-->

America

കോവിഡ് മരണം: ദേശീയ വിലാപം, പ്രാർത്ഥന, നയിച്ച് ബൈഡന്റെ സ്ഥാനാരോഹണ തുടക്കം

Published

on

നിയുക്ത പ്രസിഡന്റ് ജോസഫ് ആർ. ബൈഡൻ ഇന്നലെ  ചൊവ്വാഴ്ച വാഷിംഗ്ടണിൽ എത്തി, കോവിഡ് മഹാമാരിയിൽ ജീവൻ പൊലിഞ്ഞ 4 ലക്ഷത്തിലധികം അമേരിക്കക്കാരുടെ സ്മരണാർത്ഥം  ദേശീയ വിലാപം നയിച്ചു.

യു എസിന്റെ നാല്പത്തിയാറാം പ്രസിഡന്റായി അധികാരമേൽക്കുന്നതിന്റെ തലേരാവിൽ ഡെലവെറിലെ വിൽമിങ്ങ്ടണിലെ വസതിയിൽ നിന്നദ്ദേഹം തലസ്ഥാനത്തേക്ക് പറന്നെത്തി. ലിങ്കൺ മെമ്മോറിയലിൽ ഹ്രസ്വമായ ചടങ്ങിന് അധ്യക്ഷത വഹിച്ചതോടൊപ്പം കഴിഞ്ഞ വര്‍ഷം കോറോണവൈറസ് ബാധിച്ച് മരണപ്പെട്ടവർക്കായി ശ്രദ്ധാഞ്ജലിയും  അർപ്പിച്ചു.

മരണപ്പെട്ട 4  ലക്ഷം അമേരിക്കക്കാരെ പ്രതിനിധീകരിച്ച് ചുറ്റും 4 ലക്ഷം ദീപങ്ങൾ തെളിച്ച റിഫ്ലെക്ടിങ് പൂളിനു മുന്നിൽ നിന്ന് ബൈഡൻ മനസ്സ് തുറന്നു.

' രോഗശാന്തിക്കായി, നമുക്ക് സ്മരിക്കാം. ചില സമയങ്ങളിൽ ഓർക്കാൻ പോലും ബുദ്ധിമുട്ടാണ്. പക്ഷേ, അങ്ങനെയേ സുഖം പ്രാപിക്കൂ. ഒരു രാഷ്ട്രം എന്ന നിലയിൽ അത് ചെയ്യേണ്ടത് പ്രധാനമാണ്. അതാണ് നമ്മളിന്ന് ഇവിടെ നിൽക്കാനുള്ള കാരണം. അസ്തമയത്തിനും പുതു ഉദയത്തിനും ഇടയിൽ, നമുക്ക് ഇരുട്ടിനുമേൽ പ്രകാശം ചൊരിയാം;  പാവനമായ ഈ ജലാശയത്തിൽ ആ വെളിച്ചം പ്രതിഫലിപ്പിച്ച്  നഷ്ടപ്പെട്ട എല്ലാവരെയും ഓർമ്മിക്കാം.' 

ബൈഡന്റെ വാക്കുകൾക്കൊപ്പം വാഷിംഗ്ടൺ കത്തീഡ്രലിൽ നിന്ന് പള്ളിമണികൾ മുഴങ്ങി; ന്യൂയോർക്കിലെ എമ്പയർ സ്റ്റേറ്റ് ബിൽഡിങ്ങിലും  സിയാറ്റിലിലെ സ്പേസ് നീഡിലിലും ചെരാതുകൾ മിന്നി.
മയാമി മുതൽ സാൻ ഡിയേഗോ വരെ നഗരത്തിലെ കെട്ടിടങ്ങളിൽ ഈ ദീപം തെളിക്കാൻ പദ്ധതി ഉണ്ടായിരുന്നെങ്കിലും പിന്നീട് അത് മാറ്റി ജനങ്ങൾ വീടുകളിലിരുന്ന്  മെഴുകുതിരികൾ  കത്തിച്ച് ദേശീയ ഐക്യദാർഢ്യം പ്രകടിപ്പിക്കാൻ ബൈഡൻ ഉദ്ഘാടന സമിതി ആവശ്യപ്പെടുകയായിരുന്നു.
ബൈഡന്റെ ജന്മനാട്ടിലും (വിൽമിങ്ടൻ, സ്ക്രാന്റൻ ) പരിപാടികൾ ആസൂത്രണം ചെയ്തിരുന്നു.എന്നാൽ, ബൈഡൻ വിലാപനായകനായാണ് നിലകൊണ്ടത്. ട്രംപിന്റെ ഭരണത്തിലുള്ള കടുത്ത നിരാശ അദ്ദേഹത്തിൽ പ്രകടമായിരുന്നു.

 നൂറിലധികം വർഷങ്ങൾ കൂടി  വന്നുപെട്ട ഏറ്റവും തീക്ഷ്ണമായ പൊതു ജനാരോഗ്യ പ്രതിസന്ധിയെ തന്റെ മുൻഗാമി കൈകാര്യം ചെയ്ത രീതിയെ ബൈഡൻ രൂക്ഷമായി വിമർശിച്ചു. മഹാമാരിയെ നിയന്ത്രണ വിധേയമാക്കുന്നതായിരിക്കും തന്റെ ഭരണത്തിന്റെ പ്രധാന വിഷയമെന്നദ്ദേഹം പ്രഖ്യാപിച്ചു. 

കൊറോണ വൈറസ് വ്യാപനം തടയാൻ വേണ്ടി യുറോപ്പിൽ നിന്നും  ബ്രസീലിൽ നിന്നുമുള്ള യാത്രക്കാർക്ക് വിലക്ക് റദ്ദാക്കി  തിങ്കളാഴ്‌ച രാത്രി ട്രംപ് ഇറക്കിയ ഉത്തരവ് പ്രാബല്യത്തിൽ വരും മുൻപ് ബുധനാഴ്ച അധികാരമേൽക്കുന്ന ബൈഡൻ അത് നീക്കം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ അടുത്ത വൃത്തങ്ങൾ അറിയിച്ചു

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ജോസ് എബ്രഹാം 2022 ലെ ഫോമാ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി.

കൊപ്പല്‍ സിറ്റി കൗണ്‍സില്‍ പ്ലേയ്‌സ് 6 ലേക്ക് ബിജു മാത്യു വീണ്ടും മത്സരിക്കുന്നു

ഷിക്കാഗോ മലയാളി അസോസിയേഷന്‍ നിര്‍മിച്ച് നല്‍കുന്ന വീടിന്റെ താക്കോല്‍ദാനം കേന്ദ്രമന്ത്രി മുരളീധരന്‍ നിര്‍വഹിച്ചു

പാസ്റ്റർ തങ്കച്ചൻ മത്തായി, 60, നിര്യാതനായി

തോമസ് തടത്തിൽ, 87, നിര്യാതനായി

ന്യൂയോർക്കിൽ കോവിഡ് നിരക്ക് നവംബറിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിൽ

ബിറ്റ്കോയിൻ!  അത്ഭുത വിളക്കും മറിമായവും (ഡോ. മാത്യു ജോയ്സ്, ലാസ് വെഗാസ്)

മാസ്ക് വെച്ച് വാർത്ത അവതാരകർ; ഏഷ്യാനെറ്റ് ന്യൂസിന്റെ അവബോധ പ്രവർത്തങ്ങൾക്ക് കൈയ്യടി

മലയാളികളുടെ നേതൃപാടവം പ്രശംസാവഹം: സെനറ്റര്‍ വില്ലിവാളം

ചെറിയാന്‍ ചാക്കോ (ജോയ്-87) സ്റ്റാറ്റന്‍ ഐലന്‍ഡില്‍ നിര്യാതനായി

ഡാളസ് സൗഹൃദ വേദി ആദരാജ്ഞലികൾ അർപ്പിച്ചു

വാക്സിനേഷൻ ഒഴിവാക്കാനാണോ  നിങ്ങളുടെ തീരുമാനം?  എങ്കിൽ ഒന്നുകൂടി ആലോചിക്കൂ .

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്‍ ഓഫ് ന്യൂയോര്‍ക്ക് എസ്സേ കോമ്പറ്റീഷന്‍

ഒറ്റയ്ക്ക് അതിര്‍ത്തികടന്ന കുട്ടികള്‍ മാര്‍ച്ചില്‍ 19,000(ഏബ്രഹാം തോമസ്)

പി. സി. മാത്യു ഗാര്‍ലന്റ് സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു , ഏര്‍ലി വോട്ടിംഗ് ഏപ്രില്‍ 19 മുതല്‍

ടെക്‌സസില്‍ പൊതുസ്ഥലങ്ങളില്‍ കൈതോക്ക്: ബില്‍ പാസ്സാക്കി -(ഏബ്രഹാം തോമസ്)

വെടിവയ്പില്‍ കൊല്ലപ്പെട്ടവരില്‍ 4 പേര്‍ സിക്ക് വംശജര്‍ -വംശീയത സംശയിക്കുന്നതായി സിക്ക് കൊയലേഷന്‍

പ്രവാസ ജീവിതാനുഭവങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തി : സക്കറിയ

മാധ്യമപ്രവര്‍ത്തകന്‍ അജു വാരിക്കാട് മാന്‍വെല്‍ സിറ്റി കൗണ്‍സിലിലേക്ക് മത്സരിക്കുന്നു.

ഡോ.അനുപമ ഗോട്ടിമുകള-ഇന്ത്യന്‍ അമേരിക്കന്‍ ഫിസിഷ്യന്‍സ് പ്രസിഡന്റ്

തമിഴ് ഹാസ്യ നടന്‍ വിവേക് (59) അന്തരിച്ചു

ഇന്ത്യന്‍ നഴ്‌സസ് അസോസിയേഷന്റെ നഴ്‌സസ് ഡേ ആഘോഷം മെയ് എട്ടിന്

കാര്‍ട്ടൂണ്‍ (സിംസണ്‍)

ഇന്ത്യക്കാരനായ ഗണിത ശാസ്ത്രജ്ഞൻ ശുവ്‌റോ ബിശ്വാസിന്റെ മൃതദേഹം ഹഡ്‌സണ്‍ നദിയില്‍ കണ്ടെത്തി

കെ. മാധവനെ വാൾട്ട് ഡിസ്നി കമ്പനി ഇന്ത്യ ആൻഡ് സ്റ്റാർ ഇന്ത്യയുടെ പ്രസിഡന്റായി തെരഞ്ഞെടുത്തു

ഫൈസര്‍ വാക്‌സീന്‍ മൂന്നാമത്തെ ബൂസ്റ്റര്‍ ഡോസ് 12 മാസത്തിനുള്ളില്‍ എടുക്കണം: ഫൈസര്‍ സിഇഒ

യു.എസ്.ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് കോമേഴ്‌സില്‍ ചീഫ് ഇന്‍ഫര്‍മേഷന്‍ ഓഫീസറായി നാഗേഷ് റാവുവിന് നിയമനം

കേരള അസ്സോസിയേഷന്‍ ഓഫ് ഡാളസ് സംഗീത സായാഹ്നം ഏപ്രില്‍ 24ന്

കെഎം മാണിയുടെ രണ്ടാം ചരമവാര്‍ഷിക ദിനം ആചരിച്ചു

ഫോമാ പൊളിറ്റിക്കല്‍ ഫോറത്തിന്റെ കേരള തെരെഞ്ഞെടുപ്പ് സംവാദം ഇന്ന് രാത്രി 8.30 ന്

View More