Image

കഴിഞ്ഞ 15 വര്‍ഷമായി അവള്‍ തന്നെയാണ് എന്റെ പ്രണയം; ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മണിക്കുട്ടന്‍

Published on 03 March, 2021
കഴിഞ്ഞ 15 വര്‍ഷമായി അവള്‍ തന്നെയാണ് എന്റെ പ്രണയം; ആദ്യ പ്രണയത്തെ കുറിച്ച് തുറന്ന് പറഞ്ഞ് മണിക്കുട്ടന്‍

റിയാലാറ്റി ഷോയായ ബിഗ് ബോസ് സീസണ്‍ 3യില്‍ മത്സരാര്‍ത്ഥിയായി മണിക്കുട്ടന്‍ എത്തിയിരിയ്ക്കുകയാണ്. കഴിഞ്ഞ ദിവസം ഷോയിലെ ടാസ്‌കായിരുന്നു ആദ്യ പ്രണയത്തെക്കുറിച്ചുള്ള ടാസ്‌ക്. ഈ ടാസ്‌കില്‍ താന്‍ പതിനഞ്ച് വര്‍ഷമായി മനസ്സില്‍ താലോലിക്കുന്ന പ്രണയത്തെക്കുറിച്ചാണ് മണിക്കുട്ടന്‍ തുറന്നു പറഞ്ഞത്.

താന്‍ പ്രണയിച്ച പെണ്‍കുട്ടി ഇന്ന് മറ്റൊരു വിവാഹം കഴിച്ചെങ്കിലും മനസില്‍ ഇന്നുമുള്ള പ്രണയിനി അവള്‍ മാത്രമാണെന്നാണ് പേര് വെളിപ്പെടുത്താതെ മണിക്കുട്ടന്‍ പറഞ്ഞത്. ആ കുട്ടി ഒരിക്കലും എന്നെ ചതിച്ചിട്ടില്ല, ഒരുപാട് സ്നേഹിച്ചിട്ടേയുള്ളൂ. ഒരുപാട് ബഹുമാനിച്ചിട്ടേയുള്ളൂ. ആ ഒരു സമയത്ത് വേറൊരു പ്രണയം ആവശ്യമായിരുന്നു അവള്‍ക്ക്. വിട്ടു പിരിയാനാവാത്ത ബന്ധമാണെന്ന് പറഞ്ഞിരുന്നു, വളരെ മാന്യമായിട്ടാണ് എന്നോട് സംസാരിച്ചത്, മണിക്കുട്ടന്‍ പറഞ്ഞു. അതിന് ശേഷം ആര് പ്രണയത്തെക്കുറിച്ച് ചോദിച്ചാലും രാധ, മേരി അല്ലെങ്കില്‍ അവളുടെ അനിയത്തിയെന്നുള്ള മറുപടിയാണ് ഞാന്‍ എല്ലാവര്‍ക്കും കൊടുക്കാറുള്ളത്.

കഴിഞ്ഞ പതിനഞ്ച് വര്‍ഷം ഞാനിത് പറയുന്നുണ്ടെങ്കിലും എന്റെ ഉള്ളിന്റെ ഉള്ളില്‍ എവിടെയോ ഒരു വേദി കിട്ടുന്ന സമയത്ത് ആ കുട്ടിയോടുള്ള റെസ്പെക്ട് അറിയിക്കണമെന്നുണ്ടായിരുന്നു. എന്റെ അന്നത്തെ അവസ്ഥയില്‍ നമ്മള്‍ വിചാരിച്ചതു പോലെ കല്യാണം നടന്നില്ല പക്ഷെ ഞാന്‍ ഇന്നും നിന്നെ ബഹുമാനിക്കുന്നു, എന്റെ ആദ്യത്തെ പ്രണയം നീ തന്നെയാണ്, കഴിഞ്ഞ പതിനഞ്ച് വര്‍ഷമായിട്ടും നീ തന്നെയാണ്, മണിക്കുട്ടന്‍ പറഞ്ഞു.





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക