Image

ക്രൂശിൻ തണലിൽ - ഓമന ജോൺ

Published on 29 June, 2020
ക്രൂശിൻ തണലിൽ  - ഓമന ജോൺ


ഞാൻ നടന്നു... 
ഭാരം കുറഞ്ഞ ആ മരക്കുരിശ് എന്റെ തോളിലേറ്റി.   ഭാരമേറിയ കുരിശും തോളിലേറ്റിക്കൊണ്ട് ആ നസ്രായൻ നടന്നു പോയ വഴിയിലൂടെ. 

എന്റെ കുരിശുമായി ഓരോ ചുവടുകൾ മുന്നോട്ടു വെച്ചപ്പോഴും, എന്റെ കൺമുൻപിൽ ആ രൂപമായിരുന്നു. കാൽവരിയിലേക്ക് തന്റെ മരണത്തിനായി ഒരുക്കിയ കുരിശുമേന്തി, എനിക്കു മുന്നേ... വർഷങ്ങൾക്കു മുൻപ്‌ നടന്നു പോയ, ആ രക്ഷകന്റെ രൂപം.   എന്റെ മനസ്സ് സന്തോഷം കൊണ്ട് നിറഞ്ഞു.   "ഈ വഴിയേ വരുവാൻ, ഭാരം കുറഞ്ഞതെങ്കിലും ഈ കുരിശു വഹിക്കുവാൻ, നീയെനിക്ക് അവസരമേകി. നന്ദി യേശുവേ"  ആകാശത്തേക്ക് കണ്ണുകളുയർത്തി ഞാൻ പറഞ്ഞു. 

2012 മാർച്ച്‌ 22- 29.   ആ ഒരാഴ്ചക്കാലം വിശുദ്ധനാട്ടിൽ ഞാനുണ്ടായിരുന്നു. 

ഗലീലിയ കടലിലൂടെ ബോട്ടിൽ സവാരി ചെയ്തു.   അലകളില്ലാതെ...ശാന്തമായി കിടന്ന കടലിലേക്ക് നോക്കി നിന്നപ്പോൾ, പറഞ്ഞറിയിക്കാൻ വയ്യാത്തൊരു ശാന്തത എന്റെ മനസ്സിലും എനിക്കു തോന്നി. 

ഞാൻ കടന്നു പോയ പാതയോരങ്ങളിലെ മണൽത്തരികളോടെല്ലാം ഞാൻ പറഞ്ഞു, " നിങ്ങൾ ഭാഗ്യമുള്ളവർ. എന്റെ യേശുവിന്റെ പാദസ്പർശം ഏൽക്കാൻ നിങ്ങൾക്ക് ഭാഗ്യമുണ്ടായല്ലോ".   ആ സമയം എന്നെ തലോടി കടന്നു പോയ കാറ്റും. .. എന്നെ നോക്കി പുഞ്ചിരി തൂകിയ പൂക്കളും, മരങ്ങളും....പ്രകൃതി മുഴുവൻ എന്നോട് മന്ത്രിക്കുന്നതായി എനിക്കു തോന്നി, അവയിലെല്ലാം ഞാനാ ദിവ്യസ്വരം കേട്ടു, "ഭയപ്പെടേണ്ടാ, ഞാൻ നിന്റെ കൂടെയുണ്ട്." 


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക