Image

ഫോമാ 2020 - 2022 കാലഘട്ടത്തിലെ ബൈലോ കമ്മറ്റിയെ പ്രഖ്യാപിച്ചു, സാം ഉമ്മന്‍ ചെയര്‍മാന്‍.

ജോസഫ് ഇടിക്കുള (ഫോമാ ന്യൂസ് ടീം) Published on 06 January, 2021
 ഫോമാ 2020 - 2022 കാലഘട്ടത്തിലെ ബൈലോ കമ്മറ്റിയെ പ്രഖ്യാപിച്ചു, സാം ഉമ്മന്‍ ചെയര്‍മാന്‍.
ന്യൂജേഴ്സി : ഫോമായുടെ ദൈനംദിന പ്രവര്‍ത്തങ്ങള്‍ക്കാവശ്യമായ നിയമാവലിയില്‍ കാലാനുസൃതമായ മാറ്റങ്ങള്‍ വരുത്തുന്നതിനായി എല്ലാ കാലഘട്ടങ്ങളിലും നിയോഗിക്കപ്പെടാറുള്ള  ബൈലോ കമ്മറ്റിയുടെ 2020 - 2022 വര്‍ഷങ്ങളിലേക്കുള്ള  പുതിയ കമ്മറ്റിയെ തിരഞ്ഞെടുത്തു, ഫോമയുടെ മുതിര്‍ന്ന നേതാവും മുന്‍കാലങ്ങളില്‍ ബൈലോ കമ്മറ്റിയടക്കം ഫോമയുടെ വിവിധ കമ്മറ്റികളില്‍ സേവനമനുഷ്ടിച്ചിട്ടുള്ള സാം ഉമ്മനെയാണ് ഫോമാ നാഷണല്‍ എക്‌സിക്യൂട്ടീവ് ഈ കമ്മറ്റിയുടെ ചെയര്‍മാനായി നിയോഗിക്കുന്നത്, കൂടാതെ ജെ മാത്യൂസ്,  ജോര്‍ജ് മാത്യു, രാജ് കുറുപ്പ്, സജി എബ്രഹാം, സുരേന്ദ്രന്‍ നായര്‍,  മാത്യു വൈരമന്‍ നാഷണല്‍ കമ്മറ്റി പ്രതിനിധിയായി പ്രിന്‍സ് നെച്ചിക്കാട്ട് എന്നിവരെ കമ്മറ്റിയിലേക്കും തിരഞ്ഞെടുത്തിട്ടുണ്ട്, കൂടാതെ ഈ കമ്മറ്റിയുടെ ഉപദേശക സമിതിയിലേക്ക് 

ഫോമാ കംപ്ലൈന്‍സ് കമ്മറ്റിയുടെ ചെയര്‍മാന്‍ രാജു വര്‍ഗീസ്, ഫോമാ  ജുഡീഷ്യല്‍ കമ്മറ്റി ചെയര്‍മാന്‍  മാത്യു ചെരുവില്‍ , ഫോമാ അഡൈ്വസറി ബോര്‍ഡ്  ചെയര്‍മാന്‍  ജോണ്‍ സി വര്‍ഗീസ്  എന്നീ മുതിര്‍ന്ന നേതാക്കളെയും നിയോഗിച്ചിട്ടുണ്ട്, കൂടാതെ ഫോമാ പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ട്രഷറര്‍  എന്നിവരും കമ്മറ്റിയിലെ സ്ഥിരം അംഗങ്ങള്‍ ആയിരിക്കും. ഫോമാ കംപ്ലൈന്‍സ് കമ്മറ്റിയുടെ ഉപദേശപ്രകാരമാണ് ബൈലോ കമ്മിറ്റിയെ തിരഞ്ഞെടുത്തത് .

വളരെയധികം പ്രവര്‍ത്തനപാരമ്പര്യമുള്ള തലമുതിര്‍ന്ന നേതാക്കളെയാണ് ഈ സ്ഥാനങ്ങളിലേക്ക് എക്‌സിക്യൂട്ടീവ്  കമ്മറ്റി നിയോഗിക്കുന്നതെന്നും  അവരുടെ പ്രവര്‍ത്തന പരിചയം ഫോമയുടെ ബൈലോയില്‍ വരുത്തേണ്ട മാറ്റങ്ങള്‍ക്ക് പുതിയ മാനങ്ങള്‍ കണ്ടെത്താനാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് അനിയന്‍ ജോര്‍ജ് പറഞ്ഞു, പുതിയ ബൈലോ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് എല്ലാവിധ പിന്തുണയും നാഷണല്‍  കമ്മറ്റിയുടെ ഭാഗത്തുനിന്നുമുണ്ടാവുമെന്ന്  ഫോമാ  ജനറല്‍ സെക്രട്ടറി ടി ഉണ്ണികൃഷ്ണന്‍,  ട്രഷറര്‍ തോമസ് ടി ഉമ്മന്‍,  വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍, ജോയിന്റ് സെക്രട്ടറി  ജോസ് മണക്കാട്ട്, ജോയിന്റ് ട്രഷറര്‍ ബിജു തോണിക്കടവില്‍ തുടങ്ങിയവര്‍ അറിയിച്ചു.

 ഫോമാ 2020 - 2022 കാലഘട്ടത്തിലെ ബൈലോ കമ്മറ്റിയെ പ്രഖ്യാപിച്ചു, സാം ഉമ്മന്‍ ചെയര്‍മാന്‍.
Join WhatsApp News
true man 2021-01-06 11:20:52
Old wine in new Bottles. No meaning. just a casera kali
well wisher 2021-01-06 14:33:39
We all saw their performance in 2020-22 election. Election commission and so called judiciary are nothing and incapable. Again they are in different positions as true man mention.
Vinayakan 2021-01-07 07:18:09
Utopian ideas
Palakkaran 2021-01-07 19:47:25
കുറേ നാളായി കേൾക്കുന്ന കാര്യമാണ് ബൈലോ. അപ്പോൾ ഇത്ര നാളായിട്ടും ഫോമക്ക് സ്വന്തമായി ഒരു ബൈലോ ഇല്ലെ? പിന്നെ എന്തു കുന്തം വച്ചാ ഫോമയെ ഓടിക്കുന്നത്. ഒരു ഫോമയും ഫൊക്കാനയും. ഫൂ.
Old by-law committee member 2021-01-07 23:41:08
കാലാനുസൃതമായി നിയമത്തിൽ മാറ്റങ്ങൾ വരുത്തേണ്ടത് ഏതൊരു പ്രസ്ഥാനത്തിറ്റെയും നിലനിൽപ്പിനു ആവശ്യമാണ്. എന്നാൽ പുതിയ ബൈലോ കമ്മറ്റിയിലെ അംഗങ്ങളെ കാണുമ്പോൾ ഇത് വെറുമൊരു പ്രഹസനമാണെന്നു തോന്നുന്നു. കാരണം, പലരും സൂചിപ്പിച്ചതു പോലെ, മിക്കവാറും എല്ലാം പഴകിത്തേഞ്ഞ മുഖങ്ങൾ. ഇവർ തന്നെയാണ് ഫൊക്കാന ബൈലോസും പടച്ചത്. അതിന്റെ ബലം കൊണ്ട് ഫൊക്കാന പിളർന്നു ഫോമയുണ്ടായി. കടൽക്കിഴവന്മ്മാർ സ്വയം ഒഴിയണം. അല്ലെങ്കിൽ അവരെ ഒഴിവാക്കുവാനുള്ള ആർജവം പുതിയ കമ്മിറ്റിക്കാർ കാണിക്കണം. ഇവരുണ്ടാക്കുന്ന ബൈലോസുമായി മുന്നോട്ടു പോയാൽ ഫോമയുടെ ഗതിയും അധോഗതി തന്നെ..
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക