Image

ഫോമാ മലപ്പുറം കക്കാടംപൊയില്‍ പാര്‍പ്പിട പദ്ധതി: ജനുവരി 19 നു കുഞ്ഞാലിക്കുട്ടി.എം.പി സമര്‍പ്പിക്കും

(പി ആര്‍ ഒ, ഫോമാ ന്യൂസ് ടീം) Published on 17 January, 2021
ഫോമാ മലപ്പുറം കക്കാടംപൊയില്‍ പാര്‍പ്പിട പദ്ധതി: ജനുവരി 19 നു  കുഞ്ഞാലിക്കുട്ടി.എം.പി സമര്‍പ്പിക്കും

പ്രളയദുരിതങ്ങളില്‍ പെട്ട് ഉലഞ്ഞുപോയ കേരളത്തിന്റെ പുനര്‍ജീവന പ്രക്രിയയില്‍ പങ്കാളിയായി കൊണ്ട്, അമേരിക്കന്‍ മലയാളികളുടെ കേന്ദ്ര സംഘടനയായ ഫോമാ ഏറ്റെടുത്ത  നിലമ്പൂര്‍കക്കാടംപൊയില്‍ പാര്‍പ്പിട പദ്ധതി  മുന്‍ മന്ത്രിയും ,ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറിയും, എംപി.യുമായ .കുഞ്ഞാലിക്കുട്ടി ജനുവരി 19നു ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം വൈകിട്ട് 8 30 നു സമര്‍പ്പിക്കും.

കേരളത്തിന്റെ നവനിര്‍മ്മിതിയുടെ ഭാഗമായി 40 വീടുകളാണ് 20182020  ലെ ഫോമാ ദേശീയ നിര്‍വ്വാഹക സമിതി കേരളത്തില്‍ നിര്‍മ്മിച്ചത്. ഫോമയിലെ അംഗങ്ങളായ വിവിധ അസോസിയേഷനുകളുടെ പിന്തുണയോടെയും സാമ്പത്തിക സഹായത്തോടെയുമാണ് പാര്‍പ്പിട പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുള്ളത്. നിലമ്പൂരിലെ പദ്ധതിക്കാവശ്യമായ സ്ഥലം സൗജന്യമായി വിട്ടുനല്‍കിയത് ഫ്‌ലോറിഡയില്‍ നിന്നുള്ള നോയല്‍ മാത്യുവാണ്. നിലമ്പൂര്‍കക്കാടംപൊയില്‍ പാര്‍പ്പിട പദ്ധതികള്‍ക്കാവശ്യമായ സാമ്പത്തിക സഹായവും, ഊര്‍ജ്ജവും നല്‍കി അതിന്റെ പ്രായോജകരായത്   മയാമി മലയാളി അസോസിയേഷന്‍, മലായാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഫ്‌ലോറിഡ, 2016 2018 കാലത്തെ ഫോമയുടെ ദേശീയ സമിതി എന്നിവരാണ്. ഫോമാ എക്‌സിക്യൂട്ടീവിനോടൊപ്പം അനിയന്‍ ജോര്‍ജ് ചെയര്‍മാനായും ടി ഉണ്ണികൃഷ്ണന്‍ കോ ഓര്‍ഡിനേറ്ററായും ജോസഫ് ഔസോ , നോയല്‍ മാത്യു , ബിജു തോണിക്കടവില്‍ തുടങ്ങിയവര്‍ അംഗങ്ങളായുമുള്ള കമ്മിറ്റയാണ് വില്ലജ് പ്രോജക്ടിന്റെ മേല്‍നോട്ടം വഹിച്ചത്.

സുരക്ഷിതവും,വാസയോഗ്യവുമായ പാര്‍പ്പിടങ്ങള്‍ ഒരു സാമൂഹ്യജീവിയായ മനുഷ്യന് അത്യന്താപേക്ഷിതമാണ്. പ്രളയം കേരളത്തിലെ ജനതയുടെ പാര്‍പ്പിട സൗകര്യങ്ങളെയും, സുരക്ഷിത ജീവിതത്തെയുമാണ് തകര്‍ത്തുകളഞ്ഞത്. സാമ്പത്തികആരോഗ്യമേഖലകളെയുള്‍പ്പടെ ബാധിച്ച പ്രളയത്തെ അതിജീവിക്കാനും, ആത്മവിശ്വാസത്തോടെ ജീവിക്കാനും ജീവിതം കെട്ടിപ്പെടുക്കാനുമുള്ള പ്രയത്‌നങ്ങളുടെ നാന്ദികുറിച്ച നവ കേരള നിര്‍മ്മിതിയില്‍ സജീവ പങ്കാളികളാകാന്‍ ഫോമക്ക് കഴിഞ്ഞതിന്റെ ഫലമാണ് നിലമ്പൂര്‍കക്കാടംപൊയില്‍ പാര്‍പ്പിട പദ്ധതിയും, കടപ്ര ഫോമാ വില്ലേജ് പദ്ധതിയും. നിലമ്പൂര്‍ പാര്‍പ്പിട പദ്ധതിയും സമര്‍പ്പിക്കുന്നതോടെ ഫോമയുടെ ഒരു വലിയ പദ്ധതിയുടെ സാക്ഷാല്‍ക്കാരമാകും.

ജനുവരി 19 നു ഈസ്‌റ്റേണ്‍ സ്റ്റാന്‍ഡേര്‍ഡ് സമയം വൈകിട്ട് 8 30 നു സൂം മീറ്റിംഗിലൂടെ ശ്രീ കുഞ്ഞാലിക്കുട്ടി സമര്‍പ്പിക്കുന്ന പരിപാടിയില്‍ എല്ലാ നല്ലവരായ മലയാളികളും, ഭാഗഭാക്കാകണമെന്നുഫോമാ ദേശീയ നിര്‍വ്വാഹക കമ്മറ്റി ഭാരവാഹികളായ പ്രസിഡന്റ്  അനിയന്‍ ജോര്‍ജ്ജ്, സെക്രട്ടറി ടി.ഉണ്ണികൃഷ്ണന്‍,ട്രഷറര്‍ തോമസ് ടി ഉമ്മന്‍, വൈസ് പ്രസിഡന്റ് പ്രദീപ് നായര്‍  , ജോയിന്റ് സെക്രട്ടറി ജോസ് മണക്കാട്ട്, ജോയിന്‍റ് ട്രഷറര്‍ ബിജു തോണിക്കടവില്‍  എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

ഫോമാ മലപ്പുറം കക്കാടംപൊയില്‍ പാര്‍പ്പിട പദ്ധതി: ജനുവരി 19 നു  കുഞ്ഞാലിക്കുട്ടി.എം.പി സമര്‍പ്പിക്കും
Join WhatsApp News
foman 2021-01-17 02:05:39
കഴിഞ്ഞ ഭരണ സമിതിയിൽ ഇരുന്നവർ പൂർത്തിയാക്കിയ പദ്ധതി, ഈ ഭരണ സമതി ഉദ്‌ഘാടനം ചെയ്യുമ്പോൾ അവരുടെ പോട്ടം കൂടി വെയ്ക്കാമായിരുന്നു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക