Image

ക്വാറന്റിനിലിരിക്കെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന പരാതി'; യുവതിക്കെതിരെ കേസ്

Published on 22 February, 2021
ക്വാറന്റിനിലിരിക്കെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്ന പരാതി'; യുവതിക്കെതിരെ കേസ്


തിരുവനന്തപുരം: ക്വാറന്റീനിലിരിക്കെ ഹെല്‍ത്ത് ഇന്‍പ്രെക്ടര്‍ പീഡിപ്പിച്ചെന്ന വ്യാജ പരാതി നല്‍കിയ യുവതിക്കെതിരെ കേസെടുക്കാന്‍ ഉത്തരവിട്ട് ഹൈക്കോടതി. വെള്ളറടയില്‍ ക്വാറന്റീനില്‍ കഴിയുന്നതിനിടെ തന്നെ ഹെലല്‍ഡത്ത് ഇന്‍സ്പെക്ടര്‍ പീഡിപ്പിച്ചെന്നായിരുന്നു യുവതി പോലീസില്‍ പരാതിപ്പെട്ടിരുന്നത്. എന്നാല്‍ പരാതി വ്യാജമാണെന്ന് ഡി.ജി.പി.യുടെ റിപ്പോര്‍ട്ട് സമര്‍പ്പിച്ചതോടെ കേസെടുക്കാന്‍ ഹൈക്കോടതി ഉത്തരവിടുകയായിരുന്നു.

സെപ്റ്റംബര്‍ മൂന്നിന് കുളത്തൂപ്പുഴ സ്വദേശിയായ യുവതി കോവിഡ് സര്‍ട്ടിഫിക്കറ്റ് വാങ്ങാനായി ഭരതന്നൂര്‍ സ്വദേശിയായ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ പ്രദീപ് കുമാറിന്റെ വീട്ടില്‍ പോയപ്പോയതാണ്. ഇയാള്‍ വീട്ടില്‍വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് യുവതി പരാതിപ്പെട്ടത്. പരാതിയുടെ അടിസ്ഥാനത്തില്‍  പാങ്ങോട് പോലീസ് ഇയാള്‍ക്കെതിരെ കേസെടുത്തിരുന്നു. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും, ഇരുവരുടേയും സമ്മതപ്രകാരമാണ് ബന്ധപ്പെട്ടതെന്നും പരാതിക്കാരിയായ യുവതി ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കി. ഇതു പരിഗണിച്ച് ഹെല്‍ത്ത് ഇന്‍സ്പെക്ടറിന് കോടതി ജാമ്യം അനുവദിക്കുകയും സത്യാവസ്ത കണ്ടെത്തണമെന്ന് പോലീസിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു.
ബന്ധുക്കളുടെ സമ്മര്‍ദം മൂലമാണ് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കെതിരെ പരാതി നല്‍കിയതെന്ന് യുവതി പിന്നീട് വെളിപ്പെടുത്തി. വ്യാജപരാതി നല്‍കിയ യുവതി ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ത്തെന്ന് ചൂണ്ടിക്കാട്ടിയ ഹൈക്കോടതി യുവതിയ്ക്കെതിരെ കേസെടുത്ത് കാര്യക്ഷമമായ അന്വേഷണം നടത്തണമെന്ന് പൊലീസിന് നിര്‍ദേശം നല്‍കി

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക