Image

ഇന്ത്യൻ ഫ്ലാഗ് ദുരുപയോഗിച്ചതിൽ ഫൊക്കാന ഉത്കണ്ഠ രേഖപ്പെടുത്തി

Published on 09 January, 2021
ഇന്ത്യൻ ഫ്ലാഗ് ദുരുപയോഗിച്ചതിൽ ഫൊക്കാന ഉത്കണ്ഠ രേഖപ്പെടുത്തി
ഫ്ലോറിഡ: വാഷിംഗ്‌ടൺ ഡി.സി.യിൽ ജനുവരി ആറിന് നടന്ന പ്രതിഷേധ മാർച്ചിൽ ഇന്ത്യൻ പതാക ദുരുപയോഗപ്പെടുത്തിയ നടപടിയിൽ ഫൊക്കാന പ്രസിഡണ്ട് ജോർജി വർഗീസ് ഉത്കണഠ രേഖപ്പെടുത്തി. അമേരിക്കൻ രേഷ്‌ട്രീയത്തിലേക്ക് ഇന്ത്യൻ പതാകയെ വലിച്ചിഴക്കേണ്ടതിന്റെ ഔചത്യം എന്തെന്ന് മനസിലാകുന്നില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അമേരിക്കയിൽ ഏതു പാർട്ടിക്കും പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്. ഫൊക്കാനയ്ക്ക് ഒരു രാഷ്‌ടീയ പാർട്ടിയോടും പ്രത്യേക പ്രതിബദ്ധതയില്ല. അമേരിക്കൻ ജനാധിപത്യത്തിന്റെ ശ്രീകോവിൽ എന്നറിയപ്പെടുന്ന അമേരിക്കൻ പാർലമെന്റ് മന്ദിരമായ ക്യാപിറ്റോൾ ഹില്ലിൽ ചില സാമൂഹ്യവിരുദ്ധർ നടത്തിയ അഴിഞ്ഞാട്ടത്തിൽ ഫൊക്കാന പ്രസിഡണ്ട് ആശങ്ക രേഖപ്പെടുത്തി. അക്രമം ആരു നടത്തിയാലും പൊറുക്കാനാവാത്ത തെറ്റായിപ്പോയെന്നും അദ്ദേഹം പറഞ്ഞു.
Join WhatsApp News
സാധാരണക്കാരൻ 2021-01-11 00:50:51
മൂന്നോ നാലായി വീതിച്ചിരിക്കുന്ന പ്രസിഡന്റ് കസേരയിൽ, ഒരു ഭാഗത്ത് കഷ്ടിച്ചിരിക്കാൻ എങ്ങനെയോ സാധിച്ചപ്പോഴേക്കും ഇത്ര ഉത്കണ്ഠയോ? സമാന്തര സംഘടനകളെ പാര വെക്കാൻ, അതേദിവസം അതേ പോലത്തെ പരിപാടികൾ കൊണ്ടുവെച്ച്, പിന്നെ പേടിച്ചു മാറ്റേണ്ടി വന്ന നാണക്കേട് മാറിയിട്ട് പോരേ വല്ലാതെ ഉത്കണ്ഠപ്പെടാൻ.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക