-->

VARTHA

ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്യാമെന്നും അതിനു ജാമ്യം വേണമെന്നും ഫാ. റോബിന്‍

Published

on

കൊച്ചി: ഗര്‍ഭിണിയാക്കിയ പെണ്‍കുട്ടിയെ വിവാഹം ചെയ്ത് സംരക്ഷിക്കാമെന്നും അതിനായി രണ്ടു മാസത്തെ താല്‍ക്കാലിക ജാമ്യം അനുവദിക്കണമെന്നും ആവശ്യപ്പെട്ട് ഫാ. റോബിന്‍ വടക്കുഞ്ചേരി ഹൈക്കോടതിയില്‍. കേസില്‍ 20 വര്‍ഷത്തെ കഠിനതടവിന് ശിക്ഷിച്ച തലശേരി പോക്‌സോ കോടതി വിധിയ്‌ക്കെതിരായ അപ്പീല്‍ ഹൈക്കോടതിയില്‍ നിലനില്‍ക്കെയാണ് പുതിയ അപേക്ഷ.

സ്‌പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം പെണ്‍കുട്ടിയെ വിവാഹം ചെയ്യുന്നതിനുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് താല്‍ക്കാലിക ജാമ്യം ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാല്‍, ഈ ആവശ്യത്തെ പ്രോസിക്യൂഷന്‍ എതിര്‍ത്തു. വിവാഹത്തിനുള്ള നടപടിക്രമങ്ങള്‍ക്കായി ജാമ്യത്തിന്റെ ആവശ്യമില്ലെന്നും അപ്പീല്‍ നിലവിലിരിക്കേ ഇത്തരമൊരു അപേക്ഷ സമര്‍പ്പിച്ചതിനു പിന്നില്‍ മറ്റ് ഉദ്ദേശ്യങ്ങളുണ്ടാകാമെന്നും സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എസ്. അംബികാദേവി വാദിച്ചു.

മറ്റൊരു സംസ്ഥാനത്ത് പഠിച്ചുകൊണ്ടിരിക്കുന്ന പെണ്‍കുട്ടിയ്ക്ക് നിലവില്‍ വിദ്യാഭ്യാസമാണ് ആവശ്യം. വിവാഹത്തെ കുറിച്ച് അവള്‍ ഇപ്പോള്‍ ചിന്തിക്കുന്നില്ലെന്നാണ് വിവരം തേടിയതിന്റെ അടിസ്ഥാനത്തില്‍ മനസ്സിലാകുന്നത്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വിചിത്രമായ നീക്കമാണ് എതിര്‍കക്ഷിയില്‍ നിന്ന് ഉണ്ടായിരിക്കുന്നതെന്ന് അംബികാദേവി മാതൃഭൂമി ഡോട്ട് കോമിനോട് പറഞ്ഞു.

പ്ലസ് വണ്‍ വിദ്യാര്‍ഥിനിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയെന്ന കേസില്‍ 20 വര്‍ഷത്തെ കഠിനതടവിനാണ് കൊട്ടിയൂര്‍ സെന്റ് സെബാസ്റ്റ്യന്‍സ് ചര്‍ച്ച് വികാരിയും എംഐംഎച്ച്എസ്എസ് ലോക്കല്‍ മാനേജരുമായ ഫാ. റോബിനെ ശിക്ഷിച്ചത്. പെണ്‍കുട്ടി പ്രസവിച്ചതിനെ തുടര്‍ന്ന് ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യവിവരമാണ് സംഭവം പുറത്തുകൊണ്ടുവന്നത്.

പെണ്‍കുട്ടിയെയും കുഞ്ഞിനെയും സംരക്ഷിച്ചോളാമെന്നും ശിക്ഷയില്‍ പരമാവധി ഇളവ് വേണമെന്നും ഫാ. റോബിന്‍ കോടതിയില്‍ പറഞ്ഞിരുന്നു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

സ്കൂള്‍ കുട്ടികളെനഗ്‌നനൃത്തം ചെയ്യിച്ച സംഭവം; ആള്‍ദൈവത്തിനെതിരെ കേസ്

നിയന്ത്രണം വിട്ട സ്കൂട്ടര്‍ ലോറിക്കടിയിലേക്കു മറിഞ്ഞ് ദമ്പതികള്‍ മരിച്ചു

മാട്രിമോണിയല്‍ സൈറ്റ് വഴി പരിചയം; വിവാഹ വാഗ്ദാനം നല്‍കി പീഡനം , ഒടുവില്‍ വധശ്രമം: അധ്യാപകന്‍ ഒളിവില്‍

കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യല്‍; ജില്ലാതല വികേന്ദ്രീകൃത ഓണ്‍ലൈന്‍ സംവിധാനത്തിന് അനുമതി

ട്രാക്ക് പരിശോധനയ്ക്കിടെ റെയില്‍വേ ജീവനക്കാരന്‍ തീവണ്ടി തട്ടി മരിച്ചു; ഒരാള്‍ക്ക് ഗുരുതര പരിക്ക്

പത്തനാപുരത്ത് ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബ് ശേഖരം കണ്ടെത്തി; തീവവാദ ബന്ധം അന്വേഷിക്കും

മരംമുറി വിവാദം: ഇ. ചന്ദ്രശേഖരനേയും കെ.രാജനേയും കാനം വിളിച്ചു വരുത്തി; മാധ്യമങ്ങളോട് പ്രതികരിക്കാതെ മടക്കം

മരിച്ചുപോയവരുടെ കോടികളുടെ സ്വത്ത് തട്ടിയെടുത്തു; ബി.ജെ.പി. വനിതാ നേതാവും മക്കളും അറസ്റ്റില്‍

മദ്യപിക്കാന്‍ പണമില്ല, രണ്ട് വയസ്സുകാരിയെ 5000 രൂപയ്ക്ക് വിറ്റത് പിതാവ്; സംഭവം ഒഡീഷയില്‍

ഓണ്‍ലൈന്‍ ക്ലാസിനിടയില്‍ അധ്യാപികമാര്‍ക്ക് മുന്നില്‍ നഗ്‌നതാപ്രദര്‍ശനം; 15 കാരന്‍ കസ്റ്റഡിയില്‍

കൊല്ലം പ്രാക്കുളത്ത് ദമ്പതിമാരും അയല്‍വാസിയും ഷോക്കേറ്റ് മരിച്ചു

കേരളത്തില്‍ ലോക് ഡൗണ്‍ രീതി മാറ്റുന്നു; വ്യത്യസ്ത തോതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുമെന്ന് മുഖ്യമന്ത്രി

കോവിഡ് കുറയുന്നു, സംസ്ഥാനത്ത് ഇന്ന് 7,719 പേര്‍ക്ക് രോഗം, ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11.26

സിസ്റ്റര്‍ ലൂസി കളപ്പുര സമര്‍പ്പിച്ച അപ്പീല്‍ വത്തിക്കാന്‍ വീണ്ടും തള്ളി

യുവനടന്‍ സഞ്ചാരി വിജയ് വാഹനാപകടത്തില്‍ മരിച്ചു

വധ ഭീഷണി : എം.പി രമ്യ ഹരിദാസ് ഗവര്‍ണറെ കണ്ടു

ഒരേ സമയം നാലു മലയാളികളെ ജില്ലാ കളക്ടര്‍‍മാരായി നിയമിച്ച്‌ തമിഴ്‌നാട്

മലയാളി ദമ്ബതികളുടെ വിവാഹം വിഡിയോ കോണ്‍ഫറന്‍സ് വഴി റജിസ്റ്റര്‍ ചെയ്യാന്‍ ഹൈക്കോടതി നിര്‍ദേശം

രാജ്യത്ത് കോവിഡ് വാക്സിന്‍ സ്വീകരിച്ച്‌ മരണം 10 ലക്ഷത്തില്‍ രണ്ടെന്ന് റിപ്പോര്‍ട്ടുകള്‍

രാജ്യത്തെ സ്മാരകങ്ങളും മ്യൂസിയങ്ങളും തുറക്കാമെന്ന് കേന്ദ്രം

വാക്സിനേഷന് ശേഷം കാന്തിക ശക്തി ലഭിച്ചുവെന്ന അവകാശവാദവുമായി ഝാര്‍ഖണ്ഡ് സ്വദേശി

യുപിയില്‍ മാധ്യമ പ്രവര്‍ത്തകന്‍ ബൈക്ക് അപകടത്തില്‍ മരിച്ചു; ദുരൂഹതയെന്ന് പരാതി

പ്രതിദിനം രണ്ടര ലക്ഷം പേര്‍ക്ക് വാക്‌സിന്‍; കോവിഡ് മൂന്നാം തരംഗത്തെ നേരിടാന്‍ ആക്ഷന്‍പ്ലാന്‍; ആരോഗ്യ മന്ത്രി

ലോക് ജനശക്തി പാര്‍ട്ടിയില്‍ പൊട്ടിത്തെറി: ചിരാഗ് പസ്വാനെ രാഷ്ട്രീയമായി ഒതുക്കി മുഖ്യമന്ത്രി നിതീഷ് കുമാര്‍

തൃണമൂല്‍ കോണ്‍ഗ്രസില്‍ തിരിച്ചെത്തിയതിന് പിന്നാലെ മുകുള്‍ റോയിക്ക് പുതിയ പദവി

നാളെ മുതല്‍ നിര്‍ബന്ധിത സ്വര്‍ണ്ണ ഹാള്‍മാര്‍ക്കിംഗ്

കോവിഡ് മഹാമാരിക്കെതിരെ ലോകം ഒന്നിച്ച് പോരാടണം: ജി7 ഉച്ചകോടിയില്‍ മോദി

വാക്കേറ്റം: യുവാവിനെ നടുറോഡില്‍ കുത്തിക്കൊലപ്പെടുത്തിയ തമിഴ്‌നാട് സ്വദേശികള്‍ അറസ്റ്റില്‍

യു.കെ പ്രധാനമന്ത്രിക്ക് യു.എസ് പ്രസിഡന്റിന്റെ സമ്മാനം സ്പെഷ്യല്‍ സൈക്കിള്‍; വില നാല് ലക്ഷം രൂപ

ഉടവാളുപയോഗിച്ച് എലിസബത്ത് രാജ്ഞിയുടെ കേക്ക് മുറി; പ്രോത്സാഹിപ്പിച്ച് ജി-7 രാഷ്ട്രനേതാക്കള്‍

View More