-->

FILM NEWS

''അവളുടെ വിവാഹം ഇവര്‍ തന്നെ പലതവണ നടത്തിയതല്ലേ; അനുപമയുടെ അമ്മ

Published

on

ഇംഗ്ലണ്ടിനെതിരെയുള്ള നാലാം ടെസ്റ്റില്‍ നിന്ന് ജസ്പ്രീത് ബുംറ അവധിയെടുത്തത് വിവാഹത്തിനാണെന്നും, വധു മലയാള സിനിമാ താരം അനുപമ പരമേശ്വരനാണെന്നുമുള്ള ഗോസിപ്പുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുകയാണ്. ഇക്കാര്യത്തില്‍ പ്രതികരണവുമായി അനുപമ പരമേശ്വരന്‍റെ അമ്മ സുനിത പരമേശ്വരന്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.

പുറത്തു പ്രചരിക്കുന്ന അഭ്യൂഹങ്ങള്‍ എല്ലാം വെറുതേയാണെന്നും തല്‍ക്കാലം ബുമ്രയുമായി മറ്റൊരു തരത്തിലുള്ള ഒരു ബന്ധവും അനുപമയ്ക്കില്ലെന്നും സുനിത പരമേശ്വരന്‍ പറഞ്ഞു. മനോരമ ഓണ്‍ലൈനോട് ഈ വിഷയത്തില്‍ പ്രതികരിക്കുകയായിരുന്നു സുനിത പരമേശ്വരന്‍. ഇരുവരും തമ്മില്‍ പരിചയമുണ്ട് എന്നത് വാസ്തവമാണ്. അനുപമയുടെ അച്ഛന്‍ വലിയൊരു ക്രിക്കറ്റ് പ്രേമിയാണ്. ഒരിക്കല്‍ ഷൂട്ടിങ്ങിനു പോയപ്പോള്‍ അതേ ഹോട്ടലില്‍തന്നെ ബുമ്രയുണ്ടായിരുന്നു. അങ്ങനെയാണ് അവര്‍ ആദ്യമായി പരിചയപ്പെടുന്നത്.

അനുപമയുടെ കല്യാണം സോഷ്യല്‍ മീഡിയ തന്നെ നേരത്തെ പലതവണ നടത്തിയതല്ലേ എന്നും സുനിത ചോദിച്ചു, പലതവണ അവളുടെ വിവാഹം സമൂഹമാധ്യമങ്ങളിലൂടെ കഴിഞ്ഞതല്ലേ... അനുപമയെക്കുറിച്ച്‌ എല്ലാവരും മറന്നു തുടങ്ങുമ്ബോള്‍ ഓരോ പുതിയ കഥ വരും. അങ്ങനെ വരുന്ന കാര്യങ്ങളെ പോസിറ്റിവായിട്ടേ കാണുന്നുള്ളൂ. ഇന്‍സ്റ്റഗ്രാമില്‍ ഇരുവരും പരസ്പരം ഫോളോ ചെയ്യാന്‍ തുടങ്ങിയതുമുതലാണ് ഇത്തരം ഗോസിപ്പുകള്‍ വന്നു തുടങ്ങിയതെന്നും സുനിത പരമേശ്വരന്‍ ചൂണ്ടിക്കാട്ടി.

2019ലാണ് ഇരുവരും പ്രണയത്തിലാണെന്ന തരത്തിലുള്ള ഗോസിപ്പുകള്‍ ആദ്യം പുറത്തു വരുന്നത്. ആ സമയത്ത് 1.1 ദശലക്ഷം ഫോളോവേഴ്‌സുള്ള ബുംറയുടെ ട്വിറ്റര്‍ പേജിലെ ഫോളോ ലിസ്റ്റില്‍ 25 പേര്‍ മാത്രമാണ് ഉണ്ടായിരുന്നത്. അതിലെ ഏക നടി അനുപമയായിരുന്നു. ഇതാണ് അഭ്യൂഹങ്ങള്‍ക്ക് വഴി വച്ചത്. എന്നാല്‍ ബുംറയും താനും അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് എന്നും അതില്‍ക്കൂടുതല്‍ ഒന്നുമില്ലെന്നും നടി ആ സമയത്ത് തന്നെ പ്രതികരിച്ചിരുന്നു.വിവാദങ്ങള്‍ക്ക് പിന്നാലെ ബുംറ അനുപമയെ അണ്‍ഫോളോ ചെയ്തു. അതിന് മുമ്ബ് അനുപമയുടെ ട്വീറ്റുകളെല്ലാം ബുംറ ലൈക്ക് ചെയ്തിരുന്നു. തിരിച്ചും.

മലയാള ചിത്രം പ്രേമത്തിലൂടെയാണ് അനുപമ സിനിമയിലേക്ക് കടന്നുവരുന്നത്. തുടര്‍ന്ന് തെലുങ്കിലെത്തി. പിന്നീട് ടോളിവുഡിലും സജീവമായി.

Facebook Comments

Leave a Reply


മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Your email address will not be published. Required fields are marked *

അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല

RELATED ARTICLES

ഭീമയുടെ പരസ്യത്തിന് ബോളിവുഡില്‍ നിന്നും പിന്തുണ

വിവേകിന്‌ ആദരാഞ്‌ജലികള്‍ അര്‍പ്പിക്കാന്‍ നേരിട്ടെത്തി പ്രമുഖ താരങ്ങള്‍

42 വര്‍ഷത്തിനു ശേഷം മെരിലാന്‍ഡ്‌ വീണ്ടും; `ഹൃദയം' ഫസ്റ്റ്‌ ലുക്ക്‌ പോസ്റ്റര്‍ പുറത്ത്‌

ഏഷ്യാനെറ്റില്‍ പുതിയ പരമ്പര "ബാലഹനുമാന്‍"

'പ്രകാശന്‍ പറക്കട്ടെ' ഒഫീഷ്യല്‍ പോസ്റ്റര്‍ പുറത്തുവിട്ടു

മോഹന്‍ സിത്താര സംവിധായകനാകുന്ന ചിത്രം 'ഐ ആം സോറി'

ശാന്തികൃഷ്ണ മുഖ്യകഥാപാത്രമാകുന്ന 'വെള്ളാരംകുന്നിലെ വെള്ളിമീനുകള്‍' 23 ന് തീയേറ്ററുകളില്‍

ചിരിപ്പിച്ച കൂട്ടുകാരന്‍ മറഞ്ഞു

അജയ് ദേവ്ഗണ്‍ നിര്‍മ്മിക്കുന്ന പുതിയ ചിത്രം ഗോബര്‍

'കര്‍ണന്‍' പതിനഞ്ചാം ദിവസത്തിലേക്ക്, നന്ദി പറഞ്ഞ് രജീഷ വിജയന്‍

മേപ്പടിയാന്‍ വിശേഷങ്ങളുമായി ഉണ്ണിമുകുന്ദന്‍

മുന്‍ എംപി കെ.വി തോമസ് കലാസാംസ്കാരിക മന്ത്രി

ബിക്കിനി ചിത്രം വിഷമിപ്പിച്ചു; ഭര്‍ത്താവ് നല്‍കിയ പിന്തുണ വളരെ വലുതായിരുന്നു - ശര്‍മിള ടാഗോര്‍

സിദ്ധാര്‍ഥ് ഭരതന്റെ ചതുരം; ഫസ്റ്റ്ലുക്ക് പുറത്ത് വിട്ടു

ഒരിലത്തണലില്‍ ഏപ്രില്‍ 23-ന്‌ ഒടിടി റിലീസ്‌; (ഇരുകൈപ്പത്തികളും നഷ്‌ടപ്പെട്ട ശ്രീധരന്‍ നായകന്‍)

രാത്രി വണ്ടിയിടിച്ച ആ നല്ല പയ്യന്‍ ഇതാണ്’; യുവാവിനോട് ഒപ്പം ജൂഡ്, ആക്ഷേപിച്ച് എത്തിയവര്‍ക്ക് കിടിലന്‍ മറുപടിയും, വീഡിയോ

കാളിദാസ് ജയറാമും നമിത പ്രമോദും ഒന്നിക്കുന്ന ചിത്രം 'രജനി'

ടൊവിനോ തോമസിന് കോവിഡ്

വിഷുദിനത്തില്‍ സിനിമാ നിര്‍മ്മാണ കമ്ബനിക്ക് തുടക്കം കുറിച്ച്‌ പിഷാരടി

കാവലിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്റര്‍ പുറത്ത്

വിഷു ആശംസകളുമായി മേപ്പടിയാന്‍ ടീം: പുതിയ പോസ്റ്റര്‍

ഒറ്റിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി

സംയുക്ത വര്‍മ വീണ്ടും അഭിനയ രംഗത്തേയ്ക്ക്

ജയറാം നായകനാകുന്ന ചിത്രത്തില്‍ മീര ജാസ്മിന്‍ നായിക

ആര്‍ആര്‍ആര്‍', രാജമൗലി ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ പുറത്തുവിട്ടു

ആന്‍ അഗസ്റ്റിന്‍ ഇനി ഓട്ടോറിക്ഷക്കാരന്റെ ഭാര്യ

ഗ്രേസ് എന്നതിന്റെ പര്യായമാണ് ശോഭന: പുതിയ ചിത്രം ഏറ്റെടുത്ത് ആരാധകര്‍

ബാഫ്ത പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു ; ആന്റണി ഹോപ്കിന്‍സ് മികച്ച നടന്‍

ആസിഫ്-രാജീവ് രവി ടീമിന്റെ കുറ്റവും ശിക്ഷയും ജൂലായ് രണ്ടിന് തീയേറ്ററുകളില്‍

'മ്യാവൂ' ഒരുങ്ങുന്നു; ലാല്‍ ജോസ്

View More