Image

ആദ്യ കാമുകി വഞ്ചകി, തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍

Published on 04 March, 2021
ആദ്യ കാമുകി വഞ്ചകി, തുറന്ന് പറഞ്ഞ് ഉണ്ണി മുകുന്ദന്‍


 തന്റെ പ്രണയത്തെ കുറിച്ച് തുറന്നു പറയുകയാണ് ഉണ്ണി മുകുന്ദന്‍. ഇന്‍സ്റ്റാഗ്രാമില്‍ ആരാധകരുമായുളള ചോദ്യോത്തരവേളയിലാണ് ഉണ്ണി ഇക്കാര്യങ്ങള്‍ തുറന്നു പറഞ്ഞത്. ആദ്യ കാമുകിയുടെ പേര് ചോദിച്ച ആരാധകനോട്, വഞ്ചകി എന്നാണ് ഉണ്ണി പേര് പറഞ്ഞത്. ആദ്യ കാമുകി ഇപ്പോള്‍ വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമാണെന്ന് താരം പറഞ്ഞു. അഹമ്മദാബാദിലെ പ്രഹ്ലാദ് നഗര്‍ ഉദ്യാനത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഒരു കാമുകി താനുമായി പിരിഞ്ഞത് അവിടെ വച്ചാണ് എന്ന് ഉണ്ണി തുറന്നു പറയുന്നു. തനിക്ക് ഇഷ്ടമുള്ള നടിമാര് ആരൊക്കെ എന്ന ചോദ്യത്തിന്, അനു സിതാര, ശോഭന, കാവ്യാ മാധവന്‍ എന്നിവരുടെ പേരാണ് ഉണ്ണി പറഞ്ഞത്. രഹസ്യമായി ഒരാളോട് ക്രഷ് ഉണ്ടെന്നും അത് നടി ഭാവനയാണെന്നും ഉണ്ണി തുറന്നു പറഞ്ഞു.

ഇനിയും ബാച്ചിലര്‍ ആയി നില്‍ക്കാനാണോ തീരുമാനം എന്നായിരുന്നു മറ്റൊരാളുടെ ചോദ്യം. ഇരിക്കും, നില്‍ക്കും, ചിലപ്പോ ഉറങ്ങും എന്ന് രസകരമായ മറുപടിയും താരം നല്‍കി. കല്യാണത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ താത്പര്യമില്ലെന്ന് ഉണ്ണി വ്യക്തമാക്കി. മാത്രമല്ല, എല്ലാ സുന്ദരിമാരായ സ്ത്രീകളും ഒന്നുകില്‍ വിവാഹിതരാണ്, അല്ലെങ്കില്‍ കമ്മിറ്റഡാണ് അതുമല്ലെങ്കില്‍ ബ്രേക്കപ്പില്‍ ആണെന്നായിരുന്നു ഉണ്ണി പറഞ്ഞത്.







Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക