-->

fomaa

ഫോമയുടെ ഓണസമ്മാനമെത്തി; സമൃദ്ധമായി ഓണം ആഘോഷിച്ച് ഫോമാ വില്ലേജ്

അനിൽ പെണ്ണുക്കര

Published

on

മലയാളിക്ക് ഓണക്കാലം സമൃദ്ധിയുടേത് മാത്രമാണ്. ആ ബാലവൃദ്ധം ജനങ്ങളും ഓണമാഘോഷിക്കുന്ന ഒരു നാട് കേരളം പോലെ വേറെ എങ്ങും ഉണ്ടാവില്ല.മലയാളിക്ക് പരസ്പരം കരുതൽ കൂടിയാണ് ഓണം. ഈ കരുതലിന് ഏറ്റവും വലിയ ഒരുദാഹരണം കൂടി.

അമേരിക്കൻ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫോമയുടെ നേതൃത്വത്തിൽ കഴിഞ്ഞ പ്രളയകാലത്ത് തിരുവല്ല കടപ്രയിൽ നിർമ്മിച്ചു നൽകിയ ഫോമാ വില്ലേജിൽ ഇന്നലെ ഫോമയുടെ വക സമ്മാനമെത്തുമ്പോൾ വറുതിയുടെ കാലത്തെക്കുറിച്ച് അവർ ഓർമ്മിച്ചതേയില്ല. ഒരു മഹാമാരിയുടെ കാലത്താണ് ഞങ്ങൾ ജീവിക്കുന്നത് എന്നും ആരും ചിന്തിച്ചതേയില്ല.
ഫോമാ പ്രസിഡൻ്റ് ഫിലിപ്പ് ചാമത്തിലിൻ്റെ വക ഓണ സമ്മാനം  തിരുവോണ ദിനങ്ങൾ നന്നായി ആഘോഷിക്കുവാനുള്ള  ഓണക്കിറ്റായിരുന്നു അത്. ഫോമാ വില്ലേജിനോട് ചേർന്നുള്ള പതിനഞ്ചു വീടുകൾ കൂടി ഉൾപ്പെടുത്തി അൻപത് വീടുകൾക്കുള്ള ഓണക്കിറ്റ് ഈ കൊറോണക്കാലത്തെ വറുതിയിൽ ഓരോ കുടുംബത്തിനും വലിയ സഹായ മാറി എന്നതിൽ സംശയമില്ല.

ഫോമാ വില്ലേജ് പ്രതിനിധി ഉണ്ണികൃഷ്ണൻ കടപ്ര പറയുന്നു
" ഞങ്ങൾ ഭാഗ്യമുള്ളവരാണ്. ഓരോ ഓണക്കാലത്തിന് മുൻപും ഉണ്ടാകുന്ന മഴ ഞങ്ങളെ പലതരത്തിലാണ് തളർത്തുന്നത്.പിന്നീട് വരുന്ന ഓണം പലപ്പോഴും നന്നായി ആഘോഷിക്കുവാൻ കഴിയില്ല. പലരും തകർന്നു പോയ കൂരകൾ നന്നാക്കുന്ന തിരക്കിലാകും. എന്നാൽ കഴിഞ്ഞ ഒരു വർഷത്തിനിടയിൽ രണ്ട് വെള്ളപ്പൊക്കം വന്നിട്ടും ഞങ്ങൾ സുരക്ഷിതരായിരുന്നു. ഫോമയുടെ കരുതലിൽ ഞങ്ങൾക്ക് ലഭിച്ച കെട്ടുറപ്പുള്ള വീട്ടിൽ ഞങ്ങൾ അതീവ സുരക്ഷിതരായിരുന്നു. ജോലിക്ക് പോകാൻ കൊറോണക്കാലമായിരുന്നതിനാൽ സാധിച്ചിരുന്നുമില്ല.
ഈ സാഹചര്യത്തിൽ സർക്കാർ സഹായം കൊണ്ട് മാത്രം ഏഴ്  പേരോളം അടങ്ങുന്ന കുടുംബങ്ങൾക്ക് മുന്നോട്ടു പോകുവാൻ സാധിക്കില്ല. ഈ സാഹചര്യത്തിൽ ഫോമയുടെ ഭക്ഷണക്കിറ്റുകൾ കൂടി ലഭിച്ചപ്പോൾ ഇരട്ടി മധുരം. ഞങ്ങൾക്ക് പ്രളയത്തെ പേടിക്കാതെ, ഇഴജന്തുക്കളെ പേടിക്കാതെ സുഖമായി കിടന്നുറങ്ങുവാൻ അടച്ചുറപ്പുള്ള ഒരു വീട് നിർമ്മിച്ചു നൽകിയ ഫിലിപ്പ് ഫോമയുടേയും, ഫോമാ പ്രസിഡൻ്റ് ഫിലിപ്പ് ചാമത്തിലിൻ്റേയും കരുതൽ ഞങ്ങൾക്ക് ആശ്വാസമാണ്.കഴിഞ്ഞവർഷം ഫോമാ പ്രവർത്തകർക്കൊപ്പം ഞങ്ങൾ ഓണസദ്യയുണ്ടു.ഇത്തവണ ഫോമയുടെ കരുതലിൽ ഒരോണം ഞങ്ങൾ സന്തോഷമായി കൊണ്ടാടുന്നു.
സന്തോഷം, നന്ദിയും സ്നേഹവും എന്നും ഫോമയോടും അമേരിക്കൻ മലയാളികളോടും "

കഴിഞ്ഞ ഓണം പുതിയ വീട്ടിൽ ഓണ സദ്യയൊടെ ഞങ്ങൾ ആഘോഷിച്ചു .ഇത്തവണ ഇത്രത്തോളം മനോഹരമായി ആഘോഷിക്കുവാൻ ഇടയാക്കിയത് ഫിലിപ്പ് ചാമത്തിലിന്റെ  കരുതലും സ്നേഹവും ഒന്നുകൊണ്ട് മാത്രമാണ് . ഞങ്ങൾക്കായി നാൽപ്പതിലധികം വീടുകൾ നിർമ്മിച്ച് നൽകുവാൻ ഫോമായുടെ ഭാരവാഹികൾ മുന്നിട്ടിറങ്ങിയതുകൊണ്ടാണല്ലോ ഇതെല്ലാം സാധ്യമായത് . കൃത്യ സമയത്ത് സമയബന്ധിതമായി അത് ഞങ്ങൾക്കായി നൽകുകയും ചെയ്തു .അതിനു ഫോമയുടെ എല്ലാ ഭാരവാഹികളോടും നേതൃത്വത്തോടും കടപ്പാടും സ്നേഹവും ഉണ്ട് .ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ,ജനറൽ സെക്രട്ടറി ജോസ് ഏബ്രഹാം ,ട്രഷറർ ഷിനു ജോസഫ് ,വൈസ് പ്രസിഡന്റ് വിൻസന്റ് ബോസ് ,ജോ.സെക്രട്ടറി സജു ജോസഫ് ,ജോ.ട്രഷറർ ജെയിൻ കണ്ണച്ചാൻ പറമ്പിൽ ,വില്ലേജ് പ്രോജക്ട് ഫണ്ട് റെയിസിംഗ് ചെയർമാൻ അനിയൻ ജോർജ് ,തിരുവല്ല പ്രോജക്ട്  കോ-ഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ ,കോ  -ഓർഡിനേറ്റർ മാരായ ജോസഫ് ഔസോ ,നോയൽ  മാത്യു ,ബിജു തോണിക്കടവിൽ തുടങ്ങിയവർക്കും വീടുവകൾ നിർമ്മിച്ച് നൽകിയ തണൽ പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ ഓണാശംസകൾ അറിയിക്കുന്നതായി ഫോമാ വില്ലേജ് നിവാസികൾ അറിയിച്ചു .

വീടുകൾ നിർമ്മിച്ച് നൽകിയിട്ടും ഏറ്റവും അടുത്ത ബന്ധുക്കളെപ്പോലെ അവരുടെ ജീവൽ പ്രശ്നങ്ങളിൽ ഇടപെടുകയും അവർക്ക് വേണ്ട സഹായങ്ങൾ ചെയ്യുകയും അവരെ നമ്മോട് ചേർത്തു നിർത്തുകയും ചെയ്യുകയാണ് ഫോമാ ചെയ്യുന്നതെന്ന് ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തിൽ ഈ മലയാളിയോട് പറഞ്ഞു .എല്ലാ സൗകര്യങ്ങളോടും  കൂടിയ മനോഹരമായ ഒരു ഫോമാ ഗ്രാമം ഉണ്ടാക്കിയെടുക്കുക ,നമ്മുടെ അടുത്ത തലമുറയും ഇത്തരം പദ്ധതികൾ തുടരുകയും ലോകത്തിനു തന്നെ ഫോമാ ഒരു മാതൃക ആയി മാറുകയും ചെയ്യുക എന്നതാണ് തന്റെ ആഗ്രഹമെന്ന് ഫോമാ പ്രസിഡന്റ് പറഞ്ഞു 

Facebook Comments

Comments

  1. ഫോമൻ

    2020-08-31 23:54:21

    ആ മലപ്പുറത്തെ ഫോമാ വില്ലേജ് പദ്ധതിയിലെ പാവങ്ങൾക്ക് കൂടി പത്ത് ഓണപ്പൊതി കൊടുത്താൽ പുണ്യം കിട്ടും

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

ചാരിറ്റി ബാങ്ക് തുടങ്ങി ഫോമ: അഭിമാന പദ്ധതി ഹെല്‍പിംഗ് ഹാന്‍ഡ്‌സ് പി.ബി. നുഹ് ഉദ്ഘാടനം ചെയ്തു

നിയുക്ത കേരള ചീഫ് സെക്രട്ടറി ശ്രീ ജോയി വാഴയിലുമായി ഫോമാ മുഖാമുഖം നാളെ

View More