Image

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

(ഫോമാ ന്യൂസ് ടീം ) Published on 27 February, 2021
ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍
ഫോമയുടെ ഏറ്റവും ശക്തമായ ശാഖയായ വിമെന്‍സ് ഫോറം ജനങ്ങള്‍ക്ക് ഉപകാരപ്രദമായ ആരോഗ്യ സംരക്ഷണ രീതികളും , വ്യായാമ മുറകളും , സെമിനാറുകളുമായി വിവിധങ്ങളായ പരിപാടികള്‍ കൊണ്ട്  അമേരിക്കന്‍ മലയാളികളുടെ ശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ് . എല്ലാ ശനിയാഴ്ചയും രാവിലെ 11 മണിക്ക് ( EST) മുടങ്ങാതെ "വെല്‍നെസ് മാറ്റേഴ്‌സ് " എന്ന പേരില്‍ ഈ പരിപാടികള്‍ നടത്തിവരുന്നു.

ആരോഗ്യ സംരക്ഷണത്തിനുള്ള ഭക്ഷണ ക്രമീകരണം , ഭക്ഷണം തെരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ തുടങ്ങിയവയെക്കുറിച്ചു പ്രശസ്ത ഡയറ്റീഷന്‍ സുശീല ജോണ്‍സന്‍ ക്ലാസ്സെടുത്തു . റെജിസ്റ്റഡ്  യോഗ പരിശീലകയായ സിമി പോത്തന്‍ നടത്തിയ യോഗയുടെ പ്രാഥമിക ക്ലാസ്സുകളും ഇഷാ പരോള്‍ നടത്തിയ വ്യായാമ മുറകളും പങ്കെടുത്തവര്‍ക്ക് നല്ല ഒരു അനുഭവവും ഉപകാരപ്രദവുമായിരുന്നു .

ഫെബ്രുവരിയിലെ എല്ലാ ശനിയാഴ്ചകളിലും "സൗന്ദര്യവും ചര്‍മ്മ സംരക്ഷണവും " എന്ന വിഷയത്തെക്കുറിച്ചാണ് ക്ലാസുകള്‍ നടക്കുന്നത് . എസ്തവ അക്കാഡമിയുടെ സ്ഥാപകയും കോസ്മറ്റോളജിസ്റ്റുമായ  ഷെറിന്‍ മുസ്തക്ക് ആണ് ഈ ക്ലാസുകള്‍ നയിക്കുന്നത് . ചര്‍മസംരക്ഷണം എന്നുള്ളത് ഒന്നോ രണ്ടോ ദിവസമോ ആഴ്ചയോ മാത്രം ചെയ്യേണ്ട ഒരു കാര്യമല്ല , അത് തുടര്‍ച്ചയായി ചെയ്തുകൊണ്ട്  ജീവിത ചര്യയുടെ ഒരു ഭാഗമാക്കേണ്ടതാണെന്നു ഷെറിന്‍ ചൂണ്ടികാണിക്കുന്നു . വ്യത്യസ്ത പ്രായവിഭാഗത്തില്‍ പെട്ടവര്‍ക്കുള്ള ചര്‍മ്മ സംരക്ഷണ രീതി , വിവിധ സന്ദര്‍ഭങ്ങളില്‍ ഉപയോഗിക്കാനുതകുന്ന മെയ്കപ്പുകള്‍ എന്നിവയെക്കുറിച്ചു ഈ ക്ലാസ്സുകളില്‍ പ്രദിപാദിക്കുന്നുണ്ട് .

ഫോമാ നാഷണല്‍ വിമെന്‍സ് ഫോറം ഭാരവാഹികളായ ലാലി കളപ്പുരക്കല്‍ , ജൂബി വള്ളിക്കളം , ഷൈനി അബുബക്കര്‍ , ജാസ്മിന്‍ പരോള്‍ എന്നിവരാണ് വിമെന്‍സ് ഫോറത്തിന്റെ ഈ പരിപാടികള്‍ക്ക്  നേതൃത്വം നല്‍കുന്നത് . സൂം പ്ലാറ്റഫോമിലുടെ നടത്തി വരുന്ന ഈ ക്ലാസ്സുകളില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ക്ക് പങ്കെടുക്കുവാനാവസരമുണ്ട് . ഫോമയുടെ ഫേസ്ബുക് പേജിലൂടെയുള്ള തല്‍സമയ സംപ്രേഷണത്തിലും നിരവധിയാളുകള്‍ പങ്കെടുക്കുന്നുണ്ട് . വളരെ ഉപകാരപ്രദമായ തുടര്‍ന്നുള്ള ക്ലാസുകളിലേക്ക് എല്ലാവരും പങ്കെടുക്കണമെന്ന് എക്‌സിക്യൂട്ടീവ് അംഗങ്ങളായ അനിയന്‍ ജോര്‍ജ് , ടീ . ഉണ്ണികൃഷ്ണന്‍ , തോമസ് ടീ ഉമ്മന്‍ , പ്രദീപ് നായര്‍ , ജോസ് മണക്കാട്ട് , ബിജു തോണിക്കടവില്‍ എന്നിവര്‍ അറിയിക്കുന്നു .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക