നാമൊന്നായി കൈകോര്‍ത്തു നടന്ന
ആ കടലോരത്തെ മണൽത്തീരങ്ങൾ
ഇന്ന് വിജനമായിരിക്കുന്നു.
ആകാശച്ചെരുവിൽ തിളങ്ങി നിന്ന
അമ്പിളിയുടെ പ്രകാശം
മങ്ങി തുടങ്ങിരിക്കുന്നു.
ഏകാന്തമായ രാത്രികളിൽ
അലറുന്ന തിരമാലകളോടൊപ്പം നമ്മുടെ
സ്വപ്നങ്ങള്‍ അലിഞ്ഞു പോയിരിക്കുന്നു.
എന്റെ കഥകളുടെയും
നിന്റെ കവിതകളുടെയും അവശിഷ്ടങ്ങള്‍
ഇവിടെ അനാഥമായിക്കിടക്കുന്നു.
പ്രതീക്ഷകളുടെ മാറാപ്പുമേറ്റി വരുന്ന കാറ്റിന്
നഷ്ടങ്ങളുടെ ശവച്ചൂര്
എങ്ങോ നഷ്ടപ്പെട്ടിരിക്കുന്നു.
c
വെള്ളിടിവെട്ടിയ ചില്ലയിൽ
ഒരു രക്തപുഷ്പം
നമ്മുടെ സ്വപ്നങ്ങളുമായി
വിരിയുന്ന നാളിനിയും വരാം..
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല