Image

നാല് പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അമറുദ്ദീന് നവയുഗം യാത്രയയപ്പ് നല്‍കി

നവയുഗം സാംസ്‌ക്കാരികവേദി Published on 22 February, 2021
 നാല് പതിറ്റാണ്ടുകള്‍ നീണ്ട പ്രവാസം അവസാനിപ്പിച്ച് മടങ്ങുന്ന അമറുദ്ദീന് നവയുഗം യാത്രയയപ്പ് നല്‍കി


അല്‍ഹസ്സ:   38 വര്‍ഷത്തെ പ്രവാസജീവിതം അവസാനിപ്പിച്ച് നാട്ടിലേയ്ക്ക് മടങ്ങുന്ന, നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി അംഗമായ അമറുദ്ദീന്‍ മീരാസാഹിബിന് നവയുഗം സാംസ്‌ക്കാരികവേദി അല്‍ഹസ്സ മേഖല കമ്മിറ്റി ഊഷ്മളമായ യാത്രയയപ്പ് നല്‍കി.

നവയുഗം അല്‍ഹസ മേഖല കമ്മിറ്റി ഓഫിസില്‍ വെച്ച്, മേഖലകമ്മിറ്റി ആക്റ്റിങ് പ്രസിഡന്റ് സിയാദിന്റെ  അധ്യക്ഷതയില്‍ നടന്ന ലളിതമായ യാത്രയയപ്പ് ചടങ്ങില്‍ വെച്ച് മേഖല കമ്മിറ്റി സെക്രട്ടറി സുശീല്‍ കുമാര്‍ നവയുഗത്തിന്റെ ഉപഹാരം അമറുദ്ദീന്‍ മീരാസാഹിബിന് കൈമാറി.

നവയുഗം നടത്തിയ  ഒട്ടേറെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രവര്‍ത്തിച്ചിട്ടുള്ള അമറുദ്ദീന്‍ മീരസാഹിബിന്,  നവയുഗം മേഖല കമ്മിറ്റിഅംഗങ്ങളായ നാസര്‍, റഷീദ്, ഷിബു താഹിര്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു.  

കൊല്ലം ചിതറ സ്വദേശിയായ അമറുദ്ദീന്‍ മീരാസാഹിബ് കഴിഞ്ഞ 38 വര്‍ഷമായി അല്‍ഹസ്സ മസ്റോയിയയില്‍  അറബിക്ക് ടോപ്പ് എന്ന ടൈലറിംഗ് കട നടത്തി വരികയായിരുന്നു. നവയുഗം അല്‍ഹസ്സയില്‍ രൂപീകരിച്ച കാലം മുതല്‍ സജീവപ്രവര്‍ത്തകനായി കൂടെയുണ്ടായിരുന്നു.
നവയുഗം അല്‍ഹസ്സ മേഖല കമ്മിറ്റി അംഗവും, മസ്റോയിയ യൂണിറ്റ് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ അദ്ദേഹം, അല്‍ഹസ്സയിലെ സാമൂഹ്യ, സാംസ്‌ക്കാരിക മേഖലയിലെ നിറസാന്നിധ്യമാണ്.

കുടുംബത്തോടൊപ്പം വിശ്രമജീവിതം നയിക്കാനും, നാട്ടിലെ സാമൂഹ്യ,രാഷ്ട്രീയ മേഖലകളില്‍ സജീവമായി പ്രവര്‍ത്തിയ്ക്കാനുമാണ് അദ്ദേഹത്തിന്റെ തീരുമാനം.


നവയുഗം സാംസ്‌ക്കാരികവേദി

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക