Image

വകഭേദം വന്ന വൈറസിന് വീണ്ടും പരിണാമം: രോഗവ്യാപന ശേഷി കൂടുമെന്ന് ആശങ്ക

Published on 05 February, 2021
വകഭേദം വന്ന വൈറസിന് വീണ്ടും പരിണാമം: രോഗവ്യാപന ശേഷി കൂടുമെന്ന് ആശങ്ക

ലണ്ടന്‍: യുകെയില്‍ കണ്ടെത്തിയ കൊറോണവൈറസിന്റെ ദക്ഷിണാഫ്രിക്കന്‍ വകഭേദം, യുകെയിലെ പുതിയ വകഭേദത്തില്‍ വീണ്ടും മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളതായി പഠനങ്ങളില്‍ വ്യക്തമായി.

ഇത്തരത്തില്‍ ഇരട്ട മാറ്റം വന്ന വൈറസുകള്‍ കൂടുതല്‍ രോഗവ്യാപനത്തിനു കാരണമാകുമെന്ന ആശങ്ക ശക്തമാണ്. നിലവിലുള്ള വാക്‌സിനുകള്‍ ഇവയ്‌ക്കെതിരേ ഫലപ്രദമാകുമോ എന്ന കാര്യത്തിലും വ്യക്തതയില്ല.

യുകെ വകഭേദവും ദക്ഷിണാഫ്രിക്കന്‍ വകഭേദവും നേരത്തെ ഉള്ള വൈറസിനെക്കാള്‍ കൂടുതല്‍ വ്യാപനശേഷിയുള്ളവയാണ്. ഇതിനു പുറമേയാണ് ഇവയുടെ രണ്ടിന്റെയും ദുഷ്ടവശങ്ങള്‍ സംയോജിച്ച പുതിയ വൈറസ് വകഭേദത്തിന്റെ ആവിര്‍ഭാവം.

ഒരിക്കല്‍ കോവിഡ് വന്നു ഭേദമായവര്‍ക്കു പോലും പുതിയ ഇനം വൈറസ് ബാധിക്കാന്‍ സാധ്യത കൂടുതലാണ്. ഇരുപതു വയസിനു താഴെയുള്ളവരെയാണ് ഇത് കൂടുതലായി ബാധിക്കുന്നതെന്നും വ്യക്തമായിട്ടുണ്ട്.

റിപ്പോര്‍ട്ട് : ജോസ് കുമ്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക