രാജ്യത്തിന്റെ സാംസ്കാരിക ജീവിതത്തെ പ്രതിഫലിപ്പിക്കുന്ന രീതിയിലാണ് ഉദ്ഘാടന ചടങ്ങ് അണിയിച്ചൊരുക്കുന്നത്. കോവിഡ് മഹാമാരി ഉയർത്തിയിരിക്കുന്ന ഭീഷണിക്കുമുന്നിൽ ആഘോഷങ്ങൾ പരിമിതപ്പെടുത്തിയിട്ടുണ്ടെങ്കിലും ഗരിമ ചോർന്നുപോകാതെ താരനിബിഢമായിരിക്കും വേദി. ജെന്നിഫർ ലോപസ്, ടോം ഹാങ്ക്സ്, ഗാർത്ത് ബ്രൂക്സ് ,ബ്രൂസ് സ്പ്രിങ്സ്റ്റീൻ തുടങ്ങിയവരുടെ വെർച്വൽ സാന്നിധ്യം ഉണ്ടായിരിക്കും.
സത്യപ്രതിജ്ഞാ ചടങ്ങിൽ ലേഡി ഗാഗ ദേശീയ ഗാനം ആലപിക്കും. ഗാർത്ത് ബ്രൂക്സും ജെന്നിഫർ ലോപ്പസിന്റെയും പ്രകടനങ്ങളും ഒരുക്കിയിട്ടുണ്ട്.
ബ്രൂസ് സ്പ്രിങ്സ്റ്റീൻ, ജോൺ ലെജൻഡ്, ഡെമി ലൊവാറ്റോ, ജസ്റ്റിൻ ടിംബർലേക്ക്, ജോൺ ബോൺ ജോവി, ലിൻ -മനുവേൽ മിറാൻഡ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ടെലിവിഷൻ ഇവന്റും ഒരുക്കിയിട്ടുണ്ട്.
ഉദ്ഘാടന ദിനത്തിലെ പ്രധാന പരിപാടികൾ
സത്യപ്രതിജ്ഞ ചടങ്ങ്, ഉദ്ഘാടന പ്രസംഗം
സംപ്രേഷണ സമയം: രാവിലെ 10:30 മണിക്ക്
എവിടെ കാണാം : bideninaugural.org/watch
യു എസ് ക്യാപിറ്റൽ മന്ദിരത്തിൽ വച്ച് ജോ ബൈഡൻ പ്രസിഡന്റായും കമല ഹാരിസ് വൈസ് പ്രസിഡന്റായും സത്യപ്രതിജ്ഞ ചെയ്യും. തുടർന്ന് ഉദ്ഘാടന പ്രഭാഷണം നടത്തും. മഹാമാരിയെ നേരിടുന്നതിലും രാജ്യത്തിന്റെ ഏകീകരണത്തിലും തങ്ങളുടെ കാഴ്ചപ്പാടുകൾ ഇരുവരും പങ്കുവയ്ക്കും.
ആർലിംഗ്ടൺ ദേശിയ സെമിത്തേരിയിൽ പുഷ്പചക്രം അർപ്പിക്കും
ആർലിംഗ്ടൺ ദേശിയ സെമിത്തേരിയിൽ പുഷ്പചക്രം അർപ്പിക്കും
സംപ്രേഷണ സമയം: ഉച്ചയ്ക് 2 മണിക്ക് ശേഷം
എവിടെ കാണാം : bideninaugural.org/watch
ജോ ബൈഡനും കമല ഹാരിസും ഡഗ്ഗ് എംഹോഫും ആർലിംഗ്ടൺ ദേശിയ സെമിത്തേരി സന്ദർശിക്കുകയും രാജ്യത്തിനായി ജീവൻ ബലിനൽകിയ സൈനികരുടെ ശവകുടീരങ്ങളിൽ ആദരസൂചകമായി പുഷ്പചക്രങ്ങൾ അർപ്പിക്കുകയും ചെയ്യും. മുൻ പ്രസിഡന്റുമാരായ ബരാക്ക് ഒബാമ, ജോർജ് ഡബ്ലിയു ബുഷ്, ബിൽ ക്ലിന്റൺ, മുൻ പ്രഥമ വനിതകളായ മിഷേൽ ഒബാമ, ലോറ ബുഷ്, ഹിലരി ക്ലിന്റൺ എന്നിവരും അനുഗമിക്കും.
അമേരിക്കയിലുടനീളം വെർച്വൽ പരേഡ്
സംപ്രേഷണ സമയം: വൈകുന്നേരം മൂന്നു മണിക്ക് ശേഷം ആരംഭിക്കും.
എവിടെ കാണാം : bideninaugural.org/watch
പ്രസിഡന്റ് ബൈഡന് വൈറ്റ് ഹൗസിലേക്ക് എസ്കോർട് പരേഡ് നൽകും. തുടർന്ന്, അമേരിക്കയിലുടനീളം വിവിധ കമ്മ്യുണിറ്റികൾ ചലനാത്മകമായ പ്രകടനങ്ങൾ വർച്വലായി കാഴ്ചവയ്ക്കും.
'സെലിബ്രേറ്റിംഗ് അമേരിക്ക'- പ്രൈം ടൈം സ്പെഷ്യൽ
സംപ്രേഷണ സമയം: വൈകിട്ട് 8.30 മണിക്ക് എവിടെ കാണാം : bideninaugural.org/watch
ജോ ബൈഡനും കമല ഹാരിസും ഡഗ്ഗ് എംഹോഫും ആർലിംഗ്ടൺ ദേശിയ സെമിത്തേരി സന്ദർശിക്കുകയും രാജ്യത്തിനായി ജീവൻ ബലിനൽകിയ സൈനികരുടെ ശവകുടീരങ്ങളിൽ ആദരസൂചകമായി പുഷ്പചക്രങ്ങൾ അർപ്പിക്കുകയും ചെയ്യും. മുൻ പ്രസിഡന്റുമാരായ ബരാക്ക് ഒബാമ, ജോർജ് ഡബ്ലിയു ബുഷ്, ബിൽ ക്ലിന്റൺ, മുൻ പ്രഥമ വനിതകളായ മിഷേൽ ഒബാമ, ലോറ ബുഷ്, ഹിലരി ക്ലിന്റൺ എന്നിവരും അനുഗമിക്കും.
അമേരിക്കയിലുടനീളം വെർച്വൽ പരേഡ്
സംപ്രേഷണ സമയം: വൈകുന്നേരം മൂന്നു മണിക്ക് ശേഷം ആരംഭിക്കും.
എവിടെ കാണാം : bideninaugural.org/watch
പ്രസിഡന്റ് ബൈഡന് വൈറ്റ് ഹൗസിലേക്ക് എസ്കോർട് പരേഡ് നൽകും. തുടർന്ന്, അമേരിക്കയിലുടനീളം വിവിധ കമ്മ്യുണിറ്റികൾ ചലനാത്മകമായ പ്രകടനങ്ങൾ വർച്വലായി കാഴ്ചവയ്ക്കും.
'സെലിബ്രേറ്റിംഗ് അമേരിക്ക'- പ്രൈം ടൈം സ്പെഷ്യൽ
എവിടെ കാണാം : bideninaugural.org/watch
അമേരിക്കൻ ജനതയുടെ ഉന്മേഷം, വീര്യം, രാഷ്ട്ര പുനർനിർമ്മാണത്തിനുള്ള ഏകീകൃതമായ പ്രതിബദ്ധത എന്നിവ പ്രകടമാക്കുന്ന പ്രസിഡന്റ് ജോ ബൈഡന്റെയും വൈസ് പ്രസിഡന്റ് കമല ഹാരിസിന്റെയും അഭിപ്രായങ്ങളോടെയുള്ള അവസാന പരിപാടി.
ബ്രൂസ് സ്പ്രിങ്സ്റ്റീൻ, ജോൺ ലെജൻഡ്, ഡെമി ലൊവാറ്റോ, ജസ്റ്റിൻ ടിംബർലേക്ക്, ജോൺ ബോൺ ജോവി, ലിൻ -മനുവേൽ മിറാൻഡ തുടങ്ങി നിരവധി താരങ്ങൾ അണിനിരക്കുന്ന ഇവന്റ് അരങ്ങേറും. ടോം ഹാങ്ക്സ് അവതാരകന്റെ വേഷത്തിലെത്തും.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
73 Pardons>
2021-01-20 13:09:53
Legacy of lies -- how Trump weaponized mistruths during his False illicit presidency. The Washington Post Fact Checker's ongoing database of false or misleading claims made by Trump since assuming office stands at more than 30,500. *-Sean Hannity Asks Mitch McConnell To Step Down. *-Thousands of pro-Trump crowds have gathered since he took office. No state has had more than California.*-Capitol rioter threatened to shoot his own children if they reported him, say officials. Dominion Voting Systems on Monday sent a cease and desist letter to My Pillow CEO Mike Lindell over his spread of misinformation related to the 2020 election.*- Twice Impeached Trump grants 73 pardons, commutes 70 sentences.