-->

fomaa

ഫോമായുടെ പണി തീരാത്ത മലപ്പുറം വില്ലേജ് പദ്ധതി.

അജു വാരിക്കാട്

Published

on

എങ്ങുമെത്താതെ പാതിവഴിയില്‍പോലുമെത്താതെ നില്‍ക്കുന്ന ഫോമായുടെ മലപ്പുറം വില്ലേജ് പദ്ധതിയുടെ ഒരു അവലോകനം.

ഏറ്റെടുത്ത പദ്ധതികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചവരെ ദൈവം ശിക്ഷിക്കുമെന്ന് മലപ്പുറം പാര്‍പ്പിട പദ്ധതിയിലൂടെ വീട് കിട്ടിയവര്‍ പറയുന്നു. ഇനി കാര്യങ്ങളിലേക്ക് കടക്കാം,  2018  ലെ മഹാപ്രളയത്തില്‍ ദുരിതം അനുഭവിച്ചവര്‍ക്ക്  ഫോമായുടെ വക വീടുകള്‍ പണിത്  കൊടുക്കുവാനുള്ള പദ്ധതി പരിഗണനയില്‍ വന്നപ്പോള്‍, ആദ്യം തന്നെ ഒരു ഏക്കര്‍ സ്ഥലം സൗജന്യമായി കൊടുത്ത് അമേരിക്കന്‍ മലയാളികളുടെ യശ്ശസ്സ് വാനോളം  ഉയര്‍ത്തിയത് ഒരു ഫ്‌ലോറിഡ സ്വദേശിയാണ്. മലപ്പുറം ജില്ലയിലെ, നിലമ്പൂര്‍ താലൂക്കില്‍, അകമ്പടം വില്ലേജിലെ (ചാലിയാര്‍ പഞ്ചായത്ത്) ഒരു ഏക്കര്‍ കുന്നിന്‍ ചരിവ് സ്ഥലം, ഇതിനായി അദ്ദേഹം വാഗ്ദാനം ചെയ്യുകയും ചെയ്തു.  ഫോമായുടെ ഈ  വില്ലേജ് പദ്ധതിയുടെ നടത്തിപ്പിനായി  അനിയന്‍ ജോര്‍ജും (ചെയര്‍മാന്‍),  ഉണ്ണികൃഷ്ണനും  (കോര്‍ഡിനേറ്റര്‍), ജോസഫ് ഔസോയും  സ്വമേധയാ മുന്നോട്ട് വരികയും, ഫോമാ ഇവരെ ഈ  പദ്ധതിയുടെ നടത്തിപ്പുകാരായി അവരോധിക്കുകയും ചെയ്തു.  ഇവരുടെ നേതൃത്വത്തില്‍ ഒരു വില്ലേജ്  പദ്ധതി കമ്മറ്റി രൂപീകരിക്കുകയും ചെയ്തു.

പത്രമാധ്യമങ്ങളില്‍ കൊട്ടിഘോഷിച്ച്  ആരവമുണ്ടാക്കി കൊണ്ടിരുന്നപ്പോഴും, മലപ്പുറത്തെ  പ്രസ്തുത സ്ഥലം ഫോമയുടെ പേരിലേക്കോ, വീട് കിട്ടിയ ഉടമസ്ഥരുടെയോ പേരുകളിലേക്കോ മാറ്റിയിരുന്നില്ല.  ചോദ്യങ്ങള്‍ക്കുള്ള മറുപടികള്‍  വൈകുംതോറും, സംശയങ്ങള്‍ കൂടി കൂടി  വരികയായിരുന്നു. ഈ പദ്ധതി പ്രദേശം പരിസ്ഥിതി ലോല പ്രദേശത്തില്‍ ഉള്‍പ്പെടുന്നതാണോ? അവിടേക്കെത്താന്‍ വഴിയുണ്ടോ? വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യതയുണ്ടോ? വാഹനസൗകര്യം ലഭ്യമാണോ? ഈ വക ചോദ്യങ്ങള്‍ക്കൊന്നും ഇതുവരെ ഉത്തരം അധികാരപ്പെട്ടവരില്‍ നിന്ന് ഉത്തരം ലഭിച്ചിട്ടില്ല.
വെള്ളം, വൈദ്യുതി എന്നിവയുടെ ലഭ്യത മുന്‍കൂട്ടി  ഉറപ്പുവരുത്തിയാലേ, പദ്ധതിയുടെ തുടര്‍നടപടികളുമായി മുന്നോട്ടുപോകുവാന്‍ കഴിയുമായിരുന്നുള്ളൂ.  ഉപയോഗ  ശ്യൂന്യമായ  കുറെ ഏക്കര്‍ സ്ഥലത്തിന്റെ ഒരു ചെറിയ ഭാഗം ഫോമാ വില്ലേജ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയ ശേഷം, ബാക്കിയുള്ള ഭൂരിഭാഗം  സ്ഥലം വാസയോഗ്യമാക്കി, നല്ല വിലയ്ക്ക്  മറിച്ചു വില്‍ക്കുവാനുള്ള ഒരു ഉടമസ്ഥന്റെ ഗൂഢ തന്ത്രമായി മാത്രമേ ഇതിനെ ഇപ്പോള്‍  കാണുവാനാകൂ. നിര്‍ഭാഗ്യവശാല്‍, ഇക്കാര്യം എല്ലാം അറിയാവുന്ന ഫോമാ വില്ലേജ് പദ്ധതി കമ്മറ്റിക്കാര്‍ ഈ വിവരം ആരെയും അറിയിച്ചിരുന്നില്ല.

വില്ലേജ് രേഖകള്‍ പ്രകാരം, ഈ സ്ഥലത്തിന്റെ കൈമാറ്റം  നടത്തിയിരിക്കുന്നത് ഈ കഴിഞ്ഞ ഡിസംബര്‍ മാസത്തില്‍ ആണ്. ഒന്നര ലക്ഷം രൂപാ  വീതം, ഓരോ വീടിനും ഇതുവരെ മുടക്കിയിട്ടുണ്ടന്നും, ഇനി കുറഞ്ഞതു വീടൊന്നിന്  അഞ്ചര ലക്ഷം കൂടി വേണ്ടി വരും എന്നാണ്   ഈ പണി തീരാത്ത  വീടുകള്‍ കിട്ടിയവര്‍ അറിയിച്ചത്. ഫോമായുടെ  ഈ പദ്ധതിയുടെ എഗ്രിമെന്റ് കാലാവധി കഴിഞ്ഞെന്നും, ഈ പദ്ധതി പാതി വഴിയില്‍ ഉപേക്ഷിക്കേണ്ടി വരുമെന്നും ആണ് ഇപ്പോള്‍ ഞങ്ങളുടെ അന്വേഷണത്തില്‍ അറിയാന്‍ കഴിഞ്ഞത്. ഈ മലപ്പുറം പദ്ധതി ഒരു വലിയ തിരഞ്ഞെടുപ്പ് ക്യാംപയിന്‍ തന്ത്രമായി മാത്രമേ വിലയിരുത്തുവാന്‍ കഴികയുള്ളു. ഈ വില്ലേജ് പദ്ധതിയുടെ കമ്മറ്റിക്കാരായി നിന്നവരാണ് ഇപ്പോള്‍  മത്സര രംഗത്തുള്ളത് ഒരു വസ്തുതയാണ്.. ഇത്രയും ചെറിയ ഒരു വില്ലേജ് പദ്ധതി ഈ രീതിയില്‍ കൊണ്ടെത്തിച്ചതിന്   ആരാണ് ഉത്തരവാദികള്‍? ഫോമയെ സ്‌നേഹിക്കുന്നവര്‍ ഇത് അറിയണം എന്നാഗ്രഹിക്കുന്നു.
ഇതോടൊപ്പം കൊടുത്തിരിക്കുന്ന ചിത്രങ്ങള്‍ ഞങ്ങളുടെ പ്രതിനിധി നിര്‍ദിഷ്ട സ്ഥലത്തുനിന്നും  ഇന്ന് നേരിട്ട് പകര്‍ത്തിയതാണ്.

Facebook Comments

Comments

 1. Fomaa

  2020-08-29 23:18:31

  15 cent bhoomi koduthe 1 acre ennu claim cheyum athu chothichal kullapom.pavagale bhoomi kodukam ennu Pattikallano samathikande

 2. Shania

  2020-08-28 02:11:47

  വളരെ വിഷമം തോന്നുന്നു ഇത് വായിച്ചിട്ട്.ഒരു അര സെന്റ് വസ്തു കൊടുത്തിട്ടാണേൽ കുഴപ്പമില്ലായിരുന്നു .സഹായിക്കുന്ന മനുഷ്യരെകൂടി താറടിച്ചു കാണിക്കുന്ന ഈ വ്യാജ വാർത്ത എഴുതിയവരോട് ദൈവം ചോദിക്കും.

 3. Binu Joseph

  2020-08-27 18:58:02

  ഇലെക്ഷൻ തൊഴിലാളികൾ കൂലിഎഴുത്തുകാരെ കൊണ്ട് എഴുതിക്കുന്ന ഓരോരോ വാർത്തകൾ .

 4. Bibin Mathew

  2020-08-27 16:21:56

  എല്ലാവര്ക്കും മാതൃകയാകുന്ന രീതിയിൽ ഫോമാ നടപ്പിലാക്കിയ പ്രൊജെക്ടുകൾ താറടിച്ചു കാണിക്കാവുന്ന രീതിയിൽ തുടർച്ചയായി കള്ള ന്യൂസുകൾ അടിച്ചിറക്കുന്ന പരിപാടികൾ അപലപനീയമാണ്.

 5. മനോജ്

  2020-08-27 15:52:59

  സത്യത്തിന്റെ മുഖം വളരെ വികൃതമാണ്. അതിൽ ആരേയും പഴി ചാരിയിട്ട് കാര്യമില്ല.

 6. കുമാരൻ

  2020-08-27 15:31:59

  ഫോമാ സ്നേഹിതൻ: അല്ല താങ്കൾ ആരാ സി ഐ ഡി മൂസയൊ .വൈരാഗ്യം തീർക്കുന്നത് ഇങ്ങനെയല്ല സഹോദര

 7. എല്ലാം ലവ്

  2020-08-27 15:28:11

  ലജ്ജയില്ലേ നിങ്ങള്ക്ക് ,അയൽക്കാരന്റെ അതിരു മാന്തുന്ന നിങ്ങള്ക്ക് എന്തവകാശം ഒരേക്കർ വസ്തു വിട്ടു കൊടുത്തവനെ ആക്ഷേപിക്കാൻ ?പന്തളം

 8. Love love foma

  2020-08-27 14:01:20

  ഈ വാർത്തക്ക് പിറകിൽ പണി എടുക്കാതെ പുറത്തായ പി ആർ ഓ യും കൊച്ചിൻ ഷായി അല്ലെന്നു പറയാൻ പറഞ്ഞു.കഞ്ചാവ് സാമിക്ക് ഒരു പങ്കുമില്ലെന്നും പറയാൻ പറഞ്ഞു.

 9. @fomaa lover.. ഇത് വ്യക്തി ഹത്യ എന്ന് എനിക്ക് തോന്നുന്നില്ല. എന്റെ ഒരു ചെറു അന്വേഷണത്തിൽ ഇത് സത്യ സന്ദമായ വാർത്ത ആയെ കാണാൻ കഴിയൂ.സംശയം ഉണ്ടേൽ കളക്ടറേറ്റ് വിളിച്ചു ചോദിക്കാവുന്നാണ്. The land is still not recrived by fomaa neither the tenant. Its on hill top. No water or electricity yet. The owner has more land there. If this project comes he can sell the rest in high price.

 10. ചിത്രങ്ങൾ കള്ളം പറയറില്ലല്ലോ. പണികൾ പൂർത്തിയായിട്ടുണ്ടങ്കിൽ, ഫോട്ടോഷോപ്പ് ചെയ്യാത്ത നഗ്ന ചിത്രങ്ങൾ തെളിവായി നൽകട്ടെ.

 11. fomaa lover

  2020-08-27 11:45:36

  ആരോ പിന്നിൽ കളിക്കുന്നു. കാര്യമറിയാത്ത ഒരാളെക്കൊണ്ട് എഴുതിക്കുന്നു. വ്യക്തി വൈരാഗ്യം നല്ലതല്ല

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

ചാരിറ്റി ബാങ്ക് തുടങ്ങി ഫോമ: അഭിമാന പദ്ധതി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ബി. നുഹ് ഉദ്ഘാടനം ചെയ്തു

നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ മുഖാമുഖം നാളെ

View More