Image

അമേരിക്കന്‍ ഉപനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കോവിഡ് 19 പടരുന്നു (ഏബ്രഹാം തോമസ്)

Published on 29 June, 2020
അമേരിക്കന്‍ ഉപനഗരങ്ങളിലും ഗ്രാമപ്രദേശങ്ങളിലും കോവിഡ് 19 പടരുന്നു (ഏബ്രഹാം തോമസ്)
ടെക്‌സസ്: ഏപ്രില്‍ മുതല്‍ പടര്‍ന്നുപടിക്കുന്ന കോവിഡ് 19 മഹാമാരി യുഎസിലെ പ്രധാന നഗരങ്ങളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയാണ് എന്ന ധാരണയാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍ നല്‍കിയിരുന്നത്. ഇപ്പോള്‍ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് ഉപനഗരങ്ങളിലും മുന്‍ ആഴ്ചകളേക്കാള്‍, കഴിഞ്ഞ ദിവസത്തേക്കാള്‍ വലിയ വര്‍ധനവാണ് രോഗവ്യാപനത്തില്‍ സംഭവിക്കുന്നത്.

വലിയ സണ്‍ബെല്‍റ്റ് സംസ്ഥാനങ്ങളായ ടെക്‌സസ്, ഫ്‌ളോറിഡ പോലെയുള്ള സംസ്ഥാനങ്ങളിലാണ് ദിനംപ്രതി ആയിരക്കണക്കിനു കേസുകള്‍ റിപ്പോര്‍ട്ടുചെയ്യപ്പെടുന്നത്. ഉദാഹരണം കന്‍സാസാണ്. ജൂണ്‍ ആദ്യവാരംവരെ എല്ലാം നിയന്ത്രണത്തിലാണ് എന്ന ധാരണയാണ് നല്‍കിയത്. ജൂണ്‍ അഞ്ചിനു 7 ദിവസത്തെ ശരാശരി 96 ആയിരുന്നു. ഇക്കഴിഞ്ഞ വെള്ളിയാഴ്ച ഇത് 211 ആയി ഉയര്‍ന്നു. യുഎസ് ആര്‍മി കമാന്‍ഡര്‍ ഫോര്‍ട്ട് റൈലിയില്‍ നിന്നു തന്റെ സേനാംഗങ്ങള്‍ക്ക് പ്രദേശത്ത് ഏവര്‍ക്കും പ്രിയമുള്ള റെസ്റ്റോറന്റ്- ബാര്‍ ഡിസ്ട്രിക്ടില്‍ നിന്നു വിട്ടുനില്‍ക്കാന്‍ ഓര്‍ഡര്‍ നല്‍കി. പ്രത്യേകിച്ച് രാത്രി 10 മണിക്കുശേഷം. കാരണം കോവിഡ് 19-ന്റെ വ്യാപനമാണ്. ഇവിടെ കന്നുകാലികള്‍ മനുഷ്യരേക്കാള്‍ കൂടുതലാണ്. അവയ്ക്ക് രോഗം ബാധിച്ചാലുള്ള അവസ്ഥ വളരെ വളരെ മോശമായിരിക്കും.

ഐഡഹോയിലും ഒക്കലഹോമയിലും ഇതുപോലെ ചെറിയ തുടക്കത്തില്‍ നിന്നാണ് മൂന്നാഴ്ചയ്ക്കുള്ളില്‍ രോഗവ്യാപനമുണ്ടായത്. ഏഴു ദിവസത്തെ പ്രതിദിന ശരാശരി 81-ല്‍ നിന്നു 376 ആയി ഉയര്‍ന്നു. ഇത് ഒക്കലഹോമയിലെ കണക്ക്. ഐഡഹോയില്‍ 40-ല്‍ നിന്നു 160 ആയി മാറി.

കലിഫോര്‍ണിയ, അര്‍ക്കന്‍സാസ്, മിസൗറി, കന്‍സാസ്, ടെക്‌സസ്, ഫ്‌ളോറിഡ സംസ്ഥാനങ്ങിലെ ഗ്രാമപ്രദേശങ്ങളില്‍ ഒരാഴ്ചയ്ക്കുള്ളില്‍ രോഗബാധിതര്‍ ഇരട്ടിയിലധികമായെന്ന് ജോണ്‍സ് ഹോപ്കിന്‍സ് സമാഹരിച്ച വിവരങ്ങള്‍ വെളിപ്പെടുത്തി. കലിഫോര്‍ണിയയിലെ ലാസന്‍ കൗണ്ടിയില്‍ കേസുകള്‍ ഒമ്പതില്‍ നിന്നു 172 ആയി. അര്‍ക്കന്‍സസിലെ ഹോട്ട് സ്പ്രിംഗ് കൗണ്ടിയില്‍ 46-ല്‍ നിന്നു 415 ആയി. ഈ രണ്ട് കൗണ്ടികളിലേയും വര്‍ധന അവിടെയുള്ള ജയില്‍ അന്തേവാസികള്‍ക്കിടയിലുള്ള രോഗവ്യാപനം മൂലമാണ് സംഭവിച്ചത്.

മിസൗറിയിലെ മക്‌ഡൊണാള്‍ഡ് കൗണ്ടിയിലെ ടൈസന്‍ ചിക്കന്‍ പ്രോസസിംഗ് പ്ലാന്റിലെ ടെസ്റ്റിംഗിലാണ് രോഗം പടരുന്നതെന്നു കണ്ടെത്തി. മിസൗറിയില്‍ ആശങ്കകള്‍ ഉയര്‍ത്തുന്ന പ്രവണതയാണ് കാണുന്നത്. കന്‍സാസ് സിറ്റി മേയര്‍ ക്വിന്റണ്‍ ലൂക്കാസ് ജീവനക്കാരോയും കച്ചവട സ്ഥാപനങ്ങളിലെ ഇടപാടുകാരോടും ആറടി അകലം പാലിക്കാന്‍ കഴിയാത്ത സാഹചര്യങ്ങളില്‍ നിര്‍ബന്ധമായും മാസ്ക് ധരിക്കുവാന്‍ ആവശ്യപ്പെട്ടു. എന്നാല്‍ മാസ്ക് ധരിക്കണമെന്ന ഓര്‍ഡര്‍ പുറപ്പെടുവിക്കാന്‍ പല രാഷ്ട്രീയ നേതാക്കളും മടി കാണിക്കുന്നു. ഉപയോഗിക്കാന്‍ കൂടുതല്‍ താത്പര്യപ്പെടുന്നത് ഡമോക്രാറ്റ് നേതാക്കളാണ്.

വെള്ളിയാഴ്ച രോഗബാധിതരുടെ പ്രതിദിന സംഖ്യ യുഎസില്‍ ആദ്യമായി 45,300 ആയി. ഒരുദിവസം മുമ്പത്തെ റെക്കോര്‍ഡ് 40000 ആയിരുന്നുവെന്ന് ജോണ്‍സ് ഹോപ്കിന്‍സ് റിപ്പോര്‍ട്ടില്‍ വെളിപ്പെടുത്തി.

രോഗബാധിതരുടെ വര്‍ധന യുഎസില്‍ ടെസ്റ്റിംഗ് വര്‍ധിച്ചത് മൂലമാണ് എന്നൊരു വിശദീകരണമുണ്ട്. എന്നാല്‍ രോഗവ്യാപനം ശക്തമായി മടങ്ങിവരുന്നു എന്നും ചിലര്‍ വാദിക്കുന്നു. മരണസംഖ്യയും ഹോസ്പിറ്റലൈസേഷനും ടെസ്റ്റുകള്‍ പോസിറ്റീവാകുന്നതും ഇതിന്റെ സൂചനയാണെന്നും ഇവര്‍ പറയുന്നു.

ഏപ്രില്‍ മധ്യത്തില്‍ പ്രതിദിന മരണം 2,200 നടുത്തായിരുന്നു. ഇപ്പോള്‍ ഇത് 600 ആയി കുറഞ്ഞിട്ടുണ്ട്. ഇതിനു കാരണം മെച്ചപ്പെട്ട ചികിത്സയുടെ ലഭ്യതയും, ഇപ്പോള്‍ രോഗബാധിതരാകുന്നവര്‍ പ്രായംകുറഞ്ഞവരാണെന്ന വസ്തുതയുമാണ്.

യുഎസില്‍ സ്ഥാപനങ്ങള്‍ തുറക്കുന്നത് വീണ്ടും നീട്ടിവയ്ക്കുവാന്‍ പല സംസ്ഥാന ഗവര്‍ണര്‍മാരും ഉത്തരവ് നല്‍കിക്കഴിഞ്ഞു. ടെക്‌സസില്‍ ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് റെസ്റ്റോറന്റുകള്‍ വീണ്ടും 50 ശതമാനം കപ്പാസിറ്റിയില്‍ പ്രവര്‍ത്തിക്കുവാനും, ജനക്കൂട്ടങ്ങള്‍ നിയന്ത്രിക്കാന്‍ പ്രാദേശിക അധികാരികള്‍ക്ക് അധികാരവും നല്‍കി ഉത്തരവിറക്കി.

Join WhatsApp News
Boby Varghese 2020-06-30 09:28:31
This is the ultimate result of the protests in the name George Floyd. Tens of thousands Antifa gangs flock together discarding lock down rules and social distancing. They see golden opportunity for riots and looting. The govt estimates the total destruction of $ 400 million. Covid is gaining speed with these gatherings.
T 2020-06-30 09:50:44
The protesters are spreading it. Media is not complaining.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക