Image

ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

Published on 12 February, 2021
ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് മലയാളി നഴ്‌സ് മരിച്ചു

ലണ്ടന്‍: ബ്രിട്ടനില്‍ കോവിഡ് ബാധിച്ച് ഒരു മലയാളികൂടി മരിച്ചു. ലിവര്‍പൂളിലെ വീഗനില്‍ താമസിക്കുന്ന കോട്ടയം തോട്ടയ്ക്കാട് കുഴിച്ചകണ്ടത്തില്‍ മോളി (57) ആണ് മരിച്ചത്.

നഴ്‌സായ മോളി കോവിഡ് ബാധിച്ച് ഏതാനും ദിവസങ്ങളായി ചികില്‍സയിലായിരുന്നു. ലിതര്‍ ലാന്‍ഡ് ഔര്‍ ലേഡി ക്യൂന്‍ ഓഫ് പീസ് ഇടവകാംഗമായ മോളി ലിവര്‍പൂളിലെ സീറോ മലബാര്‍ കാത്തലിക് കമ്മ്യൂണിറ്റിയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവ സാന്നിധ്യമായിരുന്നു.

അതിരമ്പുഴ പുതുപ്പറമ്പില്‍ ലാലു ആന്റണിയാണ് ഭര്‍ത്താവ്. മെര്‍ലിന്‍, മെര്‍വിന്‍ എന്നിവര്‍ മക്കളാണ്. സംസ്‌കാരം പിന്നീട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക