Image

കരീന കപൂറിനും സെയ്ഫ് അലി ഖാനും രണ്ടാമതും ആൺകുഞ്ഞ്

Published on 21 February, 2021
കരീന കപൂറിനും സെയ്ഫ് അലി ഖാനും രണ്ടാമതും ആൺകുഞ്ഞ്

താര ദമ്പതികൾക്ക് വീണ്ടും ആൺകുഞ്ഞ് പിറന്നതിനുള്ള  സന്തോഷം സമൂഹ മാധ്യമത്തിൽ  ആരാധകരുടെ ആശംസ പെരുമഴയായി പെയ്തിറങ്ങി. 
ഫെബ്രുവരി 21, 2021 ന് രാവിലെ 8.30 ന് മുംബൈയിലെ  ബ്രീച്ച് കാൻഡി ആശുപത്രിയിൽ വച്ചാണ്  കരീന കപൂർ വീണ്ടും അമ്മയായത്.  
തൈമൂർ അലി ഖാന്റെ  കുഞ്ഞനുജനെ വരവേൽക്കാൻ കൂടുതൽ സൗകര്യങ്ങളോട് കൂടിയ മറ്റൊരു വീട്ടിലേക്ക് ഇവർ താമസം മാറുന്നതുൾപ്പെടെ എല്ലാ കാര്യങ്ങളും ഫാൻസ്‌ അറിഞ്ഞുകൊണ്ടേ ഇരിക്കുകയാണ്.  ആരാധകരുടെ സ്നേഹാധിക്യം സ്വകാര്യതയെ ബാധിക്കുന്നതായി  കരീന കപൂർ- സെയ്ഫ് അലി ഖാൻ ദമ്പതികൾ പലപ്പോഴും പങ്കുവച്ചിട്ടുള്ളതാണ്. 2016  ഡിസംബർ 16ന് തൈമൂർ അലി ഖാൻ പിറന്നുവീണതു മുതൽ ക്യാമറക്കണ്ണുകൾ അവന്റെ പിന്നാലെ കൂടിയതിന്റെ അസ്വസ്ഥതയും ഇരുവരും പങ്കുവച്ചിട്ടുണ്ട്. 
ഓഗസ്റ്റ് 2020 ലാണ് താൻ വീണ്ടും അമ്മയാകാൻ പോകുന്നു എന്ന വാർത്ത കരീന അറിയിച്ചത്. ഈ കൊറോണക്കാലത്തും അവർ ഷൂട്ടിങ് തിരക്കുകളിൽ തന്നെ ആയിരുന്നു. ഗർഭിണി ആയിരിക്കെ  യാത്രകൾ കുറയ്ക്കാൻ വേണ്ടി  ആമിർ ഖാൻ നായകനായെത്തുന്ന 'ലാൽ സിങ് ഛദ്ദ' എന്ന സിനിമയിൽ കരീനയുടെ രംഗങ്ങൾ  ചിത്രീകരിക്കാൻ അവരുടെ വീട്ടിൽ തന്നെ സെറ്റ് ഒരുക്കിയതും വാർത്തകളിൽ ഇടം നേടി.
ധരംശാല എന്ന മറ്റൊരു ചിത്രത്തിലും നിറവയറുമായി കരീന അഭിനയിച്ചു തകർത്തു. ഇതേ സമയം, സെയ്ഫ് ' ഫോൺ ഭൂത് ' എന്ന സിനിമയുടെ ഷൂട്ടിങ് തിരക്കിലായിരുന്നു. ആദിപുരുഷ്, ഭൂത് പോലീസ്, ബണ്ടി ആർ ബബ്ലി 2 എന്നിവയും  സെയ്‌ഫിന്റെ വരാനിരിക്കുന്ന സിനിമകളാണ്. കരൺ ജോഹറിന്റെ സ്വപ്നചിത്രമായി പുറത്തിറങ്ങുന്ന താക്കത്തിലും കരീനയുണ്ട്. 
തൈമൂറിന്റെ ഛായ തന്നെയാണോ കുഞ്ഞനുജന് എന്നതാണ് ആംശസകൾക്കൊപ്പം  ആരാധകർ ആകാംക്ഷയോടെ പങ്കുവച്ചിരിക്കുന്ന ചോദ്യം.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക