-->

kazhchapadu

അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന തെക്കേമുറി (എബി മക്കപ്പുഴ)

Published

on

നാൽപതു വര്ഷം മുൻപ് അമേരിക്കയുടെ മണ്ണിൽ ആദ്യമായി കാലു കുത്തിയത് മലയാളത്തിൽ   പ്രിന്റ് ചെയ്ത കുറെ കഥകളും കവിതകളുമായിട്ടായിരുന്നു. 1980-ൽ  ഹ്യൂസ്റ്റൺ എയർപോർട്ടിൽ ആദ്യമായി എത്തിയത്  1978-ൽ തുടക്കമിട്ട ഉപാസന എന്ന പ്രസിദ്ധീകരണത്തിനു വേണ്ട എഴുത്തു വിഭവങ്ങളുമായിട്ടായിരുന്നു.

മലയാള കൃതികൾ പ്രിന്റു ചെയ്യുവാൻ പാടു  പെടുന്ന  കാലത്തു അക്ഷരങ്ങൾ കേരളത്തിലേക്ക് അയച്ചു പ്രസിദ്ധീകരണം നടത്തുവാൻ ഏതാണ്ട് ഒന്നര  മാസത്തോളം വേണ്ടി വന്നു.വളരെ പരിശ്രമം വേണ്ടി വന്ന ഉപാസനയുടെ  പതാധിപൻ  അദ്ദേഹത്തിന്റെ ജേഷ്ഠ  സഹോദരൻ തോമസ് ആയിരുന്നു.

കൈയെഴുത്തും, വെട്ടിയൊട്ടിക്കലുമായി എബ്രഹാം തെക്കേമുറി അദ്ദേഹത്തിൻറെ സാഹിത്യ  ഉപാസന ആരംഭിച്ചു. യൗവന തുടക്കത്തിൽ സ്വപ്നലോകത്തെത്തിയ   ഏകാന്തപഥികൻ. പരിസരം കണ്ടറിഞ്ഞു ഹവ്വാ  ധരിച്ചതാം  തേജസിൻ വസ്ത്രവും ദ്വാരക തന്നിലെ കൃഷ്ണൻ ലീലയും, ഷെയ്‌സ്‌പിയർ ഉന്നതനായതിനു കണ്ടിട്ടല്ലയോ വത്സയാന സൂത്രവുമിതു തനല്ലയോ' എന്ന് ചോദിച്ചു കൊണ്ട് കവിതയിലേക്ക് കടന്നു. അന്ന് മുതൽ കവിതയിലും, സാഹിത്യത്തിലേക്കുമുള്ള കുതിച്ചു കയറ്റം ആയിരുന്നു.

സാമ്പത്തീക പരാധീനത മൂലം ഉപാസന പൂട്ടി. 1983  -ൽ ആരാധന എന്ന ക്രിസ്തീയ മാഗസിൻ ഇറക്കിയെങ്കിലും തോമസ് തെക്കേമുറിയുടെ ആകസ്മീകമായ വേർപാട് മൂലം  3  ലക്കങ്ങൾക്കു ശേഷം 1984-ൽ പെട്ടെന്ന് നിർത്തേണ്ടി വന്നു.  

1985 -ൽ ഡാളസ് കേരള അസോസിയേഷന്റെ മുഖ പത്രമായ കൈരളിയുടെ എഡിറ്റർ ആയി.    പുതിയ ഭാവത്തിലും കെട്ടിലും മട്ടിലുമായി ഇറക്കിയ കൈരളി കേരള അസോസിയേഷന്റെ വളർച്ചക്ക് കാരണമായി. അതോടൊപ്പം തെക്കേമുറിയുടെ കരവിരുതാൽ അമേരിക്കയിൽ മലയാളം   ടൈപ്പ് റൈറ്ററിൽ  ആദ്യമായി അച്ചടിക്കപ്പെട്ടു.

അമേരിക്കൻ മാധ്യമങ്ങളിൽ അദ്ദേഹത്തിൻറെ ആദ്യ നോവലായ പറുദീസയിലെ യാത്രക്കാരൻ പ്രസിദ്ധീകരിച്ചതോടെ    പ്രവാസി വായനക്കരുടെ പ്രിയങ്കരനായി. 1987  -ൽ  പ്രസ്തുത നോവൽ കോട്ടയത്തു എൻ ബി എസ് പ്രസിദ്ധീകരിച്ചു. ഡോ.എം എം ബഷീർ നോവലിനെ പറ്റി "അതിരു കടന്ന പരിഹാസ ഫലിതങ്ങൾ"  എന്ന് വിലയിരുത്തിയത് തെക്കേമുറിയുടെ സാഹിത്യ ജീവിതത്തിലെ മുന്നോട്ടുള്ള കാൽവെയ്പ്പിനു പ്രചോദനം നൽകി.

അമേരിക്കൻ ജീവിതത്തിന്റെ തിക്താനുഭവങ്ങളും പൊള്ളത്തരങ്ങളുമായി ഗ്രീൻ കാർഡ് എന്ന രണ്ടാമത്തെ നോവൽ എഴുതി.

ന്യൂ യോര്കിൽ കൈരളിയും, ഹ്യൂസ്റ്റനിൽ മലയാളിയും പ്രസിദ്ധികരിച്ചതോടു കൂടി എബ്രഹാം തെക്കേമുറി എന്ന നോവലിസ്റ്റിനെ ലോകം തിരിച്ചറിഞ്ഞു.1992 നു കോഴിക്കോട് മൾബറി പുബ്ലിക്കേഷൻ അത് പ്രസിദ്ധീകരിച്ചു. ആല്മീയ തയുടെ മൂടുപടം നീക്കി അനുകൂലിക  സംഭവങ്ങളെ കോർത്തിണക്കി ശൂന്യമാക്കുന്ന മ്ലേച്ഛത എന്ന കൃതിയും മൾബറി പ്രസിദ്ധീകരിച്ചു.

മൂന്നമത്തെ നോവലായ സ്വർണകുരിശിൽ കഥയും കഥാപാത്രങ്ങളും വായനക്കരാണ് എന്നതാണ് പ്രത്യേകത.
എല്ലാ മലയാളി സംഘടനകളോടും  വിമര്ശനാല്മകമായ സഹകരണം കാട്ടുന്ന തെക്കേമുറിയെ 2005 ഡാലസിൽ നടന്ന വേൾഡ്  മലയാളിയുടെ 10 മത് വാർഷിക വേളയിലും 2004 -ൽ ന്യൂജേഴ്‌സിയിൽ നടന്ന ഫൊക്കാന  സമ്മേളനത്തിലും  ഫലകം നൽകി ആദരിച്ചു.

1992-ൽ ഡാലസിൽ ലിറ്റററി സൊസൈറ്റി എന്ന മലയാള സാംസ്‌കാരിക  സംഘടനക്ക് രൂപം കൊടുക്കുന്നതിൽ മുന്നിൽ നിന്നു.  ഡാളസിലെ പിഞ്ചു കുഞ്ഞുങ്ങളുടെ വിദ്യാരംഭം എന്ന അനുഗ്രഹീതമായ കേരളീയ സാംസ്‌കാരിക ചടങ്ങു എല്ലാ വർഷവും പൊതു പരിപാടിയായി നടത്തുവാനും നവംബർ ഒന്നാം ഞയറാഴ്ച   കേരളപ്പിറവി  ആഘോഷം വിവിധ  സംഘടനകളെ ഉൾകൊള്ളിച്ചു നടത്തുന്നതിലും ശ്രീ.തെക്കേമുറിയുടെ പങ്കാളിത്തം എടുത്തു പറയേണ്ടിയിരിക്കുന്നു.

ഇൻഡ്യാ പ്രസ് ക്ലബ് നോർത്ത് അമേരിക്കയുടെ ഡാളസിലെ തുടക്കക്കാരൻ എന്ന നിലയിലും തെക്കേമുറി ശ്രദ്ധയനാണ്‌. 2013 ആരംഭം കുറിച്ചു വളർന്നു പന്തലിച്ച  ഡാളസ് സൗഹൃദ വേദിയുടെ തലതൊട്ടപ്പൻ എന്ന ചാരുതാർഥ്യവും അദ്ദേഹത്തിന് എപ്പൊഴും ഓർമയിൽ സൂക്ഷിക്കുവാനാവും.

ഏതാണ്ട് 38  വർഷത്തെ പ്രവാസ ജീവിതം. പ്രവാസികളുടെ പൊതു പ്രവർത്തനത്തിൽ ../സഫലമീയാത്ര...! ആർഭാടങ്ങളോ ആഡംബരങ്ങളോ ഇല്ലാതെ മുൻവിധി പോലെ 60 ആയപ്പോൾ പൊതു പ്രവർത്തനം നിർത്തി സുഹൃത്തുക്കളുടെ അനുമോദനം ഏറ്റു വാങ്ങി  അമേരിക്കൻ മലയാളികളുടെ കഥ പറയുന്ന കഥാകാരൻ തന്റെ യാത്ര തുടരുന്നു.


Facebook Comments

Comments

  1. രാജു തോമസ്

    2021-02-20 14:06:56

    വളരെ ഭംഗിയായി ചെയ്തൊരു പരിചയപ്പെടുത്തൽ! സമഗ്രം, ഹൃസ്വവും. ശ്രീ തെക്കേമുറിയെന്ന സരസനും ഉഷ്മളഹൃദയനുമായ സാഹിത്യോപാസകനെ ശരിക്കും അ റിയാവുന്ന എനിക്ക് ഇതെല്ലാം ഒറ്റയിരിപ്പിനു വായിച്ചപ്പോൾ അദ്ദേഹത്തോട് ആദരവ് വർദ്ധിക്കുന്നു,

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

നേർച്ച പോത്ത് (നിവിൻ എബ്രഹാം, ഇ-മലയാളി കഥാമത്സരം 14)

പെറ്റ്സ് വില്ല (നജീബ് കാഞ്ഞിരോട്,  ഇ-മലയാളി കഥാമത്സരം 13)

അനാഥ ദൈവങ്ങൾ (ജിഷ. കെ. റാം, ഇ-മലയാളി കഥാമത്സരം -12)

വിധിയുടെ നിഴൽ (ബിന്ദു ജോൺ മാലം - ഇ-മലയാളി കഥാമത്സരം 11)

കസേര (ജോമോൻ ജോസ്,  ഇ-മലയാളി  കഥാമത്സരം 10)

നിറം (കമാൽ കാരാത്തോട് - ഇ-മലയാളി  കഥാമത്സരം - 9)

ജന്മാന്തരം (രമേശ് ബാബു - ഇ-മലയാളി  കഥാമത്സരം 8)

പടിവാതിലിറങ്ങുമ്പോൾ (അജയ് നാരായണൻ, ഇ-മലയാളി  കഥാമത്സരം 7)

കരയുന്ന കാൽപനികതകൾ (ഉദയനാരായണൻ - ഇ-മലയാളി കഥാമത്സരം 6)

ജീവിതത്തിന്റെ നിറങ്ങൾ (ആദർശ് പി സതീഷ്, ഇ-മലയാളി കഥാമത്സരം 5)

ശവമടക്ക്കളി (ഗോകുൽ രാജ് - ഇ-മലയാളി കഥാമത്സരം 4)

തെക്കോട്ടുള്ള വണ്ടി (കൃഷ്ണകുമാര്‍ മാപ്രാണം -ഇ-മലയാളി കഥാമത്സരം 3)

നിധി (ദീപാ പാർവതി-ഇ-മലയാളി  കഥാമത്സരം 2)

ഇ-മലയാളി കഥാ-മത്സരം, വായനക്കാരുടെ ശ്രദ്ധക്ക്

നിറങ്ങളുടെ ലോകം (സാബു ഹരിഹരൻ, ഇ-മലയാളി  കഥാമത്സരം-1)

വനാന്തരങ്ങളില്‍ ആദ്യവര്‍ഷം പെയ്യുമ്പോള്‍ (ജിസ പ്രമോദ്)

എന്റെ സൂര്യതേജസ്സേ പ്രണാമം !! (എല്‍സി യോഹന്നാന്‍ ശങ്കരത്തില്‍, ന്യൂയോര്‍ക്ക്)

ഒരത്ഭുത ജനനവും ഉയര്‍ത്തെഴുന്നേല്പും (നോയമ്പ്കാല രചന-ഗദ്യകവിത: വാസുദേവ് പുളിക്കല്‍)

വാല്‍മീകിയുടെ മുഖ്യപ്രസംഗം (നര്‍മ്മകഥ: നൈന മണ്ണഞ്ചേരി)

ഓർമ്മയുടെ അങ്ങേ അറ്റം (ജ്യോതി അനൂപ്)

ദിവ്യകാരുണ്യരാത്രി - കവിത ഫാ. ജോണ്‍സ്റ്റി തച്ചാറ

പിറന്നാളാഘോഷം (ചെറുകഥ: സാംജീവ്)

തെക്കുവടക്ക്(കഥ: ശങ്കരനാരായണന്‍ മലപ്പുറം)

സെന്‍മഷിനോട്ടം (കവിത: വേണുനമ്പ്യാര്‍)

ചിത്രത്തിലില്ലാത്തവരോടൊപ്പം ( ദിനസരി -31: ഡോ. സ്വപ്ന സി. കോമ്പാത്ത്)

നിറഭേദങ്ങൾ (രാജൻ കിണറ്റിങ്കര)

ഓൺലൈൻ ക്ലാസ്സ്‌ (കവിത: ഡോ.സുകേഷ്)

ആരാൻ ;സിനിമകളെ വെല്ലുന്ന സസ്പെൻസ് ത്രില്ലർ കഥകൾ (സന്തോഷ് ഇലന്തൂർ)

ബൃഹന്ദളം (കഥ: ഗീത നെന്മിനി)

മറവി എത്തുമ്പോൾ .....(കവിത: അശോക് കുമാർ .കെ)

View More