Image

ആദ്യ സിനിയിലെ പ്രതിഫലം `സീറോ'; തുറന്നു പറഞ്ഞ്‌ അനു സിത്താര

Published on 05 March, 2021
ആദ്യ സിനിയിലെ പ്രതിഫലം `സീറോ'; തുറന്നു പറഞ്ഞ്‌ അനു സിത്താര

സിനിമയിലെ ആദ്യ പ്രതിഫലം വെളിപ്പെടുത്തിനടി അനു സിത്താര. ആദ്യ ചിത്രത്തിനു പ്രതിഫലമായി യാതൊന്നും കിട്ടിയിട്ടില്ലെന്ന്‌ നടി പറയുന്നു. ആരാധകരുമായി നടത്തിയ സംവാദത്തിലാണ്‌ താരം ഇക്കാര്യം തുറന്നു പറഞ്ഞത്‌.

ഇഷ്‌ട നടന്‍ ആരാണ്‌, വീട്ടില്‍ വിളിക്കുന്ന പേരെന്താണ്‌, അച്ഛന്റെയും അമ്മയുടെയും പേര്‌ എന്താണ്‌, ആദ്യ സിനിമയില്‍ ലഭിച്ച പ്രതിഫലം എത്രയാണ്‌ തുടങ്ങിയ നിരവധി ചോദ്യങ്ങളാണ്‌ അനുവിനോട്‌ ആരാധകര്‍ ചോദിച്ചത്‌. എല്ലാ ചോദ്യങ്ങള്‍ക്കും നടി സന്തോഷത്തോടെ തന്നെ മറുപടി പറഞ്ഞു.

മമ്മൂട്ടിയാണ്‌ ഇഷ്‌ടനടന്‍, ആദ്യ സിനിമയില്‍ അഭിനയിച്ചതിനുള്ള പ്രതിഫലം `സീറോ' ആയിരുന്നു. 1995ലാണ്‌ ജനിച്ചത്‌. അബ്‌ദുള്‍സലാം എന്നാണ്‌ അച്ഛന്റെ പേര്‌. അമ്മയുടെ പേര്‌ രേണുക എന്നിങ്ങനെ വ്യക്തിപരമായ കാര്യങ്ങള്‍ വ്യക്തമാക്കിയ അനു സിത്താര തന്നെ വീട്ടില്‍ വിളിക്കുന്ന പേര്‌ ചിങ്ങിണി എന്നാണെന്നും പറഞ്ഞു.

2013ല്‍ സുരേഷ്‌ അച്ചൂസ്‌ സംവിധാനം ചെയ്‌ത പൊട്ടാസ്‌ ബോംമ്പ്‌ എന്ന ചിത്രത്തിലൂടെയാണ്‌ അനു സിത്താര വെള്ളിത്തിരയിലെത്തുന്നത്‌. തുടര്‍ന്ന്‌ സത്യന്‍ അന്തിക്കാടിന്റെ `ഒരു ഇന്ത്യന്‍ പ്രണയകഥ' എന്ന ചിത്രത്തില്‍ ലക്ഷ്‌മി ഗോപാല സ്വാമിയുടെ കുട്ടിക്കാലം അഭിനയിച്ചു. തുടര്‍ന്ന്‌ രാമന്റെ ഏദന്‍തോട്ടം, ക്യാപ്‌റ്റന്‍, ഒരു കുപ്രസിദ്ധ പയ്യന്‍ എന്നീ ചിത്രങ്ങളിലൂടെ നായിക നിരയിലേക്കുയര്‍ന്നു. `നീയും ഞാനും' എന്ന ചിത്രത്തിലാണ്‌ ഒടുവില്‍ അഭിനയിച്ചത്‌.  
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക