-->

fomaa

ഫോമാ വനിതാ ഫോറം ലോക വനിതാ ദിനം ആഘോഷിക്കുന്നു.

സലിം - ഫോമാ ന്യൂസ് ടീം

Published

on

ലോകമെമ്പാടും മാര്‍ച്ച് 8 ആം തീയതി അന്തര്‍ദ്ദേശീയ വനിതാ ദിനമായി ആചരിക്കുകയാണ്.

 'നേതൃനിരയിലെ  സ്ത്രീകള്‍: കോവിഡ്-19 കാലത്ത് തുല്യ ഭാവി കൈവരിക്കുന്നു' എന്നതാണ് 2021 ലോക വനിതാ ദിനത്തിന്റെ മുദ്രാവാക്യം. 

പൊതുജീവിതത്തില്‍ സ്ത്രീകളുടെ സമ്പൂര്‍ണ്ണവും ഫലപ്രദവുമായ പങ്കാളിത്തവും തീരുമാനമെടുക്കലും,  അക്രമം ഇല്ലാതാക്കുക, ലിംഗസമത്വം, എല്ലാ സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ശാക്തീകരണം,സ്ത്രീകള്‍ക്ക് അവരുടെ ജീവിതത്തില്‍  തീരുമാനമെടുക്കാനുള്ള  അവകാശം ആവശ്യപ്പെടുന്ന തലമുറ-സമത്വ പ്രചാരണം, തുല്യവേതനം, ശമ്പളമില്ലാത്ത പരിചരണവും വീട്ടുജോലിയും തുല്യമായി പങ്കിടല്‍, സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കുമെതിരായ എല്ലാത്തരം അക്രമങ്ങളും അവസാനിപ്പിക്കുക, സ്ത്രീകള്‍ക്ക് ആവശ്യമായ  ആരോഗ്യ പരിരക്ഷാ സേവനങ്ങള്‍ ഉറപ്പാക്കുക എന്നിങ്ങനെ നിരവധി ആവശ്യങ്ങളില്‍ ഊന്നിയാണ് ഈ വര്‍ഷം  വനിതാ ദിനം ആചരിക്കപ്പെടുന്നത്.

 അമേരിക്കന്‍ മലയാളികളുടെ സാമൂഹ്യ-സാംസ്‌കാരിക സേവനത്തിന്റെ പരിശ്ചേദമായ ഫോമയുടെ വനിതാ ഘടകവും, ഫോമയുമായി കൈകോര്‍ത്ത് ലോക വനിതാ ദിനം  മാര്‍ച്ചു 13 ന് വിവിധ പരിപാടികളോടെ ആഘോഷിക്കുകയാണ്. 1980-90  കളില്‍ മലയാള ചലച്ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയങ്കരിയായ   പ്രശസ്ത ചലച്ചിത്ര താരം സുനിത രാജ്  വനിതാ ദിന ആഘോഷം ഉദ്ഘാടനം ചെയ്യും. ആഘോഷങ്ങളുടെ ഭാഗമായി,  വിവിധ രംഗങ്ങളില്‍ പ്രാഗല്‍ഭ്യം തെളിയിച്ച വനിതകളെ  ചടങ്ങില്‍ ആദരിക്കും. സംഘടനകളും, വ്യക്തികളും നാമനിര്‍ദ്ദേശം ചെയ്യപ്പെട്ടവരില്‍ നിന്ന് ജൂറി അംഗങ്ങള്‍ സൂഷ്മ പരിശോധന നടത്തി തെരഞ്ഞെടുക്കുന്ന, മുഖ്യധാരാ രാഷ്ട്രീയം, സാമൂഹ്യ സേവനം, സാംസ്‌കാരിക- വിനോദം, ആതുര സേവനം (ഡോക്ടര്‍സ് & നഴ്‌സ്), വിദ്യാഭ്യാസം, വാണിജ്യം-വ്യവസായം  തുടങ്ങിയ രംഗങ്ങളില്‍ മികവ് തെളിയിച്ചവരെയാണ്  ആദരിക്കുകയും പ്രശസ്തി പത്രം നല്‍കുകയും ചെയ്യുന്നത്. വനിതാ രത്‌നങ്ങളെ ആദരിക്കുന്ന ചടങ്ങ് പുതുമുഖ ചലച്ചിത്ര താരം പ്രിയ ലാല്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. 2019 ലെ മിസ്സിസ് ഇന്ത്യ വിവേഷ്യസ് ആയി തെരഞ്ഞെടുക്കപ്പെട്ട  ഡോക്ടര്‍ അപര്‍ണ പാണ്ഢ്യ  വനിതകളെ പ്രചോദിപ്പിക്കുന്നതിനും, ആത്മ വിശ്വാസമുള്ളവരാക്കുന്നതിനും പരിശീലനക്കളരിയും നടത്തും. വിവിധ സംഘടനകളില്‍ നിന്നുള്ള കലാപ്രതിഭകള്‍ അവതരിപ്പിക്കുന്ന സംഗീത നൃത്ത കലാശില്‍പ്പങ്ങളും മേളങ്ങളും ആഘോഷത്തിന്റെ ഭാഗമായുണ്ടാകും.

എല്ലാ അഭ്യുദയ കാംഷികളും ലോക വനിതാ ദിനാഘോഷ പരിപാടികളില്‍ പങ്കെടുത്തു വിജയിപ്പിക്കണമെന്നു വനിതാ ദേശീയ    ഫോറം  ചെയര്‍ പേഴ്സണ്‍ ലാലി കളപ്പുരക്കല്‍, വൈസ് ചെയര്‍പേഴ്സണ്‍ ജൂബി വള്ളിക്കളം, സെക്രട്ടറി ഷൈനി അബൂബക്കര്‍, ട്രഷറര്‍ ജാസ്മിന്‍ പരോള്‍ എന്നിവര്‍ അഭ്യര്‍ത്ഥിച്ചു.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഫോമാ പാര്‍പ്പിട പദ്ധതിയ്ക്ക് പുതിയ സാരഥികള്‍. (സലിം : ഫോമാ ന്യൂസ് ടീം )

ഏപ്രില്‍ 10 നു ഫോമാ മുഖാമുഖം: വി.എസ്.എസ്.സി. ഡയറക്ടര്‍ എസ് .സോമനാഥ് പങ്കെടുക്കുന്നു

ഫോമാ ഹെല്പിങ് ഹാന്‍ഡും, 24 യു.എസ് .എയും കൈകോര്‍ത്ത് മെഡിക്കല്‍ വിദ്യാര്‍ത്ഥിനിക്ക് വിദ്യാഭ്യാസ ധനസഹായം നല്‍കി

ആ​രോ​ഗ്യ രംഗത്ത് ​ഇന്ത്യക്കാർക്ക് ​അമേ​രി​ക്കയിൽ വലിയ അവസരങ്ങൾ: ​ഡോ. ​ആ​സാ​ദ് മൂ​പ്പ​ന്‍

ഫോമ ഹെല്പിങ് ഹാന്‍ഡ്‌സ് ന്യൂയോര്‍ക്ക് മേഖല മെമ്പര്‍ഷിപ് ക്യാമ്പയിന്‍ സെനറ്റര്‍ കെവിന്‍ തോമസ് ഉദ്ഘാടനം ചെയ്തു

ഫോമാ നഴ്സിംഗ് ഫോറം: ആരോഗ്യ മേഖലയിലെ സേവനങ്ങള്‍ക്ക് ഫോമയുടെ മറ്റൊരു സംരംഭം

ഫോമാ സണ്‍ഷൈന്‍ റീജിയന്‍ വിമന്‍സ് ഫോറം വനിതാദിനവും ജീവകാരുണ്യ പ്രവര്‍ത്തനോദ്ഘാടനവും വര്‍ണോജലമായി

ഫോമാ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് വിനോദ് കൊണ്ടൂർ മത്സരിക്കുന്നു

ഫോമയുടെ നേതൃത്വത്തില്‍ ആരംഭിക്കുന്ന ദ്വൈമാസികയിലേക്ക് സൃഷ്ടികള്‍ ക്ഷണിക്കുന്നു.

ഫോമാ പൊളിറ്റിക്കൽ ഫോറത്തിന്റെ ഇലക്ഷൻ ഡിബേറ്റിൽ നയങ്ങൾ വ്യക്തമാക്കി മുന്നണികളും നേതാക്കളും

ഫോമാ സാന്ത്വന സംഗീതം അൻപതാം എപ്പിസോഡ് മാർച്ച് 28 ന്: ലൈവ് ഓർക്കസ്ട്ര

ഫോമാ ബിസിനസ് ഫോറം മേഖല സമിതികളുടെ ഔദോഗിക ഉദ്ഘാടനം മാർച്ച് 27 ന്

ഫോമാ മയൂഖം വേഷവിധാന മത്സരത്തിന് തിരശ്ശീലയുയര്‍ന്നു

ഫോമാ എംപയർ റീജിയന് നവനേതൃത്വം ; ഷോബി ഐസക് - (ആർ.വി.പി) , ഷോളി കുമ്പിളുവേലി (സെക്രട്ടറി )

ഫോമയുടെ നേതൃത്വത്തില്‍ ദ്വൈമാസിക ആരംഭിക്കുന്നു. മാസികയ്ക്ക് പേര് നിര്‍ദ്ദേശിക്കുന്നവര്‍ക്ക് പാരിതോഷികം.

ഫോമാ മുഖാമുഖം : മലയാളികളുടെ വിദേശ രാജ്യങ്ങളിലേക്കുള്ള കുടിയേറ്റം കുറയുമെന്ന് : ഡോ ജേക്കബ് തോമസ് ഐ. പി. എസ്

ഫോമാ മുഖാമുഖം - ചലച്ചിത്രം സംവിധായകന്റെ മാത്രം കലയല്ല: ജീത്തു ജോസഫ്

ഫോമ 2022- 24 പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായി ജയിംസ് ഇല്ലിക്കലിനെ എം.എ.സി.എഫ് എന്‍ഡോഴ്‌സ് ചെയ്തു

സംവിധായകന്‍ ജീത്തു ജോസഫുമായി ഫോമ മുഖാമുഖം മാര്‍ച്ചു 13 നു വൈകുന്നേരം 9.30 ന്

ഫോമാ വനിതാ ദേശീയ സമിതി വനിതാ ദിനാഘോഷം ചലച്ചിത്ര നടി സുനിതാ രാജ് മാര്‍ച്ച് 13 ന് ഉദ്ഘാടനം ചെയ്യും

ഒ സി ഐ : ഫോമാ കേന്ദ്ര ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തും

മുത്തൂറ്റ് ഗ്രൂപ്പ് ചെയർമാന്റെ നിര്യാണത്തിൽ ഫോമ  അനുശോചിച്ചു

ഫോമാ ക്രിഡന്‍ഷ്യല്‍ കമ്മറ്റി ഭാരവാഹികളെ തെരെഞ്ഞെടുത്തു

പ്രവാസി യാത്രക്കാർക്ക് ആർ.ടി.പി.സി.ആർ.ടെസ്റ്റ്  സൗജന്യമാക്കിയത്  ഫോമാ സ്വാഗതം ചെയ്തു

ഫോമാ വനിതാ സമിതി വനിതാ പ്രതിഭകളെ ആദരിക്കുന്നു

ഫോമാ വിമന്‍സ് ഫോറത്തിന്റെ വാരാന്ത്യ പരിപാടികള്‍

ഫോമാ യൂത്ത് ഫോറം 27-നു ദിവ്യ ഉണ്ണി ഉദ്ഘാടനം ചെയ്യും

ഇ.എം.സി.സി വിവാദ കരാർ സംബന്ധിച്ച്‌ ഫോമയുടെ ഔദ്യോഗിക വിശദീകരണ കുറിപ്പ്

ഫോമാ സണ്‍ഷൈന്‍ റീജിയന്റെ ഉല്‍ഘാടനം വര്‍ണ്ണഗംഭീരമായി റ്റാമ്പായില്‍ അരങ്ങേറി

ഫോമ: സേവന സന്നദ്ധരായവര്‍ക്ക് ഏറ്റവും നല്ല മാതൃക.: പി.ബി .നൂഹ്

View More