ബിഗ് ബോസ് മലയാളം സീസണ് 3യിൽ പൊന്നു വിളയും മണ്ണ് എന്ന ടാസ്ക്കിനിടെ തുടക്കം മുതല്‍ തന്നെ പലര്‍ക്കിടയിലും പൊട്ടിത്തെറികളും സംഘര്‍ഷവും ഉടലെടുത്തിരുന്നു. ഇതേ തുടര്‍ന്ന് ബിഗ് ബോസ് ടാസ്ക് നിര്‍ത്തി വെയ്ക്കുകയായിരുന്നു ചെയ്തത്.
ടാസ്ക്കിനിടെ മജിസിയ ഭാനുവും ഭാഗ്യലക്ഷ്മിയും തമ്മിലുണ്ടായ പോര് ചര്‍ച്ചാവിഷയമായിരുന്നു. ഇരുവരും തമ്മില്‍ വാക് പോര് നടക്കുകയും മറ്റുള്ളവര്‍ ഇടപെട്ട് പരിഹരിക്കുകയും ചെയ്തിരുന്നു.
തുടര്‍ന്ന് ഭാഗ്യലക്ഷ്മിയെ ബിഗ് ബോസ് കണ്‍ഫെഷന്‍ റൂമിലേക്ക് വിളിക്കുകയായിരുന്നു. ഇവിടെ വെച്ച് ഭാഗ്യലക്ഷ്മി പൊട്ടിക്കരഞ്ഞു. ”എന്റെ ഭാഗത്തായിരിക്കാം ഒരുപക്ഷെ തെറ്റ്. എനിക്ക് ഗെയിം കളിക്കാനറിയില്ല. അത്രയേയുള്ളൂ. ഗെയിം കളിക്കാന്‍ അറിയാത്തവര്‍ ഇവിടെ നില്‍ക്കരുത്. ഗെയിം അറിഞ്ഞോണ്ട് കളിക്കണം. എല്ലാവരും മനോഹരമായി കളിക്കുന്നുണ്ട്. ഞാനത് തെറ്റായിട്ട് പറയുകയല്ല. എനിക്ക് ഒരാളേയും കുറ്റം പറയാനില്ല” എന്നാണ് ഭാഗ്യലക്ഷ്മി കരഞ്ഞു കൊണ്ട് പറയുന്നത്.
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല