Image

ഫൊക്കാന കേസ് മെരിലാന്റിലേക്ക് മാറ്റിയത് അനുചിതം; കേസ് ന്യൂയോര്‍ക്ക് കോടതിയിലേക്ക് തിരിച്ചയച്ച് ഫെഡറല്‍ കോടതിയുടെ ഉത്തരവ്

Published on 03 February, 2021
ഫൊക്കാന കേസ് മെരിലാന്റിലേക്ക് മാറ്റിയത് അനുചിതം; കേസ് ന്യൂയോര്‍ക്ക് കോടതിയിലേക്ക് തിരിച്ചയച്ച് ഫെഡറല്‍ കോടതിയുടെ ഉത്തരവ്
ന്യൂയോര്‍ക്ക്: ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന)യുടെ 2020ലെ തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി കോടതിയില്‍ ലീല മാരേട്ട്, അലക്‌സ് തോമസ്, ജോസഫ് കുരിയപ്പുറം എന്നിവര്‍ ചേര്‍ന്ന് സമര്‍പ്പിച്ച ഹര്‍ജി മെരിലാന്റിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റിയ നടപടി അനുചിതമാണെന്ന് കോടതി.

ഈ കേസില്‍ എതിര്‍കക്ഷികള്‍ നല്‍കിയ അപേക്ഷ പരിഗണിച്ചാണ് മെരിലാന്റിലുള്ള യു എസ് ഡിസ്ട്രിക്റ്റ് കോടതിയുടെ ഗ്രീന്‍ബെല്‍റ്റ് ഡിവിഷനിലേക്ക് കേസ് മാറ്റിയത്. എന്നാല്‍, ആ നടപടി അനുചിതമാണെന്നും കേസ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി കോടതിയിലേക്ക് തന്നെ തിരിച്ചയക്കാനുമാണ് കോടതി ഉത്തരവിട്ടിരിക്കുന്നത്.

2020 ആഗസ്റ്റ് മാസത്തില്‍ ക്വീന്‍സ് കൗണ്ടി കോടതിയില്‍ വാദി ഭാഗം സമര്‍പ്പിച്ച ഹര്‍ജി (കേസ് നമ്പര്‍ 71 2736/20) പരിഗണിക്കവേയാണ് എതിര്‍ഭാഗത്തിന്റെ അപേക്ഷ കോടതി പരിഗണനയ്‌ക്കെടുത്തത്. ഫൊക്കാന എന്ന സംഘടന മെരിലാന്റ് സംസ്ഥാനത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതാണെന്നും, അവിടെ നികുതി അടച്ചുവരുന്നതുമായ ഒരു ലാഭരഹിത സംഘടനയാണെന്നുമാണ് എതിര്‍കക്ഷികളുടെ സത്യവാങ്മൂലത്തില്‍ പറഞ്ഞിരുന്നത്. കൂടാതെ, പരാതിക്കാരായ ലീലാ മാരേട്ട്, ജോസഫ് കുരിയപ്പുറം, അലക്‌സ് തോമസ് എന്നിവര്‍ ന്യൂയോര്‍ക്ക് സംസ്ഥാനത്തും, എതിര്‍ കക്ഷികള്‍ മെരിലാന്റ് അടക്കമുള്ള മറ്റു സംസ്ഥാനങ്ങളിലുമായതിനാല്‍ കേസിലെ ‘നാനാത്വം’ (diverstiy) കണക്കിലെടുക്കണമെന്നും അവര്‍ കോടതിയോട് ആവശ്യപ്പെട്ടിരുന്നു. കേസ് ന്യൂയോര്‍ക്ക് ക്വീന്‍സ് കൗണ്ടി സുപ്രീം കോടതിയിലല്ല വാദം കേള്‍ക്കേണ്ടത്, മറിച്ച് മെരിലാന്റിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയിലാണെന്നും എതിര്‍കക്ഷികള്‍ വാദിച്ചു. അതു പ്രകാരമാണ് കേസ് മെരിലാന്റിലേക്ക് മാറ്റിയത്.

എന്നാല്‍, കേസ് മെരിലാന്റ് ഡിസ്ട്രിക്റ്റ് കോടതിയിലേക്ക് മാറ്റിയ നടപടി അനുചിതമാണെന്നാണ് മെരിലാന്റ് ഫെഡറല്‍ കോടതി ജഡ്ജി ജോര്‍ജ് എച്ച് ഹേസലിന്റെ ഉത്തരവില്‍ പറയുന്നത്. അതുകൊണ്ട് കേസ് ക്വീന്‍സ് കൗണ്ടി കോടതിയിലേക്കു തന്നെ തിരിച്ചയക്കാനും ജഡ്ജി ഉത്തരവിട്ടു. ഈ കേസിന്റെ തുടര്‍നടപടികളെല്ലാം ഇനി ക്വീന്‍സ് കൗണ്ടി കോടതിയിലായിരിക്കും നടക്കുക.

1983ല്‍ രൂപീകൃതമായ, അമേരിക്കന്‍ മലയാളി സംഘടനകളുടെ കേന്ദ്ര സംഘടനയായ ഫെഡറേഷന്‍ ഓഫ് കേരള അസ്സോസിയേഷന്‍സ് ഇന്‍ നോര്‍ത്ത് അമേരിക്ക (ഫൊക്കാന) 1985ല്‍ ന്യൂയോര്‍ക്കില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള സംഘടനയാണ്.

റിപ്പോര്‍ട്ട്: അലക്‌സ് തോമസ്‌
Join WhatsApp News
Voter fraud- Jose 2021-02-03 15:39:42
Election workers weren't surprised by the Capitol riot. Trump's supporters targeted them first. Election workers watched along with the rest of America as a violent pro-Trump mob ransacked the Capitol on Jan. 6, leaving five people dead. They were horrified and shocked, but not surprised. “I think in the back of our lot of our minds, this was like, an attack on our country was being invited,” Arizona Secretary of State Katie Hobbs said in an interview. “All of us have been saying this kind of misinformation is dangerous, and, unfortunately, this is the outcome of that kind of disinformation.” All over America trumpers were threatening the Voters.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക