-->

FILM NEWS

രാജമൗലി ചിത്രം ആര്‍.ആര്‍.ആര്‍ ക്ലൈമാക്‌സ് ഷൂട്ടിംഗ് ആരംഭിച്ചു

Published

on

എസ്.എസ് രാജമൗലി സംവിധാനം ചെയ്യുന്ന ആര്‍.ആര്‍.ആറിന്‍റെ ക്ലൈമാക്‌സ് ചിത്രീകരണം ആരംഭിച്ചു. സംവിധായകന്‍ രാജമൗലി തന്നെയാണ് ചിത്രത്തിന്‍റെ ക്ലൈമാക്‌സ് ആരംഭിച്ച കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. ജൂനിയര്‍ എന്‍.ടി.ആറും, രാം ചരണും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രത്തില്‍ ഇരുവരുടെയും കൈകള്‍ മുറുകെ പിടിച്ച്‌ നില്‍ക്കുന്ന ചിത്രവും രാജമൗലി പങ്കുവെച്ചു.


'ക്ലൈമാക്‌സ് ഷൂട്ട് ആരംഭിച്ചു! എന്‍റെ രാമരാജുവും ഭീമും ഒത്തുചേര്‍ന്ന് അവര്‍ നേടാന്‍ ആഗ്രഹിച്ച കാര്യങ്ങള്‍ നിറവേറ്റുന്നു. #RRRMovie #RRR ' എന്ന് അടികുറിപ്പോടെയാണ് സംവിധായകന്‍ ചത്രം പങ്കുവെച്ചത്. ജൂനിയര്‍ എന്‍.ടി.ആര്‍ കൊമരു ഭീം ആയും രാം ചരണ്‍ അല്ലൂരി സീതരാമ രാജുവായിട്ടുമാണ് ചിത്രത്തില്‍ എത്തുന്നത്. ബോളിവുഡ് താരം ആലിയ ഭട്ട് ആണ് ചിത്രത്തിലെ നായിക. 


ചിത്രത്തില്‍ സീത എന്ന കഥാപാത്രത്തിനെയാണ് ആലിയ അവതരിപ്പിക്കുന്നത്.ചരിത്രവും ഫിക്ഷനും കൂട്ടിചേര്‍ത്താണ് ചിത്രം ഒരുക്കുന്നത്. രുധിരം, രൗദ്രം, രണം എന്നാണ് ആര്‍.ആര്‍.ആര്‍ എന്ന പേര് കൊണ്ട് ഉദ്ദേശിക്കുന്നത്. കോവിഡ് പ്രതിസന്ധികള്‍ക്ക് ശേഷം ഒക്ടോബര്‍ ആദ്യവാരത്തോടെയാണ് ചിത്രത്തിന്‍റെ ഷൂട്ടിംഗ് പുനഃരാരംഭിച്ചത്.


കൊമരു ഭീം, അല്ലൂരി സീതരാമ രാജു തുടങ്ങിയ സ്വാതന്ത്ര്യ സമര സേനാനികളുടെ സാങ്കല്‍പ്പിക കഥയാണ് ചിത്രം. തെന്നിന്ത്യയില്‍ നിന്നും ബോളിവുഡില്‍ നിന്നുമുള്ള വന്‍ താരനിരയാണ് ഈ ചിത്രത്തില്‍ അണിനിരക്കുന്നത്.


450 കോടി മുതല്‍മുടക്കില്‍ ഒരുങ്ങുന്ന ചിത്രത്തില്‍ അജയ് ദേവ്ഗണ്‍, ഒലിവിയ മോറിസ്, സമുദ്രക്കനി, അലിസണ്‍ ഡൂഡി, റേ സ്റ്റീവന്‍സണ്‍ എന്നിവരാണ് മറ്റ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഡി.വി.വി. ദാനയ്യയാണ് ചിത്രത്തിന്‍റെ നിര്‍മ്മാതാവ്. കെ.കെ. സെന്തില്‍കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു. സംഗീതം: എം.എം. കീരവാണി. പി.ആര്‍.ഒ ആതിര ദില്‍ജിത്.

10 ഭാഷകളിലാകും ചിത്രം റിലീസിനെത്തുക. 

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഒരിലത്തണലില്‍ ഏപ്രില്‍ 23-ന്‌ ഒടിടി റിലീസ്‌; (ഇരുകൈപ്പത്തികളും നഷ്‌ടപ്പെട്ട ശ്രീധരന്‍ നായകന്‍)

രാത്രി വണ്ടിയിടിച്ച ആ നല്ല പയ്യന്‍ ഇതാണ്’; യുവാവിനോട് ഒപ്പം ജൂഡ്, ആക്ഷേപിച്ച് എത്തിയവര്‍ക്ക് കിടിലന്‍ മറുപടിയും, വീഡിയോ

കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന ചിത്രം 'രജനി'

ടൊവിനോ തോമസിന് കോവിഡ്

വിഷുദിനത്തില്‍ സിനിമാ നിര്‍മ്മാണ കമ്ബനിക്ക് തുടക്കം കുറിച്ച്‌ പിഷാരടി

കാവലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

വിഷു ആശംസകളുമായി മേപ്പടിയാന്‍ ടീം: പുതിയ പോസ്റ്റര്‍

ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേയ്ക്ക്

ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക

ആര്‍ആര്‍ആര്‍', രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

ഗ്രേസ് എന്നതിന്റെ പര്യായമാണ് ശോഭന: പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളില്‍

'മ്യാവൂ' ഒരുങ്ങുന്നു; ലാല്‍ ജോസ്

'വൂള്‍ഫ്' ട്രെയിലര്‍ പുറത്ത്

അപര്‍ണ ബാലമുരളി നായികയാകുന്ന 'ഉല'യുടെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി പൃഥ്വിരാജ്

'ഒരു താത്വിക അവലോകന' ത്തിലൂടെ അരങ്ങേറ്റം കുറിച്ച്‌ സുരാജിന്റെ സഹോദരന്‍ സജി വെഞ്ഞാറമൂട്

'ഫഹദിന് വിലക്കില്ല, തേടിയത് വിശദീകരണം മാത്രം': തീയറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്

മമ്മൂട്ടിയുടെ 'ദി പ്രീസ്റ്റ്' ആമസോണ്‍ പ്രൈം വീഡിയോയില്‍

കോപ്പിയടി വിവാദത്തില്‍ 'ഹിസ് സ്റ്റോറി'യുടെ പോസ്റ്റര്‍ പിന്‍വലിച്ച്‌ നിര്‍മാതാക്കള്‍

'മനസ്സ് നന്നാകട്ടെ. മതമേതെങ്കിലുമാകട്ടെ'; 'കുഞ്ഞെല്‍ദോ'യിലെ ഗാനമെത്തി

ചിത്രകാരനും, സിനിമാ ഡോക്യുമെന്‍ററി സംവിധായകനുമായ ജ്യോതി പ്രകാശ് അന്തരിച്ചു

മഹത്തായ ഭാരതീയ അടുക്കള :വെന്തെരിയുന്ന വധുക്കളും ഒന്നും ബാധിക്കാത്ത കുലസ്ത്രീകളും

ഇരുണ്ട മനസ്സുകളുടെ കഥ; അപൂര്‍വ്വമായി മലയാളി കാണുന്ന ഒരു യഥാതഥ ലോകമാണ് ജോജി

സുലൈമാന്‍ ആന്‍ഡ് ഡേവിഡ് ഫോട്ടോയുമായി വിനയ് ഫോര്‍ട്

ഹിന്ദു-മുസ്ലീം പ്രണയ രംഗം ചിത്രീകരിച്ചതിന്റെ പേരില്‍ ക്ഷേത്ര പരിസരത്തെ സിനിമ ചിത്രീകരണം തടസപ്പെടുത്തി

1921 പുഴ മുതല്‍ പുഴ വരെ: സിനിമയ്ക്ക് പണത്തിനായി വീണ്ടും കൈനീട്ടി അലി അക്ബര്‍

അന്ന് മമ്മൂക്കയുടെ അനുജന്‍, ഇപ്പോള്‍ ദുല്‍ഖറിന്റെ ചേട്ടന്‍: മനോജ് കെ. ജയന്‍

View More