കാര്‍ത്തിക്ക് സുബ്ബരാജ് സംവിധാനത്തില്‍ ധനുഷിനെ നായകനാക്കി ചെയ്യുന്ന ബിഗ് ബജറ്റ് ഗ്യാങ്സ്റ്റര്‍ ചിത്രം ജഗമേ തന്തിരത്തിന്റെ ടീസര്‍ പുറത്തിറങ്ങി. നെറ്റ്ഫ്ലിക്സിലൂടെയാണ് ചിത്രത്തിന്റെ ടീസര്‍ പുറത്ത് വിട്ടത്. ചിത്രത്തിന് സന്തോഷ് നാരായണനാണ് സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. സിനിമയില്‍ സുരുളി, പ്രഭു എന്നീ കഥാപാത്രങ്ങളിലാണ് ഡബിള്‍ റോളിലായി ധനുഷ് എത്തുന്നത്.ഐശ്വര്യ ലക്ഷ്മി, ജോജു ജോര്‍ജ്ജ്, ഹോളിവുഡ് താരം ജെയിംസ് കോസ്മോ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. റിലയന്‍സ് എന്റര്ടെയിന്മെന്റും വൈ നോട്ട് സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മാണം
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല