു കേൾക്കുമ്പോഴോ മുലയൊന്നു കാണുമ്പോഴോ എനിക്കോ നിങ്ങൾക്കോ ലൈംഗിക ഉത്തേജനം ഉണ്ടാകുന്നുവെങ്കിൽ, അത് ഓർമ്മ വെച്ചത് മുതൽ നമ്മളെ ചുറ്റി നിൽക്കുന്ന പൊതുബോധം കാരണമാണ്. ശരീരത്തിലെ എല്ലാ അവയവവും ലൈംഗികാവയവം ആണെന്നാണ് വാത്സ്യായനൻ പറഞ്ഞിട്ടുള്ളത് പിന്നെ സ്ത്രീ മാറു മറക്കണം എന്ന് നിർബന്ധമുണ്ടെങ്കിൽ നിർബന്ധമായും പുരുഷനും മാറു മറച്ചിരിക്കണം പുരുഷൻറെ നഗ്നമായ മാറ് സ്ത്രീ കാണുമ്പോൾ സംഭവിക്കുന്നത് തന്നെയാണ് സ്ത്രീയുടെ നഗ്നമായ മാറ് കാണുമ്പോഴും സംഭവിക്കുന്നത്. വടക്കെ ഇന്ത്യയിലെ പല ക്ഷേത്രങ്ങളിലും നഗ്നത മാത്രം അല്ല സംഭോഗവും കല്ലിൽ കൊത്തിവച്ചിട്ടുണ്ട്. - കൂടുതൽ പറയേണ്ടല്ലോ! ബാലാവകാശത്തെപ്പറ്റി എന്തെങ്കിലുമൊക്കെ ആലോചിക്കുന്നവർ ആ വാളയാർ കൊച്ചുപെണ്കുട്ടികളുടെ 'ആത്മഹത്യ' കാര്യത്തിൽ എന്ത് തീരുമാനമായി എന്നന്വേഷിച്ച് വരട്ടെ- ചാണക്യൻ

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

രാമായണത്തിലെ സഹോദര സ്‌നേഹം (രാമായണം - 4: വാസുദേവ് പുളിക്കല്‍)

THE UNSUNG HEROINE (Prof. Sreedevi Krishnan)

ബാബു വര്‍ഗീസ്: എഞ്ചിനിയറിംഗിലെ വിജയഗാഥ

കിറ്റും കിറ്റക്‌സും (വര്‍ഗീസ് ഏബ്രഹാം ഡെന്‍വര്‍)

എഴുത്തിലെ കൃത്യമായ ലക്ഷ്യബോധം (ജോർജ് എബ്രഹാമുമായി അഭിമുഖം)

രാമായണ പുണ്യം (രാമായണ ചിന്തകൾ 10: അംബിക മേനോൻ)

വരൂ ഹിമാലയം കാണാൻ (ഹിമാലയ യാത്ര 1: ശങ്കരനാരായണൻ ശംഭു)

ജോർജ് എബ്രഹാം: സാമൂഹിക നീതിക്കായി ചലിക്കുന്ന പേന (ഇ-മലയാളിയുടെ ലേഖനങ്ങൾക്കുള്ള (ഇംഗ്ലീഷ്) അവാർഡ്

എന്നാ പിന്നെ അനുഭവിച്ചോ! ട്ടോ! (രാജു മൈലപ്ര)

പ്രാഗ് -പുരാതന നഗര ഭാഗങ്ങൾ (ബൊഹീമിയൻ ഡയറി-2 ഡോ. സലീമ ഹമീദ്)

വോട്ടവകാശം അടിച്ചമർത്തൽ (സി. ആൻഡ്രുസ്)

സീതായനം കൂടിയാണ് രാമായണം (രാമായണചിന്തകൾ-9: രാജി പ്രസാദ്)

മുലയൂട്ടലും മ്യൂച്ചലിസവും (മുഹമ്മദ്‌ ഷഹബാസ്)

ഒരു അവാര്‍ഡ് കഥ: അപമാനം പിന്നെ ഒരു കള്ളന്റെ പേരും (പി.ടി പൗലോസ്-ആഴത്തിലുള്ള ചിന്തകള്‍)

ട്രാൻസ് ജെൻഡർ: സമൂഹത്തിന്‌ കൗൺസിലിംഗ് വേണം ( ഡോ.ഗംഗ.എസ്)

രാമായണത്തിലെ ഭക്തിപ്രവാഹം (രാമായണം - 3: വാസുദേവ് പുളിക്കല്‍)

മരണത്തിന് ശേഷമാണ് മനസിലാക്കിയത് ഞാൻ എത്ര വിഡ്ഢി ആയിരുന്നെന്ന്? ( ശ്രീകുമാർ ഉണ്ണിത്താൻ)

പോരാട്ടം ആണുങ്ങൾക്കെതിരെയല്ല; അനീതിക്കെതിരെയാകണം (ഗിരിജ ഉദയൻ)

മാനുഷികഭാവങ്ങളുടെ മലര്‍ച്ചെണ്ട് (സുധീര്‍ പണിക്കവീട്ടില്‍)

രാമായണത്തിന്റെ പ്രസക്തി (രാമായണചിന്തകൾ 8: ശങ്കരനാരായണൻ ശംഭു)

വാക്കുകളില്‍ നിറയുന്നത് ഹ്രുദയത്തിലെ സൗന്ദര്യം (ഇ-മലയാളിയുടെ കവിതക്കുള്ള അവാര്‍ഡ് നേടിയ സീന ജോസഫുമായുള്ള അഭിമുഖം)

ചുവപ്പുനാടകൾ (അമേരിക്കൻ കുടിയേറ്റ കുറിപ്പുകൾ -ഭാഗം 4: ഷാജു ജോൺ)

ഒന്നു തൊടാതെ പോയി വിരൽത്തുമ്പിനാൽ (മൃദുമൊഴി 18: മൃദുല രാമചന്ദ്രൻ)

പ്രാചീന മലയാള സാഹിത്യം (ബീന ബിനിൽ, തൃശൂർ)

രുചിഭേദങ്ങള്‍: പരിപ്പുപായസവും കൊഞ്ചുതീയലും (ലേഖനം: സാം നിലമ്പള്ളില്‍)

രാമായണ ചിന്തകള്‍ 7: 'ലോകരേ വെടിയുക അഹമ്മതി, അധികാരമോഹവും'(ജിഷ യു.സി)

മുംബെയിലെ പ്രവാസം; എഴുത്തിലെ സൗന്ദര്യം (ഇ-മലയാളി അവാര്‍ഡ്-പോപ്പുലര്‍ റൈറ്റര്‍)

പെഗസസ്: എന്തുകൊണ്ട് മോദി-ഷാമാരുടെ വാട്ടര്‍ഗേറ്റ്? (ദല്‍ഹികത്ത് : പി.വി.തോമസ്)

ഓര്‍മ്മകള്‍ ചേരുന്നത് തന്നെയാണ് ജീവിതം: ജോസ് ചെരിപുറം (അഭിമുഖം)

ടോക്യോ--206 രാഷ്ട്രങ്ങൾ, 11,000 താരങ്ങൾ, അവരുടെ ജീവിത സ്വപ്‌നങ്ങൾ (കുര്യൻ പാമ്പാടി)

View More