സഞ്ചാരം എന്ന പരിപാടിയിലൂടെ ലോക മലയാളികള്‍ക്കിടയില്‍ പ്രശസ്തനായ സന്തോഷ് ജോര്‍ജ്ജ് കുളങ്ങര മരണത്തില്‍ നിന്ന് രക്ഷപെട്ടത് തലനാരിഴ വ്യത്യാസത്തില്‍. അദ്ദേഹത്തിന്റെ ഗാള്‍ ബ്ലാഡര്‍ എടുത്തു കളഞ്ഞ ഓപ്പറേഷന് ശേഷമായിരുന്നു സ്ഥിതി ഗുരുതരാവസ്ഥയിലായത്.
ഹൃദയമിടിപ്പ് ഗണ്യമായി കുറഞ്ഞ അവസ്ഥയിലായ അദ്ദേഹത്തിന്റെ വയറ്റില്‍ ഓപ്പറേഷന് ശേഷം കുറച്ചു ദിവസങ്ങള്‍ കഴിഞ്ഞപ്പോള്‍ രക്തസ്രാവം ഉണ്ടായതായും രക്തം കട്ടപിടിച്ചതായും സ്കാനില്‍ കണ്ടെത്തി. തുടര്‍ന്ന് ശ്വാസകോശത്തില്‍ നീര്‍ക്കെട്ടും മറ്റും ഉണ്ടാകുകയും അബോധാവസ്ഥയിലാകുകയുമായിരുന്നു.
ഡോക്ടര്‍മാരുടെ അശാന്ത പരിശ്രമത്തിനൊടുവിലാണ് അദ്ദേഹം ദിവസങ്ങള്‍ക്ക് ശേഷം പൂര്‍വ്വസ്ഥിതിയിലേക്ക് പതിയെ മടങ്ങി വന്നത്. സന്തോഷിന്റെ ആ അവസ്ഥയെ കുറിച്ച് സഞ്ചാരി ഗ്രൂപ്പില്‍ തന്നെ പോസ്റ്റ് ഉണ്ട്. കൂടാതെ സന്തോഷ് തന്നെ ഇതിന്റെ വീഡിയോയും പങ്കു വെച്ചിട്ടുണ്ട്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല