Image

എന്റെ സ്വപ്നം: മാർട്ടിൻ ലൂഥർ കിംഗ്; I have a dream (ആന്‍ഡ്രൂ)

Published on 30 December, 2020
എന്റെ സ്വപ്നം: മാർട്ടിൻ ലൂഥർ  കിംഗ്; I have a dream  (ആന്‍ഡ്രൂ)
മാർട്ടിൻ ലൂതർ കിംഗ് ജൂണിയർ;  1963-ൽ,ഓഗസ്റ്റ് 28-ന് വാഷിങ്ടൺ ഡിസിയിലെ ലിങ്കൺ മെമ്മേറിയലിനു മുന്നിൽ;  കൂട്ടം കൂടിയ  അനേകായിരം ജനങ്ങളോട് നടത്തിയ പ്രഭാഷണം. അവരിൽ എറിയവരും അടിമത്തം അനുഭവിക്കുന്ന  ആഫ്രിക്കൻ അമേരിക്കൻസ്സ് ആയിരുന്നു. {The Emancipation Proclamation, or Proclamation 95, was a presidential proclamation and executive order issued by United States President Abraham Lincoln on September 22, 1862, during the Civil War. On January 1, 1863, the Proclamation changed the legal status under federal law of more than 3.5 million enslaved African Americans in the secessionist Confederate states from enslaved to free} - അടിമകൾക്ക്‌ വിമോചനം; 1863-ൽ നിയമം ആയി എങ്കിലും; 100 വർഷങ്ങൾക്കു ശേഷവും അടിമകൾ, മോചിതർ ആയിരുന്നില്ല. അതാണ്; ലിങ്കൺ മെമ്മേറിയാലിൻറ്റെ മുന്നിൽ അനേകായിരങ്ങൾ കൂട്ടം കൂടുകയും,  മാർട്ടിൻ ലൂഥർ കിംഗ്  ജൂനിയർ അവരെ ഉത്തേജിപ്പിക്കുവാൻ തൻ്റെ സ്വപ്നങ്ങൾ അവരുമായി പങ്കുവെക്കുകയും ചെയ്‌തതു. അദ്ദേഹത്തിൻ്റെ; ഇടിമുഴക്കം പോലെയുള്ള പ്രൗഡ ഗാംഭീര്യ പ്രഭാഷണത്തിൻറ്റെ ഒരു ഹ്രസ്വമായ സ്വന്തന്ത്ര വിവർത്തനം:-
''നമ്മുടെ രാജ്യത്തിൻറ്റെ ചരിത്രത്തിൽ; നമ്മുടെ  സ്വാതന്ത്രത്തിനുവേണ്ടിയുള്ള  പോരാട്ടത്തിലെ ഏറ്റവും വലിയ പ്രകടനത്തിൽ നിങ്ങളോടു യോജിക്കുവാൻ എനിക്കുള്ള  അതിയായ സന്തോഷം നിങ്ങളോട് പങ്കുവെക്കുന്നു. നമ്മൾ ഇപ്പോൾ; നൂറ് വർങ്ങൾക്കുമുമ്പു അടിമകൾക്ക്‌ സ്വാതന്ത്രം നൽകിയ- വിമോചന പ്രഖ്യാപനം - നടത്തിയ;  വലിയ ഒരു മനുഷൻറ്റെ  പ്രതിമയുടെ നിഴലിൽ  കൂടിയിരിക്കുന്നു.  അടിമത്തത്തിൻറ്റെ അനീതിയുടെ അഗ്നിജ്വാലയിൽ അകപ്പെട്ട അനേക ലക്ഷ അടിമകൾക്ക് പ്രത്യാശയുടെ വിളക്കുകാട്ടികൾ ആണ് ഇ സ്വാതന്ത്ര്യ പ്രഖ്യാപനം.  വളരെക്കാലം നീണ്ട അടിമ  രാത്രികളുടെ അന്ധകാരത്തിൽനിന്നും മോചനത്തിൻറ്റെയും  ആനന്ദത്തിൻറ്റെയും സ്വാതന്ത്രത്തിൻറ്റെയും  പുതു പുത്തൻ  പുതിയ പുലരിയിലേക്കു നമ്മൾ  കാൽ വെക്കുന്ന പുതു പുത്തൻ നാളുകളായിരുന്നു അവ എന്ന് നാം എല്ലാം വ്യാമോഹിച്ചു. എന്നാൽ അടിമകൾക്ക്‌ സ്വാത്രന്ത്രം പ്രഖ്യാപിച്ചതിന് നൂറ് വർഷങ്ങൾക്കു ശേഷവും നമ്മൾ സ്വാതന്ത്രം പ്രാപിച്ചിട്ടില്ല, നമ്മൾ ഇന്നും അടിമകൾ!.  
നമ്മളെ അടിമകൾ ആക്കി അടിച്ചമർത്തിയവർ നമുക്ക് ഇന്നുവരെ പൂർണ്ണമായി വിമോചനം നൽകിയിട്ടില്ല. നാം ഇന്നും അടിമകൾ ആണ്. അമേരിക്കയിലെ വെളുത്തവർ;  നാം ആകുന്ന കറുത്ത നീഗ്രോകളെ  ബലാൽക്കാരമായി പിടിച്ചു കൊണ്ടുവന്നു.  ഇപ്പോൽ; അടിമകൾക്ക്‌ സ്വാതന്ത്രം നൽകിയ പ്രഖ്യാപനത്തിനു  നൂറു വർഷങ്ങൾക്കു ശേഷവും; നാം ആകുന്ന നീഗ്രോകൾ  വിവേചനത്തിൻറ്റെയും വേര്തിരിവിൻറ്റെയും വർണ്ണ വെറിയുടെയും കൂച്ചു വിലങ്ങുകളാൽ ബന്ധിതർ ആണ്.  നൂറു വർഷങ്ങൾക്കു ശേഷവും; സമ്പത്തിൻറ്റെ  മഹാ സമുദ്രത്തിൻ നടുവിൽ;  നീഗ്രോ ഇന്നും ദാരിദ്രത്താൽ വേർതിരിക്കപ്പെട്ട  ചെറിയ തുരുത്തുകളിൽ ഒറ്റപെട്ടവർ  ആണ്.  നൂറു വർഷങ്ങൾക്ക് ശേഷവും; നീഗ്രോ; അവനുക്കൂടി അവകാശപ്പെട്ട ഇ രാജ്യത്തു  അഭയാർത്തിയാണ്. നമ്മുടെ ശോചനീയത  മറ്റുള്ളവരെ  മനസ്സിലാക്കാൻ ആണ് നമ്മൾ ഇവിടെ കൂടിയിരിക്കുന്നത്.
 
നാം ഇന്ന് നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനത്തേക്ക് വന്നിരിക്കുന്നത് ഇ രാജ്യം നമുക്ക് അർഹിക്കുന്ന വിഹിതത്തിൻറ്റെ  ചെക്കുകൾ മാറുവാനാണ്. നമ്മുടെ ജനാധിപത്യത്തിൻറ്റെ ശിൽപ്പികൾ ഇ രാജ്യത്തിൻറ്റെ ഭരണഘടനയുടെയും സ്വന്തന്ത്ര പ്രഖ്യാപനതിൻറ്റെയും വാക്കുകളിലൂടെ നമുക്ക് എല്ലാവർക്കും നൽകിയത്;  എല്ലാവർക്കും തുല്യ അവകാശം  വാഗ്‌ദാനം നൽകുന്ന പ്രോമിസറി നോട്ട് ആണ്.  ഇ തുല്ല്യ അവകാശ ആധാരം; എല്ലാ അമേരിക്കക്കാർക്കും , വെളുത്തവർക്കും  കറുത്തവർക്കും തുല്ല്യ അവകാശങ്ങളും, തുല്ല്യ സ്വതന്ത്രവും തുല്യ ഷേമങ്ങളും വാഗ്‌ദാനം ചെയ്യുന്നു. എന്നാൽ  കറുത്തവർക്ക് അവർ അർഹിക്കുന്ന തുല്യത നൽകുവാൻ അമേരിക്ക വീഴ്ച്ച വരുത്തി.  ഭരണഘടന നമുക്ക് നൽകേണ്ട അവകാശങ്ങൾക്ക് പകരം നമ്മൾ കറുത്തവർക്ക് ലഭിച്ചത്- വേണ്ടത്ര പണം അക്കവുണ്ടിൽ ഇല്ല'- എന്നടിച്ച  വെറും വണ്ടിച്ചെക്ക് മാത്രമാണ്.  '
കറുത്തവരുടെ നീതി ബാങ്ക് പാപ്പരത്തം പ്രക്യപിച്ചു എന്ന സത്യം അംഗീകരിക്കാൻ ഇന്നും നമ്മൾ തയ്യാറല്ല.  
സ്വാതന്ത്രത്തിൻറ്റെയും നീതിയുടെ സുരക്ഷിതത്തിന്റെയും അവസരങ്ങൾ  കറുത്തവർക്ക് നിഷേധിക്കപ്പെട്ടിരിക്കുന്നു. ലിങ്കൺ പ്രതിമയുടെ സാന്നിദ്യംകൊണ്ട് വിശുദ്ധികരിക്കപ്പെട്ട ഇ സ്ഥലത്തു നമ്മൾ കൂടിവന്നത്; കറുത്തവർ ഇന്ന് അനുഭവിക്കുന്ന അന്യയങ്ങളെക്കുറിച്ചു രാജ്യത്തെ ബോധവൽക്കരിക്കാനാണ്. സമാധാനിക്കു!; സമയമായിട്ടില്ല!; സമയമാകുമ്പോൾ  ക്രമേണ നീതി ലഭിക്കും!; എന്ന പൊള്ള  ആശ്വസം നമുക്ക് തിർപ്തികരമല്ല. നമുക്ക് നീതി ലഭിക്കേണ്ട സമയം ഇപ്പോൾത്തന്നെയാണ്. നമുക്ക് അർഹിക്കുന്ന നീതി ഇനിയും താമസിപ്പിക്കാൻ പാടില്ല. നമ്മൾ അർഹിക്കുന്ന  ജനാധിപത്യത്തിൻറ്റെ വാഗ്ദാനങ്ങൾ നമുക്ക് ഇപ്പോൾ ലഭിക്കേണ്ട സമയമാണിത്.  വർണ്ണ വിവേചനത്തിൻറ്റെ; അന്തകാരവും,  അഗാതവും, ശൂന്യമായ;  ഇരുണ്ട  താഴ്വാരങ്ങളിൽനിന്നും; വംശീയ നീതിയുടെ പ്രകാശ പൂർണ്ണമായ പാതകളിലേക്ക് ഉയരേണ്ട സമയമാണിത്.  വംശീയ അനീതികളായ; പെട്ടെന്ന് ഒലിക്കുന്ന മണൽ തിട്ടകളിൽ  പണിത ഇ രാജ്യത്തെ; ഉറച്ച പാറകളിലേക്കു ഉയർത്തി പണിയേണ്ട സമയമാണിത്. എല്ലാ ദൈവ മക്കൾക്കും നീതി യാഥാർഥ്യം ആകേണ്ട സമയമാണിത്.

ഈ സമയങ്ങളുടെ പ്രാധന്യത്തെയും അടിയന്തിരാവസ്ഥയെയും അവഗണിക്കുന്നതു ഇ രാജ്യത്തിന് അപകടകരമാണ്. അനീതികളുടെ തിളച്ചുമറിയുന്ന വേനൽ ചൂടിൽ നിന്നും നീഗ്രോകൾക്കു  ശരത്കാല കുളിർമ്മയുടെ ഉത്തേജിപ്പിക്കുന്ന  ആശ്വസം ലഭിക്കാൻ; സ്വതന്ത്രവും സമത്വവും ഉടൻ ലഭിക്കേണ്ട സമയമാണിത്.  1963; ഇ സമയത്തിൻറ്റെ അവസാനമല്ല  തുടക്കമാണ്.  അമേരിക്കയിൽ ഉടനീളം അനീതിയും, വർണ്ണ വിവേചനവും;  പഴയപടി മുന്നോട്ട് തുടരാം എന്നും;  ഉള്ളതുകൊണ്ട് തൃപ്തിപ്പെട്ടു നീഗ്രോ സമാദനപരമായി അടിമത്തം സഹിച്ചു മുന്നോട്ടു പോകണമെന്നും; വ്യമോഹോഹിക്കുന്നവർക്കു ഒരു ഞെട്ടൽ കാത്തിരിക്കുന്നു. എല്ലാ നീഗ്രോകൾക്കും അവർ അർഹിക്കുന്ന പൗരത്വം പൂർണ്ണമായി ലഭിക്കുംവരെ  നീഗ്രോ അടങ്ങുകയില്ല, ഇവിടെ ശാന്തത ഉണ്ടാകുകയുമില്ല. തുല്യ നീതിയുടെ നല്ല നാളുകൾ ഇവിടെ ഉണ്ടാകുംവരെ അമേരിക്കൻ നീഗ്രോയുടെ പ്രധിഷേധം; ഇ രാജ്യത്തിൻറ്റെ അടിസ്ഥാനങ്ങളെ കുലുക്കിക്കൊണ്ടിരിക്കും !..

നീതിയുടെയും സമത്വത്തിൻറ്റെയും   ചൂടുള്ള  അരമനകളിൽ നാം ഇന്നും എത്തിയിട്ടില്ല; അവയുടെ  വാതിലുകൾ വരെ മാത്രം ഇപ്പോൾ  എത്തിയിരിക്കുന്ന എൻ്റെ സഹോദരങ്ങളെ!; നമ്മൾ അർഹിക്കുന്ന നീതി ലഭിക്കാൻ നമ്മൾ നടത്തുന്ന പോരാട്ടം നീതി നിറഞ്ഞതാണ്, കുറ്റ ബോധത്തിൻറ്റെ ആവശ്യം ഇല്ല. മോശമായ വികാരങ്ങളുടെയും വെറുപ്പിൻറ്റെയും പാന പാത്രങ്ങളിൽനിന്നുമല്ല നമ്മുടെ സ്വാതന്ത്രത്തിനു വേണ്ടിയുള്ള ദാഹം ശമിപ്പിക്കേണ്ടത്.  നമ്മൾ  അച്ചടക്കത്തോടെ,  അന്തസ്സും, സമഗ്രതയോടുംകൂടെ; ഉയർന്ന നിലവാരത്തിൽ നമ്മുടെ പോരാട്ടം തുടരും. നമ്മുടെ സൃഷ്ടിപരമായ ഇ പോരാട്ടം ഒരിക്കലൂം ഹിംസാൽമ്മ്കമായി അധഃപതിക്കരുത്. നമ്മൾ അനുഭവിക്കുന്ന ഹിംസയെ അല്മീക അച്ചടക്കത്തിൻറ്റെ മഹനീയതയിലേക്കു കൂടുതൽ കൂടുതൽ ഉയർന്നു ആൽമ്മ ശക്തികൊണ്ട് നമ്മൾ നേരിടണം.
മറ്റുള്ളവരിൽനിന്നും അകന്ന് നമുക്കുതന്നെ മുന്നോട്ടുപോകുവാൻ സാധിക്കില്ല. മറ്റുള്ളവരുടെ സഹായവും സഹകരണവും നമുക്കും വേണം, മറ്റുള്ളവർക്കും വേണം. അത് മനസ്സിലാക്കിയ നമ്മുടെ വെള്ളക്കാരായ സഹോദരങ്ങൾ ഇവിടെ നമ്മളുടെ കൂടെ ഉണ്ട്. നമ്മുടെ ഭാവിയും, അവരുടെ ഭാവിയും; നമ്മുടെ വിധിയും അവരുടെ വിധിയും; ഒന്നാണ്, അവ പരസ്പ്പര പൂരകങ്ങൾ ആണ്, അതിനാൽ നമ്മൾ പരസ്പ്പരം മല്ലടിക്കാതെ മുന്നോട്ട് പോകണം. നമ്മുടെ നീഗ്രോ കമ്മ്യൂണിറ്റിയിൽ വളർന്നു വരുന്ന അക്രമ പ്രവണതയും വെറുപ്പും; വെള്ളക്കാരെ നമ്മളിൽനിന്നും അകറ്റുക മാത്രമേ ചെയുകയുള്ളു. നമുക്ക് ഒരിക്കലും ഒറ്റക്ക് മുന്നോട്ട് പോകുവാൻ സാധിക്കില്ല.

നമ്മൾ പുറകോട്ട് പോകരുത്. നമ്മൾ മുന്നോട്ട് പോകണം, മുന്നോട്ട് മാത്രമേ പോകു എന്ന് നാം പ്രതിജ്ഞ എടുക്കണം. നിങ്ങൾ എന്നു; എന്ത് കിട്ടിയാൽ;  സംതൃപ്തർ ആകും എന്ന് പൗരാവകാശത്തിനു വേണ്ടി പോരാടുന്ന നമ്മളോട് ചോദിക്കുന്നവർ ഉണ്ട്. അവർക്കുള്ള മറുപടി ഇവയാണ്:. വിവരിക്കുവാൻ വാക്കുകൾ പോലും പോരാത്തവിധത്തിൽ പൊലീസിൻറ്റെ   ഹീനമായ പീഡനങ്ങൾക്ക് ഇരയാണ് നീഗ്രോകൾ.  നീണ്ട യാത്രകൾക്ക് ശേഷം; ഷീണം മാറ്റുവാനും,  വിശ്രമിക്കുവാനും; ഹോട്ടലുകളിലും മോട്ടലുകളിലും നീഗ്രോയ്ക്കു    പ്രവേശനം നിഷേധിച്ചിരിക്കുന്നു.  ഒരു ചെറിയ ഗെറ്റോയിൽ നിന്നും വലിയ ഗെറ്റോയിലേക്ക്  മാത്രമാണ് ഇന്ന് നീഗ്രോകൾക്ക്  നീങ്ങുവാൻ സാധിക്കുന്നത്. -വെള്ളക്കാർക്ക് മാത്രം- എന്നെഴുതിയ ബോർഡുകൾ തുങ്ങുമ്പോൾ; അവ;  നമ്മുടെയും, നമ്മുടെ കുട്ടികളുടെയും അവകാശങ്ങൾ അടിച്ചു അമർത്തി; നമ്മുടെ വ്യക്തിത്വത്തെ നിലത്തു ചവുട്ടി;  നമ്മുടെ അൽമാഭിമാനത്തെ പുച്ഛിക്കുന്നു.  മിസിസിപ്പിയിലെ നീഗ്രോകൾക്കു വോട്ട് ചെയുവാൻ ഉള്ള അവകാശം ഇല്ല എങ്കിൽ; നു യോർക്കിലെ നീഗ്രോയുടെ വോട്ടിന്;  അർഹിക്കുന്ന പ്രാതിനിധ്യവും വിലയും;  ഇല്ലാത്തതിനാൽ; എന്തിനു വോട്ട് ചെയ്യണം എന്ന് അവർ ചിന്തിക്കുന്നു.  ഇല്ല!; ഇത്തരം  ക്രൂരമായ അനീതികൾ നീഗ്രോകൾ സഹിക്കേണ്ട കാലം നിലനിൽക്കുവോളം; ഞങ്ങൾ സംതൃപ്തർ  അല്ല. ഞങ്ങൾ സംതൃപ്തി നേടുംവരെ; ഞങ്ങൾ  അവകാശങ്ങൾക്കുവേണ്ടി  പോരാടും. തുല്യ നീതി; വെള്ളച്ചാട്ടങ്ങൾ പോലെ ഒഴുകട്ടെ, തുല്യ ന്യായം വലിയ നദികൾ പോലെ ഒഴുകട്ടെ. നീഗ്രോ സമൂഹത്തിനു മുഴുവൻ; വെള്ളക്കാർക്കുള്ള എല്ലാ അവകാശങ്ങളും ലഭിക്കുംവരെ ഞങ്ങൾ സംതൃപ്തർ അല്ല. ഞങ്ങളുടെ പ്രധിഷേധം തുടരുകതന്നെ ചെയ്യും!.
നിങ്ങളിൽ പലരും പല പരീക്ഷണങ്ങളും കഷ്ടപ്പാടുകളും അനുഭവിച്ചർ ആണ്. നിങ്ങളിൽ പലരും ഇടുങ്ങിയ ജയിലറകളിൽ അടച്ചു പൂട്ടപ്പെട്ടവർ ആണ്. നിങ്ങളിൽ പലരും സ്വാതന്ത്രത്തിനുവേണ്ടിയുള്ള നിങ്ങളുടെ ദാഹം നിമിത്തം പീഡനങ്ങൾ അനുഭിച്ചവർ ആണ്. നിങ്ങളിൽ പലരും യാതൊരു തെറ്റും ചെയ്യാഞ്ഞിട്ടും പോലീസിന്റെ ക്രൂര മർദ്ദനത്തിന് ഇരകൾ ആയവർ ആണ്. നീഗ്രോ ആയതുകൊണ്ടുമാത്രം മർദനവും പീഡനവും ഏറ്റവർ ആണ് നിങ്ങളിൽ പലരും. എന്നാൽ നിങ്ങൾ പ്രത്യാശയോടെ സ്വാതന്ത്രത്തിനുവേണ്ടിയുള്ള സ്വപ്നങ്ങൾ  കാത്തുസൂക്ഷിച്ചു. നിങ്ങൾ താമസിക്കുന്ന;  മിസിസ്സിപ്പിയിലേക്കും,അലബാമയിലേക്കും, സൗത്ത് കരോളിനയിലേക്കും, ജോർജിയയിലേക്കും ലൂസിയാനയിലേക്കും തിരികെ പോകുക. അതിവിദൂരം അല്ലാത്ത നല്ലനാളുകൾ നിങ്ങളുടെ ഗെറ്റോകളിൽ ഉണ്ടാകും, നിങ്ങളുടെ പീഡനങ്ങൾ അവസാനിക്കും.
എൻ്റെ സുഹൃത്തുക്കളെ! നിങ്ങൾ നിരാശയുടെ കുഴികളിൽ വീഴരുത്. നമ്മുടെ പീഡനങ്ങൾ അവസാനിക്കുന്ന നല്ല നാളുകൾ ഞാൻ സ്വപ്നം കാണുന്നു. ഇന്ന് നമ്മൾ അനുഭവിക്കുന്ന കഷ്ടങ്ങൾ മാറും, സമത്വവും  സ്വാതന്ത്രവും നിറഞ്ഞ  അമേരിക്കൻ സ്വപ്നം ഞാൻ കാണുന്നു. എല്ലാവരും തുല്യർ ആയി സൃഷ്ടിക്കപ്പെടുന്നു എന്ന പ്രമാണം; സത്യമായി, സാഷാത്കരിക്കപ്പെടുന്ന നിലവാരത്തിലേക്ക് ഇ രാജ്യം ഉയരുന്ന നാളുകൾ ഞാൻ സ്വപ്നം കാണുന്നു.
മുൻ അടിമകളുടെ മക്കളും, മുൻ അടിമ ഉടമകളുടെ മക്കളും ജോർജിയയിലെ ചുവന്ന കുന്നുകളിൽ സഹോദരരെപ്പോലെ ഒന്നിച്ചു കൂടട്ടെ!
അനീതിയും പീഡനവും തിളച്ചു മറിയുന്ന മിസിസ്സിപ്പി; സ്വതന്ത്രവും നീതിയും വളരുന്ന മരുപ്പച്ച ആയി മാറട്ടെ!
എൻ്റെ നാലുമക്കളും വളരുന്ന ഇ രാജ്യം; അവരുടെ തൊലിയുടെ നിറം നിമിത്തം വിധിക്കപ്പെടാതെ അവരുടെ സ്വഭാവം അനുസരിച്ചു വിധിക്കപ്പെടുന്ന നാളുകൾ ഉണ്ടാവട്ടെ!
 വളരെ നീചമായ വർണ്ണ വിവേചനം നിലനിന്നിട്ടും; ഗവർണ്ണർ ഉൾപ്പെടെയുള്ള വെള്ളക്കാർ,  അവയെ മനപൂർവം അവഗണിക്കുന്ന  അലബാമയിൽ; കറുത്ത കുട്ടികളും വെളുത്ത കുട്ടികളും സഹോദരി സഹോദരൻമ്മാരെ പോലെ പരസ്പരം കൈകോർത്തു പിടിക്കുന്ന നാളുകൾ ഉണ്ടാകട്ടെ!
എല്ലാ താഴ്വാരങ്ങളും ഉയർത്തപ്പെടും; എല്ലാ കുന്നുകളും മലകളും നിരപ്പാക്കപ്പെടും; എല്ലാ പരുക്കൻ പ്രദേശങ്ങളും സമനിലങ്ങൾ ആവും, എല്ലാ വളവും നേരെയാക്കും, അപ്പോൾ; എല്ലാ ദേഹികൾക്കും  ദൈവ മഹത്വം വെളിവാകും, അ നാളുകൾക്കായി ഞാൻ കാത്തിരിക്കുന്നു.
 ഇവയാണ് എൻ്റെ സ്വപ്നങ്ങൾ, ഇവയാണ് എൻ്റെ പ്രത്യാശ, ഇവയാണ് എൻ്റെ വിശ്വസം, ഇവയാണ് ഞാൻ തിരികെ കൊണ്ടുപോകുന്ന എൻ്റെ സ്വപ്നങ്ങൾ.
ഈ വിശ്വസം തരുന്ന ശക്തി നിമിത്തം; നിരാശയുടെ മലകളെ വെട്ടി മാറ്റി, നമ്മൾ  അവയെ പ്രത്യാശ ആക്കി മാറ്റും. താളം തെറ്റിയ ഇ  രാജ്യത്തെ;  നമ്മൾ;  നമ്മുടെ പ്രത്യാശയുടെയും,  വിശ്വസതിൻറ്റെയും, ശക്തി  നിമിത്തം; സഹോദര്യത്തിൻറ്റെ  സുന്ദരമായ സിംഫണി ആക്കിമാറ്റും.  എൻ്റെ ഇ വിശ്വസത്തിൻറ്റെ ശക്തി മൂലം നമ്മൾ ഒരുമിച്ചു പണിയെടുക്കും, നമ്മൾ ഒരുമിച്ചു പ്രാർത്ഥിക്കും, നമ്മൾ ഒരുമിച്ചു കഷ്ട്ടങ്ങൾ സഹിക്കും, നമ്മൾ ഒരുമിച്ചു ജെയിലിൽ പോകും; ഒരിക്കൽ നമ്മൾ സ്വതന്ത്രർ ആകുമെന്ന സ്വപ്നം സാഷാൽക്കരിക്കാൻ; നമ്മൾ ഒരുമിച്ചു  സ്വാതന്ത്രത്തിനുവേണ്ടി പോരാടും. അതാണ് എൻ്റെ സ്വപ്നം.
അതെ! സ്വാതന്ത്ര്യത്തിൻറ്റെ  മധുരഭൂമി!; അതാണ് എൻ്റെ രാജ്യം, എൻ്റെ പൂർവികർ മരിച്ചുവീണ ഇ ഭൂമി, കുടിയേറ്റക്കാരുടെ പുണ്യഭൂമി; അതാണ് എൻ്റെ രാജ്യം; ഇ രാജ്യത്തിൻറ്റെ എല്ലാ മലചെരിവിൽ നിന്നും സ്വാതന്ത്രത്തിൻറ്റെ തരംഗങ്ങൾ മാറ്റൊലി കൊള്ളട്ടെ.
രാജ്യമാകമാനം എല്ലാവർക്കും സ്വാതന്ത്രം ഉണ്ടെങ്കിൽ മാത്രമേ ഇ രാജ്യം മഹത്തായതു ആകുകയുള്ളു. അതിനാൽ നു ഹാംപ്ഷെയറിലെ മഹനീയ കുന്നുകളിൽനിന്നും, നു യോർക്കിലെ വലിയ പർവ്വതങ്ങളിൽനിന്നും,  പെൻസിൽവേനിയയിലെ  മലകളിൽനിന്നും,  കോളറാഡോയിലെ മഞ്ഞു മൂടിയ പർവത നിരകളിൽനിന്നും, കാലിഫോർണിയയിലെ ചുരുളൻ മലകളിൽനിന്നും, ജോർജിയായിലെ പാറ മേടുകളിൽനിന്നും, റ്റെനസിയിലെ മലകളിൽ നിന്നും, മിസിസിപ്പിയിലെ കുന്നുകളിൽനിന്നും,  രാജ്യത്തെ എല്ലാ മലകളിൽനിന്നും,എല്ലാ കുന്നുകളിൽനിന്നും, സ്വതന്ത്രം മുഴങ്ങട്ടെ!.
     
അങ്ങനെ രാജ്യമാകെ സ്വാതന്ത്രത്തിൻറ്റെ  മണിമുഴക്കം മാറ്റൊലി കൊള്ളുമ്പോൾ; എല്ലാ കുഗ്രാമങ്ങളിലും, എല്ലാ ഗ്രാമങ്ങളിലും, എല്ലാ പട്ടണങ്ങളിലും, എല്ലാ സ്റ്റേറ്റുകളിലും; സ്വാതന്ത്രത്തിൻറ്റെ മണിമുഴക്കം തടസം കൂടാതെ മുഴങ്ങുവാൻ തുടങ്ങുമ്പോൾ; എല്ലാ ദൈവ മക്കളും, കറുത്തവരും, വെളുത്തവരും, യഹൂദനും, വിജാതീയരും, പ്രൊട്ടസ്റ്റൻറ്റുകളും, കത്തോലിക്കരും; ഒരുമിച്ചു കൈ കോർത്ത്;
നമ്മൾ സ്വാതന്ത്രർ!, നമ്മൾ സ്വാതന്ത്രർ!; സർവ്വ ശക്തനായ ദൈവമേ നിനക്ക് നന്ദി;  എന്ന്;  നീഗ്രോയുടെ  സ്വപ്ന ഗാനം പാടുവാൻ സാധിക്കുമ്പോൾ മാത്രമേ  നമുക്ക് സ്വാതന്ത്ര്യം കൈവരികയുള്ളു. -

Free at last! Free at last!

Thank God Almighty, we are free at last.
* { എന്നാൽ 2021 ആയിട്ടും; മാർട്ടിൻ ലൂഥർ കിങ്ങിൻറ്റെ സ്വപ്നം സാക്ഷാൽകരിക്കപ്പെട്ടില്ല എന്ന് മാത്രമല്ല, ചിലപ്പോൾ ഭീകര സ്വപ്നമായി മാറുന്നില്ലേ?}-
*1977 ലെ പ്രീഡിഗ്രിയുടെ ഇഗ്ളീഷ്   ഗദ്യത്തിലെ -മാർട്ടിൻ ലൂഥർ കിംഗ് ജൂനിയറിൻറ്റെ -ഐ ഹാവ് എ ഡ്രീം - ലെക്ച്ചർ ചെയ്യുവാനുള്ള ഭാഗ്യം എനിക്ക് ലഭിച്ചു. ആദ്യം അമേരിക്കയിലെ നീഗ്രോകളുടെ അടിമത്ത ചരിത്രവും, റെവ. മാർട്ടിൻ ലൂഥർ കിങ്ങിൻറ്റെ ജീവചരിത്രവും വിദ്യാർത്ഥികളോട് പറഞ്ഞു, അതിനുശേഷം -ഐ ഹാവ് എ ഡ്രീം -മലയാളത്തിൽ വിവരിച്ചു. കുട്ടികൾ കരഞ്ഞു, കൂടെ ഞാനും. ഒരുവൻ; ചാടി എഴുന്നേറ്റ് കണ്ണീരിൽ കുതിർന്ന വിറയലോടെ, ഉറക്കെ നിലവിളിച്ചു- ''രക്തസാക്ഷികൾ സിന്ദാബാദ്!''-പലരും എണീറ്റു ഏറ്റുപാടി,- രക്ത സാക്ഷികൾ സിന്ദാബാദ്!; ഞാനും മൗനമായി കൂട്ടുചേർന്നു!. ഇപ്പോഴും കണ്ണുകൾ നിറയുന്നു!. അമേരിക്കയിലെ കറുത്തവരെ പുച്ഛത്തോടെ നോക്കുന്ന മലയാളികളെ!; അവരുടെ യാതനകളുടെ ചരിത്രം
മാറ്റി എഴുതപ്പെടുന്നതിനുമുമ്പ്; അവരുടെ ചരിത്രം പഠിക്കു; അപ്പോൾ നിങ്ങളും ഉറക്കെ കരയും;- ബ്ലാക്ക് ലൈവ്‌സ് മാറ്റർ-  BLACK LIVES MATTER!; BLACK LIVES MATTER!!!!!!!
-andrew
Join WhatsApp News
LOVE OTHERS 2021-01-18 14:22:08
“Hatred confuses life; love harmonizes it. Hatred darkens life; love illuminates it.” –Rev. Dr. Martin Luther King, Jr.
Jonathan Daniel, DC 2021-01-18 14:14:36
Rudy Giuliani now says he won’t on the Trump impeachment defense team. “Because I gave an earlier speech [at the January 6 Trump rally], I am a witness and therefore unable to participate in court or Senate chamber,. There has been so much evidence collected and there will be so much more. Donald Trump is going to jail for a very long time.
Gigi Mathews,NY 2021-01-18 14:19:52
Injustice anywhere is a threat to justice everywhere. Today we honor & remember Dr. Martin Luther King Jr. as we continue his mission for equality for all. 2001: Osama bin Laden sent his minions to attack America, to damage & weaken our democracy. And our response? We held HIM accountable because—the idea was his. 2021: Donald Trump sent his minions to attack & weaken our democracy. What we do know for sure; The idea was his. Is everyone fine with paying millions of dollars annually in pension, office, staff and other expenses for an ex-President who may still be plotting to take down our democracy? Senate must convict him & rip off all privileges, he was impeached twice.
G. Puthenkurish 2021-01-18 15:39:04
"നമ്മളെല്ലാം പല കപ്പലുകളിൽ വന്നവരാണ് എന്നാൽ ഇന്ന് നാം എല്ലാം ഒരേ ബോട്ടിലാണ് " എന്ന മാർട്ടിൻ ലൂഥർ കിങ്ങിന്റെ വാക്കുകൾ എന്നത്തേതിലും ശക്തമായി ഇന്ന് നമ്മളുടെ കാതുകളിൽ അലയടിക്കുന്നു. ജനായത്ത ഭരണത്തിന്റെ ദീപസ്തംഭം എന്ന് വിശേഷിപ്പിക്കുന്ന അമേരിക്കയിൽ, ആ ദീപസ്തംഭത്തെ കെടുത്തികളയത്തക്കരീതിയിൽ, നടന്ന പ്രക്ഷോപത്തിന് ദൃക്‌സാക്ഷികളാണ് നാമെല്ലാം. അതിന് ചുക്കാൻപിടിച്ചത് അമേരിക്കൻ പ്രസിഡണ്ടായ ട്രാമ്പാണെന്നുള്ളത് ലജ്ജയോട്കൂടിമാത്രമേ തലമുറകൾ ഓർക്കുകയുള്ളു. വെളുത്തവരുടെ ഒരു രാജ്യം കെട്ടിപ്പെടുക്കണമെന്നുള്ള മോഹവുമായി നടക്കുന്നവർ ആയിരിയ്ക്കണക്കിനാണ്. അവരുടെ തീവ്രവികാരങ്ങളുടെമേൽ എണ്ണയൊഴിച്ചു കത്തിക്കുകയായിരുന്നു ട്രംപ് ചെയ്‍തത്. ഇതിലും ഹീനമായ ഒരു കാലഘട്ടത്തിന്റ പുത്രനാണ് മാർട്ടിൻ ലൂഥർകിംഗ്. വർഗ്ഗീയവിവചനവും തൊലിയുരിക്കലും, ക്രൂരമായകൊലപാതകങ്ങളും ഒരു സമൂഹത്തിന്റ മനഃസാക്ഷിയിൽ ക്ഷതങ്ങൾ ഏൽപ്പിച്ചപ്പോഴും സ്വാതന്ത്യത്തിന്റ സ്വപ്നം കണ്ടവാനാണ് മാർട്ടിൻ ലൂഥർകിംഗ്.. എനിക്ക് ഒരു സ്വപ്നമുണ്ട് ഒരിക്കൽ ഈ താഴ്വാരങ്ങൾ ഉയർത്തപ്പെടുമെന്നും എല്ലപർവ്വതങ്ങളും അധഃസ്ഥമാക്കപ്പെടുമെന്നും പരുപരുത്ത സ്ഥലങ്ങൾ സമതലമാക്കപ്പെടുമെന്നും വക്രമായത് ഋജൂവാക്കപ്പെടുമെന്നും ......." ആ സ്വപ്നം പൂർണ്ണമായി സാക്ഷാത്ക്കരിക്കപ്പെടുന്നത് കാണാൻ കഴിഞ്ഞില്ലെങ്കിലും അതിലേക്കുള്ള ഒരു വഴിത്താര വെട്ടി തെളിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞു എന്നത് അടുത്ത തലമുറകൾക്ക് ആവേശം പകരുന്ന ഒന്നാണ്. അനീതിയുടെ നേരെ കണ്ണടച്ചിട്ട് അതിന് കൂട്ട് നിൽക്കുന്നവർ സ്വന്തം തലമുറക്ക് ശവക്കുഴി തോണ്ടുന്നവരായിരിക്കും. ഇന്ന് പല മലയാളികളും വിസ്മരിക്കുന്നത് അവരെല്ലാം പല കപ്പലുകളിൽ വന്നവരാണെന്നും എന്നാൽ ഒരു ബോട്ടിലാണെന്നുമുള്ള സത്യമാണ് . സ്വാതന്ത്ര്യം അപൂർണ്ണമായ ഒരു സ്വപ്നമാണ് . മാർട്ടിൻ ലൂഥർകിംഗ് കണ്ട സ്വപനം നമ്മൾക്കും കാണാം .അതിന്റ സാക്ഷാത്ക്കാരത്തിനായി നമ്മൾക്കും പൊരുതാം . "എനിക്ക് ഒരു സ്വപ്നമുണ്ട് ഒരിക്കൽ ഈ താഴ്വാരങ്ങൾ ഉയർത്തപ്പെടുമെന്നും എല്ലപർവ്വതങ്ങളും അധഃസ്ഥമാക്കപ്പെടുമെന്നും പരുപരുത്ത സ്ഥലങ്ങൾ സമതലമാക്കപ്പെടുമെന്നും വക്രമായത് ഋജൂവാക്കപ്പെടുമെന്നും .......". ആൻഡ്രൂസിന്റ കാലോചിതമായ ലേഖനത്തിന് അഭിനന്ദനം
1000 & More 2021-01-18 18:05:31
More than 1,000 roadways worldwide honor Rev. Martin Luther King Jr., a reflection of his enduring impact across cultures. trump will have none. even his tombstone won't bear any name.
Study about MLK 2021-01-18 18:29:49
MLK deserves actual study. If you haven’t had the chance to, use today to take in his work. Places to start- Speeches: - Drum Major Instinct - To the Mountaintop - Beyond Vietnam Books: - Why We Can’t Wait - Where Do We Go From Here: Chaos or Community? - All Labor Has Dignity
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക