അറിയാതെ വിരിയും നിൻ പുഞ്ചിരിയിൽ
ഒരു മെയ്മാസ പുലരിതൻ ശോഭയെന്നും
അലസമായുലയും നിൻ മുടിയിഴയിൽ
പൂത്തോരിലഞ്ഞി മരച്ചോടിൻ സുഗന്ധമെന്നും .
നേർത്ത കപോല കുസുമങ്ങളിലെപ്പോഴും
ഉണ്മ തന്നരുണിമ വിരിഞ്ഞിരുന്നെന്നും
വിടർന്നു മിഴിഞ്ഞൊരാ കൃഷ്ണമണികളിൽ
കുസൃതി തൻ വിളയാട്ടം ഒളിച്ചിരുന്നെന്നും
വിടപറഞ്ഞപ്പോളുതിർന്ന വിതുമ്പലിൽ
തരളിത സ്നേഹം അലിഞ്ഞിരുന്നെന്നും
പറയാതെ പറഞ്ഞിട്ടും ഇമയാൽ രചിച്ചിട്ടും
അറിയാതെ പോയൊരാ ഗന്ധർവ്വൻ ഞാൻ
വേർതിരിക്കാത്തോരയിരു പോലാ വിങ്ങൽ
ഉള്ളിന്റെ ഉള്ളിൽ കിടന്നിടുന്നു സഖി ....
ചിരിയുടെ ചീന്തുമായ് ഇനിയുമൊരു നാൾ
കിനാവിലെ മണിത്തേരിൽ നീ വരില്ലേ?
ഒരു മെയ്മാസ പുലരിതൻ ശോഭയെന്നും
അലസമായുലയും നിൻ മുടിയിഴയിൽ
പൂത്തോരിലഞ്ഞി മരച്ചോടിൻ സുഗന്ധമെന്നും .
നേർത്ത കപോല കുസുമങ്ങളിലെപ്പോഴും
ഉണ്മ തന്നരുണിമ വിരിഞ്ഞിരുന്നെന്നും
വിടർന്നു മിഴിഞ്ഞൊരാ കൃഷ്ണമണികളിൽ
കുസൃതി തൻ വിളയാട്ടം ഒളിച്ചിരുന്നെന്നും
വിടപറഞ്ഞപ്പോളുതിർന്ന വിതുമ്പലിൽ
തരളിത സ്നേഹം അലിഞ്ഞിരുന്നെന്നും
പറയാതെ പറഞ്ഞിട്ടും ഇമയാൽ രചിച്ചിട്ടും
അറിയാതെ പോയൊരാ ഗന്ധർവ്വൻ ഞാൻ
വേർതിരിക്കാത്തോരയിരു പോലാ വിങ്ങൽ
ഉള്ളിന്റെ ഉള്ളിൽ കിടന്നിടുന്നു സഖി ....
ചിരിയുടെ ചീന്തുമായ് ഇനിയുമൊരു നാൾ
കിനാവിലെ മണിത്തേരിൽ നീ വരില്ലേ?
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല