Image

മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)

Published on 22 February, 2021
മാതൃഭാഷാദിനം (കവിത: രേഖാ ഷാജി മുംബൈ)
അമ്മ തന്‍ നെഞ്ചിലെ
വാത്സല്യ ദുഗ്ധ തിന്‍
ധവള വര്‍ണ്ണമാണെന്റെ
ഭാഷ
അരിമണികളില്‍ അന്നാദ്യം വിരിയിച്ച
ആദ്യാക്ഷരമാണെന്റെ ഭാഷ.
ചിന്തയാം പറവയ്ക്ക്
ചിറകുകള്‍ നല്‍കുന്ന
ചിത്രപതങ്കമാണെന്റെ ഭാഷ.
നാക്കിലയില്‍ നിറയുന്ന വിഭവത്തിന്‍
സമ്മിശ്ര സ്വാദാണെന്റെ ഭാഷ.
നീല കുറിഞ്ഞികള്‍
പൂക്കുന്ന മാമല തന്‍
വന്യ മനോഹരിതയാണെന്റെ മലയാളം.
തുഞ്ചനും കുഞ്ചനും
പാടിപ്പതിഞ്ഞ ഇമ്പമാം
ഈരടിയാണെന്റെ മലയാളം.
നിളാ നദിയുടെ
നിര്‍മല തീരത്തെ
നിശ്വാസ വായുവാണെന്റെ മലയാളം.
നാനാഭാഷകള്‍
ഉള്ളൊരു ഭൂമിയില്‍
ശ്രേഷ്ഠ മധുരമാണെന്റെ ഭാഷ
എന്റെ മലയാള ഭാഷ.

Join WhatsApp News
Sudhir Panikkaveetil 2021-02-22 02:09:15
"ചിന്തയാം പറവയ്ക്ക് ചിറകുകൾ നൽകുന്ന ചിത്രപതംഗമാണെന്റെ ഭാഷ" .. നന്നായിട്ടുണ്ട് ഭാവനകൾ, ഭാഷയുടെ അനുഗ്രഹം എന്നും ഉണ്ടാകട്ടെ.
Shankar Ottapalam 2021-03-05 16:58:54
മാതൃഭാഷയോടുള്ള വാത്സല്യം പ്രകടിപ്പിച്ചിട്ടുള്ള കവിത നന്നയിട്ടുണ്ട്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക