Image

പ്രണയദിനം (വാസുദേവ് പുളിക്കല്‍)

വാസുദേവ് പുളിക്കല്‍ Published on 12 February, 2021
പ്രണയദിനം (വാസുദേവ് പുളിക്കല്‍)
എത്രയോ വര്‍ഷമായ് മാനവരാശിയെ
നിലനിര്‍ത്തിപോന്നൊരു സന്തോഷത്തെ
ഒറ്റദിവസത്തെ ഒരു ചടങ്ങായി നാം
വെട്ടിക്കുറക്കുന്നതെത്ര  കഷ്ടം!

പ്രണയം അപാരം, അനന്തം അനുദിനം
മനതാരില്‍ അലതല്ലും ഒരു കൊച്ചു സാഗരം
മാറ്റിവച്ചീടേണം ഓരോ ദിവസവും
പ്രണയപീയുഷം നമുക്കാസ്വദിക്കുവാന്‍

പ്രായപരിധിയും നിര്‍ണയിച്ചീടുന്നു
ഈ ആഘോഷവേളയില്‍ പങ്കുകൊള്ളാന്‍
പ്രണയം തളിരിട്ടു നില്‍ക്കുന്നു മര്‍ത്യനില്‍
ഇഹലോകവാസം വെടിയുവോളം

വാലന്റയിനെന്നു കൊട്ടിഘോഷിക്കുന്നു
യുവതിയുവാക്കള്‍ ഒരുങ്ങീടുന്നു
ഓര്‍ക്കുന്നില്ലിക്കൂട്ടര്‍ കാലം കഴിയുമ്പോള്‍
അവരെയും വാര്‍ദ്ധക്യം ബാധിച്ചിടും

ആ ബാലവൃദ്ധം ജനങ്ങളെല്ലാവരും
പങ്കുകൊള്ളേണമീ ആഘോഷത്തില്‍
ഒരു ദിനമാക്കാതെ എല്ലാ ദിവസവും
വാലന്റയിനായി നാം കണ്ടിടേണം

പ്രണയദിനം (വാസുദേവ് പുളിക്കല്‍)
Join WhatsApp News
Sudhir Panikkaveetil 2021-02-12 18:16:15
ശ്രീ വാസുദേവ് സാർ നിത്യയൗവ്വനം ഒരു അനുഗ്രഹമാണ്. അത് താങ്കൾക്ക് നേരുന്നു. കവികൾ മനോരാജ്യക്കാരല്ലേ....സ്വർണ്ണച്ചാമരം വീശിയെത്തുന്ന സ്വപനമായിരുന്നെങ്കിൽ ഞാൻ.. എന്നൊക്കെ അവർക്ക് സങ്കൽപ്പിക്കാമെങ്കിൽ വയസ്സ് ഒരിക്കലും അവരെ അലട്ടുകയില്ല.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക