-->

America

ഗ്രീന്‍ കാര്‍ഡ് (നോവല്‍- അദ്ധ്യായം 14 തെക്കേമുറി)

Published

on

ഇരുണ്ടു വെളുത്ത പുലരികള്‍ തീരം തേടിയുള്ള യാതയ്ക്ക് വേഗത കൂട്ടി. “”ജീവിത’’മെന്ന കഥയിലെ കഥാപാത്രങ്ങളേറിവന്നു. എവിടെ തിരിഞ്ഞാലും മലയാളഭാഷയും മലയാളിയും. മാത്സര്യ ബുദ്ധിയോടെ ധനസമ്പാദനം അതോടൊപ്പം ഭൗതീക നേട്ടങ്ങളും.
കൊക്കിലൊതുങ്ങാത്തതിനെ ചുണ്ട ില്‍ കൊത്തി പലരും സമൂഹത്തില്‍ നിന്ന് വിടവാങ്ങി. ശിശുപരിപാലനവും വലിയവീടിന്റെ കാവല്‍ജോലിയുമായി എല്ലാ സദസ്സിലും പ്രത്യക്ഷപ്പെട്ടിരുന്ന പലരും ഒതുങ്ങി. ഒന്നിന്ം നേരമില്ല. നരകതുല്യമായ ജീവിതത്തെ സ്വയമേറ്റുവാങ്ങി കുടുഃബ കലഹം വര്‍ദ്ധിപ്പിച്ചു. അമേരിക്കന്‍ ജീവിതത്തെ പെട്ടെന്നന്കരിച്ച മഹിളകള്‍ക്ക് ഭര്‍ത്താവുദ്യോഗസ്ഥന്റെ ചെയ്തികളില്‍ പരിഭവം ഏറിവന്നു. എങ്കിലും തമ്മില്‍കാണാന്‍ നേരം ലഭിക്കായ്കയാല്‍ കലഹശമനം ഉണ്ട ായി. ജോലി എപ്പോഴും ജോലി. മാതാപിതാക്കളുടെ ജോലി സമയം മുതലെടുക്കാന്‍ മക്കളും പരിചയിച്ചു.
ജോണിന്റെ തൂലികയ്ക്ക് ആശയം തേടി അലയേണ്ട ിവന്നില്ല. എവിടെ തിരിഞ്ഞാലും കഥകള്‍മാത്രം. കഥയില്ലാത്ത ജീവിതത്തിന്റെ ഉടമകളായവര്‍ സൃഷ്ടിക്കുന്ന കഥകളെ പേപ്പറില്‍ പകര്‍ത്തിയ ജോണ്‍ അറിയപ്പെടുന്ന ഒരു സാഹിത്യകാരനായി വളര്‍ന്നു.
യാഥാര്‍ത്ഥ്യം ഉള്‍ക്കൊള്ളുന്ന കഥകളുടെ കര്‍ത്താവ് എന്ന വിശേഷണം ജോണിന് ലഭിച്ചു. എഴുതിയാലും എഴുതിയാലും തീരാത്തവിധം പല ജീവിതങ്ങളും  ഒരു തുടര്‍ക്കഥപോലെ തുടര്‍ന്നുകൊണ്ടേ യിരുന്നു.
അമേരിക്കയില്‍ മലയാളസാഹിത്യം വളര്‍ച്ച പ്രാപിച്ചു തുടങ്ങിയതേ ഒരുതരം മദ്യാസക്തിസമാഹാരങ്ങളുടെ പ്രസിദ്ധീകരണത്തോടുകൂടിയായിരുന്നു. പ്രശസ്തനാകാന്‍ പണം മുടക്കി പലതും ചെയ്ത കൂട്ടത്തില്‍ പേര് അച്ചടിച്ചു കാണാന്‍ ഉള്ള മാധ്യമമായി മാസികകള്‍ ഇറങ്ങി. “ഉദ്ദിഷ്ടകാര്യത്തിന്് ഉപകാരസ്മരണ’ എന്നു തോന്നുമാറ് ഫോട്ടോ സഹിതം പ്രത്യക്ഷപ്പെടുന്ന ബിസിനസുകാര്‍ ഈ മാസികകളെ താങ്ങി നിറുത്തി. ഇതില്‍ പലതുമുണ്ട ായിരുന്നു. വിഡ്ഡിത്തങ്ങളേറെ.  സാഹിത്യകാരന്മാര്‍ മൂന്നുവിധമുണ്ട ല്ലോ? വ്യക്തിത്വമുള്ളവര്‍, അതായത് താന്‍ പ്രസ്താവിക്കുന്ന കാര്യങ്ങള്‍ എല്ലാംതന്നെ സ്വന്ത ആശയങ്ങളുടെ ദൃഢീകരണത്തിന്ം ആ ആശയങ്ങള്‍ ഉന്നതങ്ങളാണെന്നു വിശ്വസിക്കുകയും ചെയ്യുന്നവര്‍.
രണ്ട ാംതരമാകട്ടെ വ്യക്തിത്വമില്ലാതെ പരിസരങ്ങള്‍ക്ക് അന്യോജ്യമായി  കാറ്റിനന്സരിച്ചു പറക്കുന്ന കരിയിലപോലെ.
മൂന്നാം തരമെന്നാല്‍ അകത്തുകിടക്കുന്ന ആശയധാതാവിന്റെ സ്വഭാവമന്സരിച്ച് കഞ്ചാവാണെങ്കില്‍ കഞ്ചാവ്, കള്ളാണെങ്കില്‍ കള്ള്, രൂപഭാവം ഭേദിച്ചിരിക്കും.
ലഹരിക്കുള്ളില്‍ രൂപപ്പെടുന്ന സാഹിത്യത്തില്‍ അപ്രാപ്യമായതിനെ പ്രാപിച്ച സംതൃപ്തി നിഴലിച്ചു കാണും. കാരണം, ഒരിക്കലും തനിക്ക്  പ്രാപിക്കാനാവാത്തതായതിനാല്‍ തൂലികയില്‍ കൂടി അയാള്‍ സംതൃപ്തി നേടിയിരിക്കും. ചന്ദ്രന്‍ ഇത്തരം സാഹിത്യത്തിന്റെ ആരാധകനായിമാറി. മലയാളസാഹിത്യവും മലയാളസിനിമയും ഈ മുന്നാംതരത്തില്‍ ഇന്ന് ഒതുങ്ങിനില്‍ക്കുമ്പോള്‍ ചന്ദ്രനെ കുറ്റം് പറഞ്ഞിട്ട് കാര്യമില്ല.
സുനന്ദയാകട്ടെ “സ്റ്റെയിറ്റ് ബോര്‍ഡിന് പോകാന്‍ പഠനം നടക്കുമ്പോഴും കയ്യില്‍ കിട്ടുന്നതൊക്കെ മറിച്ചുനോക്കി. ജോണ്‍ എഴുതിയ ഭഅന്തപുരത്തിലെ തൊട്ടാവാടിയും’ ഭകറുത്തവാവും’’ കഥാപാത്രം താന്‍തന്നെയല്ലേ യെന്നവള്‍ക്കു തോന്നി. “കറുത്തവാവി’ലെ ഉത്തരവാദിത്വം നിര്‍വ്വഹിക്കാന്‍ കരുത്തില്ലാതെ വിധിയെ പഴിച്ച് ജീവിതം അവസാനിപ്പിച്ച നളിനി.. മാസികയും മാറിലമര്‍ത്തി സുനന്ദ ഏറേ നേരം കിടന്നു.
കഴിഞ്ഞദിവസം വീട്ടില്‍നിന്ന് കിട്ടിയ കത്തിലെ വാചകം “”ജോളിയുടെ പഠനവും കഴിഞ്ഞിരിക്കുന്നു. ഈ നാട്ടില്‍ ഒരു ജോലി തരപ്പെടുകയില്ലെന്നു നിനക്കറിയാമല്ലോ? റോസിലിന്‍ വെറുതെ നില്‍ക്കുന്നു. കെട്ടുപ്രായം കഴിഞ്ഞ പെണ്‍പിള്ളേരെ വീട്ടില്‍ നിറുത്തിക്കൊണ്ട ു നില്‍ക്കുന്നതിന്റെ ബുദ്ധിമുട്ട് ഇപ്പോള്‍ നിനക്കു മനസിലാകയില്ല.’’
നീണ്ട ുപോകുന്ന കത്തിന്റെ ആദ്യഭാഗം വായിച്ച് നിസ്സാഹയതോടുകൂടി കണ്ണീര്‍കണങ്ങള്‍ തുടച്ചെറിയാനല്ലേ തനിക്കു കഴിഞ്ഞുള്ളു. ഇപ്പോഴത്തെ പോക്കില്‍ അടുത്ത അഞ്ചു വര്‍ഷം കഴിഞ്ഞാലും ഗതി ഇതുതന്നേ. ജീവിക്കുന്നതിനേക്കാള്‍ മരിക്കുന്നതു നല്ലതെന്നു തോന്നി. പക്ഷേ ഈ നാട്ടില്‍  താന്‍ മരിച്ചാലും അതുകൊണ്ട ും നേട്ടങ്ങള്‍ അല്ലേ. ഒരു ലക്ഷം ഡോളറിന്റെ ഇന്‍ഷുറന്‍സ് അതേറ്റുവാങ്ങി ബെന്‍സ് കാറില്‍ ജീവിതം ആസ്വദിക്കുവാന്‍ വേണ്ട ി സമയം നോക്കിയിരിക്കുന്ന ഭര്‍ത്താവ്. വല്ല നിവര്‍ത്തിയും ഉണ്ട ായിരുന്നെങ്കില്‍ തന്നെ തല്ലിക്കൊന്ന് തീവച്ച് അയാള്‍ അതും വാങ്ങിയേനേ.
ചിന്തകളീവിധം കാടുകയറുമ്പോള്‍ ടെലിഫോണ്‍ ശബ്ദിച്ചു. സുനന്ദ എത്തിവലിഞ്ഞ് ഫോണ്‍ എടുത്തു “”ഹലോ’’
“ഹലോ’ ഇതു ശോഭയാ. എന്തുണ്ട ് വിശേഷം? മാഡം എന്ന സംബോധനയൊക്കെ മാസങ്ങളായിട്ട് മണ്‍മറഞ്ഞു. അമേരിക്കയില്‍  അതു സര്‍വ്വസാധാരണമാണല്ലോ നാട്ടില്‍ നിന്നെത്തുന്ന കാലത്ത് അച്ചായ ,അമ്മാമേ എന്നൊക്കെ വിളിച്ച് പറക്കമുറ്റി ,ജോലിതേടി, വീടുവാങ്ങിക്കഴിയുമ്പോള്‍ പിന്നീട്  നപുംസകത്തോടെന്നപോലെ കുറച്ചു കാലത്തേക്ക് ഒന്നും വിളിക്കാതുള്ള ഒരു സംസാരം. പിന്നെ സമൂഹത്തില്‍ ഒന്നറിയപ്പെട്ടു കഴിഞ്ഞുവെന്നു തോന്നിയാല്‍ ഏറെക്കാലം താന്‍ അച്ചായ, അമ്മാമ്മേയെന്നു വിളിച്ചുപോയതിന്റെ പ്രതികാരം തീര്‍ക്കാന്‍ വേണ്ട ി പൊതുജനത്തിന്റെ മുമ്പില്‍ വച്ച് അധികാരസ്വരത്തോടെ എടോ, എന്നാടോ, താന്‍ എന്നൊക്കെ വിളിക്കപ്പെടും.
സുനന്ദക്കതില്‍ പരിഭവം ഒന്നും തോന്നിയില്ല.
“”വിശേഷമായിട്ടൊന്നുമില്ല’’. മറുപടി പറഞ്ഞു. “ഭവരുന്നോ? ഞാന്‍ സിമ്മിംഗ് പൂളില്‍ പോകയാ. ജിംനേഷിയത്തില്‍ ഫിറ്റ്‌നസ് ക്ലാസ്സിന്ം രജിസ്റ്റര്‍ ചെയ്തിട്ടുണ്ട ്. വരുന്നെങ്കില്‍ വാ. ഞാന്‍ കൊണ്ട ുപോകാം’’ ശോഭ പറഞ്ഞുനിര്‍ത്തി.
“”ഇല്ല  ഞാന്‍ വരുന്നില്ല. ഗതിയില്ലാത്തവളുടെ മുമ്പില്‍ ഗതികെട്ടവളായി നില്‍ക്കേണ്ട ിവന്നതില്‍ പശ്ചാത്താപം തോന്നി. അവള്‍ മദാമ്മയെപ്പോലെ അമേരിക്കയില്‍ വിലസുന്നു. തനിക്കോ വണ്ട ിയുടെ സ്റ്റിയറിംഗ് പിടിക്കാന്‍ പോലും അറിയില്ല. കാരാഗ്രഹത്തിലടച്ച തടവുകാരിപോലെ താന്‍. എന്തു ദോഷം ചെയ്തിട്ടാണ് തനിക്കീ വിധിയുണ്ട ായത്.
“”ഞാനിന്നലെ ബ്യൂട്ടിഷോപ്പില്‍ പോയി 45 ഡോളര്‍ കൊടുത്തു. തലയുടെ ഷെയിപ്പ് മാറ്റി. ബോബ് കട്ട് ചെയ്തു. ഇനിയും മുത്തും വേണ്ട ാ, പിന്നും വേണ്ട . എത്ര സുഖമായെന്നോ? ശോഭയുടെ സംസാരത്തില്‍ സുഖം തളംകെട്ടി നിന്നു.
“ദാറ്റ്‌സ് ഫയിന്‍” സുനന്ദയുടെ ഉത്തരത്തില്‍ നിര്‍വ്വികാരത നിഴലിച്ചു.
“”ബൈ”, പറഞ്ഞ് ഫോണ്‍ ക്രാഡിലിലമര്‍ത്തുമ്പോള്‍ ഓര്‍മ്മകള്‍ അങ്ങകലെ ആ കൊച്ചു ഗ്രാമത്തിലേക്ക് എത്തിനോക്കി. പാവം മമ്മി. എത്രനേരം മിനക്കെട്ട് ചീകിയൊതുക്കി എണ്ണതേച്ച് കുളിപ്പിച്ച് വളര്‍ത്തിയെടുത്തതാണീ തലമുടി. തന്നെക്കൊണ്ട ാവില്ല.  ഏതു സംസ്ക്കാരത്തില്‍ ചെന്നകപ്പെട്ടാലും ഇത് മുറിച്ച് കളയാന്‍. ജോണ്‍ പണ്ടെ ഴുതിയ വാചകം സുനന്ദയോര്‍ത്തു. “വീണു കിളിര്‍ത്തതിനെന്തും ചെയ്യാം നട്ടുവളര്‍ത്തിയതിനോ അത് ആവില്ല.
ചിന്തകളില്‍ കാടുകയറി കിടക്കവേ കതകു തുറക്കുന്ന ശബ്ദം കേട്ട് സുനന്ദ ചാടിയെഴുന്നേറ്റു. പതിവില്ലാതെ നേരത്തെ ജോസ് എത്തിയിരിക്കുന്നു. സുനന്ദ പെട്ടെന്ന് ചായ ഇട്ടു.
ചായ കുടിക്കുന്നതിനിടയില്‍ ജോസ് പറഞ്ഞു: “”ഈ വീക്കെന്റില്‍ നമ്മള്‍ അപ്പാര്‍ട്ടുമെന്റ് മാറുക. ശോഭയുടെ അപ്പാര്‍ട്ടുമെന്റിന്റെ അടുത്താ. റെന്റ് കുറവുണ്ട ്.
എല്ലാം മൂളികേട്ടു. സുനന്ദ ഭയത്തെ ഉള്ളിലടക്കി ഭര്‍ത്താവിനോട് ചേര്‍ന്നിരുന്നു. ജോസിന്റെ മുഖം പ്രസാദിച്ചു. ആ പ്രസാദകാരണം സുനന്ദയ്ക്കു മനസ്സിലായി.
കോപശീലന്‍ പ്രസാദിക്കുന്നത് വാവിന്‍ നാളിലെ വിത്തുകാളയുടെ പ്രകൃതം പോലെയാണെന്ന് .ദുഃഖവും സുഖവും എല്ലാം ഏറ്റുവാങ്ങാന്ള്ള ജന്മം ആണല്ലോ സ്ത്രീയുടേതു്. എല്ലാം കഴിഞ്ഞ് ശൂന്യമായ മനസ്സും പേറി കട്ടിലില്‍ ചുരുണ്ട ുകൂടി.
പുലര്‍കാലേ ജോലിക്ക് പുറപ്പെടുമ്പോള്‍ അല്‍പ്പമല്ലാത്ത വേദന നടുവിന് തോന്നി. എല്ലാം ശരിയാകും എന്ന ശുഭപ്രതീക്ഷ വേനകളെയും ക്ലേശത്തേയും അകറ്റി.
        വീക്കെന്റില്‍ മൂവിംഗ് തകൃതിയായി നടന്നു. സുഹൃത്തുക്കളായവരൊക്കെ സഹായത്തിനെത്തി. മദ്യകുപ്പികള്‍ കാലിയാക്കപ്പെട്ടതോടെ രംഗം ചൂടുപിടിച്ചു.
കിട്ടിയ സമയം തക്കത്തിലുപയോഗിച്ച് ഡോ. ഗോപിനാഥ് ചില കാര്യങ്ങള്‍ പറയാന്‍ ശ്രമിച്ചു.
“”സുനന്ദ ഞാന്ം വല്ലാത്ത ഗതികേടിലാ’’ നല്ലവനാകാന്‍ ആഗ്രഹമുണ്ടെ ങ്കിലും ഈ സമുഹത്തില്‍ അത് വലിയ ബുദ്ധിമുട്ടാണ്.  ഭാര്യയായവളോ, കുടുഃബത്തിന്റെ നിലനില്‍പ്പിനേക്കാളേറെ, മറ്റേതോ ചിലതൊക്കെ അവളുടെ മനസ്സിലും. എത്രത്തോളം ഇങ്ങനെ പോകാന്‍ കഴിയുമെന്നറിയില്ല.
“”ചെല്ലുന്നിടത്തോളം ചെല്ല്. ഐ. ആം സോറി ഗോപിനാഥ് ഐ ഡോണ്ട ് വാണ്ട ് റ്റു ഹിയര്‍   നീരസത്തോടെ സുനന്ദ ആ ഭാഗം അവസാനിപ്പിച്ചു.
ജിംനേഷിയത്തില്‍ിന്നും മടങ്ങിയെത്തിയ ശോഭ എയറോബിക് വേഷത്തോടെ സുനന്ദയുടെ അപ്പാര്‍ട്ടുമെന്റിലേക്ക് കയറിച്ചെന്നു. ഹൗ റ്റു ട്രിം യുവര്‍ ഹിപ്പ്‌സ് ആന്‍ഡ് ഷെയിപ്പ് യുവര്‍ തയിസ്” എന്ന പുസ്തകം നേരേ നീട്ടി.
സുനന്ദ പുസ്തകം വാങ്ങി അതിന്റെ തലക്കെട്ട് വായിക്കുമ്പോള്‍ ആ രണ്ട ു ഭാഗങ്ങളും അവിടെ കൂടിയിരുന്നവര്‍ നോക്കിക്കണ്ട ് ആസ്വദിക്കുകയായിരുന്നു.
തന്റെ ഭാര്യയെ അന്യകണ്ണുകള്‍ ബലാല്‍സംഗം ചെയ്യുന്നത് കാണാന്‍ ഇഷ്ടപ്പെടാതെ ഗോപിനാഥ് ഇറങ്ങിപ്പോയി കൂട്ടത്തില്‍ വില്‍ഭിയും.
ജോണും പിന്നാലെ ഇറങ്ങി. പുറത്ത് പുല്‍ത്തകിടിയില്‍ ചമ്രംപടഞ്ഞ്ു ഇരുന്നു.
“”വില്‍ഭി കോളേജില്‍ പോകുന്നില്ലേ?’’
ജോണ്‍ ചോദിച്ചു.
“”എന്തിന്്? വില്‍ഭി ജോണിനെ നോക്കി.
“ഇപ്പോള്‍ വല്ലതുമൊക്കെ പഠിച്ചങ്കിലല്ലേ നല്ല ഭാവി ഉണ്ട ാകയുള്ളു.’

“ഭനല്ല ഭാവിയെന്നുവച്ചാല്‍’’
“ഭനല്ല ജോലിയും നല്ല നിലയിലുള്ള ഭാര്യയും കുട്ടികളുമൊക്കെയുള്ള കുടുഃബജീവിതം’’.
“”എന്നിട്ട്?’’
“”മരിക്കുക’’
“”എന്നാല്‍പ്പിന്നെ ഇപ്പോള്‍ ജീവിക്കുന്നതുപോലെയങ്ങ് ജീവിച്ചാല്‍ പോരേ?”
ജോണിന്് ഉത്തരം മുട്ടി. എന്നാലും വെറുതെ തോല്‍വി സമ്മതിക്കുന്നത് ശരിയല്ലല്ലോ?
“ഭപിന്നെന്തിനാ എല്ലാവരും ഈ സ്ക്കൂളിലും കോളേജിലുമൊക്കെ പോകുന്നത്.?’’
“ജീവിതം ആസ്വദിക്കുവാന്‍ . കൂട്ടത്തില്‍ പഠനവും. അങ്കിളേ ഒരു കാര്യം മാത്രം ചിന്തിച്ചുനോക്കിക്കേ ഇവിടെ എത്ര കമ്യൂണിറ്റി കോളേജ് ഉണ്ട ്. പിന്നെന്തിനാ ഹൈസ്ക്കൂള്‍ കഴിഞ്ഞാലുടന്‍ അടുത്ത പട്ടണങ്ങളിലെ കോളേജിലേക്ക് എല്ലാവരും പോകുന്നത്. അവിടെ താമസിച്ചു പഠിക്കുവാന്‍ . അതായത് മാതാപിതാക്കളുടെ പിടിയില്‍ നിന്ന് രക്ഷനേടണം.
തമ്മില്‍ അറിയുന്നവരുടെ ഇടയില്‍ കാര്യം പരക്കുമ്പോഴല്ലേ നാണക്കേടാകൂ. അതുകൊണ്ട ് മക്കളേ ഞങ്ങളുടെ കണ്‍മുമ്പില്‍ വച്ചാകരുത് അത് ഞങ്ങളുടെ അഭിമാനത്തിന്റെ പ്രശ്‌നമാ. അതുകൊണ്ട ് ആസ്റ്റിനിലോ ഗാല്‍വെസ്റ്റനിലോ ഹാര്‍വാര്‍ഡില്‍ തന്നെയായാലും വേണ്ട ില്ല പൊയ്‌ക്കോ. ഇതല്ലേ വാസ്തവം. മക്കളെവിടാ? ആരെങ്കിലും ചോദിച്ചാല്‍ അവള് ആസ്റ്റിന്‍യൂണിവേഴ്‌സിറ്റിയിലാ. അഭിമാനത്തോടെ പറയാം. മാത്രമല്ല രാത്രിയില്‍ സ്വസ്ഥമായി കിടന്നുറങ്ങുകയും ചെയ്യാം.
എനിക്കിതിന്റെ ആവശ്യമൊന്നുമില്ല. എന്റെ സ്വതന്ത്ര്യത്തിനൊത്ത് അപ്പാര്‍ട്ടുമെന്റ് ഉണ്ട ു് ആവശ്യത്തിന് പണമുണ്ട ്. പിന്നെ ഞാനങ്ങനെയൊരു മാദ്ധ്യമം തേടി പോകേണ്ട ല്ലോ’’ വില്‍ഭിപറഞ്ഞു നിര്‍ത്തി.
ആലോചിച്ചു നോക്കിയപ്പോള്‍ അതു ശരിയാണെന്ന് തോന്നി. വില്‍ഭി പറഞ്ഞത് അഭിപ്രായമോ ആശയമോ അല്ലല്ലോ. അന്ഭവമല്ലേ. ഉന്നതന്മാരുടെ മക്കളായി പിറന്ന സായ്പ്പും പാര്‍ടൈം പഠനവും ഫുള്‍ടൈം ജോലിയുമായി ഇഴഞ്ഞുനീങ്ങുന്ന ഈ രാജ്യത്ത് മക്കളെ ഡോക്ടറും എഞ്ചിനീയറുമാക്കാന്‍ മലയാളിക്ക് മോഹം. എന്നെന്നും പച്ചപിടിച്ചു നില്‍ക്കുന്ന മോഹങ്ങളല്ലാതെ പൂവണിഞ്ഞ യാഥാര്‍ത്ഥ്യങ്ങള്‍  വിരളമാണല്ലോ!
“”അങ്കിളേ! ഇന്നിവുടത്തെ ഏറ്റവും വലിയ പ്രശ്‌നത്തിന്റെ കാരണമെന്തെന്നറിയാമോ? കുപ്പയില്‍ വളരുന്ന കരിയാപ്പിനെ ചട്ടിയിലാക്കി കസ്റ്റംഹോമില്‍ വളര്‍ത്തുന്ന മലയാളി, മക്കളെ ചട്ടിയില്‍ വളര്‍ത്തുന്ന ചെടിപോലെ പരിപാലിക്കുകയാണ്. സമൂഹത്തിലേക്ക് അവര്‍ ഇറങ്ങുന്നത്  സമ്മര്‍ ജോലി യെന്ന 4 ഡോളര്‍ ലഭിക്കുന്ന ഉദ്യോഗത്തിലേക്കാണ്. ആദ്യവെയിലില്‍തന്നെ വാടിക്കരിഞ്ഞുപോകും. കാരണം സാമൂഹ്യ ജീവിതത്തിന്റെ അടിത്തറ നഷ്ടപ്പെട്ട കുടുഃബങ്ങളില്‍ നിന്നും മൂല്യശോഷണം സംഭവിച്ച ലോക്ലാസ്സാണല്ലോ,. ജീവിതത്തിന്റെ ആദ്യപടി ചവിട്ടുമ്പോള്‍ അവര്‍ക്ക് കൂട്ടായി കിട്ടുന്നത്. തരംതാണ ജീവിതത്തിന്റെ ഭീകരത മനസ്സിലാക്കേണ്ട തിന്പകരം കിട്ടിയ സ്വാതന്ത്ര്യം കൊണ്ട ് അത് ആസ്വദിക്കയാണ് പതിവ്.
നമ്മുടെ ടീനേജ്‌ഴ്‌സിന് ഇന്‍ഡ്യന്‍ സംസ്ക്കാരവും പാരമ്പര്യവുമൊക്കെ ഇഷ്ടമാണ്. പക്ഷേ അവര്‍ക്ക് ഒന്നിച്ച് സമ്മേളിക്കാന്ം തമ്മില്‍ തമ്മിലറിയാന്ം അറിയപ്പെടുവാന്മൊക്കെ യുള്ള അവസരങ്ങള്‍ ഉണ്ട ാകയും, അതോടൊപ്പം താക്കോല്‍ദ്വാരംവഴി നോക്കിക്കണ്ട ് ഊതിവീര്‍പ്പിച്ച് കഥകള്‍ കെട്ടിച്ചമക്കുന്ന മാതാപിതാക്കളുടെ “എന്റെതു പോയില്ലല്ലോ., നിന്റേതു പോയല്ലോ’ എന്ന മാന്യഭാവം അവസാനിപ്പിക്കുകയും വേണം. തുടലിലിട്ട് വളര്‍ത്തിയാല്‍ ഒരിക്കല്‍ തുടല്‍ പൊട്ടിക്കും. അല്ലെങ്കില്‍ കാലം തുടലിന്് ദ്രവിപ്പിക്കും. എന്താ സംശയമുണ്ടേ ാ? വില്‍ഭി ചോദിച്ചു.
ജോണ്‍ നിശബ്ദനായിരിക്കമാത്രം ചെയ്തു. എന്തെല്ലാം നല്ല അറിവുകള്‍ യാഥാര്‍ത്ഥ്യങ്ങളിലേക്ക്  കടന്ന് നിന്ന് ചിന്തിക്കുന്നു. രണ്ട ് തലമുറകള്‍ തമ്മില്‍ എത്രയോ വലിയ വിടവാണിവിടെ പ്രത്യക്ഷമായിരിക്കുന്നത്. കേരള ജീവിതത്തിന്റെ കാലാംശംപോലും മനസ്സിലാക്കാതെ തകരപ്പെട്ടിയുമായി ഉപജീവനം തേടി അന്യനാടിനെ ശരണം പ്രാപിച്ചവര്‍, അവിടെ പിടിച്ചു നില്‍ക്കാന്ള്ള വെപ്രാളത്തില്‍ പരിസരം മറന്ന് അദ്ധ്വാനത്തില്‍ തപസ്സിരുന്ന് അവസാനം അമേരിക്കയിലെത്തി ഇതുവരെ “സമ്പാദിക്കുക’ യെന്ന ലോകപരിചയം മാത്രമുള്ള ഒരുതലമുറ. തങ്ങള്‍ അമേരിക്കയിലാണ് വസിക്കുന്നതെന്ന ബോധം വല്ലപ്പോഴും ഷോപ്പിംഗ് സെന്ററിലോ, എയര്‍പോര്‍ട്ടിലോ ചെല്ലുമ്പോഴാണ് പലര്‍ക്കും തോന്നുക.
     രണ്ട ാം തലമുറയാകട്ടെ, സ്വന്തമായതിനെ അന്യമാക്കി തീര്‍ക്കുന്ന ഉപദേശം കേട്ട് മുരടിച്ച് സമൂഹത്തില്‍ നിന്നും ഒറ്റപ്പെട്ടവരായി വീടുതടങ്കലില്‍ മാതാപിതാക്കളെ കയ്ച്ചിട്ട് ഇറക്കാന്ം വയ്യ, മധുരിച്ചിട്ട് തുപ്പാന്ം വയ്യ എന്ന അവസ്ഥയില്‍ കാലത്തിനന്യോജ്യമായ ഒരു വേഷം ധരിക്കാന്‍ പോലും സ്വാതന്ത്ര്യം ഇല്ലാതെ വീര്‍പ്പുമുട്ടുന്നു.
ഇന്‍ഡ്യന്‍ സൊസൈറ്റിയില്‍ പോലും ഒറ്റപ്പെട്ടവരായിക്കഴിയുന്ന ഈ തലമുറ ആദ്യതലമുറയുടെ തിരോധാനത്തോടെ ജനസമുദായ കടലില്‍ മുങ്ങും. ഇപ്പോഴത്തെ അവസ്ഥ അതിനെ സൂചിപ്പിക്കുന്നു.
കാലത്തിന്റെ ഏടുകളില്‍ “ മൈ ഫാദര്‍ വാസ് ആന്‍ ഇന്‍ഡ്യന്‍’  എന്ന്.  കരിയാപ്പില കുണുക്കു് അണിഞ്ഞ മക്കള്‍ എഴുതിച്ചേര്‍ക്കും.
“നമുക്കു പോകണ്ടേ ? ’ ശോഭയുടെ ചോദ്യം കേട്ട് ജോണ്‍ ചിന്തയില്‍ നിന്നുണര്‍ന്നു.

ഗോപിനാഥും ശോഭയും കൂടി അപ്പാര്‍ട്ടുമെന്റിന്റെ കോണിപ്പടികള്‍ കയറവേ ജോണ്‍ അവിടെ നിന്നും യാത്രയായി. വില്‍ഭിയുടെ കമാറോ ലക്ഷ്യമില്ലാതെ കുതിച്ചു.


Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഡ്രൈവർ (കഥ- ഷഹീർ പുളിക്കൽ)

ദിവ്യവ്യദീപമേ നയിച്ചാലും !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍ ന്യൂയോര്‍ക്ക്)

വിഷുപ്പുലരി: കവിത, ഷാമിനി

വെളുത്ത വാൻ (കഥ: ജീന രാജേഷ്)

രാത്രിക്കള്ളൻ (കവിത: പി.എം.ഇഫാദ്)

പപ്പന്റെ പരോപകാരം (ചെറുകഥ: നിഷ മാവിലശ്ശേരില്‍)

നാല് സെൻസംവാദങ്ങൾ (കവിത: വേണുനമ്പ്യാർ)

അന്നൊരു നാളിൽ ( കവിത : അല്ലു സി.എച്ച് )

ആത്മാനുരാഗം (കവിത: രേഖാ ഷാജി)

കല്ല് (കവിത: സന്ധ്യ എം)

അശ്രാന്തം (കവിത: മഞ്ജുള ശിവദാസ്‌)

THE EMPTY TOMB ECHOES ETERNITY (Philip Eapen)

പാമ്പും കോണിയും - നിർമ്മല - നോവൽ - 41

രാഷ്ട്രീയക്കാർ (ബാബു പാറയ്ക്കൽ)

സ്ത്രീയാണ് കൂടുതല്‍ വലിയ മനുഷ്യന്‍ (ബുക്ക് റിവ്യൂ: കബനി ആര്‍)

കോർപ്പറേറ്റ് ഗോഡസ്സ് - പുഷ്പമ്മ ചാണ്ടി - ഭാഗം - 5

മനുഷ്യ ജിഹാദ്..! (സോയ ഫിലാഡല്‍ഫിയ)

ഇര (കവിത: അരുൺ.വി.സജീവ്)

പൂരപ്പറമ്പിലെ ഗന്ധങ്ങള്‍ (ശങ്കര്‍ ഒറ്റപ്പാലം)

എങ്കിലും എന്റെ ശോശാമ്മേ.. (നർമ്മകഥ: നൈന മണ്ണഞ്ചേരി)

സെൻപങ്കുവെപ്പ് (കവിത: വേണുനമ്പ്യാർ)

വെയിലിനു വിലപേശുന്നവര്‍ (ബിന്ദു)

ഒരു കഥ പുനര്‍ജ്ജനിക്കുന്നു (കവിത: ആറ്റുമാലി)

കാര്യസ്ഥന്‍ (നോവല്‍ -അധ്യായം -8: കാരൂര്‍ സോമന്‍)

പ്രണയിക്കരുത് (കവിത:സുജാത.കെ. പിള്ള)

വാഹിനിയാവുന്നില്ല ഞാൻ ( കവിത : ഷീബ കദീജ തെരേസ )

തീർപ്പ് (കവിത: സന്ധ്യ എം)

ഒറ്റിക്കൊടുത്തവന്റെ അമ്മ (കവിത: മാര്‍ഗരറ്റ് ജോസഫ്)

പാമ്പും കോണിയും - നിർമ്മല - നോവൽ - 40

മലബാര്‍ സെന്‍ മാന്വല്‍ (കവിത: വേണുനമ്പ്യാര്‍)

View More