America

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 9 തെക്കേമുറി)

Published

on

അദ്ധ്യായം ഒന്‍പത്

ഉഷസുമായി, സന്ധ്യയുമായി സുനന്ദയുടെ, അമേരിക്കയിലെ ഒന്നാം ദിവസം. അങ്ങനെതന്നെ രണ്ട ാം ദിവസം. മൂന്നാം നാള്‍ അതിരാവിലെ തന്നെ നഴ്‌സിംഗ് ഹോം അധികൃതരാല്‍ സുനന്ദ വിസ്തരിക്കപ്പെട്ടു. അവരുടെ വിധി നിര്‍ണ്ണയത്തില്‍ ഭഎയ്ഡ്’ ആയി ജോലി നോക്കാന്ള്ള യോഗ്യതയുള്ളവളായി വിധിക്കപ്പെട്ടു. സര്‍ട്ടിഫൈഡ് അല്ല എന്ന കാരണത്താല്‍ ശമ്പളനിരക്കില്‍ അല്‍പ്പം കുറവുമാത്രം ബി. എസ. സി. നഴ്‌സിംഗ് സര്‍ട്ടിഫിക്കറ്റും ട്യൂട്ടര്‍ പദവിയും തല്‍ക്കാലം തലയിണക്കീഴിലഭയം തേടി.

പെരുംതടിയന്മാരേയും പൊള്ളാച്ചി എരുമകള്‍പോലുള്ള മദാമ്മകളേയും വലിച്ചു പൊക്കി കുളിപ്പിച്ചും ശുശ്രൂഷിച്ചും സുനന്ദ മടുത്തു. ആരോഗ്യത്തോടെ നടക്കുന്ന കാലത്തും വെള്ളം കണ്ട ാല്‍ അറച്ചുമാറുന്ന ജാതി.. പിന്നെ വയസ്സാം കാലത്തിലെ കഥകള്‍ പറയണോ! കുളിപ്പിച്ചാല്‍ വെളുക്കാത്ത കറുമ്പരും, സ്വതവേ വെളുത്തതാകയാല്‍ കുളിക്കേണ്ട  ആവശ്യമില്ലായെന്നു ധരിച്ചിരിക്കുന്ന വെളുമ്പരും. നാറ്റം വമിക്കുന്ന അന്തരീക്ഷത്തില്‍ വിഴുപ്പ് അലക്കേണ്ട ിവന്ന തലേവിധിയെയോര്‍ത്ത് സുനന്ദ നെടുവീര്‍പ്പെട്ടു.

“”എല്ലാവരും ഇങ്ങനെയൊക്കെ തന്നെയായിരുന്നു. നിനക്കു മാത്രമെന്താ ഇത്ര പ്രയാസം? ജോസ് യാഥാര്‍ത്ഥ്യം വെളിപ്പെടുത്തി.
“”അതിന്് ഞാന്‍ ആരോടും പരാതിയൊന്നും പറഞ്ഞില്ലല്ലോ? പിന്നെന്തിനാ വെറുതെ അതുമിതുമൊക്കെ പറയുന്നത്.’’ സുനന്ദ ചോദിച്ചു.

ജോസ് ഉത്തരം ഒന്നും പറഞ്ഞില്ല മനസ്സില്‍ നിന്നു വിങ്ങുന്ന നിരവധി ബാലിശചിന്താഗതികളുടെ ലോകത്ത് അയാള്‍ ബുദ്ധി കണ്ടെ ത്തുകയായിരുന്നു. വല്ലവരുമൊക്കെ പറഞ്ഞു കേട്ടതും, വല്ലയിടത്തുമൊക്കെ സംഭവിച്ചിട്ടുള്ളതുമായ നിരവധി കാര്യങ്ങളെ മനസ്സിലേറ്റി മദ്യലഹരിയില്‍ ഭാവനാസ്വപ്നങ്ങള്‍ നെയ്‌തെടുത്തു.
“ഇവള്‍ ആര്‍. എന്‍ ആയിക്കഴിഞ്ഞാല്‍ തന്നെ തഴയുമോയെന്ന ഭയം ഒരു ഭാഗത്ത്. മറുഭാഗത്ത് തന്നെക്കാള്‍ സുന്ദരന്മാരായ എത്രയോ ആളുകളുമായി അവള്‍ ഇടപെടുന്നു. എന്തിന്ം സ്വാതന്ത്ര്യമുള്ള നാടല്ലേയിത് ഉദ്യോഗത്തിന്റെ ന്കകീഴില്‍ ചുമല്‍ വച്ചു കഴിഞ്ഞാല്‍ പിന്നെ അപ്രതീക്ഷിതമായിട്ടൊന്നും താന്‍ വരുകയില്ലെന്നവള്‍ക്കറിയാം. അപ്പോള്‍ പിന്നെ സൗകര്യമുണ്ട ല്ലോ എല്ലാത്തിന്ം. അല്ല താനിങ്ങനെ ചിന്തിക്കുന്നത് തെറ്റാണോ? പുരുഷസുഖം ആസ്വദിക്കാന്‍ പ്രായമായ മകളുള്ളവളും ഭര്‍ത്താവിന്റെ ജോലി സമയവും കുട്ടികളുടെ സ്ക്കൂള്‍ സമയവും മുതലെടുത്തുകൊണ്ട ് ശാന്തമായി സമൂഹത്തില്‍ നല്ലവളായി നിലകൊള്ളുന്നു. പറഞ്ഞു കേട്ടതു മാത്രമല്ല, സ്വന്തം കണ്ണില്‍പെട്ട എത്രയെത്ര സംശയാസ്പദമായ രംഗങ്ങള്‍. ഏന്തെല്ലാം സംശയങ്ങള്‍ തോന്നിയാലും തെളിവുകളില്ലാതെ ആരോപണം തൊടുക്കുന്നത് ശരിയല്ല. ഒരിക്കല്‍  ജോണ്‍ പറഞ്ഞ വാചകം ജോസ് ഓര്‍ത്തു.””when you make allegation against  another person, there should be a proof’’

ഉം. . ജോസ് ഒന്നിരുത്തി മൂളി. ജോണി വാക്കറിന്റെ ലഹരി അപ്പോഴും ഉറക്കത്തെ വിളിച്ചു വരുത്തി.
മദ്യപാനിയായ ഭര്‍ത്താവിന്റെ ഗോഷ്ടികള്‍ കണ്ട ് സുനന്ദയുടെ മനം മടുത്തു. സിഗരറ്റിന്റെ പുകപടലം നൃത്തം വയ്ക്കുന്ന മുറിക്കുള്ളില്‍ അവള്‍ക്ക് വിമ്മിഷ്ടം തോന്നി. നടുവൊടിയെ പണി ചെയ്തിട്ടും കിട്ടുന്ന തുച്ഛമായ വരുമാനം. അതില്‍ പകുതിയും കള്ളിന്ം സിഗരറ്റിന്മായി ചിലവഴിക്കപ്പെടുന്നു. സുബോധം വരത്തക്കവിധം വല്ലതുമൊന്നു പറയാമെന്നു വച്ചാല്‍, പിറ്റേന്നാള്‍ കഞ്ഞി വയ്ക്കാന്‍ കൂടി വേറെ പുതിയ പാത്രം വാങ്ങേണ്ട ിവരും. മദ്യപിച്ചു കഴിഞ്ഞാല്‍ പിന്നെ കരിമ്പിന്‍ തോപ്പില്‍  കയറിയ ആനയുടെ പ്രകൃതം.  ലക്കില്ലാത്തവന്‍ കാട്ടികൂട്ടുന്ന വിക്രിയകള്‍ എത്രഭയങ്കരം. എന്താണു ചെയ്യുക? ആരോടാണ് പരാതി പറയുക? താന്‍ വന്നകപ്പെട്ടത് ഒരു വല്ലാത്ത പൊല്ലാപ്പിലാണെന്ന് മാതാപിതാക്കളെയറിയിച്ചാല്‍ എന്തു പ്രയോജനം? അവര്‍ ഹൃദയംപൊട്ടി മരിക്കുമെന്നല്ലാതെ യാതൊരു ഫലവുമില്ല. അവര്‍ക്കുവേണ്ട ി ഒന്നും ചെയ്യാനായില്ലെങ്കിലും സ്വസ്ഥത നിലനില്‍ക്കട്ടെയെന്നു കരുതി സുനന്ദ എഴുതി.

ഇവിടെ എല്ലാവര്‍ക്കും സുഖംതന്നെ. ഞാന്ം സുഖമായി കഴിയുന്നു.’’ ജീവിതത്തിന്റെ സുഖം എന്തെന്നറിയാതെ ലക്ഷങ്ങള്‍ ആവര്‍ത്തിക്കുന്ന അതേ വാചകം സുനന്ദയും എഴുതി.

മകളുടെ കത്തുകള്‍വായിക്കുന്ന മത്തായിച്ചന്‍ സ്വര്‍ക്ഷനിര്‍വൃതിയിലായിരുന്നു. എന്റെ മകള്‍ സുനന്ദ അമേരിക്കയിലാണെന്നു പറയുന്നതില്‍ ഒരു പ്രത്യേക മുഖപ്രസാദം ഉണ്ടായിരുന്നു. പറഞ്ഞുകേട്ടിട്ടുള്ള അറിവിനൊത്തവണ്ണം മത്തായിച്ചന്‍ കണക്കുകൂട്ടി നോക്കി. അവളിന്ന് ലക്ഷാധിപതിയായിക്കഴിഞ്ഞിരിക്കുന്നു.
“”എന്റെ ദൈവമേ! നീയവള്‍ക്ക് ആയുസ് കൊടുത്ത് കാത്തു കൊള്ളണമേ!’’ മത്തായിച്ചന്‍ പ്രാര്‍ത്ഥിച്ചു.
                                *     *      *     *     *
 ഒരുദിവസം ഉച്ചകഴിഞ്ഞ സമയം സോഫായില്‍ക്കിടന്ന് സുനന്ദ അറിയാതെ ഉറങ്ങിപ്പോയി. ഉറക്കത്തില്‍നിന്നുണര്‍ന്നത് ഒരു വല്ലാത്ത അസ്വസ്ഥതയിലായിരുന്നു. ഹൃദയത്തിന്റെ അസ്വസ്ഥത പഴയ കാലങ്ങളെ ഓര്‍മ്മിപ്പിച്ചു.

“”എന്റെ ദൈവമേ! ഇവിടെയെന്താണ് സ്വന്തമായിട്ടുള്ളത്. മൃഗത്തേപ്പോലെ കിടന്ന് ജോലി ചെയ്ത് സമ്പാദിച്ചു കൊണ്ട ു വരുന്നു. അത് അപ്പോള്‍തന്നെ വീതിച്ചു കൊടുക്കുന്നു. ആത്മാര്‍ത്ഥതയില്ലാത്ത ബന്ധങ്ങളും ബന്ധുക്കളും. ഇവിടെ ആരെ വിശ്വസിക്കാനാവും? ഈ നാട്ടില്‍ മക്കളുണ്ട ായാലും അവരുടെ അവസ്ഥയും ഇതുതന്നേയല്ലേ? ഇവിടെ സ്‌നേഹമുണ്ടേ ാ? കരുതലുണ്ടേ ാ? എല്ലാത്തിന്ം മീതെ ഉയര്‍ന്നു നില്‍ക്കുന്ന പണം. ഇത് ആര് അന്ഭവിക്കും എന്നറിയാതെ പണത്തിന്വേണ്ട ി മാത്രംവെമ്പല്‍ കൊള്ളുന്ന ജീവിതങ്ങള്‍. വാസ്തവത്തില്‍ എല്ലാം വെറും പൊയ്മുഖങ്ങള്‍. ഭാര്യ മരിച്ചാല്‍ താന്‍ ലക്ഷാധിപതിയാകുമെന്ന സന്തോഷത്തില്‍ നില്‍ക്കുന്ന ഭര്‍ത്താവ്. ഭര്‍ത്താവ് മരിച്ചാല്‍ കുട്ടികള്‍ക്കു കിട്ടുന്ന സോഷ്യല്‍ സെക്യൂരിറ്റിയും ലൈഫ് ഇന്‍ഷുറന്‍സും മുമ്പില്‍ കാണുന്ന ഭാര്യ. ഉപജീവനത്തിന് വേണ്ട ുന്ന കാര്യങ്ങള്‍ ക്രമപ്പെടുത്തുന്നതിന്മുമ്പേ  ലൈഫ് ഇന്‍ഷുറന്‍സ് എടുക്കാന്‍ ബദ്ധപ്പെടുന്ന ദാമ്പത്യബന്ധങ്ങള്‍. മന്ഷ്യന്റെ പണത്തോടുള്ള ആര്‍ത്തിയെ മനസ്സിലാക്കി അതു മുതലെടുക്കാന്‍വേണ്ട ി ഇന്‍ഷുറന്‍സുകൊണ്ട ് ഓടിനടക്കുന്നവര്‍. സഭയുടെ പേരില്‍, ജന്മദേശത്തിന്റെ പേരില്‍., ബന്ധത്തിന്റെ പേരില്‍ ആത്മാര്‍ത്ഥത നടിച്ച്ു പണമുണ്ട ാക്കുന്ന ഒരുകൂട്ടര്‍. ഭപുഴുവും തുരുമ്പും കെടുത്തു പോകാത്തതും കള്ളന്മാര്‍ തുറന്നു മോഷ്ടിക്കാത്തതുമായ സ്വര്‍ക്ഷരാജ്യത്തില്‍ നിങ്ങളുടെ നിക്ഷേപങ്ങളെ സ്വരൂപിച്ചു കൊള്‍വിന്‍’ എന്ന ക്രിസ്തു വചനം  പള്ളിയില്‍ പ്രസംഗിക്കുകയും അതോടൊപ്പം ഓടിനടന്ന് ഇന്‍ഷുറന്‍സ് വിറ്റ് ഉപജീവനം കഴിക്കയും ചെയ്യുന്ന ഇരുതലമൂരികള്‍. ഒന്നുറങ്ങാന്‍പോലും സമ്മതിക്കാത്ത പരവീഡകള്‍. ടെലിഫോണിലൂടെ അസ്വസ്ഥത സൃഷ്ടിക്കുന്ന പിശാചുക്കള്‍. അവരുടെ ഏജന്റുമാരായി വര്‍ത്തിക്കുന്ന മറ്റു ചിലര്‍. അതുകഴിഞ്ഞാല്‍ പിന്നെ വീടിന്റെ ഏജന്റുമാര്‍ “വീടുവേണ്ടേ  ഇറ്ററസ്റ്റു റെയിറ്റ് കുറവാണ്,നല്ല ഡീലാണ്. ഇപ്പോഴേ നോക്കിയാല്‍ അതൊരുനല്ല ഇന്‍വെസ്റ്റുമെന്റാണ്.” എന്നുവേണ്ട  നക്കാപ്പീച്ചയ്ക്കുവേണ്ട ി ബഹളം വയ്ക്കുന്ന ദല്ലാളുമാര്‍. മക്കള്‍ക്കു ശാപം കിട്ടുന്ന തൊഴിലാണ് ദല്ലാളുപണി എന്ന് പറഞ്ഞുകേട്ടിട്ടുണ്ട ്. അല്‍പ്പം വളപ്പും വാചാലതയുള്ളവര്‍ക്കല്ലേ ഈ പണി പറ്റുകയുള്ളു. “നിന്റെ സന്തതിക്കുപോലും ഗുണം വരരുതേ’ യെന്ന് അക്കിടിയില്‍ അകപ്പെട്ടവര്‍ പ്രാകുന്ന ഈ പണി ഇവിടെ അതുമൊരു പ്രൊഫഷന്‍.

എന്നാല്‍ മന്ഷ്യജീവിതത്തിന്റെ പ്രാരാബ്ദങ്ങള്‍ ആരു ശ്രദ്ധിക്കുന്നു. എല്ലാ പൊല്ലാപ്പുകള്‍ക്കും കൂട്ടുനില്‍ക്കുന്നവര്‍ക്ക് കൂട്ടുകാരുമുണ്ട ് പേരും പെരുമയും ഉണ്ട ്. എന്നാല്‍ പൊല്ലാപ്പില്‍ വന്നകപ്പെട്ടവര്‍ക്ക് തുണയായിട്ടാരെങ്കിലുമുണ്ടോ?

മാസാമാസം ഇന്‍ഷുറന്‍സ് പ്രീമിയമായി തൊണ്ണൂറു ഡോളര്‍ കൊടുക്കുന്നു. എന്തിന് വേണ്ട ി? താന്‍ മരിച്ചാല്‍ പിന്നെന്തിന് തനിക്കു പണം? സ്‌നേഹത്തിന്റെ പൊയ്മുഖംകാട്ടി ഒരു ജേഷ്്യഠ സഹോദരന്ം അപ്പോള്‍ വന്നെത്തി. ബെനഫിഷറിയായിട്ട്. അന്ജന്ം ഭാര്യയും കാറപകടത്തില്‍ പെട്ടാല്‍ അഥവാ എയര്‍ ഇന്‍ഡ്യ പസഫിക്കില്‍ വീണാല്‍ അയാള്‍ക്കു ലക്ഷപ്രഭുവാകാമല്ലോ! എന്നാല്‍ ഈ തെണ്ട ി ഇത്രയും കാലമായിട്ട് നിങ്ങള്‍ എങ്ങനെ ജീവിക്കുന്നുവെന്ന് പോലും ചോദിച്ചിട്ടില്ല. നയാപൈസയുടെ ഉപകാരമോ, ഒരു നല്ല വാക്കുപോലും പറഞ്ഞിട്ടുമില്ല. എന്നിരിക്കിലും രണ്ട ാം ബനഫിഷറിയായിട്ട് ഒരാളുവേണ്ടേ . പ്രയോജനമില്ലെങ്കിലും രക്തബന്ധത്തിനല്ലേ സ്ഥാനം?

നശിച്ചുപോകുന്ന മന്ഷ്യനെ വീണ്ടെടുക്കാന്‍ വേണ്ട ി യാതൊരു വഴിയുമില്ലാതെ ഈ നാട്ടില്‍ വിവിധരൂപത്തില്‍ നാശത്തിലേക്ക് വഴുതിപ്പോകുന്ന ഒരു സമൂഹത്തില്‍ താന്ം വന്നകപ്പെട്ടതില്‍ സുനന്ദയ്ക്ക് ഭയം തോന്നി.
എവിടെ നോക്കിയാലും “”ഞാനെടാ വലിയവന്‍’’ എന്ന ഭാവം മാത്രം. ആത്മവിശ്വാസമില്ലായ്കയാല്‍ എല്ലാവരേയും തെറിപറഞ്ഞ് എല്ലാറ്റിനേയും കുറ്റം പറഞ്ഞ് “”താന്‍ മാത്രം മഹാന്‍’’ എന്നു സ്ഥാപിക്കുന്ന വേറേ കുറെ കഴുതകള്‍. പള്ളിയില്‍ ചെന്നാല്‍ അമ്പോ? ഭയങ്കരം. ഇടുങ്ങിയ വാതിലിലെങ്ങാന്ം ഒന്നകപ്പെട്ടുപോയാല്‍ മൃദുലഭാഗങ്ങളെ മുട്ടിനോവിക്കാന്‍ വിരുതു കാട്ടുന്നവന്ം, ബൈബിളുമായി ഉപദേശപീഠത്തില്‍.  നീട്ടി പ്രാര്‍ത്ഥിക്കുന്നവന്ം എപ്പോഴും ബൈബിളുമേന്തി നടക്കുന്നവരുമാണീ സമൂഹത്തിലെ അഥവാ സഭയിലെ ഏറ്റവും വലിയ കുഴപ്പക്കാരനായ കരിംകാലിയെന്നതു സത്യംതന്നെ. “അങ്ങാടിയില്‍ വന്ദനവും പള്ളിയില്‍ മുഖ്യാസനവും അത്താഴത്തിന് പ്രധാനസ്ഥലവും കാംക്ഷിക്കുന്ന പരീശന്മാരെ സൂക്ഷിച്ചുകൊള്‍വിന്‍’’ എന്ന് ക്രിസ്തു പറഞ്ഞത് എത്രയോ ശരി. “അവര്‍ വിധവമാരുടെ വീടുകളില്‍ ന്ൂണു കടക്കുകയും ഉപായത്താല്‍ നീണ്ട പ്രാര്‍ത്ഥന കഴിക്കുകയും ചെയ്യുന്നുവെന്ന് ക്രിസ്തു പറഞ്ഞുവെങ്കില്‍, ഇവിടെയിതാ വിധവമാരേമാത്രമല്ല പെണ്ണെന്ന ജാതിയെ സൈ്വര്യമായോന്നു നില്‍ക്കാന്‍പോലും  സമ്മതിക്കാത്ത വെറും മൃഗങ്ങള്‍. കാണാപാഠം എഴുതിപഠിച്ച പ്രാര്‍ത്ഥനയും  ഉരുവിട്ടുകൊണ്ട ് ഭക്തിയുടെ വേഷം ധരിച്ച് ഉപദേഷ്ടാക്കന്മാരായിരിക്കുന്നു.ഹോ! എന്തൊരു കഷ്ടം! പള്ളിയില്‍ പോകുന്നതുതന്നെ അമിതമായ പാപത്തിന് കാരണഹേതുവായിത്തീര്‍ന്നിരിക്കുന്നു.
ജോലി സ്ഥലത്തു ചെന്നാലോ? എന്റെമ്മോ? എത്രയെത്ര വിജിത്ര ജീവികള്‍? വെള്ളവസ്ത്രം ധരിച്ച പരിശുദ്ധകള്‍ ഒന്നായി സമ്മേളിക്കുമ്പോള്‍  എന്തത്ഭുതം?
“”ഞങ്ങടെ അച്ചാച്ചന്റെ വീട്ടിലേ, കഴിഞ്ഞ അവധിക്ക് നാട്ടില്‍ പോയപ്പോള്‍ എ. സി. അറുപതിലാ സെറ്റു ചെയ്തിരുന്നത്.ഹോ, എന്തൊരു തണുപ്പായിരുന്നു? സാറാമ്മയ്ക്ക് കേരളക്കരയിലെ എ. സി. അറുപതില്‍ സെറ്റു ചെയ്തതില്‍ പരാതി..
മറിയാമ്മക്കാണെങ്കില്‍ എന്റെ മാത്തുകുട്ടിച്ചായനോ, നീലഗിരിയിലെ എസ്റ്റേറ്റ് വിറ്റു. എല്ലാം കളഞ്ഞു. പുള്ളിക്കിവിടമാണിഷ്ടം.

എന്നുവേണ്ട , എല്ലാ മഹിമകളും ഒന്നിച്ചുവന്നു സമ്മേളിച്ച ഉന്നതരുടെ സദസ്സ്.
എന്നാല്‍ യാഥാര്‍ത്ഥ്യമെന്താണ്? “”ദ്രവ്യാഗ്രഹം സകല വിധ ദോഷങ്ങള്‍ക്കും കാരണമാകുന്നു.അതു കാംക്ഷിച്ചിട്ട് ചിലര്‍ ബഹുവിധദുഃഖങ്ങള്‍ക്ക് അധീനരായിത്തീര്‍ന്നിരിക്കുന്നു.’’വെന്നതല്ലേ ശരി. തമ്മില്‍ തമ്മില്‍ കുറ്റം പറഞ്ഞ് നല്ലവരായി ചമയുവാന്‍ എല്ലാവരും ശ്രമിക്കുന്നു. എന്നാല്‍ യാഥാര്‍ത്ഥ്യമോ?എല്ലാവരും ഒരുപോലെ നശിച്ചുകൊണ്ടിരിക്കുന്നു.

ഇത്തരത്തിലുള്ള ഒരു നശിച്ച സമൂഹത്തിലെ കണ്ണിയായി രൂപപ്പെട്ടുപോയ തന്റെ ഭര്‍ത്താവിനെയോര്‍ത്തപ്പോള്‍ നെടുവീര്‍പ്പിട്ടു യാഥാര്‍ത്ഥ്യങ്ങളെ ഗ്രഹിക്കുന്ന മനസ്സിന് സന്തോഷം നഷ്ടപ്പെടുകയാണെവിടെയും. താളത്തിനൊത്തു തുള്ളുന്നവര്‍ക്ക് എല്ലാം സന്തോഷമുണ്ട്.

സ്‌നേഹിക്കുന്ന മാതാപിതാക്കളും,  അച്ചടക്കവും, ജീവിതശുദ്ധിയും, ദൈവവിശ്വാസവും അതോടൊപ്പം മന്ഷ്യനെ ശങ്കയും ദൈവത്തെ ഭയവും ഉണ്ട ായതും എല്ലാം ഇന്ന് ദുഃഖകാരണമായിരിക്കുന്നു.. ഇതൊന്നുമില്ലായിരുന്നുവെങ്കില്‍ ഹൈഹീലും ജീന്‍സും ഉയര്‍ത്തികെട്ടിയ പോണിടെയിലും അല്ലെങ്കില്‍ ബോയ്കട്ടും് ചെയ്തു നിതംബമിളക്കി മുട്ടിയും ഉരുമ്മിയും ഒക്കെയായി ജീവിതം ആസ്വദിക്കാമായിരുന്നു. അങ്ങനെയായിരുന്നുവെങ്കില്‍ ഈ സമൂഹത്തില്‍ നിലനില്‍പ്പുണ്ടായിരുന്നു.
ജോലിസ്ഥലത്തുനിന്നും കേള്‍ക്കുന്ന ഉപദേശം ആശയ ഗംഭീരമായിരിക്കുന്നു.
“”ഭര്‍ത്താക്കന്മാരെ അടക്കിയൊതുക്കി അനാവശ്യചിലവായ മദ്യപാനവും പുകവലിയും ഒക്കെ ഇല്ലാതാക്കി നിര്‍ത്തണോ? ഒരൊറ്റ മാര്‍ക്ഷമേയുള്ളു.’’ റോസമ്മ അഭിപ്രായപ്പെട്ടു.
“”എന്താണാ മാര്‍ക്ഷം’’? കുഞ്ഞമ്മ ചോദിച്ചു. “”അത് ഏറ്റവും വലിയ വീട് വാങ്ങിക്കുക’’ റോസമ്മയുടെ കണ്‍മുമ്പില്‍ കാര്യം നിസ്സാരമായിരുന്നു.

“”അല്ല വീട് വാങ്ങിച്ചാല്‍ എങ്ങനെയാ പ്രശ്‌നം പരിഹരിക്കുന്നത്? ഭ’ കുഞ്ഞമ്മ ജിജ്ഞാസപൂണ്ട ു.
“”അതോ? വീടിന്റെ പേയ്‌മെന്റും യൂട്ടിലിറ്റിയും കൂടി ഏകദേശം ആയിരത്തിശിഷ്ടം ഡോളര്‍ വേണ്ടേ . പിന്നെ മറ്റുചിലവുകള്‍. എല്ലാംകൂടി വരുമ്പോള്‍ ഒന്നു രണ്ട ു് ഓവര്‍ടൈംകൂടി നമ്മള്‍ ചെയ്യേണ്ട ിവരും. അപ്പോള്‍ പിന്നെ ക്ഷീണം തീര്‍ക്കാനായി ഇഷ്ടംപോലെ നമുക്കുറങ്ങരുതോ? വീട്ടുവേലകള്‍ എല്ലാം ഭര്‍ത്താക്കന്മാര്‍ ഏറ്റേടുത്തേ മതിയാകൂ. പുത്തന്‍ വീട്ടില്‍ കയറികഴിയുമ്പോള്‍ മറ്റൊരടവുകൂടിയെടുത്താല്‍ പുകവലി നിര്‍ത്തിക്കാം. അതായത് “”അലര്‍ജി’’ ഒരു തുമ്മലും ചീറ്റലും മതിയല്ലോ. വേണ്ട ി വന്നാല്‍ ഒരു ദിവസത്തെ “സിക്ക്‌ലീവ്’ കൂടി എടുക്കണം. സിഗരറ്റിന്റെ അലര്‍ജി. എത്രയും വലിയ വീട് വാങ്ങിക്കുന്നുവോ അത്രയും നമ്മുടെ സുഖം വര്‍ദ്ധിക്കുകയാണ്. പരമാധികാരം നമ്മുടെ കൈകളിലായിരിക്കും. കാരണം ഭാര്യയോട് ഉടക്കിയാല്‍ ഏതു വമ്പന്റെയും വീടു പോക്കാ, കാറും പോക്കാ. അപ്പോള്‍ പിന്നെ നിവര്‍ത്തിയില്ലാതാകുമ്പോള്‍ സ്വരം താണു ഭര്‍ത്താവുദ്യോഗവും വീട്ടുവേലയുമായി കഴിഞ്ഞോളും, എന്താ ശരിയല്ലേ?
“”ശരിയാണു റോസമ്മേ. ഇവിടെ തെറ്റായിട്ടൊന്നുമില്ലല്ലോ! പക്ഷേ ഭാര്യഭര്‍ത്തൃബന്ധത്തില്‍ മോഡേണിസം കയറ്റിയാല്‍ കുട്ടികള്‍ മെറ്റീരിയലിസത്തില്‍ ലയിച്ച് ഇല്ലാതാകുന്നത് തെറ്റല്ലല്ലോ? സുനന്ദ ചോദിച്ചു.
“”ഞാന്‍ കുട്ടികളെ തെറ്റുപറയുന്നില്ലല്ലോ എല്ലാ കുട്ടികളേയും പോലെ എന്റെ കുട്ടികളും എന്നേ എനിക്കു തോന്നിയിട്ടുള്ളു.’’ റോസമ്മയ്ക്കല്‍പ്പം ഗൗരവമുണ്ടായി.

“”സെയിഫ് സെക്‌സിനെപ്പറ്റി റോസമ്മ മക്കള്‍ക്കു ക്ലാസ്സെടുക്കാറുണ്ടേ ാ? കുഞ്ഞമ്മയാണ് ചോദിച്ചത്.
“”എന്റെ പിള്ളാര് അതിനൊന്നും പോകത്തില്ല. എനിക്കറിയാം. അന്നുഞാന്‍ തല്ലിക്കൊന്ന് ട്രാഷിനകത്തെറിയും.’’ റോസമ്മയുടെ ഗൗരവം വര്‍ദ്ധിച്ചു.

“”എന്തിനാ റോസമ്മേ ഈ പൊയ്മുഖം. ഭര്‍ത്താക്കന്മാരെ ഭാര്യമാര്‍ അന്സരിക്കുന്നതുകണ്ടേ  കുഞ്ഞുങ്ങള്‍ അന്സരണം പഠിക്കയുള്ളു. ഭര്‍ത്താവിനെ ചൊല്‍പ്പിടിയില്‍ നിര്‍ത്താന്‍ മാര്‍ക്ഷം കണ്ട ുപിടിച്ച് നടപ്പിലാക്കുന്ന തന്റെ മക്കള്‍ തന്നേക്കാള്‍ താന്തോന്നികളാകാന്‍ പോകുന്നതേയുള്ളു. വെയിറ്റ് ആന്‍ഡ് സീ. ഈ നാട്ടില്‍ മക്കള്‍ വഴിപിഴച്ചാല്‍ അതിന്റെ ഭീകരത എത്ര ഭയങ്കരം? എനിക്കതു ഓര്‍ക്കാന്‍ പേലും കഴിയുന്നില്ല.” സുനന്ദ തലയില്‍ കൈവച്ചു.

അന്ദിനം വര്‍ദ്ധിച്ചുവരുന്ന ലൈംഗീകരോഗികളുടെ പട്ടികകളും മരണങ്ങളും എല്ലാം സുനന്ദയുടെ മനസ്സില്‍ നിറഞ്ഞുനിന്നു. പിച്ചവയ്ക്കുന്ന നാളുമുതല്‍ എല്ലാ മാധ്യമങ്ങളില്‍നിന്നും സെക്‌സിനെപ്പറ്റിമാത്രം കേള്‍ക്കുന്ന പിഞ്ചുപൈതങ്ങള്‍ മുട്ടയിലെ കൂവി മുളയിലെ കരിഞ്ഞുപോകുന്നത് എത്ര ഭയങ്കരം. മൃഗങ്ങളെപ്പോലെ ജനിച്ച് മൃഗങ്ങളായി ജീവിക്കുന്ന ഒരു സമൂഹത്തിന്റെ നടുവില്‍ വന്നകപ്പെട്ടിട്ട് ദേശം  ഇമ്പമുള്ളതെന്നും ഫലം മനോഹരമെന്നും കണ്ട ിട്ട് ഊഴിയവേലയ്ക്ക് ദാസന്മാരായിത്തീര്‍ന്ന് കിടന്നുറങ്ങാന്‍ നേരം കണ്ടെ ത്താതെ എന്തൊക്കെയോ സ്വന്തമാണെന്നു തെറ്റിദ്ധരിപ്പിച്ച് അഞ്ചലോട്ടക്കാരനേപ്പോലെ അങ്ങോട്ടുമിങ്ങോട്ടും ഓടുകയല്ലേ എല്ലാവരും ചെയ്യുന്നത്. എല്ലാ വലിയ സൗധങ്ങളും അല്‍പ്പനേരത്തെക്ഷീണംതീര്‍ക്കാന്‍ മാത്രം ഉതകുന്ന ഒരു സത്രം പോലെ മാത്രം. ബന്ധവും ഇല്ല. ആര്‍ക്കും ബന്ധനവും ഇല്ല. ജീവിതം ഒരു പ്രയാണം.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

കഴുകജന്മം(കവിത : അശോക് കുമാര്‍ കെ.)

ചുമരിലെ ചിത്രം: കവിത, മിനി സുരേഷ്

Hole in a Hose (Poem: Dr. E. M. Poomottil)

അമ്മിണിക്കുട്ടി(ചെറുകഥ : സിജി സജീവ് വാഴൂര്‍)

മോരും മുതിരയും : കുമാരി എൻ കൊട്ടാരം

വിശക്കുന്നവർ (കവിത: ഇയാസ് ചുരല്‍മല)

ഛായാമുഖി (കവിത: ശ്രീദേവി മധു)

ഓർമ്മയിൽ എന്റെ ഗ്രാമം (എം കെ രാജന്‍)

ഒഴിവുകാല സ്വപ്നങ്ങൾ (കവിത : ബിജു ഗോപാൽ)

പൊട്ടുതൊടാൻ ( കഥ: രമണി അമ്മാൾ)

ഒരു നറുക്കിനു ചേരാം (ശ്രീ മാടശ്ശേരി നീലകണ്ഠന്‍ എഴുതിയ 'പ്രപഞ്ചലോട്ടറി' ഒരു അവലോകനം) (സുധീര്‍ പണിക്കവീട്ടില്‍)

ഷാജൻ ആനിത്തോട്ടത്തിന്റെ 'പകര്‍ന്നാട്ടം' (ജോണ്‍ മാത്യു)

സങ്കീര്‍ത്തനം: 2021 (ഒരു സത്യവിശ്വാസിയുടെ വിലാപം) - കവിത: ജോയ് പാരിപ്പള്ളില്‍

ആശംസകൾ (കവിത: ഡോ.എസ്.രമ)

പാലിയേറ്റീവ് കെയർ (കഥ : രമേശൻ പൊയിൽ താഴത്ത്)

അവൾ (കവിത: ഇയാസ് ചുരല്‍മല)

ഉല(കവിത: രമ പ്രസന്ന പിഷാരടി)

ചിതൽ ( കവിത: കുമാരി എൻ കൊട്ടാരം )

നോക്കുകൂലി (കഥ: സാം നിലമ്പള്ളില്‍)

ഒന്നും കൊണ്ടുപോകുന്നില്ല, ഞാന്‍......(കവിത: അശോക് കുമാര്‍.കെ.)

കാഴ്ച്ച (കഥ: പി. ടി. പൗലോസ്)

ഉറുമ്പുകൾ (തൊടുപുഴ കെ ശങ്കർ മുംബൈ)

ജീവിതപുസ്തകം (രാജൻ കിണറ്റിങ്കര)

ലോലമാം ക്ഷണമേ വേണ്ടു... (കഥ രണ്ടാം ഭാഗം: ജോസഫ്‌ എബ്രഹാം)

ആട്ടവിളക്ക് (പുസ്തകപരിചയം : സന്ധ്യ എം)

കർഷകൻ (ദീപ ബിബീഷ് നായർ)

മെസ്സഞ്ചറിലെ മെസേജുകൾ (കഥ: രമണി അമ്മാൾ)

ഇന്നും ലഭിക്കുന്ന ഊരുവിലക്ക് ( കവിത:ജയ്മോൻ ജേക്കബ് പുറയംപള്ളിൽ)

മുത്തി: കവിത, പെരുങ്കടവിള വിൻസൻറ്

Besant Nagar (Silicon castles novel : Chapter-7-Prof: Sreedevi Krishnan)

View More