-->

America

ശനിയാഴ്ച 157-മത് സാഹിത്യ സല്ലാപം 'ജോയനനുസ്മരണം'!

ജയിന്‍ മുണ്ടയ്ക്കല്‍

Published

on

ഡാലസ്:  2021 മാര്‍ച്ച് ആറാം തീയതി ശനിയാഴ്ച രാവിലെ സംഘടിപ്പിക്കുന്ന  നൂറ്റിയമ്പത്തിയേഴാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 'ജോയനനുസ്മരണം' എന്ന പേരിലാണ് നടത്തുന്നത്. ഈയിടെ അന്തരിച്ച പ്രശസ്ത ബാല സാഹിത്യകാരനും അമേരിക്കന്‍  മലയാളിയുമായ  ജോയന്‍ കുമാരകത്തോടുള്ള ആദര സൂചകമായിട്ടാണ്  ഈ അനുസ്മരണം സംഘടിപ്പിച്ചിട്ടുള്ളത്. അദ്ദേഹത്തിന്റെ അടുത്ത സുഹൃത്തുക്കളായ തമ്പി ആന്റണി, പ്രേമ തമ്പി ആന്റണി, അഡ്വ. രാജന്‍ മര്‍ക്കോസ്, അഡ്വ. ശോഭന രാജന്‍  തുടങ്ങിയവര്‍ ആദരാഞ്ജലി അര്‍പ്പിച്ചുകൊണ്ട് സംസാരിക്കുന്നതാണ്. ജോയന്‍ കുമരകത്തെപ്പറ്റി കൂടുതല്‍ അറിയുവാനും മനസ്സിലാക്കുവാനുമുള്ള ഈ അവസരം അമേരിക്കന്‍ മലയാളികള്‍ക്ക് പ്രയോജനപ്പെടുത്താവുന്നതാണ്. അമേരിക്കന്‍ മലയാളികളുമായി ബന്ധപ്പെട്ട മറ്റു സാമൂഹിക സാഹിത്യ സാംസ്‌കാരിക ഭാഷാ വിഷയങ്ങള്‍ സമഗ്രമായി ചര്‍ച്ച ചെയ്യുവാനും താത്പര്യമുള്ള സഹൃദയരായ എല്ലാ നല്ല ആളുകളെയും ഭാഷാസ്‌നേഹികളെയും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപത്തിലെയ്ക്ക് ഹാര്‍ദ്ദമായി സ്വാഗതം ചെയ്യുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

2021 ഫെബ്രുവരി ആറാം തീയതി ശനിയാഴ്ച സംഘടിപ്പിച്ച നൂറ്റിയമ്പത്തിയാറാമത് അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം 'പത്ര പ്രവര്‍ത്തനം' എന്ന പേരിലാണ്  നടത്തിയത്. പ്രമുഖ പത്രപ്രവര്‍ത്തകനായ ജോര്‍ജ്ജ് ജോസഫ്(ഇ-മലയാളി)  ആണ് വിഷയം അവതരിപ്പിച്ചത്. അദ്ദേഹം മലയാളം പത്രത്തിന്റെ സീനിയര്‍ എഡിറ്റര്‍, ഇംഗ്ലീഷ് പത്രമായ 'ഇന്ത്യാ എബ്രോഡി'ന്റെ ഡെപ്യുട്ടി മാനേജിംഗ് എഡിറ്റര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. 'ഇന്ത്യ ലൈഫ് ആന്‍ഡ് ടൈംസ്' എന്ന ഇംഗ്ലീഷ് മാസികയുടെയും എഡിറ്ററും പബ്ലിഷറുമായിരുന്നു. പത്ര പ്രവര്‍ത്തനം നേരിടുന്ന വെല്ലുവിളികള്‍ അദ്ദേഹം സരസമായി അവതരിപ്പിച്ചു. ആധുനിക പത്രപ്രവര്‍ത്തനം സമൂഹത്തില്‍ ചെലുത്തുന്ന സ്വാധീനം വളരെ വലുതും പ്രസക്തവുമാണെന്ന് ചര്‍ച്ചകളില്‍ പങ്കെടുത്തവര്‍ അഭിപ്രായപ്പെടുകയുണ്ടായി. 

ഡോ. കുര്യാക്കോസ് റിച്ച്മണ്ട്, ഡോ. തെരേസ ആന്റണി,  ജോണ്‍ ബി. കൂന്തറ, ജോണ്‍ ആറ്റുമാലില്‍, പി. ടി. പൗലോസ്, സജി കരിമ്പന്നൂര്‍, ചാക്കോ ഇട്ടിച്ചെറിയ, രാജന്‍ മാര്‍ക്കോസ്, ജോര്‍ജ്ജ് വര്‍ഗീസ്, മാത്യു നെല്ലിക്കുന്ന്, ഗീതാ ജോര്‍ജ്ജ്,  ജോസഫ് പൊന്നോലി, യു. എ. നസീര്‍, തോമസ് എബ്രഹാം, രാജു തോമസ്,  ജോണ്‍ കൊടിയന്‍, ജോണ്‍ എലക്കാട്ട്, വര്‍ഗീസ് എബ്രഹാം ഡെന്‍വര്‍, ജേക്കബ് കോര, എ. സി. ജോര്‍ജ്ജ്, തോമസ് എബ്രഹാം, ജോസഫ് മാത്യു, വര്‍ഗീസ് ജോയി, ജിബി ജോണ്‍, പി. പി. ചെറിയാന്‍, ജെയിംസ് കുരീക്കാട്ടില്‍, സി. ആന്‍ഡ്‌റൂസ്, ജയിന്‍ മുണ്ടയ്ക്കല്‍  എന്നിവര്‍ സാഹിത്യ സല്ലാപത്തില്‍   സജീവമായി പങ്കെടുത്തു. അമേരിക്കയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി ധാരാളം ശ്രോതാക്കളും ഉണ്ടായിരുന്നു. 

എല്ലാ മാസത്തിലെയും ആദ്യ ശനിയാഴ്ചയിലായിരിക്കും അമേരിക്കന്‍ മലയാളി സാഹിത്യ സല്ലാപം നടത്തുന്നത്. സല്ലാപത്തില്‍ പങ്കെടുക്കുവാന്‍ എല്ലാ ആദ്യശനിയാഴ്ചയും രാവിലെ  പത്തു മുതല്‍ പന്ത്രണ്ട് വരെ  (ഈസ്റ്റേണ്‍ സമയം) നിങ്ങളുടെ ടെലിഫോണില്‍ നിന്നും താഴെ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരിലേയ്ക്ക് വിളിക്കാവുന്നതാണ് .....

1-857-232-0476 കോഡ് 365923 

ടെലിഫോണ്‍ ചര്‍ച്ചയില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും ചോദ്യങ്ങള്‍ ചോദിക്കാന്‍ അവസരം ഉണ്ടായിരിക്കും. jain@mundackal.com, sahithyasallapam@gmail.com  എന്ന ഇ-മെയില്‍ വിലാസങ്ങളില്‍ ചര്‍ച്ചയില്‍ അവതരിപ്പിക്കാന്‍ താത്പര്യമുള്ള വിഷയങ്ങളും ചോദ്യങ്ങളും  മുന്‍കൂറായി അയച്ചു കൊടുക്കാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക: 813-389-3395 / 469-620-3269

Join us on Facebook  https://www.facebook.com/groups/142270399269590/ 

വാര്‍ത്ത അയച്ചത്: ജയിന്‍ മുണ്ടയ്ക്കല്‍

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

പോലീസിന്റെ വെടിയേറ്റു മരിച്ച ഹില്ലിന്റെ കുടുംബത്തിന് 10 മില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം

നീരാ ടെന്‍ഡന്‍ വൈറ്റ് ഹൗസ് സീനിയര്‍ അഡ് വൈസര്‍

പ്രൊട്ടസ്റ്റന്റ് ഡിനോമിനേഷനു ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ ബിഷപ്പ്

വി സി ജോര്‍ജ്ജ് ഇനി ഓര്‍മ്മ.... ആ പുല്ലാങ്കുഴല്‍ നാദവും : രവിമേനോന്‍

'പ്രേ ഫോര്‍ ഇന്ത്യ' മേയ് 16 മുതല്‍; ഭാരതത്തിനുവേണ്ടി സപ്തദിന ദിവ്യകാരുണ്യ ആരാധനയുമായി ശാലോം വേള്‍ഡ് പ്രയര്‍

പശ്ചിമേഷ്യ സംഘര്‍ഷം ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ വലതു- ഇടതുപക്ഷ ചേരിതിരിവ്

ഡാളസ് സൗഹൃദ വേദിയുടെ മാതൃ ദിനാഘോഷം

മലയാളം സൊസൈറ്റി യോഗത്തില്‍ ഉണര്‍ത്തുപാട്ട്, മാതൃദിന-നേഴ്‌സസ് ദിന ചിന്തകള്‍

ഇസ്രായേലിനിത് നിലനില്‍പിന്റെ പ്രശ്‌നം. (സാം നിലമ്പള്ളില്‍)

പ്രവാസി മലയാളി ഫെഡറേഷൻ  നോർത്ത് അമേരിക്ക അനുശോചിച്ചു 

അരികിൽ ഒരാൾ (ഗീത നെന്മിനി, ഇ -മലയാളി കഥാമത്സരം)

കോവിഡ് കാലത്തെ കൃഷി

കോവിഡ് സഹായ പദ്ധതി: ഫോമയും, അംഗസംഘടനകളും കേരള സര്‍ക്കാര്‍ ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു

സീറോ-മലബാർ അല്മായ സിനഡ്: ചാക്കോ കളരിക്കൽ

ഫോമയുടെ കോവിഡ് സഹായ പദ്ധതിക്ക് പിന്തുണയുമായി ക്യാപ്റ്റൻ വിബിൻ വിൻസൻറ്

വാക്‌സിനേഷന്‍ സ്വീകരിച്ചവര്‍ക്ക് പൂര്‍വ്വസ്ഥിതിയിലേക്ക് മടങ്ങാം,സി ഡി സി

നോര്‍ത്ത് അമേരിക്ക - യൂറോപ്പ് ഭദ്രാസനത്തിന്റെ ഡോ. മാര്‍ ക്രിസോസ്റ്റം അനുസ്മരണ സമ്മേളനം മെയ് 16 ഞായറാഴ്ച വൈകിട്ട് 4 ന്.

സുപ്രസിദ്ധ പുല്ലാങ്കുഴല്‍ വിദഗ്ധന്‍ വി സി ജോര്‍ജ് അന്തരിച്ചു.

കാര്‍ട്ടൂണ്‍: (സിംസണ്‍)

പമ്പയുടെ കുടുംബ സംഗമവും മാതൃദിനാഘോഷവും മെയ് 23-ന്

മാടമ്പ് കുഞ്ഞുകുട്ടന്റെ നിര്യാണത്തിൽ മിലൻ  അനുശോചിച്ചു.

കേരളാ റൈറ്റേഴ്‌സ് ഫോറം സാഹിത്യ സമ്മേളനം  മെയ് 23, 2021 ഞായറാഴ്ച 

കെ.ഒ. ചാക്കോ (87) കോട്ടയത്ത് നിര്യാതനായി 

കോവിഡിൽ വലയുന്ന ഇന്ത്യക്കായി പ്രാർത്ഥനകളുമായി കോശി തോമസ് പ്രചാരണ ആസ്ഥാനത്ത് മതാന്തര ഒത്തുചേരൽ

പ്രമേഹ രോഗത്തിനു ചികിത്സ നല്‍കിയില്ല, മകള്‍ മരിച്ചു, അമ്മയ്ക്ക് ഏഴു വര്‍ഷം തടവ് ശിക്ഷ

മൂന്നുപേരെ കൊലപ്പെടുത്തിയ കേസില്‍ 42 വര്‍ഷം ജയിലില്‍ കഴിഞ്ഞ ആള്‍ നിരപരാധിയെന്ന്!

മൂന്നു സഹോദരിമാര്‍ ചേര്‍ന്ന് ഇന്ത്യന്‍ കോവിഡ് റിലീഫ് ഫണ്ടിനു വേണ്ടി സമാഹരിച്ചത് 2,80,000 ഡോളര്‍

ഏഷ്യാനെറ്റ് ന്യൂസിനെ ബഹിഷ്കരിച്ച മന്ത്രി വി മുരളീധരനെതീരെ ജോൺ ബ്രിട്ടാസ് എം.പി.

റവ ക്രിസ്റ്റഫര്‍ ഡാനിയേല്‍ മാര്‍ത്തോമാ ഭദ്രാസന പ്രോഗ്രാം മാനേജര്‍

ചിക്കാഗോ എക്യൂമെനിക്കല്‍ കൗണ്‍സില്‍ വൈദീകര്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്നു

View More