Image

ചമയങ്ങളില്ലാതെ അനിയന്‍ ജോര്‍ജ് (അനീഷ് തോമസ്, കണക്ടിക്കട്ട്)

Published on 06 September, 2020
ചമയങ്ങളില്ലാതെ അനിയന്‍ ജോര്‍ജ് (അനീഷ് തോമസ്, കണക്ടിക്കട്ട്)
ഞാനും കുടുംബവും നാട്ടിലേക്കു പോകുവാനായി ജെ.എഫ്‌കെ എയര്‍പോര്‍ട്ടില്‍ എത്തിയപ്പോള്‍ എമിറേറ്റ് എയര്‍ലൈന്‍സ് ഒസിഐ കാര്‍ഡിന്റെ പേരില്‍ ഞങ്ങളുടെ യാത്ര തടഞ്ഞു. നാലഞ്ചു പെട്ടികളും, കുഞ്ഞുങ്ങളുമായി തിരികെ പോകാന്‍ തയാറെടുത്തപ്പോഴാണ് ഒരു സുഹൃത്ത് ന്യൂജേഴ്‌സിയിലുള്ള അനിയന്‍ ജോര്‍ജിനെ വിളിക്കുവാന്‍ നിര്‍ദേശിക്കുന്നത്.

ദൃശ്യവാര്‍ത്താ മാധ്യമങ്ങളിലൂടെ അദ്ദേഹത്തിന്റെ മുഖം സുപരിചിതമായിരുന്നുവെങ്കിലും സംസാരിക്കാനുള്ള അവസരം ലഭിച്ചത് അപ്പോള്‍ മാത്രമാണ്. വളരെ സ്‌നേഹത്തോടെ, വിനയത്തോടെ ആശ്വാസവാക്കുകളിലൂടെ ഞങ്ങളോട് സംസാരിച്ച അനിയന്‍ ജോര്‍ജ് ന്യൂയോര്‍ക്ക് കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട് ഉടന്‍തന്നെ ഇതു സംബന്ധിച്ച് ഒരു ഉത്തരം നല്‍കണമെന്ന് അറിയിച്ചു. അനിയന്റെ ഇടപെടലിന്റെ ഫലമായി കോണ്‍സുലേറ്റ് എയര്‍ലൈനുമായി ബന്ധപ്പെടുകയും, ഫ്‌ളൈറ്റ് പുറപ്പെടുന്നതിനു ഒരു മണിക്കൂര്‍ മുമ്പ് ഞങ്ങളെ ബോര്‍ഡ് ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു.

അമേരിക്കയില്‍ അനിയന്‍ ജോര്‍ജിന്റെ നേതൃത്വത്തില്‍ രൂപംകൊണ്ട ഒസിഐ കാര്‍ഡ് സെല്‍ ഏകദേശം 25000 ഒപ്പുകള്‍ സമാഹരിച്ച് ഇന്ത്യാ ഗവണ്‍മെന്റിനു പരാതി നല്‍കുകയും തുടര്‍ന്നു ആറു മാസത്തേക്ക് ഒസിഐ കാര്‍ഡ് പുതുക്കുന്നതിന് സാവകാശം കൊടുത്തതായി പത്രമാധ്യമങ്ങളിലൂടെ അറിയിക്കുകയുണ്ടായി.

ഈവര്‍ഷം ഏപ്രലില്‍ കോവിഡ് 19 മഹാമാരി ഒട്ടേറെ മലയാളികളുടെ ജീവന്‍ തട്ടിയെടുത്തപ്പോള്‍ ബന്ധുമിത്രാദികളേയും മത പുരോഹിതന്മാരേയും ഉള്‍പ്പെടുത്തി സൂമിലൂടെ പ്രാര്‍ത്ഥനാ യോഗത്തിനും, അനുശോചന സമ്മേളനങ്ങള്‍ക്കും നേതൃത്വം കൊടുത്തത് അനിയന്‍ ജോര്‍ജ് ആയിരുന്നു. കോവിഡ് തുടങ്ങിയപ്പോള്‍ മുതല്‍ അമേരിക്കന്‍ മലയാളികള്‍ക്ക് ആശ്വാസമായി ആംഭിച്ച സാന്ത്വന സംഗീതം, യോഗാ ക്ലാസ്, സൂം ക്ലാസ്, പ്രത്യാശ യു.എസ്.എ, കുട്ടികള്‍ക്കായി നടത്തിയ ക്വിസ്, ഡ്രോയിംഗ്, എസ്സേ കോമ്പറ്റീഷന്‍ എന്നിവയ്‌ക്കെല്ലാം പിന്നില്‍ പ്രവര്‍ത്തിച്ചത് അനിയന്‍ ജോര്‍ജ് ആയിരുന്നു എന്ന സത്യം പലര്‍ക്കും അറിയില്ല.

അമേരിക്കന്‍ മലയാളികള്‍ക്ക് ഒരു ആവശ്യം വരുമ്പോള്‍ ഏതു സമയത്തും വിശ്വസിച്ച് വിളിക്കാവുന്ന ഒരു പേരാണ് അനിയന്‍ ജോര്‍ജ്. എല്ലാ അമേരിക്കന്‍ മലയാളികളേയും യോജിപ്പിച്ച് ഒരു കുടക്കീഴിലാക്കി അവരുടെ ആവശ്യങ്ങള്‍ നേടിയെടുക്കാനും, പ്രയാസങ്ങള്‍ക്കും ദുരിതങ്ങള്‍ക്കും ആശ്വാസം പകരുവാനും അനിയന്‍ ജോര്‍ജ് എപ്പോഴും മുന്നിലുണ്ട്.

2008-ല്‍ ഫോമയുടെ ഫൗണ്ടിംഗ് സെക്രട്ടറിയായിരുന്ന അദ്ദേഹം നീണ്ട് 12 വര്‍ഷങ്ങള്‍ക്കുശേഷമാണ് ഫോമയുടെ സാരഥ്യം ഏറ്റെടുക്കുവാന്‍ മുന്നോട്ടുവരുന്നത്. കഴിവുള്ള ഫോമയുടെ ഒട്ടേറെ നേതാക്കള്‍ മത്സര രംഗത്തേക്ക് കടന്നുവന്നെങ്കിലും അനിയനുവേണ്ടി അവരെല്ലാം മാറിക്കൊടുക്കുകയായിരുന്നു. കോവിഡിനെ അതിജീവിക്കുന്ന ഈ സമയത്ത് എല്ലാ മലയാളികളുടേയും ആഗ്രഹം അനിയന്‍ ജോര്‍ജിനെ എതിരില്ലാതെ ഫോമയുടെ അമരത്തേക്ക് കൊണ്ടുവരണമെന്നതാണ്. അങ്ങനെയെങ്കില്‍ അദ്ദേഹത്തിന് അമേരിക്കന്‍ മലയാളികള്‍ നല്‍കുന്ന ഏറ്റവും വലിയ അംഗീകാരമാകുമെന്നതില്‍ യാതൊരു സംശയവുമില്ല.

തീര്‍ച്ചയായും, അടുത്ത രണ്ടു വര്‍ഷക്കാലം അമേരിക്കന്‍ മലയാളികളില്‍ ഒരുവനായി, അവരുടെ ആവശ്യങ്ങോട് ചേര്‍ന്നുനിന്നുകൊണ്ട് അനിയന്‍ ജോര്‍ജ് എപ്പോഴുമുണ്ടാകുമെന്ന് നൂറുശതമാനം ഉറപ്പാണ്. വിജയാശംസകളോടെ...

അനീഷ് തോമസ്, കണക്ടിക്കട്ട്.
Join WhatsApp News
Help 2020-09-06 14:12:37
I hope he will help me too (and others). What is the contact info which you didn't mention?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക