-->

fomaa

ഫോമയിലെ സൗമ്യമുഖം: ജോമോന്‍ കുളപ്പുരക്കല്‍ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥി

Published

on

ഫോമാ തെരഞ്ഞെടുപ്പില്‍വൈസ് പ്രസിഡണ്ട് സ്ഥാനത്തേക്ക് മത്സരിക്കുന്ന ജോമോന്‍ കുളപ്പുരക്കല്‍ എന്നുംസംഘടനയുടെ സൗമ്യ മുഖമാണ്.

ഫൊക്കാനയില്‍ നിന്നു ഫോമാ ആയി ജനിച്ച ഹൂസ്റ്റണ്‍ ടീമില്‍ അന്നത്തെ മുന്‍ നിര നേതാക്കളായിരുന്ന ശശിധരന്‍നായര്‍, അനിയന്‍ ജോര്‍ജ്, എം ജിമാത്യു എന്നിവര്‍ക്കൊപ്പം പ്രവര്‍ത്തിച്ചതു മുതലുള്ള അനുഭവ സമ്പത്തുമായാണ് അദ്ദേഹം വീണ്ടും മല്‍സര രംഗത്തുള്ളത്.

ജോമോനെഎന്‍ഡോഴ്‌സ് ചെയ്തിരിക്കുന്നത് ഒര്‍ലാന്റോ റീജിയണല്‍ യുണൈറ്റഡ് മലയാളി അസോസിയേഷനാണ് (ഒരുമ). ഫോമയ്ക്കുവേണ്ടിയുള്ള ജോമോന്റെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ സ്തുത്യര്‍ഹമായിരുന്നുവെന്ന് പ്രസിഡന്റ് ഷിജുചെറിയാന്‍ മുന്‍ പ്രസിഡന്റ് ചാക്കോച്ചന്‍ ജോസഫ് എന്നിവര്‍ ചൂണ്ടിക്കാട്ടി.

ഫോമ രൂപം കൊണ്ടപ്പോള്‍ ജോമോന്‍ ഫ്‌ളോറിഡ റീജിയന്‍ ആര്‍.വി.പിയായി. പിന്നീട് രണ്ടു തവണ നാഷണല്‍ കമ്മിറ്റിയില്‍ പ്രവര്‍ത്തിച്ചു.

2016-18 ല്‍ ബെന്നി വാച്ചാച്ചിറ നയിച്ച ഭരണ സമിതിയില്‍ ജോമോന്‍ ജോ: ട്രഷറാറായിരുന്നു. ഇതേ കാലയളവില്‍ സീനിയര്‍ സിറ്റിസണ്‍ കോര്‍ഡിനേറ്റര്‍, കലാ പരിപാടികളുടെ കോര്‍ഡിനേറ്റര്‍, ഏറെ ജന ശ്രദ്ധ നേടിയ ജന സമ്പര്‍ക്ക പരിപാടിയുടെ കോര്‍ഡിനേറ്റര്‍ എന്നീ ചുമതലകള്‍വഹിച്ചിട്ടുണ്ട്.

മലയാള നാടക സംഘം രൂപീകരിക്കുന്നതിലും മത്സരങ്ങള്‍ സംഘടിപ്പിച്ചതിലും ജോമോന്റെപങ്ക് എടുത്തു പറയേണ്ടതു തന്നെ.

ഹൈസ്‌കൂള്‍ ജീവിതത്തില്‍ തന്നെ നാടക രംഗത്ത് അഭിനയ മികവു തെളിയിച്ച ജോമോന്‍ നിരവധി പുരസ്‌കാരങ്ങള്‍ക്ക് അര്‍ഹനായി. കലാരംഗത്ത് സജീവമായിരുന്നതു കൊണ്ടു തന്നെ നാനാ ജാതിമതസ്ഥരുമായി അടുത്ത ബന്ധം സ്ഥാപിക്കുവാനും എക്ക്യൂമെനിക്കല്‍ വേദികളില്‍ വ്യക്തിമുദ്ര പതിപ്പിക്കുവാനും കഴിഞ്ഞു.

ഫോമാ ഒറ്റക്കെട്ടായി നിലനിന്നു കാണാനാഗ്രഹിക്കുന്ന ജോമോന്‍ യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ സ്വീകാര്യനാണെന്നതിനു മറുവാദമില്ല.

ഫോമയുടെ വിവിധ മണ്ഡലങ്ങളില്‍ പ്രവര്‍ത്തിച്ച ജോമോന് കാനഡയിലും അമേരിക്കയിലുമായി നല്ലൊരു സുഹൃത്ത് ബന്ധമുണ്ട്.

താന്‍ വൈസ്പ്രസിഡന്റ് ആയാല്‍ സംഘടനയുടെ പുരോഗതിക്കും ഐക്യത്തിനും വേണ്ടി സത്യസന്ധമായി പ്രവര്‍ത്തിക്കുമെന്നും ജോമോന്‍ പറഞ്ഞു. സ്വന്ത സംസ്ഥാനങ്ങളില്‍ നിന്നു ഡെലിഗേറ്റ്‌സ് ആകാന്‍ സാധിക്കാത്തവരെ അന്യ സംസ്ഥാനങ്ങളില്‍ഡെലിഗേറ്റ്‌സ് ആക്കുന്നതില്‍ അപാകതയുണ്ടെന്നും അതു പരിഹരിക്കണമെന്നും അധികൃതരോട് ഒരു പ്രസ്താവനയിലൂടെ ജോമോന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

ജനങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുമ്പോഴും തിരശീലയ്ക്കു പിന്നില്‍ നിന്നു പ്രവര്‍ത്തിക്കാനാണ് ജോമോനുതാത്പര്യം. വാര്‍ത്തകളിലും ചിത്രങ്ങളിലും വരാന്‍ വേണ്ടി ഒരിടത്തും ഇടിച്ചു കയറാറില്ല.

ജോയിന്റ് ട്രഷററായി മല്‍സരിച്ചപ്പോള്‍ മൂന്നു സ്ഥാനാര്‍ഥികളുണ്ടായിരുന്നതിലൊരു പാനലിലും പെടാത്ത ജോമോനെ ജനം തുണച്ചു. പക്ഷെ ജയിച്ചു കഴിഞ്ഞപ്പോള്‍ ബെന്നി വാച്ചാച്ചിറയുടെ നേതൃത്വത്തിലുള്ള ടീമില്‍ വിവിധ ഉത്തരവാദിത്വങ്ങളുമായി ജോമോന്‍ സജീവമായി. വ്യക്തിതാത്പര്യമല്ല സംഘടനയുടെ നന്മയാണ് പ്രധാനമെന്നു ബെന്നിയെപ്പോലെ ജോമോനും പറയുന്നു.

ഫൊക്കാന പ്രസിഡന്റായിരുന്ന ജോര്‍ജ് കോരതിന്റെ പ്രോത്സാഹനത്തോടെ ഫ്‌ളോറിഡ ലേക്ക്‌ലാന്‍ഡ് മേഖലയില്‍ സംഘടനാ പ്രവര്‍ത്തനം ആരംഭിച്ച ജോമോന്‍, ശശിധരന്‍ നായര്‍- അനിയന്‍ ജോര്‍ജ് നേതൃത്വം നല്കിയടീം തുടക്കമിട്ട മികച്ച അടിത്തറ കൊണ്ടാണ് ഫോമ ഇത്രയും ശക്തിപ്പെട്ടതെന്നു ചൂണ്ടിക്കാട്ടുന്നു.

കണ്വന്‍ഷനില്‍ചിരിയരങ്ങ് പ്രധാന പരിപാടികളിലൊന്നാണെങ്കിലും അത് പലപ്പോഴും ഉദ്ദേശിച്ച ഫലം കാണുന്നില്ലെന്നു ജോമോന്‍ അഭിപ്രായപ്പെട്ട പ്രകാരമാണ് അതിന്റെ ചട്ടക്കൂട് ഒന്നു മാറ്റിയത്.

നാട്ടില്‍ നാടക രംഗത്തും ബിസിനസിലും പ്രവര്‍ത്തിച്ചിരുന്ന എടത്വ സ്വദേശിയായ ജോമോന്‍ 1995-ല്‍ ഫ്‌ളോറിഡയിലെത്തി. ഒരുമ, ഓര്‍മ്മ, എം.എ.സി.എഫ് തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചു. സ്റ്റേജ്‌ഷോകളും മലയാള സിനിമകളും കൊണ്ടുവന്നു. അന്ന് ഫ്‌ലോറിഡയില്‍25 മലയാളി കുടുംബങ്ങളില്‍ കൂടുതലില്ല. ഇപ്പോഴത് 2000 കവിഞ്ഞു.

നാട്ടില്‍ അമച്വര്‍ നാടകങ്ങളില്‍ നല്ല നടനായി തെരഞ്ഞെടുക്കപ്പെട്ടിട്ടുള്ള ജോമോന്‍ ഇവിടെ സ്ഥാപിച്ച ടാമ്പാ നാടകവേദിക്കു വേണ്ടി ഒമ്പത് നാടകങ്ങള്‍ സംവിധാനം ചെയ്യുകയും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്തു. ജയിംസ് ഇല്ലിക്കല്‍, ജയിംസ് കോരത് തുടങ്ങിയവര്‍ അഭിനേതാക്കളായി

ഫോമ ഇലക്ഷനില്‍ വാശികൊണ്ട് കുഴപ്പമില്ലെന്നു ജോമോന്‍ വിലയിരുത്തുന്നു. പക്ഷെ അത് ഇലക്ഷന്‍ കഴിയുമ്പോള്‍ തീരണം. ഇലക്ഷനില്‍ സംഘടനയ്ക്ക് ഏറ്റവും ഗുണം ചെയ്യുന്ന വ്യക്തികളെയാണ് തെരഞ്ഞെടുക്കേണ്ടത്. കഴിവുള്ളവര്‍ വിജയിക്കണം.

ഫോമ എങ്ങനെ പ്രവര്‍ത്തിക്കണം എന്നതിനെപ്പറ്റിയും ജോമോന് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ചാരിറ്റി പ്രവര്‍ത്തനം ഇവിടെ നടത്തണം. ഒരുപാട് പേര്‍ ഇവിടെ ബുദ്ധിമുട്ടുന്നു. അതുപോലെ തന്നെ പ്രാദേശിക തലത്തില്‍ വിഷമതകളനുഭവിക്കുന്നവരെ സഹായിക്കാന്‍ അംഗസംഘടനകളേയും പ്രോത്സാഹിപ്പിക്കണം.

ഇപ്പോഴത്തെ രീതിയിലുള്ള കേരള കണ്‍വന്‍ഷന്‍ കൊണ്ട് വലിയ പ്രയോജനമില്ല. രണ്ടോ, മൂന്നോ സ്ഥലത്തായി കണ്‍വന്‍ഷന്‍ പ്രോഗ്രാമുകള്‍ നടത്തണം. തിരുവനന്തപുരത്തോ കൊച്ചിയിലോ ബിസിനസ്, ഇമിഗ്രേഷന്‍ സെമിനാറുകള്‍ നടത്താം. കലാശക്കൊട്ടായി ഒരു ഗ്രാമത്തില്‍ പൊതുസമ്മേളനം. അതൊരു ഉത്സവമാക്കാം. ഗ്രാമങ്ങളിലാണ് ഇന്ത്യയുടെ ആത്മാവ് എന്നാണ് ഗാന്ധിജി പറഞ്ഞത്.ഗ്രാമവുമായി ഉറ്റബന്ധം സ്ഥാപിക്കാന്‍ ഇതുവഴി കഴിയുകയും ചെയ്യും.

കുട്ടികളെ നാം ആഗ്രഹിക്കുന്ന രീതിയില്‍ വളര്‍ത്താന്‍ നമുക്ക് കഴിയുന്നില്ല എന്നതാണ് ഇപ്പോഴത്തെ പ്രശ്‌നങ്ങളിലൊന്ന്. കുട്ടികളെ ചെറുപ്പം മുതലേ അംഗ സംഘടനകളിലും ഫോമയിലും കൊണ്ടുവരണം. അതില്‍ അവര്‍ക്ക് താത്പര്യം ഉണ്ടാവുകയും ചെയ്യണം. അവര്‍ വരാതിരുന്നാല്‍ സംഘടനകള്‍ക്ക് എന്തു ഭാവിയാണുണ്ടാവുക.

ഫോമ കണ്‍വന്‍ഷന്‍ മലയാളികളുടെ വേദിയാണ്. ഫോണിലുംമറ്റും സംസാരിക്കുന്നവരെ നേരില്‍ കാണാനൊരവസരം. ബന്ധങ്ങള്‍ പുതുക്കാന്‍ ഒരവസരം. മത-സാമുദായിക സംഘടനകളിലൊന്നും പെടാത്തവര്‍ക്ക് ഒത്തുകൂടാനൊരു വേദി. എല്ലാവരേയും ഉള്‍ക്കൊള്ളുന്ന കേരളത്തിന്റെ പ്രതിബിംബമാണത്. അതുകൊണ്ടുതന്നെ ചെലവ് കുറച്ച് കൂടുതല്‍ പേരെ കണ്‍വന്‍ഷില്‍ പങ്കെടുപ്പിക്കണം.

ഇലക്ഷനില്‍ ജയിച്ചാലും തോറ്റാലും എന്നും ഫോമയുടെ സജീവ പ്രവര്‍ത്തകനായി തുടരും.

സംഘടനാ തലത്തില്‍ ജോര്‍ജ് കോരത്, മാത്യു വര്‍ഗീസ് (ഏഷ്യാനെറ്റ്) തുടങ്ങിയവരൊക്കെയാണ് തന്റെ മാര്‍ഗ്ഗദര്‍ശികള്‍. ഫോമയുടെ ആദ്യ ടീം മികച്ചതായിരുന്നു. അതില്‍ വൈസ് പ്രസിഡന്റായിരുന്ന ഏബ്രഹാം കാഞ്ചിയെ പ്രത്യേകം അനുസ്മരിക്കുന്നു.

Facebook Comments

Comments

  1. കൊറോണയെ മാനിച്ച് മാറിയതിന് നന്ദി

  2. Palakkaran

    2020-09-09 23:44:14

    ആരാ എഴുതിയത്? ഇത്രയും വലിയ മീശ എങ്ങിനെ സൗമ്യമുഖമാകും.

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

ഫോമാ 2020 -2022 പൊളിറ്റിക്കല്‍ ഫോറം ഭാരവാഹികളെ പ്രഖ്യാപിച്ചു. സജി കരിമ്പന്നൂര്‍ ചെയര്‍മാന്‍

View More