കഴിഞ്ഞ കുറെ ദിവസങ്ങളായി ഒരുപാട് പേരുമായി സംസാരിക്കാന്‍ ഇടയായതിനെ തുടര്‍ന്ന്, ഫോമയോടുള്ള സ്നേഹവും സംഘടന മെച്ചപ്പെട്ട രീതിയില്‍ മുന്പോട്ടുപോകുന്നതിനുള്ള ആഗ്രഹവും, അതോടൊപ്പം സ്ത്രീകള്‍ മുന്പോട്ട് വരുന്നതില്‍ ഉള്ള ആളുകളുടെ താല്പര്യവും ഒക്കെ മനസ്സിലാക്കാന്‍ കഴിഞ്ഞു.
ഒരു സ്ഥാനാര്‍ഥി എന്ന നിലയില്‍ എനിക്ക് ലഭിക്കുന്ന പിന്തുണയ്ക്ക് ഞാന്‍ നന്ദി പറയുന്നു. ഫിലാഡല്‍ഫിയയിലെ കല എന്ന അസോസിയേഷന് സെക്രട്ടറി ആയി സേവനമനുഷ്ടിച്ചതിനെ തുടര്‍ന്നാണ് ഫോമയില്‍ വനിതാ പ്രതിനിധിയായി വന്നത്. പിന്നീട് മിഡ് അറ്റ്ലാന്റിക് റീജിയന് വിമന്‍സ് ഫോറം ചെയര്‍പേഴ്സണ്‍ ആയും അഡൈ്വസറി കൗണ്‍സില്‍ സെക്രട്ടറി ആയും പ്രവര്‍ത്തിച്ചു. ഈ 6 വര്‍ഷക്കാലയളവില്‍ ഒരുപാടു നല്ല പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ അവസരം ലഭിച്ചു. റീജിയനോടും പ്രത്യേകിച്ച് കേരള സമാജം ഓഫ് ന്യൂ ജേര്സിയോടും തരുന്ന പിന്തുണയ്ക്ക് നന്ദി പറഞ്ഞാല്‍ തീരില്ല.
സമൂഹം എന്നത് സ്ത്രീയും പുരുഷനും ഉള്പെടുന്നതാകുമ്പോള് ഒരു സാമൂഹിക സംഘടനയുടെ നേതൃത്വത്തില്‍ രണ്ടു കൂട്ടരും ഉണ്ടാകേണ്ടതും രണ്ടു കാഴ്ചപ്പാടുകളെയും മാനിക്കുന്നതും എന്തുകൊണ്ടും നല്ലതാണ്. മലയാളികളെ ഒരുമിപ്പിക്കുക എന്നതാണല്ലോ ഒരു സംഘടനയുടെ ഉദ്ദേശം, പിന്നെ കേരളത്തോടുള്ള സ്നേഹത്തിന് ഒരു കുറവും വരാതെ നോക്കുക, അമേരിക്കയും നമ്മുടെ നാടാണ് എന്ന ചിന്ത വളര്‍ത്തുക, നന്മയുടെയും പുരോഗതിയുടെയും പ്രതീകമായി ഒരു കമ്മ്യൂണിറ്റിയെ സേവിക്കുക, ആ അടിസ്ഥാനപരമായ ലക്ഷ്യത്തില്‍ നിന്നും മാറിപോകുന്നുണ്ടെങ്കില് തിരികെ കൊണ്ടുവരേണ്ടതും നമ്മുടെ ഉത്തരവാദിത്വമാണ്.
പലരും ഇതിലേക്ക് നുഴെഞ്ഞു കയറുന്ന ജാതിയും മതവും വര്‍ഗ്ഗിയതയും, നാട്ടില്‍ കണ്ടുവളര്‍ന്ന ചില മോശമായ രാഷ്ട്രിയയ് പ്രവണതകളെയും പറ്റി നിരാശ പ്രകടിപ്പിക്കുകയുണ്ടായി. ഇവിടെ ജനിച്ചു വളര്‍ന്ന അല്ലെങ്കില്‍ സ്കൂള്‍ കാലഘട്ടത്തില്‍ അമേരിക്കയില്‍ വന്നവര്‍ പറയുന്നത് അവരുടെ അഭിപ്രായങ്ങള്‍ മനസ്സിലാക്കാന്‍ തയ്യാറാകുന്ന, അതോടോപ്പം മാറ്റങ്ങള്‍ ഉള്‍കൊള്ളാന്‍ കഴിയുന്ന ഒരു നേതൃത്വം വരണമെന്നും സംഘടന പഴയ നാടന്‍ ചിന്താരീതികള്‍ ഉള്ളവരുടെ കൈയില്‍ ഒതുങ്ങിപ്പോകരുത് എന്നുമാണ്. പഴയ ആശയങ്ങള്‍ നല്ലതു ആണ് പക്ഷേ സമയത്തിനൊപ്പം ഒന്ന് പൊടിതട്ടി നോക്കേണ്ടതും ആവശ്യമാണ്
ഒരു സ്ത്രീ ടീമില്‍ ഉണ്ടായാല്‍ ഉള്ള ഗുണങ്ങളെ കുറിച്ച് ഞാന്‍ എടുത്തു പറയേണ്ടതില്ലലോ. നമ്മളുടെ അമ്മമാരില്‍ തുടങ്ങി, ജോലി ഇടങ്ങളിലും, മറ്റു മേഖലകളിലും അവരിലെ പ്രത്യേകത ശ്രദ്ധേയമാണ്. എല്ലാ റീജിയനില്‍ നിന്നും വിശേഷാല്‍ ന്യൂ യോര്‍ക്കില്‍ നിന്നും എനിക്ക് കിട്ടുന്ന പിന്തുണയ്ക്ക് അത് അത് തന്നെയാണ് കാരണം. നല്ല സൗഹൃദങ്ങള്‍ തന്നതില്‍ സംഘടനയോട് കടപ്പാടുണ്ട്, ഏറ്റടുത്തിട്ടുള്ള എല്ലാ കാര്യങ്ങളും ആത്മാര്‍ത്ഥതയോടെ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇനിയും അങ്ങനെ തന്നെ ആയിരിക്കും, സംഘടനയുടെ പുരോഗതി മുന്പില് കണ്ടുകൊണ്ടാവും പ്രവര്‍ത്തിക്കുക എന്നും ഉറപ്പു തരുന്നു.
രേഖാ ഫിലിപ്പ്
വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Mathew.V NY
2020-09-22 11:06:28
കേരളത്തിലെ സാംസ്ക്കാരിക മേഖലയിൽ ഇന്ന് മതം പിടിമുറുക്കിയിരിക്കുകയാണ്.മതത്തെ താലോലിച്ചു അധികാരം നിലനിർത്തുവാനുള്ള വഴികളാണ് എല്ലാ രാഷ്ടീയ കക്ഷികളും തിരഞ്ഞു കൊണ്ടിരിക്കുന്നത് . അന്ധവിശ്വാസിയുടെയും അനാചാരങ്ങളുടെയും കാലിതൊഴുത്തായി ഇന്ന് കേരളം അനുദിനം മാറി കൊണ്ടിരിക്കുകയാണ്.കേരളത്തിെൻ്റ സാംസ്ക്കാരിക മേഖല കുതിക്കുന്നത് മുന്നോട്ട് അല്ല, പിന്നോട്ടാണ്. ഇത് തന്നെയാണ് അമേരിക്കയിലെയും അവസ്ഥ, Elect, Thoma, Unnikrishnan, Paul, Rekha, Asok, Thomas.
The Winners
2020-09-22 10:56:28
It is widely accepted that the following are the Winners, Thomas Thomas, Unnikrishnan,paul John, Regha Philip, Ashok Pilli, Thomas Chandy.
സ്ത്രീസ്വാതന്ത്യ്രവാദി
2020-09-22 03:20:07
ഒരു സ്ത്രീക്ക് അവളുടെ ശരീരത്തിന്റമേൽ അവകാശം ഉണ്ടെന്ന് വാദിക്കുന്നവളാണ് ഞാൻ . നൂറ്റാണ്ടുകളായി സ്ത്രീയെ അടിമക്ക് തുല്യം കരുതുന്ന ഭാരത പുരുഷന്മാർ അമേരിക്കയിലെ സ്ത്രീ വിദ്വേഷിയായ ട്രംപിന്റ് പാദസേവകരാണ് . അവരിൽ പലരും ക്രൈസ്തവ വേഷം ധരിച്ച് ഫോമയിൽ കടന്നുകൂടി അതിനെ ദുഷിപ്പിക്കാൻ ശ്രമിക്കുന്നുണ്ട് . അത്തരം സ്ത്രീ അവകാശ നിഷേധികളെ തിരസ്കരിക്കേണ്ടത് ഫോമയുടെ നിലനിൽപ്പിന് വളരെ അത്യന്താപേക്ഷിതമാണ് .
Joseph vaidyan
2020-09-21 19:40:44
Congratulations
മാക്രികള്‍
2020-09-05 09:40:50
അങ്ങനെ എത്ര മാക്രികളെ ചുംബിക്കണം രാജകുമാരനെ കണ്ടുപിടിക്കാന്‍!- നാരദന്
ട്രമ്പൻ
2020-09-05 02:34:30
എന്ത് ഛിദ്രത്തിന്റെ കാര്യമാണ് ഈ പറയുന്നത് ? ഞാൻ പ്രൊ ലൈഫാണ് . അത് മാത്രം നടത്താൻ ഫോമായേ അനുവദിക്കില്ല.
Joseph Ninan
2020-09-04 20:39:19
Rekha, you deserve the Vice President Position to Fomaa. You will be the winner 100%. People are jealous, ignore them.
പന്തളം രാജാവ്
2020-09-04 14:51:11
ഈ ചേച്ചി അല്ലെ കഴിഞ്ഞ ശനിയാഴ്ച ഫോമാ ഛിദ്ര ഗ്രൂപ്പിൽ ഫോമയ്ക്കെതിരെ കേസ് കൊടുക്കണം എന്ന് വാദിച്ചത്.. ഇപ്പോൾ അടുത്ത ഉഡായിപ്പുമായി ഇറങ്ങി..
Dr. Jacob Thomas
2020-09-03 22:17:42
Well said